Tag: Oorakam

ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ സാധാരണക്കാരെ കൈവിട്ട് കണ്‍സ്യൂമര്‍ഫെഡ് ; നാല് പഞ്ചായത്തുകളില്‍ ഓണചന്തയില്ല
Local news

ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ സാധാരണക്കാരെ കൈവിട്ട് കണ്‍സ്യൂമര്‍ഫെഡ് ; നാല് പഞ്ചായത്തുകളില്‍ ഓണചന്തയില്ല

വേങ്ങര : സാധാരണക്കാര്‍ക്ക് ഓണക്കാലങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ആശ്രയിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണചന്തയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിനെ അവഗണിച്ചതായി പരാതി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ ഒരു വേങ്ങര പറപ്പൂര്‍ പഞ്ചായത്തില്‍ ഓണ ചന്ത അനുവദിച്ചപ്പോള്‍ നാല് പഞ്ചായത്തില്‍ അനുവദിച്ചില്ല. ഇതോടെ സാധാരണക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. സാധാരണക്കാരും കര്‍ഷകരും കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്ങി താമസിക്കുന്ന വേങ്ങര ബ്ലോക്ക് പരിധിയിലെ കണ്ണമംഗലം, ഊരകം, എ.ആര്‍ നഗര്‍, തെന്നല എന്നീ നാല് ഗ്രാമപഞ്ചായത്തുകള്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ അനുവദിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ ഗ്രാമപ ഞ്ചായത്തുകളില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഓണച്ച ന്തകള്‍ ആരംഭിക്കണമെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഭക്ഷ്യവകുപ്പ് മന്ത്രിക്കും കണ്‍...
Local news

ഊരകം മല : ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം: പിഡിപി

മലപ്പുറം : ഊരകം മലയിലൂടെ ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പി.ഡി.പി മലപ്പുറം ജില്ലാ കമ്മറ്റി. ഊരകം മലയുടെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മലയിലെ കരിങ്കല്ല് പാറകളും കുന്നുകളും ഈ രീതിയില്‍ പൊട്ടിക്കുകയാണെങ്കില്‍ അവിടെ മണ്ണും ഉരുളന്‍ കല്ലുകളും മാത്രം അവശേഷിക്കും. കിലോമീറ്ററുകളോളം വിസ്തൃതിയില്‍ ഇങ്ങനെ നിരന്ന് കിടക്കുന്ന മണ്ണില്‍ ശക്തമായ മഴ പെയ്താല്‍ അതുമൂലം ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും അതിന്റെ ഭീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതും നിലവില്‍ വയനാട്ടിലെ ചൂരല്‍മലയില്‍ സംഭിച്ച ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തേക്കാള്‍ ഭയാനകരവുമായിരിക്കും. ഇത് മലപ്പുറം ജില്ലയിലെ പല മേഖലയെയും സാരമായി ബാധിക്കുമെന്നും പിഡിപി മുന്നറിയിപ്പ് നല്‍കി. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി...
Obituary

ഊരകത്ത് യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഊരകം : യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഊരകം മേൽമുറി പുല്ലഞ്ചാൽ കൊളക്കാട്ടു പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ബഷീർ (24) ആണ് മരിച്ചത്. വീട്ടിലേക്ക് വരുന്ന റോഡരികിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.45 നും 7.30 നും ഇടയിലാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ...
Local news

അറിവിന്റെ പുതു തലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാൻ കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ്

വേങ്ങര : യുവ പഠിതാക്കളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈൻഡ് ബ്ലോവേഴ്‌സ് കാമ്പയിൻ്റെ ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ഊരകം പഞ്ചായത്ത് തല പരിശീലനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലൂടെ അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിനുമുള്ള ഉപദേശവും മാർഗനിർദേശവും നൽകും. പരിശീലനം ലഭിച്ച മെന്റർമാരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് സിഡിഎസ് തലത്തിൽ പരിശീലനം നൽകുന്നത്. പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ കെ.കെ അബൂബക്കർ മാസ്റ്റർ സി.ആർ.പി പി.കെ ജ്വാല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക്‌ കോഡിനേറ്റർ അബ്ദുൽ കയ്യൂമ് സി.ഡി.എസ് ഭാരവാഹികളായ മോനിഷ.കെ.സി സത്യഭാമ.പി അമ്പിളി. കെ.ടി സരിത.കെ സാജിദ തുടങ്ങിയവർ സംസാരിച്ചു. ...
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

വേങ്ങര : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍, നേതാക്കള്‍ ആയ ഷമീര്‍ കാമ്പ്രന്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. റഹീസ്, പറമ്പന്‍ സൈതലവി, വി പി. ഉമ്മര്‍, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹല്‍, എം ടി. അര്‍ഷാദ്, എന്‍ ടി.സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു. ...
Accident

ഊരകത്ത് ബൈക്ക് അപകടത്തിൽ യുവതി മരിച്ചു

വേങ്ങര : ഊരകം പൂളാപ്പീസിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച്ചത്. കക്കാട് മദ്രസ അധ്യാപകൻ ആയ വെന്നിയൂരിലെ എം.പി.കോയ മുസ്ലിയാരുടെ മകളാണ്. ഇന്നലെ വൈകുന്നേരം ആണ് അപകടം. ഭർത്താവും കുട്ടിയുമൊന്നിച്ച് ബൈക്കിൽ വരുമ്പോഴാണ് അപകടം. കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു. ...
Malappuram

വേങ്ങര സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വേങ്ങര : 110 കെ.വി സബ്സ്റ്റഷന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി നൽകിയാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ആവശ്യമുള്ളതിന്റെ 16 ശതമാനം മാത്രമാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ കൂടുതൽ വൈദ്യുതോത്പാദന പദ്ധതികൾ ആരംഭിക്കണം. വേങ്ങരയിലെ പുതിയ 110 കെ.വി സബ്സ്റ്റേഷന്റെ ഭാഗമായി വൈദ്യുതി ലൈൻ സ്ഥാപിക്കുമ്പോൾ ഭൂ ഉടമകൾക്കുള്ള ആശങ്കകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 24 കോടി ചെലവഴിച്ച് കണ്ണമംഗലം പഞ്ചായത്തിലെ കിളിനക്കോടാണ് പുതിയ സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്...
Local news, Other

ഊരകത്തെ അനധികൃത ക്വാറിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന ; തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു, ലോറികളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

വേങ്ങര : ഊരകത്ത് അനധികൃത ക്വാറിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ഊരകം മലയിലെ ചെരുപ്പടി ആലക്കാടില്‍ അനധികൃത കരിങ്കല്‍ ക്വാറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്വാറിയില്‍ നിന്നും വാഹനങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പോലീസ് പരിശോധനക്കെത്തുന്നത് കണ്ട് ക്വാറിയിലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു. ഉടമ മുഹമ്മദ് റിഷാദിനെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ആലക്കാടില്‍ അനധികൃത കരിങ്കല്‍ ക്വാറിയില്‍ ജില്ലാ പോലീസ് മേധവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വേങ്ങര പൊലീസും സ്ഥലത്തെത്തിയിരുന്നു. എസ്‌കവേറ്റര്‍, നാലു ലോറികള്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ബോംബ് സ്‌ക്വാഡ് എത്തിയാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയത്. ...
Local news, Other

ഊരകം നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച +2 വിദ്യാര്‍ഥിനി മരിച്ചു

വേങ്ങര : ഊരകം ജവഹര്‍ നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച +2 വിദ്യാര്‍ഥിനി മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ യാണ് അലീന സ്‌കൂളില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തില്‍ നിന്നും ഷാളില്‍ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ സ്‌കൂളില്‍ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 2 ദിവസമായി അലീന ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. +2 സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു അലീന വിഷാദ രോഗം അലീനയെ അലട്ടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അമ്മയുടെ നിര്‍ബന്ധം കൊണ്ട് സയന്‍സ് വിഷയം +1ന് തെരഞ്ഞെടുക്കേണ്ടി വന്നത് അ...
Local news, Other

താനൂര്‍ സ്വര്‍ണക്കടത്ത് : യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വേങ്ങര ഊരകം സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

താനൂര്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് യുവാവിന്റെ തലയിലൂടെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം സ്വദേശിയായ സൈതലവി മകന്‍ സാദിഖ് അലി(26) താനൂര്‍ താനാളൂര്‍ സ്വദേശി നമ്പരുകുട്ടി മകന്‍ വിപിന്‍ റാം (30)എന്നിവരെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. ഇടുക്കി തങ്കമണിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ മൂചിക്കല്‍ പാലത്തിനടിയില്‍ വെച്ച് നിറമരുതൂര്‍ ആലിന്‍ചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെ മൂന്നംഘസംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റി കൈവശമുണ്ടായിരുന്ന ഡീസല്‍ തലയിലൊഴിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തു. താനൂര്‍ ഡി വൈ എസ് പി ബെന്നി വി.വി,സി ഐ വിജയരാജന്‍ വി, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ ക...
Kerala, Local news, Malappuram

പോസ്റ്റല്‍ ഉരുപ്പടികള്‍ കൃത്യമായി എത്തിച്ചില്ല ; ഊരകത്ത് യുവാവിന് നഷ്ട്ടമായത് സര്‍ക്കാര്‍ ജോലി, നിയമനടപടിയുമായി മുന്നോട്ട്

വേങ്ങര: പോസ്റ്റല്‍ ഉരുപ്പടികള്‍ കൃത്യമായി എത്തിക്കാത്തതിനെ തുടര്‍ന്ന് യുവാവിന് നഷ്ടമായത് സര്‍ക്കാര്‍ ജോലി. ഊരകം പോസ്റ്റോഫീസ് പരിധിയില്‍പ്പെടുന്ന ഒ.കെ.എം നഗര്‍ താമസിക്കുന്ന യുവാവിനാണ് സര്‍ക്കാര്‍ ജോലി നഷ്ടമായത്. സെപ്റ്റംബര്‍ എട്ടിന് നടക്കേണ്ട ഇന്റര്‍വ്യൂവിനുള്ള രജിസ്‌ട്രേഡ് ലെറ്റര്‍ യുവാവിന് ലഭിക്കുന്നത് ഈ മാസം ഇരുപത്തിനാലിനാണ്. അതും നാട്ടിലെ പലചരക്ക് കടയില്‍ നിന്നാണ് രജിസ്‌ട്രേഡ് ലെറ്റര്‍ ലഭിക്കുന്നത്. പോസ്റ്റുമാന്റെ വീഴ്ച ഒരു ജോലിയാണ് നഷ്ടമാക്കിയത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഇന്റര്‍വ്യൂ നടത്തി ഡിപ്പാര്‍ട്ട്‌മെന്റ് അപ്പോയ്‌മെന്റ് നടത്തുകയും ചെയ്തു. പോസ്റ്റ്മാനെതിരെ വേറെയും പരാതികള്‍ നിലവിലുണ്ട്. ഇനി ആര്‍ക്കും ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരന്‍ എം.ടി റഹീസ് പറഞ്ഞു. ...
Accident

ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി

വേങ്ങര ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി അപകടം. ഊരകം പൂളാപ്പീസില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ ഒരു സ്തീയും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ...
Accident

ട്രെയിൻ തട്ടി ഊരകം സ്കൂളിലെ അദ്ധ്യാപകന് ഗുരുതര പരിക്ക്

തിരൂർ : ട്രെയിൻ തട്ടി അധ്യാപകന് ഗുരുതര പരിക്ക്. ഊരകം എംയു എച്ച് എസ് എസ് അധ്യാപകൻ കൂട്ടിലങ്ങാടി സ്വദേശി അബ്ദുൽ ബഷീറിനെയാണ് (55) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ തിരൂർ റയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇദ്ദേഹം സ്കൂളിൽ ലീവ് അറിയിച്ച ശേഷം ബാങ്കിലേക്കെന്നു പറഞ്ഞു പോയതായിരുന്നു. മലപ്പുറം കൂട്ടിലങ്ങാടിയിൽ നിന്ന് കാറോടിച്ച് തിരൂർ റയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് വിവരം.ഭാര്യ പാണക്കാട് സ്കൂളിൽ അധ്യാപികയാണ് ...
Information

സ്വർണക്കടത്ത് ; ഊരകം സ്വദേശി പിടിയിൽ

കൊണ്ടോട്ടി :കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച വേങ്ങര ഊരകം സ്വദേശി പിടിയിൽ. ഇന്നലെ രാത്രി ഷാർജയിൽനിന്നും എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണൻതോടി ലുക്മാനുൾ ഹക്കീമിൽ (26) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 897 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . ഹക്കീം തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച മൂന്നു ക്യാപ്സുലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്.കള്ളക്കടത്തുസംഘം ഹക്കീമിന് അറുപതിനായിരം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ...
Information

പാണക്കാട്, ഊരകം വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

ജില്ലാ കലക്ടർ വി.ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ സീനിയർ സൂപ്രന്റ് അൻസു ബാബു, ജൂനിയർ സൂപ്രന്റുമാരായ എൻ.വി.സോമസുന്ദരൻ, എസ്.എൽ ജ്യോതി, സീനിയർ ക്ലർക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാർ , ക്ലർക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളിൽ എല്ലാ മാസവും കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും കലക്ടർ അറിയിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് കലക്ടർ പൊതുജനങ്ങളോട് അഭ്യർഥിച്ചു...
Accident

പുത്തന്‍പിടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വേങ്ങര : ഊരകം പുത്തന്‍പീടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര തറയിട്ടയാല്‍ സ്വദേശി സലീം ആണ് മരിച്ചത്. യുവാവിന്റെ ദേഹത്തിലൂടെ ടയര്‍ കയറിയിറങ്ങി. സലീം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍
Information

എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫിന് മിന്നുന്ന വിജയം

വേങ്ങര : എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസും ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കരിമ്പന്‍ സമീറയും വിജയിച്ചു. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 670 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ഫിര്‍ദൗസ് വിജയിച്ചത്. കോണ്‍ഗ്രസ് അംഗമായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഹനീഫ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കുന്നുംപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. 196 വോട്ടിനാണ് ഇദ്ദേഹം കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം വര്‍ധിച്ചു. ഇവിടെ ഇത്തവണ 75 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയം. ...
Crime

മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കൾ തിരൂരങ്ങാടി യിൽ പിടിയിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ്‌ (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇവരിൽ നിന്ന് മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവും പിടികൂടി. കെ എൽ 55 7272 നമ്പർ കാറിൽ വന്ന ഇവരെ തിരൂരങ്ങാടി പനമ്പുഴ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ക്ക് പുറമെ എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സി പി ഒ മാരായ ലക്ഷ്മണൻ, അമർനാഥ്‌, എന്നിവരും ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു. ...
Obituary

ഊരകം കെ.ടി. സിദ്ധീഖ് മരക്കാർ മൗലവി അന്തരിച്ചു

വേങ്ങര: ഊരകം കൊടലിക്കുണ്ട് സ്വദേശിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കെ.ടി.സിദ്ധീഖ് മരക്കാർ മൗലവി [74 ] അന്തരിച്ചു.മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ്‌ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, വാർഡ് ലീഗ് പ്രസിഡൻ്റ്, പാറക്കണ്ണിബായനുൽ ഈമാൻ മദ്രസ്സ, കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസ്സ ഭാരവാഹി, മണ്ഡലം , പഞ്ചായത്ത് എസ്.വൈ.എസ് ഭാരവാഹി, വേങ്ങര റൈഞ്ച് സെക്രട്ടറി, കൊടലിക്കുണ്ട് ജി.എൽ.പി.സ്കൂൾ, എം.യു എച്ച്.സ്. ഊരകം പി.ടി.എ.പ്രസിഡൻ്റ്, ഊരകം പാലിയേറ്റീവ് വൈസ് പ്രസിഡൻ്റ്,വേങ്ങര, കച്ചേരിപ്പടി, പറപ്പൂർ, ഇരുമ്പു ചോല മദ്രസ്സകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ആത്തിക്ക, പരേതയായ ബിരിമാമു ., മക്കൾ അബ്ദുസലാം, [കെൽ എടരിക്കോട് ] ജൗഹറലി, ഷക്കീലറഹ്മത്ത്, മൈമൂനത്തുൽ ബുഷ്റ, മരുമക്കൾ: ഷരീഫ് ചെങ്ങാനി, ബുഷ്റ ...
Other

എആർ നഗറിലും ഊരകത്തും ഉൾപ്പെടെ ഉപ തിരഞ്ഞെടുപ്പ് 28 ന്

കരുളായി പഞ്ചായത്തിൽ ഭരണം തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഈ മാസം 28ന് 0ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. 10ന് സൂക്ഷ്മ പരിശോധന. പ്രതിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ട പഞ്ചായ ത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റ ചട്ടം ബാധകമായിരിക്കും. മലപ്പുറം ജില്ലയിൽ 4 പഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെപ്പ് നടക്കുന്നത്. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് - 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്ത് - 12.ചക്കിട്ടാമല, തിരുനാവായ ഗ്രാമപഞ്ചായത്ത് - 11.അഴക...
Accident

മിനി ഊട്ടിയിൽ പിതാവ് ഓടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 4 വയസ്സുകാരി മരിച്ചു

വേങ്ങര: മിനി ഊട്ടിക്കു സമീപം എൻഎച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. നെടിയിരുപ്പ് ചെറുക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. കാരാത്തോട്ടിലെ ഹാരിസിന്റെ ഭാര്യവീട്ടിലേക്കു കുടുംബത്തോടൊപ്പം പോകുമ്പോൾ കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർക്ക് ചെറിയ പരുക്കുകളുണ്ട്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരാണു രക്ഷാപ്രവർത്തനം നടത്തിയത്. ...
Malappuram

ജില്ലയിൽ 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

എ ആർ നഗർ, ഊരകം, താനാളൂര്‍, പൂക്കോട്ടൂര്‍, കുറുവ, കോട്ടയ്ക്കല്‍, മലപ്പുറം,കല്‍പകഞ്ചേരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത് ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 7) 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവയാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/E24EYhRNG7PA7ClYupWnJW ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേ...
Obituary

നവവരനെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതി മുമ്പ് മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചതിനെ തുടർന്ന് വിവാദമുണ്ടായിരുന്നു വേങ്ങര: പാലക്കാട് തൃത്താല നാഗലശേരി പഞ്ചായത്തിലെ തൊഴുക്കാട് ഇലവുങ്കല്‍ റോയിയുടെ മകന്‍ സ്റ്റാന്‍ലി (24) ആണ് മരിച്ചത്. ഭാര്യ നസലയുടെ ഊരകം പുളാപ്പീസിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വേങ്ങര സിഐ പിമുഹമ്മദ് ഹനീഫ പറഞ്ഞു.  കിടപ്പുമുറിയില്‍ തുങ്ങിയ നിലയില്‍ കണ്ടതായാണ് ഭാര്യാ പിതാവ് തൈക്കണ്ടി അബ്ദുല്‍ ലത്തീഫും മകളും പൊലീസിന് നല്‍കിയ മൊഴി. അബ്ദുല്‍ ലത്തീഫ് ആണ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. വേങ്ങര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍  കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം യുവാവിന്റെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭി...
Crime

എ ടി എമ്മിൽ നിറയ്ക്കാൻ ഏൽപ്പിച്ച 1.50 കോടി രൂപ തട്ടി, പഞ്ചായത്തംഗം ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

മലപ്പുറം: എ ടി എമ്മുകളിൽ പണം നിറക്കാൻ ഏജൻസി ഏൽപ്പിച്ച 1.59 കോടി രൂപ അടക്കാതെ തട്ടിയെടുത്ത 4 പേർ അറസ്റ്റിൽ. ജില്ലയിലെ State Bank India, ICICI, IDBI, South Indian Bank, AXIS, CANARA, Bank of India, Bank of Barodaഎന്നീ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിന് കരാറെടുത്ത ഏജന്ഴസിയായ CMS Info systems എന്ന ഏജന്‍സിയുടെ ജീവനക്കാരായ വേങ്ങര ഊരകം നെടുംപറമ്പ് നല്ലാട്ടുതൊടി ഷിബു (31), മഞ്ചേരി മുള്ളമ്പാറ താമരപ്പറമ്പില്‍ മഹിത് (34), കാവനൂര്‍ ഇരുവെട്ടി കൃഷ്ണ കൃപയില്‍ കൃഷ്ണരാജ് (28), കോട്ടയ്ക്കല്‍ ചേങ്ങോട്ടൂര്‍ മങ്കടത്തുംപറമ്പ് ശശിധരന്‍ (32) എന്നിവരാണ് പിടിയിലായത്. ഷിബു ഊരകം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും മുസ്ലീംലീഗ് പ്രാദേശിക നേതാവുമാണ്.ഏജന്‍സിയില്‍ നിന്ന് എടിഎമ്മുകളില്‍ പണം നിറക്കുന്നതിനായി ഇന്‍ഡക്‌സും വൗച്ചറും കൈപ്പറ്റിയ ശേഷം എടിഎമ്മുകളില്‍ നിറക്കാതെ തട്ടിപ്പ് നടത്തിയതായി സ്ഥാപനം പരാതി നല്‍ക...
Obituary

യുവതി ഭർതൃ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.

ഊരകം: ഊരകം കുന്നത്ത് എലോന്തിയിൽ വേണുഗോപാൽ (വെണ്ടർ ഊരകം), ലക്ഷ്മി എന്നിവരുടെ മകൾ ഐശ്വര്യ (28) കുഴഞ്ഞ് വീണു മരിച്ചു. വേങ്ങര പത്ത് മൂച്ചി കളവൂർ കോതമംഗലത്ത് സൂരജിൻ്റെ ഭാര്യയാണ്. സംസ്ക്കാരം ഊരകത്ത് വീട്ട് വളപ്പിൽ നടക്കും.
error: Content is protected !!