Thursday, September 4

Tag: Parappanangadi

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു. നെടുവ പൂവത്താൻ കുന്നിലെ പരേതനായ ഗോപാലകൃഷ്ണൻ്റെ മകൻ പ്രസിദ്കുമാർ (49) ആണ് മരണപ്പെട്ടത്മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരപ്പനങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: സത്യവതി സഹോദരങ്ങൾ: പ്രജിത, പ്രബിത ...
Accident

പരപ്പനങ്ങാടിയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി : വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി വാസുദേവന്റെ ഭാര്യ ചെറു വീട്ടിൽ ജാനകി (74) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
Obituary

പരപ്പനങ്ങാടി റെയിൽവേ പ്ലാറ്റ് ഫോമിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങളായി റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും ഉണ്ടായിരുന്ന ആളാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DHMu06ft3hm1VFNNhXw8va
Crime

പോക്‌സോ കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു

പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് റിമാന്റിൽ . പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് റിമാന്റിലായത് . പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണി പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്ത് വന്നതോടെ മുങ്ങിയ പ്രതിയെ ചെട്ടിപ്പടി കീഴ്ച റയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. എന്നാൽ പ്രതിയെ ആക്രമിച്ചെന്ന കേസിൽ പരാതിക്കാരുടെ പിതാവിനേയും, ബന്ധുക്കളെയും രാത്രിയിൽ കസ്റ്റഡിയിലെടുത്തു. ഇരയുടെ പിതാവിനെയടക്കം കേസിൽ പിടികൂടിയ സംഭവം വിവാദമായിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാന്റ് ചെയ്തു....
Other

വിജിഷ വിജയന്റെ ‘എന്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ’ വി.ആർ.സുധീഷ് പ്രകാശനം ചെയ്തു

പരപ്പനങ്ങാടി: അധ്യാപികയായ വിജിഷ വിജയന്റെ ഓർമ്മകളുടെ പുസ്തകം സൈകതം ബുക്സ് ന്റെ 'എന്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ' പരപ്പനങ്ങാടി പുളിക്കലകത്ത് ഓഡിറ്റോറിയത്തിൽ വെച്ച് എഴുത്തുകാരൻ വി. ആർ സുധീഷ് പ്രകാശനം ചെയ്തു.പുസ്തകത്തിലെ ഒരു കഥാപാത്രമായ മൊട്ടാജി എന്ന അഹമ്മദ് കുട്ടി ഏറ്റുവാങ്ങി.കല്പറ്റ നാരായണൻ അധ്യക്ഷനായ പരിപാടിയിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഷാഹുൽഹമീദ്, ആഷത്ത് മുഹമ്മദ്‌, സുലു കരുവാരക്കുണ്ട്, ജീത്മ ആരംകുനിയിൽ, റജീന, ദീപ തുടങ്ങിയവർ പ്രസംഗിച്ചു....
Other

സോഷ്യൽ മീഡിയയിൽ ശ്രീകൃഷ്ണ നിന്ദയെന്ന്; ഹിന്ദു ഐക്യവേദി പ്രതിഷേധം 

പരപ്പനങ്ങാടി: ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീകൃഷ്ണ നിന്ദ നടത്തിയെന്ന് ആരോപിച്ച് പരപ്പനങ്ങാടിയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി.  ശ്രീകൃഷ്ണ ജയന്തിക്ക് പിറ്റേന്ന് പരപ്പനങ്ങാടി സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപകനാണ് പൂർണനഗ്നയായ സ്ത്രീകളുടെ കൂടെ ശ്രീകൃഷ്ണൻ്റെ ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. വ്യാപക പ്രതിഷേധങ്ങളുയർന്നതോടെ ശനിയാഴ്ച വൈകിട്ടോടെ ഇദ്ദേഹം പോസ്റ്റ് നീക്കം ചെയ്തു.  ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ അധ്യാപകന്റെ വീട്ടിലേക്ക് നടന്ന പ്രതിഷേധ പ്രകടനം വീടിനു മുന്നിൽ പോലീസ് തടഞ്ഞു.   കെ ജയപ്രകാശ്. പ്രതിഷേധം ഉൽഘാടനം ചെയ്തു  എം വിനീഷ്, ടി മനുപ്രസാദ്, സി പി ജയപ്രകാശ്, എളങ്കൂർ മുരളിധരൻ തുടങ്ങിയവർ സംസാരിച്ചു....
Crime

സ്വർണം തട്ടിയതിന്റെ കമ്മീഷൻ കിട്ടാത്തതിന് കവർച്ച; 4 പേർ പിടിയിൽ

പരപ്പനങ്ങാടി സ്വർണം തട്ടിയതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട് താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും തട്ടിപ്പറിച്ച നാല് പേരെ പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ല എന്ന കാരണത്താൽ താനൂർ സ്വദേശിയായ ഷമീർ എന്നയാളെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് വിളിച്ചു വരുത്തി ചാപ്പപ്പടിയിൽ വച്ചും അരിയല്ലൂർ എൻ.സി ഗാർഡന്റെ പുറകുവശം ബീച്ചിൽ വച്ചും മർദിക്കുകയും പരാതിക്കാരന്റെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 15000 രൂപയും കവർച്ച ചെയ്ത കേസിലെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടി അങ്ങാടിബീച്ചിലെ അയ്യാപ്പേരി അസൈനാർ ( 44 ), ചെട്ടിപ്പടി ബീച്ചിലെ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് റെനീസ് (35), ആലുങ്ങൽബീച്ചിലെ കൊങ്ങന്റെചെറുപുരക്കൽ ഷബീർ( 35 )...
Other

കഞ്ചാവ് കേസിൽ നിരപരാധിയെ ഉൾപ്പെടുത്തി സി.ഐ. പീഡിപ്പിച്ചെന്ന് ബന്ധുക്കൾ

പരപ്പനങ്ങാടി : കഞ്ചാവ് കേസിൽ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ പടം ഉൾപ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ ദിവസം പരപ്പനങ്ങാടി മത്സ്യ മാർക്കറ്റിൽ വെച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് പൊലീസ് സ്റ്റേഷനിലേക്ക് മാർക്കറ്റിൽ ഇരിക്കുകയായിരുന്ന മറ്റുള്ളവരോടൊപ്പം നിർബന്ധിച്ച് കൂട്ടി കൊണ്ടുപോയതെന്ന് ഇവർ പറഞ്ഞു. അര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് പോകാൻ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ഫോട്ടോയും പേരും നൽകി അപമാനിക്കുകയുമാണുണ്ടായതെന്നും ഷാഹുലിന്റെ ബന്ധുക്കൾ പറയുന്നു. കഞ്ചാവ് കേസിൽ പെട്ടവരുടെ കൂട്ടത്തിൽ ഷാഹുലിന്റെ പടം കണ്ട് വാർത്ത വരുന്നതിന് മുമ്പെ ചില മാധ്യമ പ്...
Other

ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു

ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു.  വീട്ടില്‍ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് ക്ഷേമ വിവരങ്ങള്‍ ചോദിച്ചറിയുകയും എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അറിയിച്ചു. ഭാര്യയുടെ ജോലിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കി. ഷൈജലിന്റെ വിയോഗത്തില്‍  അദ്ദേഹം ദു:ഖം രേഖപ്പെടുത്തി.നഗരസഭ ചെയര്‍മാന്‍  എ. ഉസ്മാന്‍ മോമോന്റോ നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍  ഷഹര്‍ബാനു  അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മുസ്തഫ, സീനത്ത് അലിവാപ്പു, നിസാര്‍ അഹമദ്, കൗണ്‍സിലര്‍മാരായ അസീസ്, കാര്‍ത്തികേയന്‍, ജയദേവന്‍, റസാക്ക്, നസീമ, ജുബൈരിയ്യ, മാരിയ,ഫൗസിയ, മജുഷ, ഷാഹിദ, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു....
Crime

കഞ്ചാവ് വില്പനക്കാരും ഉപയോഗിച്ചവരും ഉൾപ്പെടെ 12 പേർ പിടിയിൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 12 പേർ പിടിയിലായി. ഇതിൽ 2 പേർ കഞ്ചാവ് കച്ചവടക്കാരും 10 പേർ ഉപയോഗിച്ചവരുമാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടിയാണ്. വള്ളിക്കുന്ന് നോർത്ത് പ്രിയദർശിനി ഹൗസ് ജോഷി (48), വള്ളിക്കുന്ന് ആനങ്ങാടി ഹരിജൻ കോളനി വടക്കിൽ ഹൗസ് ഷെഫീഖ് (35), എന്നിവരെയാണ് NC ഗാർഡന് പുറകു വശം ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്ത് വച്ചും കഞ്ചാവ് കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ പേരിൽ നിലവിൽ  3 കേസുകൾ നിലവിലുണ്ട്. താലപ്പൊലിപ്പറമ്പിന് സമീപമായുള്ള വീട്ടിൽ വച്ചാണ് ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊതി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കാണ് വില. താലെപ്പൊലിപ്പറമ്പിൽ വൈകിട്ട് വരുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ള ചെറുപ്പക്കാർക്കാണ...
Local news

വർണാഭമായി ആനപ്പടി ഗവ: എൽപി സ്കൂളിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

പരപ്പനങ്ങാടി: സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷാഘോഷത്തോടനുബന്ധിച്ച് ചെട്ടിപ്പടി -ആനപ്പടി ഗവ: എൽ പി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതായി. പതാക ഉയർത്തലിന് ശേഷം പിടിഎ പ്രസിഡണ്ട് കോലാക്കൽ ജാഫർ അദ്ധ്യക്ഷനായി.  സ്വാതന്ത്ര്യ സമര സ്മരണ സദസിൽ റിട്ട: ഹെഡ്മാസ്റ്റർ എൻ പി അബു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ പി റംല, പ്രധാന അദ്ധ്യാപിക സി ഗീത, മാനസ്, പി ടി എ അംഗങ്ങളായ സജി പോത്തഞ്ചേരി , അബ്ദുൾ നാസർ, ബാലകൃഷ്ണൻ എ.വി. തുടങ്ങിയവർ സംസാരിച്ചു. വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനശാലാ തലത്തിലും നഗരസഭാ തലത്തിലും ശ്രദ്ധേയ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. തുടർന്ന് ചെട്ടിപ്പടി റെയിൽവേ ഗേറ്റ് വരെ  വർണാഭമായി കുട്ടികളുടെ ഘോഷയാത്രയും നടന്നു. ഭാരതാംബയായും സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളണിഞ്ഞും കുരുന്നുകൾ ഘോഷയാത്രയിൽ അണിനിരന്നു. ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ എ...
Other

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ സിന്ധു പട്ടേരിവീട്ടിലിന്

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ. ബിഎഡ് ബിരുദദാരിയായ സിന്ധു മലപ്പുറം മൂന്നിയൂർ സ്വദേശിനിയാണ്.   വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ  കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്ട്രർ ചെയ്ത നിരവധി കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവാണ് സിന്ധുവിനെ ഈ അവാർഡിന് അർഹയാക്കിയത്. കഴിഞ്ഞവർഷം ചേലാമ്പ്രയിൽ വിവിധ ന്യൂജൻ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും തലപ്പാറയിൽ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഉൾപ്പെടെ നിരവധി  കേസുകളാണ് പരപ്പനങ്ങാടി എക്സൈസ് കണ്ടുപിടിച്ചത്. 2015 ലാണ് എക്സൈസ് വകുപ്പിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ എത്തുന്നത്. ആദ്യ ബാച്ചിൽ പെട്ടയാളാണ് സിന്ധു പട്ടേരി വീട്ടിൽ.  മല...
Other

പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സമയക്രമം തെറ്റിക്കുന്ന ബസുകൾക്കെതിരെയും നടപടി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സമാന്തര സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  പരിശോധനയിൽ പാരലൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയും...
Local news

റയിൽവേ സ്റ്റേഷനിലെ യാത്രക്കാരെ കയറ്റാൻ അനുമതി വേണം: ഓട്ടോ ഡ്രൈവർമാർ ധർണ നടത്തി

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരെ കയറ്റാൻ പുറമെ നിന്നുള്ള ഓട്ടോറിക്ഷക്കാർക്കു കൂടി അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ റെയിൽവെ സ്റ്റേഷന് മുൻപിൽ ധർണ നടത്തി.നിലവിൽ റെയിൽവെ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ കരാറുകാരൻ കൊടുക്കുന്ന പാസുള്ള ഓട്ടോറിക്ഷകൾക്ക് മാത്രമേ ട്രെയിൻ യാത്രക്കാരെ കയറ്റാൻ അനുമതിയുള്ളൂ ഇത് തികഞ്ഞ മനുഷ്യാവകാശ ധ്വംസനമാണെന്നും, റെയിൽ കോമ്പൗട്ടിൽ ഇരുട്ടായാൽ മദ്യം, കഞ്ചാവ് ,ലഹരിമരുന്ന്, ഒറ്റക്ക ലോട്ടറി എന്നിവയുടെ അതി പ്രസരണവും നടക്കുന്നുണ്ടെന്ന് ധർണ സംഘടിപ്പിച്ച ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ധർണ ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ധർണക്ക് അഷറഫ് പഴയ കത്ത്, കെ.പി.ഗഫൂർ , റഫീഖ് പുഴക്കലകത്ത്, സെയ്തലവി മാസ്റ്റർ, സി.മുസ്തഫ, ടി.അസ്ക്കർ, ഇർഷാദ് പുതിയാടൻ നേതൃത്വം നൽകി...
Accident

മൂന്നിയൂരും പന്താരങ്ങാടിയിലും ബൈക്ക് അപകടം, 5 പേർക്ക് പരിക്ക്

തിരൂരങ്ങാടി : പരപ്പനങ്ങാടി - ചെമ്മാട് റോഡിൽ പന്താരങ്ങാടി യിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. പതിനാറുങ്ങൽ സ്വദേശിയും ചെമ്മാട് പലചരക്ക് കച്ചവടക്കാരനും ആയ റഷീദ് (55), പന്താരങ്ങാടി സ്വദേശി ലിബിൻ ദാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. റഷീദ് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്നിയൂർ ആലിൻ ചുവട് ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന മാതാവിനേയും കുട്ടിയെയും ഇടിച്ചു ബൈക്ക് യാത്രക്കാരന് ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു....
Other

തിരൂരങ്ങാടിക്ക് സമഗ്ര വിദ്യാഭ്യാസ പാക്കേജുമായി കെ.പി.എ. മജീദ് എംഎൽഎ

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര വിദ്യഭ്യാസ പാക്കേജ് പ്രഖ്യാപിച്ച് കെ.പി.എ മജീദ് എം.എല്‍.എ. കെ.ജി ക്ലാസ് മുതല്‍ ഉന്നത വിദ്യഭ്യാസം വരെയുള്ള വിവിധ തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതികളാണ് ഇന്ന പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ പ്രഖ്യാപിച്ചത്. സമഗ്ര വിദ്യഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പരിശീലനം, മത്സര പരീക്ഷകളുടെ പരിശീലനം, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ട്രെയിനിങ്, വിദ്യാര്‍ത്ഥികളുടെ ഉപരിപഠന മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ കഴിയുന്ന കരിയര്‍ ഗൈഡന്‍സ്, തീരദേശ പ്രദേശങ്ങളിലെ വിധ്യാര്‍ഥികളുടെ ഉന്നമനത്തി...
Obituary

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

തിരൂരങ്ങാടി : കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചെട്ടിപ്പടി എ ജി എൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ ഷാദിൽ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ടതിന് ശേഷം കൂട്ടുകാർക്കൊപ്പംനെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിന് അടുത്തുള്ള പഴയ തെരുവിലെ ഷാരാംകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറിയല്ലൂർ എം വി എച്ച് എസ് വിദ്യാർഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഫറോക്ക് നല്ലൂര്‍ കരിപ്പത്ത് പി.പി.അറമുഖന്റെ മകന്‍ ജിജു (43) മൃതദേഹമാണ് കണ്ടെത്തിയത്. പുറംകടലിൽ ഒഴുകിപോകുകയായിരുന്ന മൃതദേഹം മൽസ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചത്. ട്രോമ കെയര്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ജിജുവിന്റെതാണെന്ന് തിരിച്ചറിഞ്ഞത്....
Crime

പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു

പരപ്പനങ്ങാടി : പട്ടാപ്പകൽ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചു രക്ഷപ്പെട്ടു. നെടുവ പഴയതെരു ഗണപതി ക്ഷേത്രത്തിനു സമീപം പുളിയേരി ശാന്തയുടെ രണ്ടര പവനോളം വരുന്ന സ്വർണമാലയാണ് കവർന്നത്. തിങ്കളാഴ്ച (ഇന്ന്) ഉച്ചയ്ക്ക് മൂന്നു മണിക്ക് നെടുവ സ്കൂളിനടുത്തുള്ള ഓവുപാലത്തിനടുത്തു വെച്ചാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഓവു പാലത്തിന് സമീപത്ത് വെച്ച് പിറകിലൂടെ വന്ന യുവാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി....
Local news

ആഘോഷം അപകടരഹിതമാക്കാൻ വിനോദ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ചെരുപ്പടി മല, കെട്ടുങ്ങൽ, മിനി ഊട്ടി എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന തിരൂരങ്ങാടി: പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും ' റൈസിങ്ങിനും എത്തുന്നത് തടയാനും, നിയമലംഘിച്ച് നിരത്തിലിറങ്ങുന്നത് തടയാനും വിനോദ കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞദിവസം തിരൂരങ്ങാടി താലൂക്കിലെ, പ്രധാന ടൗണുകൾ തീരദേശ മേഖല, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ചും റോഡ് സുരക്ഷ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. തിരൂരങ്ങാടിജോയിൻ്റ് ആർ ടി ഒ...
Local news

വീടിന്റെ മേൽക്കൂര തകർന്നു വീണു, ഉറങ്ങിക്കിടന്ന കുടുംബം അദ്‌ഭുതകരമായി രക്ഷപ്പെട്ടു

പരപ്പനങ്ങാടി: വീട്ടുകാർ ഉറങ്ങിക്കൊണ്ടിരിക്കെ മേൽക്കൂര തകർന്നു വീണു. നെടുവ കോവിലകം പറമ്പിലെ വലിയവളപ്പിൽ സുനിതയുടെ വീടാണ് മേൽക്കൂര തകർന്നു വീണു അപകടത്തിലായത്. ഇന്നലെ  പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന സുനിതയും മക്കളായ വിജിത്, വിജീഷ് എന്നിവരും ഉറക്കത്തിലായിരുന്നു. ഇതിനിടെ വിജിത് വീടിനു ഇളക്കം തട്ടുന്നതുപോലെ തോന്നിയപ്പോൾ ഞെട്ടി ഉണരുകയായിരുന്നു. നോക്കിയപ്പോൾ അടുക്കളഭാഗത്തെ മേൽക്കൂര തകർന്നു വീഴാൻ തുടങ്ങിയിരുന്നു. ഉടൻ അമ്മയെയും അനിയൻ വിജിത്നെയും വിളിച്ചുണർത്തി വീടിനു പുറത്തേക്കു ഓടി രക്ഷപെടുകയായിരുന്നു. അപ്പോഴേക്കും മേൽക്കൂര പൂർണമായും തകർന്നു വീണു. സുനിതയുടെ ഭർത്താവ്  ഷാജി നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് കൂലിവേല ചെയ്താണ് സുനിതയുടെ കുടുംബം വീട് പുലർത്തിയിരുന്നത്. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നെങ്കിലും ആളപായമില്ലാതെ രക്ഷെപ്പട്ടത്തിന്റെ ആശ്വാസത്തിലാണ്‌ സുനിതയുടെ ക...
Local news

അധികൃതർ കനിഞ്ഞില്ല; കൗൺസിലറും നാട്ടുകാരും ഇറങ്ങി റോഡ് ഗതാഗത യോഗ്യമാക്കി

പരപ്പനങ്ങാടി - നഗരസഭ 15ാം ഡിവിഷനിലെ വർഷങ്ങളായി തകർന്ന് കിടന്നിരുന്ന അട്ടക്കുളങ്ങര അങ്കണവാടിറോഡ് ഡിവിഷൻ കൗൺസിലർമമ്മിക്ക കത്ത് സമീറിൻ്റെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ സഹകരണത്തോടെ ഗതാഗത യോഗ്യമാക്കി. മുൻ ഡി വിഷൻ കൗൺസിലറുടെയും പ്രദേശത്തെ പൊ പ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് അങ്കണവാടിയിലേക്ക് റോഡ് നിർമ്മിച്ചത്.മഴക്കാലമാകുന്നതോടെ കുട്ടികൾക്ക് അങ്കണവാടിയിൽ പോകുന്നതും വാഹന ങ്ങൾ കടന്നു പോകാൻ പറ്റാത്തതിനാൽ ഭക്ഷ്യധാന്യങ്ങളും മറ്റും എത്തിച്ചിരുന്നതും ദുഷ്ക്കര പാതയിലൂടെയായിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജനപ്രതിനിധികൾക്കും അധികാരികൾക്കും നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടിയൊന്നുമാവാത്തതിനാലാണ് കൗൺസിലറും പ്രദേശവാസികളും സ്വന്തമായി പണം മുടക്കി ചെളി നിറഞ്ഞ റോഡ് ഗതാഗതമാക്കിയത്.ഇനി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പാർശ്വഭിത്തി കെട്ടുന്നതടക്കമുള്ള മറ്റു ജോലികൾ ചെയ്യുമെന്ന് കൗൺസിലർ മമ്മി...
Local news

തിരൂരങ്ങാടിയില്‍ വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കും- മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരൂരങ്ങാടി  മണ്ഡലത്തിലെ  വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കുമെന്ന്  സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കെ.പി.എ മജീദ് എം. എല്‍. എ നിയമസഭയില്‍  ഉന്നയിച്ച  ചോദ്യത്തിന്  മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ എം.കെ.എച്ച് ആശുപത്രിക്ക് സമീപം, ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, വെന്നിയൂര്‍ കെഎസ്ഇബി ഓഫീസിനു സമീപം, കോഴിചെന, പയനിങ്ങല്‍ ജംങ്ഷന്‍, ക്ലാരി യു.പി സ്‌കൂള്‍ പരിസരം, കുണ്ടൂര്‍, സ്റ്റീല്‍ കോംപ്ലക്‌സ് പരിസരം എന്നിങ്ങനെ എട്ടു സ്ഥലങ്ങളിലായാണ് വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ  നിര്‍മാണം പുരോഗമിക്കുന്നത്. നിലവില്‍ ദേശീയപാത നിര്‍മാണത്തിന്റെ  സ്ഥലം ഏറ്റെടുക്കല്‍ അന്തിമമാകാത്തതിനാലാണ്  വെന്നിയൂര്‍ അടക്കമുള്ള വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെയും വെന്നിയൂര്‍ കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസിന്റെയും  നിര്‍മാണം വ...
Local news

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി നവീകരണം ഉടന്‍ ആരംഭിക്കും -മന്ത്രി സജി ചെറിയാന്‍

  പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരികയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പരപ്പനങ്ങാടി നഗരസഭയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ സംയുക്ത ഭൗതികപരിശോധന പൂര്‍ത്തിയായി. ഫിഷറീസ്, റവന്യൂ, ഹാര്‍ബര്‍  എഞ്ചിനീയറിങ്, പരപ്പനങ്ങാടി നഗരസഭ എഞ്ചിനീയറിങ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോളനി നിവാസികളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ഫ്‌ളാറ്റ് അല്ലെങ്കില്‍ വീട് നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഹാര്‍ബര്‍  എഞ്ചിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്ത...
Crime

മുൻവൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ചാരായക്കേസിൽ പെടുത്താൻ ശ്രമം, അയൽവാസി ഉൾപ്പെടെ പിടിയിൽ

പരപ്പനങ്ങാടി: മുൻ വൈരാഗ്യം കാരണം ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവർ കോട്ടയ്ക്കൽ സ്വദേശിയായ ഷൗക്കത്തലിയെ (38)  കേസിൽ കുടുക്കാൻ ശ്രമിച്ച അയൽവാസിയായ ചുടലപ്പാറ പാറാട്ട് മുജീബ് റഹ്മാൻ (49), വാഴയൂർ സ്വദേശി കുനിയിൽ കൊടമ്പാട്ടിൽ അബ്ദുൽ മജീദ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോയിൽ ചാരായം വിൽപന നടത്തുന്നുവെന്നു സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്ന് താനൂരിൽ നിന്ന് ഡാൻസഫ് ടീം പരിശോധനയ്ക്കെത്തി. ഓട്ടോയിൽനിന്ന് നാലര ലീറ്റർ ചാരായം കണ്ടെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ അയൽവാസിയായ മുജീബ് റഹ്മാനാണ് സംഭവത്തിനു പിന്നിലെന്നു മനസ്സിലായി.  നേരത്തേ ജയിലിൽവച്ച് പരിചയപ്പെട്ട അബ്ദുൽ മജീദിനെക്കൊണ്ട് കോട്ടയ്ക്കൽ ചുടലപ്പാറയി...
Local news

അധികാരികളുടെ വകയായി ഇവിടെയുണ്ട് കൊതുക് വളർത്ത് കേന്ദ്രം !

പരപ്പനങ്ങാടി : ലക്ഷങ്ങൾ ചിലവഴിച്ച് റോഡ് നവീകരണത്തോടൊപ്പം നിർമ്മിച്ച ഓട കൊതുക് വളർത്താനും മാലിന്യ നിക്ഷേപത്തിനുമാണോ? നഗരസഭയിലെ 15ാം ഡിവിഷൻ സ്റ്റേഡിയം റോഡ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് നവീകരണം നടത്തിയപ്പോഴാണ് മുന്നൂറോളം മീറ്റർ നീളത്തിൽ ഓട നിർമ്മിച്ചത്. സ്റ്റേഡിയം റോഡ് കുറുകെ വെട്ടിപ്പൊളിച്ച് ഓവുപാലം നിർമ്മിച്ച് സ്വകാര്യ വ്യക്തിയുടെ മധുരം കാട് പാടശേഖരത്തിലേക്കായിരുന്നു വെള്ളമൊഴുക്കിവിടുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നത്. അനുമതി വാങ്ങിയില്ലെന്നും പാടശേഖരത്തിലേക്ക് മാലിന്യങ്ങൾ വന്ന് നിറയുമെന്ന കാരണവും നിരത്തി ഓവു പാലം കോൺക്രീറ്റ്ചെയ്ത് അടച്ചതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടുകയും ചെയ്ത ജോലി പാഴാവുകയും. ഓടയിൽ മാലിന്യങ്ങളും കൊതുകുകളും നിറഞ്ഞിരിക്കുകയുമാണ്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികളെന്ന് സി.ഇസ്മായിൽ, യു ഉണ്ണിക്കൃഷ്ണൻ, എം.പി. ഷറഫുദ്ധീൻ, ക...
Accident

ചെട്ടിപ്പടിയിൽ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം

പരപ്പനങ്ങാടി : നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം, ഒഴിവായത് വൻ ദുരന്തം. ഇന്ന് രാത്രി 10.30 നാണ് അപകടം. നിയന്ത്രണം വിട്ട കാർ ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപത്തെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് നിന്നും താനൂരിലേക്ക് വരുകയായിരുന്ന 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു....
Other

സൈനികൻ സൈജലിന്റെ കുടുംബത്തെ തിരൂരങ്ങാടി യതീംഖാന ഏറ്റെടുക്കും

തിരൂരങ്ങാടി: ലഡാക്കിൽ അപകടത്തിൽ മരിച്ച സൈനികൻ പരപ്പനങ്ങാടി അഞ്ചപ്പുര കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകൻ മുഹമ്മദ് സൈജലിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് തിരൂരങ്ങാടി യതീം ഖാന ഭാരവാഹികൾ അറിയിച്ചു. പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍. കുടുംബത്തിന് താത്പര്യമുണ്ടെങ്കിൽ, ഇവരുടെ പഠനവും മറ്റു ചിലവുകളും വഹിക്കാൻ തയ്യാറാണ് എന്നു സൈജലിന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്ത സി പി ഉമർ സുല്ലമി ഭാരവാഹികൾക്ക് വേണ്ടി അറിയിക്കുകയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഷൈജലും സഹോദരൻ ഹനീഫയും തിരൂരങ്ങാടി യതീം ഖാനയിലാണ് വളർന്നതും പഠിച്ചതും. സൈജലിന്റെ ഉമ്മ സുഹ്‌റയും യതീം ഖാനയിൽ ആയിരുന്നു. കോട്ടയം സ്വദേശി കോയ യതീം ഖാനയിൽ നിന്നാണ് വിവാഹം സുഹ്റയെ വിവാഹം കഴിക്ക...
Other

ലഡാക്കിൽ മരണമടഞ്ഞ ഷൈജലിന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി

മൃതദേഹം വഹിച്ചുള്ള സൈനികസംഘം നാളെ ( മെയ്‌ 29)രാവിലെ 10.10ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും പരപ്പനങ്ങാടി: ലഡാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് റവന്യു മന്ത്രി കെ. രാജൻ, പുരാരേഖ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു. ബിനോയ്‌ വിശ്വം എം. പി , പി. അബ്ദുൽ ഹമീദ് എം. എൽ. എ, നഗരസഭ ചെയർമാൻ എ. ഉസ്മാൻ, തിരൂരങ്ങാടി തഹസിൽദാർ പി. ഒ സാദിഖ്, ആർ. ഡി. ഒ പി. സുരേഷ് എന്നിവരും സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു. മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജല്‍. 20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു ഷൈജല്‍. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപക...
error: Content is protected !!