Tag: Pandikkad

നിപ: നിയന്ത്രണങ്ങളില്‍ ഇളവ്, രണ്ടു വാര്‍ഡുകളില്‍ മാത്രം പ്രത്യേക നിയന്ത്രണം
Malappuram

നിപ: നിയന്ത്രണങ്ങളില്‍ ഇളവ്, രണ്ടു വാര്‍ഡുകളില്‍ മാത്രം പ്രത്യേക നിയന്ത്രണം

മലപ്പുറം : ജില്ലയിലെ നിപ നിയന്ത്രണങ്ങളില്‍ ഇളവ്. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റു വാര്‍ഡുകളില്‍ നിപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു. നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവ ഒഴികെയുള്ള വാര്‍ഡുകളില്‍ ആണ് പ്രത്യേക നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. ഈ രണ്ടു വാര്‍ഡുകളിലും നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും. ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക എന്നീ നിയന്ത്രണങ്ങള്‍ ഇനിയും തുടരും. നിലവില്‍ ഐ...
Breaking news, Health,

നിപയില്‍ ആശ്വാസം: ഏഴു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് – മന്ത്രി വീണാ ജോർജ്

330 പേർ നിരീക്ഷണത്തിൽ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ഞായർ) പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം ബാധിച്ച് മരണപ്പെട്ട 14 കാരന്റെ കൂട്ടുകാരായ ആറു പേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു. 68 കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും പനിയുള്ള സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഓരോരുത്തരുടെയും മൂന്നു സാമ്പിള്‍ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമ...
Obituary

നിപ സ്ഥിരീകരിച്ച 14 കാരൻ മരിച്ചു ; സമ്പർക്ക പട്ടികയിലെ 4 പേർക്ക് രോഗ ലക്ഷണങ്ങൾ, സ്രവം പരിശോധനക്ക് അയച്ചു

മലപ്പുറം : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 14 കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ അഷ്‌മിൽ ഡാനിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകുന്നതും സ്രവം പരിശോധനയ്ക്ക് അയച്ചതും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോ...
Malappuram

നിപ ബാധ സംശയിച്ച 14 കാരന് ചെള്ളുപനി സ്ഥിരീകരിച്ചു

മലപ്പുറം: നിപ ബാധ സംശയിച്ച 14 കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാണ് പരിശോധന നടത്തിയത്. നിപ ബാധ സ്ഥിരീകരികരിക്കാനുള്ള പരിശോധന ഫലം വന്നിട്ടില്ലെന്നും മലപ്പുറം ഡിഎംഒ ആര്‍ രേണുക അറിയിച്ചു. എലികള്‍ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ ചെള്ളുപനി പിടിപെടും എന്ന് വിദഗ്ധര്‍ പറയുന്നു. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. മാതാപിതാക്കളും അ...
Malappuram, Other

പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു ; പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍, പ്രതിഷേധം ശക്തം

മേലാറ്റൂര്‍ (മലപ്പുറം) : പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് തെക്കേക്കര ആലുങ്ങല്‍ മൊയ്തീന്‍കുട്ടി (36) ആണ് സ്റ്റേഷനില്‍ തളര്‍ന്നു വീണത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ 7ന് മരിച്ചു. ഹൃദയാഘാതമുണ്ടായതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പന്തല്ലൂരില്‍ വേല ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ഇന്നലെ വൈകിട്ട് 5നാണ് ഇയാള്‍ അടക്കം 7 പേരെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധം. സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അവശ്യപ്പെട്ട് പാണ്ടിക്കാട്ട് കോണ്‍ഗ്രസ്...
Kerala, Malappuram

മരിച്ചതല്ല കൊന്നത് : പിഞ്ചു കുഞ്ഞ് കിണറ്റില് വീണ് മരിച്ച സംഭവം കൊലപാതകം ; മാതാവ് അറസ്റ്റിൽ

പാണ്ടിക്കാട്: പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കേസിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് തമ്പാനങ്ങാടി സുൽത്താൻ റോഡ് സ്വദേശിയും മേലാറ്റൂർ ചന്തപ്പടിയിലെ കുളത്തുംപടിയൻ ശിഹാബുദ്ദീന്റെ ഭാര്യയുമായ അരിപ്രത്തൊടി സുമിയയാണ് (23) അറസ്റ്റിലായത്. ഈ മാസം പത്തിന് രാവിലെ അഞ്ചേ മുക്കാലോടെയായിരുന്നു സുൽത്താൻ റോഡിലെ സുമിയയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് ആറുമാസം പ്രായമായ ഹാജ മറിയം മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മാതാവ് സുമിയ പട്ടിയെ കണ്ടു ഓടുന്നതിനിടെ കുട്ടി കയ്യിൽ നിന്നും വഴുതി വീട്ടുവളപ്പിലെ കിണറ്റിൽ വീണെന്നായിരുന്നു വീട്ടുകാർ മൊഴി നൽകിയിരുന്നത്. എന്നാൽ ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡി വൈ എസ് പി എം സന്തോഷ് കുമാർ, പാണ്ടിക്കാട് പോലീസ് ഇൻസ്പെക്ടർ റഫീഖ് എന്നിവരുൾപ്പെടുന്ന പ്രത്യേക...
Information

പാണക്കാട്, ഊരകം വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

ജില്ലാ കലക്ടർ വി.ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ സീനിയർ സൂപ്രന്റ് അൻസു ബാബു, ജൂനിയർ സൂപ്രന്റുമാരായ എൻ.വി.സോമസുന്ദരൻ, എസ്.എൽ ജ്യോതി, സീനിയർ ക്ലർക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാർ , ക്ലർക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളിൽ എല്ലാ മാസവും കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും കലക്ടർ അറിയിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് കലക്ടർ പൊതുജനങ്ങളോട് അഭ്യർഥിച്ചു...
Crime

കാലിൽ സെല്ലോടേപ്പ്‌ ചുറ്റി മയക്കുമരുന്ന് കടത്ത്; പാണ്ടിക്കാട് 2 പേർ പിടിയിൽ

മലപ്പുറം : പാണ്ടിക്കാട് വന്‍ ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി ഷമീല്‍ എന്നിവരാണ് പിടിയിലായത്. കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പാണ്ടിക്കാട് കക്കുളത്ത് വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ എന്നിവരെയാണ് പാണ്ടിക്കാട് സി.ഐ.റഫീഖ് , എസ്ഐ അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഉമ്മര്‍ഫറൂഖിന്റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാം...
Other

ഐ.ആർ ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡ് പൂർത്തിയായി

പാണ്ടിക്കാട് കൊളപ്പറമ്പ് ഐ.അർ.ബി ക്യാമ്പിൽ നടന്ന ഇന്ത്യാ റിസർവ് ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു. മയക്കുമരുന്നിൽ നിന്നും മറ്റു ലഹരിപദാർത്ഥങ്ങളിൽ നിന്നും നാടിനെയും ഭാവി തലമുറയെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിൽ കേരളത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു പറഞ്ഞു. മയക്കുമരുന്ന് വലിയ രീതിയിൽ നാട്ടിൽ വ്യാപിക്കുന്നുണ്ട്. യുവതയെ ഇരയാക്കാനുള്ള വലിയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് തടയിടാനായി പൊലീസും എക്സൈസ് ഡിപ്പാർട്ട്മെന്റും അതിന്റേതായ പ്രത്യേക ചുമതലകൾ നിർവഹിക്കേണ്ടതുണ്ടെന്നും അക്കാര്യത്തിൽ പൊലീസ് സേന വളരെ ഫലപ്രദമായ നീക്കങ്ങൾ കൈകൊണ്ട് കഴിഞ്ഞുവെന്നും കേരളത്തിലെ ഓരോ പ്രദേശത്തെയും മയക്കുമരുന്...
Accident

മഞ്ചേരി മാലാംകുളത്ത് ലോറി 3 വാഹനങ്ങളിൽ ഇടിച്ചു 2 പേർ മരിച്ചു

മലപ്പുറം മഞ്ചേരി പാണ്ടിക്കാട് റോഡിൽ മാലാംകുളത്ത് നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷ കളിലും കാറിലും ഇടിച്ചു രണ്ട് പേർ മരിച്ചു. ഇന്ന് വൈകുന്നേരം 3മണിയോടെ ആണ് അപകടം രാമൻകുളം സ്വദേശി പരേതനായ നടുക്കണ്ടി അഹമ്മദ് കുട്ടിയുടെ മകൻ റഫീഖ് (35), നെല്ലിക്കുത്ത് സ്വദേശിയായ പടാല ഫിറോസിന്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലും കൊരമ്പയിൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ...
Crime

ആത്മീയ ചികിത്സയുടെ മറവിൽ ലഹരി കച്ചവടം, ഒരാൾ പിടിയിൽ

പാണ്ടിക്കാട് : തമിഴ്നാട് ഏര്‍വാടിയിലെ ആത്മീയ ചികിത്സയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ കാളികാവ് സ്വദേശി പിടിയിൽ. ഒരു 1.20 കിലോഗ്രാം ഹാഷിഷുമായി കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞി പള്ളിക്കൽ കോയക്കുട്ടിതങ്ങളെ(52)യാണ് പൊലീസ് പിടികൂടിയത്. പാണ്ടിക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്നും ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ മാരകശേഷിയുള്ള മയക്കുമരുന്നുകള്‍ തമിഴ്നാട്ടിലെ ഏര്‍വാടി കേന്ദ്രീകരിച്ച് ആത്മീയ ചികിത്സയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ മുഖേന കേരളത്തിലെത്തിച്ചാണ് വില്‍പന നടത്തുന്നത്. ഇത്തരം സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ് കുമാര്‍, പാണ്ടിക്കാട് സി.ഐ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിക്കാട് പൊലീസും ജില്ല ആന്‍റിനര്‍ക്കോ...
Accident

മലപ്പുറത്ത് നിന്ന് വിദ്യാർഥികളുമായി ടൂർ പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം

തൃശൂര്‍: വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി തിരുവനന്തപുരം പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ 21ഓളം വിദ്യാർഥിനികളെ ഒട്ടുപാറ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. ...
Accident

സോപ്പ് പൊടി മെഷീനിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരൻ മരിച്ചു

പാണ്ടിക്കാട് : സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. പിതാവ് ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ച കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ്പ് പൊടി നിർമാണത്തിൽ ഏർപ്പെടാറുണ്ട്. ഇതിനിടെയാകാം അപകടമെന്നാണ് നിഗമനം. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പൊലീസ്, ട്രോമ കെയർ, പൊലീസ് വളന്റിയർമാർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമി...
Accident, Gulf

മദീന സന്ദർശിച്ചു മടങ്ങവേ വാഹനം ഒട്ടകത്തിൽ ഇടിച്ചു പാണ്ടിക്കാട് സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.ഒട്ടകത്തിലിടിച്ച കാർ മറിഞ്ഞ് പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്. മൃതദേഹം റാബഖ് ആശുപത്രി മോർച്ചറിയിലിൽ സൂക്ഷിക്കിയിരിക്കുകയാണ്. സാരമായി പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ, ഭാര്യാ മാതാവ്, എ.ആർ. നഗർ പുകയൂർ കുന്നത്ത് സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നീ മൂന്ന് പേരെ ജിദ്ദയിലെ ഒബ്ഹൂർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവർ റാബഗ് ആശുപത്രിയിയിലും ചികിത്സ തേടി. മദീനയിൽനിന്നും ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതമാണ് ഇവർ മദീനയിലേക്ക് പോയത്. ജിദ്ദയിൽനിന്നുള്ള കുടുംബവും ജിസാനിൽ നിന്നുള്ള മറ്റൊരു കുടുംബവും ഒരുമിച്ചായിരുന്ന...
error: Content is protected !!