Tag: Ozhur

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ അക്രമം; 2 പേർ പിടിയിൽ
Breaking news, Calicut

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ അക്രമം; 2 പേർ പിടിയിൽ

താനൂർ: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ സ്കൂട്ടറിലെത്തിയ യുവാക്കളെ മർദ്ദിച്ചവശരാക്കി. ഒഴുർ കതിർകുളങ്ങര സ്വദേശി നെല്ലിക്കപറമ്പിൽ സൈദലവി യുടെ മകൻ അബ്ദുറഹീം (23), ഒഴുർ പുന്നക്കൽ മുബഷീർ (23) എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ഒഴുർ ഹാജിപ്പടിയിൽ വെച്ചാണ് സംഭവം. റഹീമും സുഹൃത്തും കതിർ കുളങ്ങരയിൽ നിന്നും കോറാട്ടേക്ക് പോകുമ്പോൾ 5.30 ൻ ഒഴുർ ഹാജിപ്പടിയിൽ എത്തിയപ്പോൾ, കുരുവട്ടശ്ശേരിയിൽ നിന്ന് ഒഴുർ ഭാഗത്തേക്ക് പോകുന്ന ഘോഷയാത്ര സംഘം എത്തി. സ്കൂറ്റർ ഒതുക്കി വെക്കാൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ഘോഷയാത്ര സംഘത്തിൽ പെട്ട ചിലർ മർദ്ദിക്കുകയായിരുന്നു.സ്കൂട്ടറിന്പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തു. പിന്നീട് സംഘമായി എത്തി 7 പേർ ചേർന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ...
Crime

ഒഴൂരിൽ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു

താനൂർ : ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം ചെയ്യുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഒഴൂരിനു സമീപം ചുരങ്ങരയിൽ ബൈക്കിൽ വരുന്നതിനിടെയാണ് കവർച്ച. മഞ്ചേരിയിൽ സ്വർണം നൽകി കോട്ടയ്ക്കലേക്ക് വരുമ്പോൾ വെന്നിയൂർ പറമ്പിൽ എത്തണമെന്ന് അജ്ഞാത ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. താനൂരിൽ ഒരു പുതിയ ജ്വല്ലറി തുടങ്ങാൻ സ്വർണാഭരണം ആവശ്യമുണ്ടെന് അറിയിച്ചായിരുന്നു ഇത്. അവിടെ എത്തിയപ്പോൾ ഒഴൂരിലേക്ക് വരാൻ സന്ദേശം നൽകി. വിജനമായ അവിടെവച്ച് മർദിച്ച് കാറിൽ ബലമായി കയറ്റി ഷർട്ടിനടിയിൽ ഒളിപ്പിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. മൊബൈൽ ഫോണും താക്കോലുകളും കവർന്നിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായുള്ള മഹാരാഷ്ട്രക്കാരുടെ ആഭരണ നിർമാണശാലയിലെ സ്വർണമാണിതെന്നാണ് പ്രാഥമിക നിഗമനം. അവിടത്തുകാരനായ പ്രവീൺ സിങ്ങിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്...
Kerala, Other

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് : 3 പേര്‍ കസ്റ്റഡിയില്‍, പിടിയിലായവര്‍ ഒരു കുംബത്തില്‍ നിന്നുള്ളവര്‍

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് പിടിയിലായിരിക്കുന്നത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പ്രതികള്‍ ഒരു കുടുംബത്തിലുള്ളവരെന്നും സൂചന പുറത്തു വന്നിട്ടുള്ളത്. തെങ്കാശി പുളിയറയില്‍ നിന്നാണ് ഇവരെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേര്‍ കസ്റ്റഡിയിലായത്. നഴ്‌സ...
Obituary

കുടുംബസമേതം ഉംറ നിർവഹിച്ചു മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞുവീണ തെയ്യാല സ്വദേശിനി മരിച്ചു

തെയ്യാല : കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിച്ച് മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞു വീണ തെയ്യാല സ്വദേശിനി ജിദ്ദയിൽ മരിച്ചു. മണലിപ്പുഴ കണിയേരി ഖാദർ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ ഹജ്ജുമ്മ (64)യാണ് മരണപ്പെട്ടത്. ഭർത്താവ്, മക്കൾ, പേരമക്കൾ എന്നിവരോടൊപ്പം ഉംറക്ക് പോയതായിരുന്നു. തിങ്കളാഴ്ച്ച മടക്കയാത്രക്കിടെ ജിദ്ദ എയർപോർട്ടിൽ ദേഹാസ്വസ്ഥത അനുഭവട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മകനൊഴികെ ബാക്കി എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച്ച മരിച്ചു. ഖബറടക്കം ജിദ്ദയിൽ നടന്നു. മക്കൾ: അബ്ദുൽ ലത്തീഫ്, അൻവർ സ്വാദിഖ് (ഇരുവരും യുഎഇ), ആബിദ്, ആബിദ.മരുമക്കൾ: കെ കെ അയ്യൂബ് മാസറ്റർ (അദ്ധ്യാപകൻ: താനൂർ രായിരിമംഗലം എസ് എം എം എച്ച് എസ്), മൈമൂന,ഫാത്തിമ സുഹറ,മറിയം.സഹോദരങ്ങൾ:കെ.കെ വീരാൻ കുട്ടി (ജന: സെക്രട്ടറി മണലിപ്പുഴ മഹല്ല് കമ്മിറ്റി) കെ.കെ കുഞ്ഞു. ...
Malappuram

താനൂർ ഗവ.കോളേജിനായി ഒഴൂരിൽ കണ്ടെത്തിയ ഭൂമി  കൈമാറി

താനൂർ ഗവ.കോളേജിനായി ഒഴൂരിൽ കണ്ടെത്തിയ ഭൂമി സർക്കാരിലേക്ക് കൈമാറി. ചടങ്ങ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പ്രകൃതി സൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെയാണ് കോളേജ് ക്യാമ്പസ് തയ്യാറാക്കുക. ഭൂമിയിൽ നിലനിൽക്കുന്ന പഴയ വീട് ക്യാമ്പസിലെ കോഫിഹൗസായി നിലനിർത്തും. ക്യാമ്പസിലേക്കുള്ള മുഴുവൻ റോഡുകളും മികച്ച രീതിയിൽ നവീകരിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രദേശവാസികളുടെ പൂർണ പിന്തുണയും മേൽനോട്ടവും പദ്ധതിക്ക്  ആവശ്യ മാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. എൽഎജി സ്പെഷ്യൽ തഹസിൽദാർ സി ഗീതയിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അഷ്കർ അലി ഭൂമിയുടെ രേഖ ഏറ്റുവാങ്ങി.  ഒഴൂർ ഗ്രാമപഞ്ചായത്ത്   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  അഷ്കർ കോറാട്,  ഗ്രാമ പഞ്ചായത്തംഗം പി പി ചന്ദ്രൻ, തിരൂർ അർബൻ കോ-ഓപ്പറ...
Other

ദേശീയ പാരാ നീന്തൽ മത്സര ജേതാവിന് ജന്മനാട്ടിൽ സ്വീകരണം നൽകി

കൊടിഞ്ഞി : അസാമിലെ ഗുഹാവത്തിൽ സമാപിച്ച ദേശീയ പാരാ സിമിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ മുഹമ്മദ് ഷഫീഖിന് ജന്മനാട്ടിൽ സ്വീകരണം നൽകി. മത്സര ശേഷം നാട്ടിലെത്തിയ ഷെഫീഖിന് കൊടിഞ്ഞി അൽ അസ്ഹർ ക്ലബിന്റെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. https://youtu.be/NE3DAAkQ1Zk വീഡിയോ റെയിൽവേ സ്റ്റേഷനിൽ വെച്ച് അൽ അസ്ഹർ ക്ലബ്ബ് സെക്രട്ടറി ഖാലിദ് പുളിക്കലകത്ത് പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ക്ലബംഗങ്ങൾ തുറന്ന വാഹനത്തിൽ കൊടിഞ്ഞിയിലെത്തിച്ചു. ക്ലബ്ബ് പരിസരത്ത് ഉഗ്രൻ കരിമരുന്നോട് കൂടി സമാപ്തി കുറിച്ചു. ക്ളബ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. സംസ്ഥാനതല മൽസരത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഷഫീഖ് ദേശീയ മത്സരത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. ...
Sports

ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി

ഒഴുർ : അസമിലെ ഗുവാഹത്തിയില്‍ നടന്ന പന്ത്രണ്ടാമത് ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്,100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനങ്ങളില്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് മുഹമ്മദ് ഷഫീഖ് തന്റെ കന്നി ദേശീയ ചാംപ്യന്‍ഷിപ്പിന് തിരിച്ചത്. പങ്കെടുത്ത മൂന്നിനങ്ങളില്‍ ഒന്നിനാണ് താരത്തിന് വെങ്കല മെഡല്‍ ലഭിച്ചത്.അസം പാരാ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഗുവാഹത്തിയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ചാംപ്യന്‍ഷിപ്പ് നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് സീനിയര്‍(ആണ്‍, പെണ്‍), ജൂനിയര്‍ വിഭാഗങ്ങളിലായി അബ്ദുല്ല സാദിഖ്, ജയന്‍ സി കെ, മന്‍സൂര്‍, ഷാന്‍ എസ്, സജി കെറ്റി, കൃഷ്‌ണേന്ദു കെ ഐ, ആശില്‍ കെ എം, നികേഷ് പി കെ, ജീവ ശിവന്‍ എസ്, നിനി കെ സെബാസ്റ്റ്യന്‍, സാന്ദ്ര ഡേവിസ് എന്നിവരാണ് ചാംപ്യന്‍ഷ...
Other

ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് ഷട്ടര്‍ അടയ്ക്കുവാന്‍‌‍‍ തീരുമാനം

തിരൂരങ്ങാടി : ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് 2.50 മീറ്ററായി ക്രമീകരിക്കുന്നതിന് ആവശ്യമായ ഷട്ടറുകള്‍ അടയ്ക്കുന്നതിന് തിരൂരങ്ങാടി തഹസില്‍ദാർ സാദിഖ് പി ഒ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ ഓള്‍ഡ് കട്ട് മുതൽ മുക്കം തോട് വരെയുള്ള ചെളി നീക്കം ചെയ്യുന്നതിനും, പാറയില്‍ പ്രദേശത്തെ താല്‍ക്കാലിക ബണ്ടിന് ഫിനാൻഷ്യൽ സാങ്‌ഷൻ ലഭ്യമാക്കുന്നതിനും, ചീര്‍പിങ്ങൽ ഷട്ടര്‍ ആവശ്യമായ അളവില്‍ ക്രമീകരിച്ച് അടയ്ക്കുവാനും യോഗത്തില്‍ തീരുമാനമായി. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി നഗരസഭാ ഉപാദ്ധ്യക്ഷ സി പി സുഹ്റാബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഇക്ബാല്‍ കല്ലുങ്ങൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലി ഒടിയില്‍ പീച്ചു, നന്നമ്പ്ര പഞ്ചായത്ത് മെമ്പര്‍ സൗദ മരക്കാരുട്ടി, നന്നമ്പ്ര പാടശേഖരം കണ്‍വീനര്‍‍ മരക്കാരുട്ടി എ കെ, മൈനര്‍ ഇറിഗേഷന്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷാജി യു വി...
Local news

താനൂർ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കൽ പ്രഖ്യാപനം 30 ന്

താനൂർ നഗരസഭയിലെ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കുന്ന പ്രവൃത്തിയുടെയും പൊൻമുണ്ടം പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെപ്റ്റംബർ 30 ന് നിർവഹിക്കുമെന്ന് ഫിഷറീസ് , കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. പത്രസമ്മേളനത്തിലാണ് ഈ കാര്യം മന്ത്രി അറിയിച്ചത്. ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഒന്നാം പിണറായി സർക്കാരിന്റെ 2020-21ലെ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയാണ് സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് തീരുമാനിച്ചത്. നാല് നിലയിൽ ഡിസൈൻ ചെയ്ത ആശുപത്രിയുടെ പുതിയ ഡി.എസ്.ഒ.ആർ റിവിഷൻ പ്രകാരം ഒരു നിലയിലുള്ള കെട്ടിടമാണ് ഇപ്പോൾ പണിയുന്നത് . 2021-22ലെ ബഡ്ജറ്റിൽ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട് . ഒന്നരവർഷത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. 10 ഒ...
Obituary

ക്ഷേത്രകുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

തിരൂർ; ഒഴൂർ ഓണക്കാട് ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. ഒഴൂർ ഓണക്കാട് തറക്കൽ ക്ഷേത്രത്തിന്റെ കുളത്തിലാണ് മുങ്ങി മരിച്ചത്. ഓണക്കാട് എരഞ്ഞിക്കൽ ചന്ദ്രന്റെ മകൻ നിധിൻ (18) ആണ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും . ...
Crime

ചെത്തി നടക്കാൻ ബുള്ളറ്റും ബൈക്കും മോഷണം: പത്താം ക്ലാസ് വിദ്യാർഥി ഉൾപ്പെടെ 2 പേർ പിടിയിൽ

താനൂർ: ചെത്തി നടക്കാൻ ബുള്ളറ്റും ബൈക്കുകളും മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ഒഴൂർ കൂട്യമാക്കാനാകത്തു ഷാജഹാന്റെ മകൻ മുഹമ്മദ് യാസിർ (19), പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് താനൂർ പോലീസിന്റെ പിടിയിലായത്. തനൂർ പരിസരങ്ങളിൽ തുടരെ തുടരെ മോഷണം നടത്തിയവരെ താനൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടരെ തുടരെ ബൈക്കുകൾ മോഷണം നടക്കുന്നതിനാൽ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സേസെടുത്ത് അന്വോഷണം ഊർജിതമാക്കുകയും കേസന്വേഷണം താനൂർ Dysp യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മോഷണം പോകുന്ന ബൈക്കുകൾ താനൂർ പോലീസ്‌ സ്റ്റേഷനിലെ നിശ്ചിത പ്രദേശത്തു നിന്നും ആയതിനാൽ പോലീസ് രഹസ്യമായി പ്രതികളെ കുടുക്കുന്നതിനായി രാത്രികാലങ്ങളിൽ പുലരുവോളം തുടർച്ചയായി നാട്ടുകാരുടെ സഹായത്തോടെ വല വിരിച്ച് കാത്തിരിക്കുന്നതിന...
error: Content is protected !!