Tag: pdp

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണം : പി ഡി പി
Local news

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണം : പി ഡി പി

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിഡിപി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജാഫറലി ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. ഭീമമായ പ്രവേശനഫീസ് ഈടാക്കുന്നത് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .എയര്‍പോര്‍ട്ടിന് അകത്തേക്ക് കടക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതിനാല്‍ വിമാനത്താവള കവാടത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുകയും യാത്രക്കാര്‍ക്ക് പലര്‍ക്കും സമയത്തിന് വിമാനത്താവളത്തിനകത്തേക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടവും. ഇത് യാത്രക്കാരെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അകറ്റുന്നതിനിടയാക്കും. സമൂഹത്തില്‍ ഏറ്റവും താഴ്ന്ന സാമ്പത്തിക വരുമാനക്കാരായ ടാക്‌സി ജീവനക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം നിലപാടുകള്‍ തിരുത്താന്‍ അധി:കൃതര്‍ ...
Local news

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി : ലീഗ് നടത്തുന്ന സമരം കുറ്റബോധത്താല്‍ ; യാസിന്‍ തിരൂരങ്ങാടി

തിരൂരങ്ങാടി : പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ യു ഡി എഫ് ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ അനേകം വര്‍ഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും മലബാറിന് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തതിലുള്ള കുറ്റം ബോധമാണെന്ന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ സിറ്റ് ലഭിക്കാതെ പുറത്തിരിക്കുന്ന ഈ അവസ്ഥയില്‍ തിരൂരങ്ങാടി തൃകുളം ഹൈസ്‌കുള്‍ ഉള്‍പ്പെടെ ജില്ലയിലെ സ്ഥല സൗകര്യമുള്ള ഹൈസ്‌ക്കുളുകള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപെട്ടു. ഈ സര്‍ക്കാരില്‍ ജില്ലയിലെ വിദ്യര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതിക്ഷയുണ്ടെന്നും യോഗം പറഞ്ഞു. നജീബ് പാറപ്പുറത്തിന്റെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. കെ ടി സൈതലവി, ജലീല്‍ അങ്ങാടന്‍, നാസര്‍ പതിനാറുങ്ങല്‍, മുക്താര്‍ ചെമ്മാട് എന്നിവര്‍ പ്രസ...
Local news

സദ്ദാം ഹുസൈന്‍ അനുസ്മരണവും ഫലസ്തിന് ജനതക്ക് ഐക്യദാര്‍ഢ്യവും നേര്‍ന്ന് പിഡിപി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി നഗരസഭ കമ്മറ്റി ബലി പെരുന്നാളിനോട് അനുബന്ധിച്ച നടന്ന സ്പെഷല്‍ ജനറല്‍ കണ്‍വെന്‍ഷനില്‍ സദ്ദാം ഹുസൈന്‍ അനുസ്മരണവും ഫലസ്തിന് ജനതക്ക് ഐക്യദാര്‍ഢ്യവും നേര്‍ന്നു. രക്തസാക്ഷിത്വ ചരിത്രത്തിലെഎക്കാലത്തെയും ധീരന്‍മാരായ ഭരണാധികാരികളില്‍ ഒരാളെ ലോകം പരിചയപ്പെട്ട ദിവസമായിരുന്നു 2006ലെ ബലിപെരുന്നാള്‍ ദിനമെന്നും പ്രപഞ്ച നാഥന്‍ ചില മനുഷ്യരെ ദുനിയാവില്‍ വെച്ച് തന്നെ ആദരിച്ചുകളയും അതായിരുന്നു സദ്ദാം ഹുസൈനെന്നും പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സക്കീര്‍ പരപ്പനങ്ങാടി യോഗം ഉദ്ഘടനം ചെയ്ത് കൊണ്ട് പറഞ്ഞു. ഫലസ്തിന് ജനതക്ക് വേണ്ടി ലോകം കണ്ണ് തുറക്കാത്തത് അനീതിയും അപകടവുമാണെന്നും യോഗം ചുണ്ടികാട്ടി. മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടിയുടെ അഷ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ല കൗണ്‍സില്‍ ജലില്‍ അങ്ങാടന്‍, നജിബ് പാറപ്പുറം, അബ്ദു കക്കാട്, നാസര്‍ പതിനാറുങ്ങല്‍, കെ ടി സൈതലവ...
Local news

കെ എസ് ഹംസ വിജയിക്കണം : പിഡിപി

തിരൂരങ്ങാടി : വരുന്ന ലോകസഭ തെരഞടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും പിഡിപി പിന്തുണക്കുന്ന ഇടത് പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി കെ എസ് ഹംസക്ക് വോട്ട് അഭ്യർത്ഥിച്ച് പിഡിപി പ്രവർത്തകർ തിരൂരങ്ങാടി ടൗണിൽ പ്രചരണം നടത്തി. കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ ന്യുനപക്ഷങ്ങളുടെ പിന്തുണയും വോട്ടും സ്വികരിച്ച് വിജയിച്ച യുഡിഎഫ് എം പി മാർ ന്യുനപക്ഷ വിരുദ്ധ ബില്ലുകൾ ബി ജെ പി ഗവർമെന്റ് പാസ്സാക്കിയപ്പോൾ പാർലമെന്റിൽ പോലും പോകാതെ വിട്ട് നിന്നത് ന്യൂനപക്ഷത്തോട് കാണിച്ച വിശ്വസ വഞ്ചനയാണന്നും ഈ തെരഞ്ഞെടുപ്പിൽ അതിനുള്ള കൃത്യമായി മറുപടി വോട്ടിലൂടെ ന്യൂനപക്ഷസമുദായം നൽകണമെന്നും പിഡിപി പ്രചാരണ പരിപാടിയിൽ വോട്ടർ മാരെ ഓർമിപ്പിച്ചു മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരൂരങ്ങാടി ടൗൺ ഭാരവാഹികളായ അസൈൻ പാപത്തി ഇല്യാസ് എം കെ എന്നിവർ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. ...
Local news

നിര്‍ദ്ദനരായ മുന്നൂറോളം കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റ് നല്‍കി പിഡിപി

തിരൂരങ്ങാടി :തിരൂരങ്ങാടി താഴെചിന കുണ്ടുചിന പ്രദേശങ്ങളിലെ നിര്‍ദ്ദനരായ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ മുന്നൂറോളം കുടുംബങ്ങളിലേക്ക് പിഡിപി താഴെചിന കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പിഡിപി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി യുണിറ്റ് പ്രസിഡന്റ് എം എസ് കെ. മുല്ലക്കോയക്ക് കിറ്റ് കൈമാറി ഉദ്ഘടനം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി വീ പി നാസര്‍.കുട്ടി റഫിഖ്. മുജിബ് മച്ചിങ്ങല്‍ ഇല്യാസ് എം കെ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി. പിഡിപി യുടെ കിറ്റ് വിതരണത്തില്‍ തുടക്കം മുതലേ സഹകരിച്ചിരുന്ന മര്‍ഹും മനരിക്കല്‍ അബ്ദുല്‍ റാസഖ് സാഹിബിനെ യോഗത്തില്‍ പ്രത്യേകം സ്മരിക്കുകയും ആ വിയോഗത്തിലൂടെ താഴെചിനക്ക് സംഭവിച്ച നഷ്ട്ടം നികത്തനാവാത്തണെന്നും ഭാരവാഹികള്‍ കിറ്റ് വിതരണ ചടങ്ങില്‍ ഓര്‍മിപ്പിച്ചു. ത്വല്‍ഹത്ത് എം എന്‍ സ്വാഗതവും മുസ്സമ്മില്‍ സി സി നന്ദിയും പറഞ്ഞു. ...
Malappuram, Other

ആരോഗ്യനില ഗുരുതരം : അബ്ദുന്നാസര്‍ മഅ്ദനി വെന്റിലേറ്ററില്‍

കൊച്ചി : പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...
Local news, Other

തിരൂരങ്ങാടിയുടെ അഭിമാനമായി മാറിയ സിനാനെ മൊമന്റോ നല്‍കി ആദരിച്ച് പിഡിപി

തിരൂരങ്ങാടി : ഇടുക്കിയില്‍ നടന്ന സംസ്ഥാന തല ക്രിക്കറ്റ് മത്സരത്തില്‍ മലപ്പുറം ജില്ലക്കായി മികച്ച പ്രകടനം കാഴ്ച വെച്ച് തിരൂരങ്ങാടിക്ക് അഭിമാനമായി മാറിയ സിനാനെ പിഡിപി തിരുരങ്ങാടി താഴെചിന യുണിറ്റ് മൊമന്റോ നല്‍കി ആദരിച്ചു. മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു മലപ്പുറം ജില്ലാ ടീം. തിരൂരങ്ങാടിയിലെ മികച്ച ക്രിക്കറ്റ് താരവുമായ ഇല്ലിക്കല്‍ നാസറിന്റെ മകന്‍ സിനാന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടിയുടെ സാന്നിധ്യത്തില്‍ യൂണിറ്റ് ട്രഷറര്‍ വി പി നാസര്‍ മറ്റു ഭാരവാഹികള്‍ക്കൊപ്പം താരത്തിന് മൊമന്റോ സമ്മാനിച്ചു. ഫൈനല്‍ മത്സരം വരെ ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയ താരത്തെ ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു. ...
Local news, Malappuram

തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; അന്വേഷണം വെറും പ്രഹസനമാകരുതെന്ന് പിഡിപി

തിരൂരങ്ങാടി : തിരൂരങ്ങാടി ജോ ആര്‍ ടി ഓഫീസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ കടന്ന് കൂടി വര്‍ഷങ്ങള്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ആരോപണ വിധേയനായ വ്യക്തിയേ ഉടന്‍ ചോദ്യം ചെയ്യണം എന്നും കൂട്ട് നിന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി അനേഷണം നടത്താണെമെന്നും പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. നിരവധി പരാതികള്‍ ഉയര്‍ന്നിരുന്ന ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അടിയന്തരമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറും നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ട് കുറ്റക്കരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിഡിപി നഗരസഭ ജനറല്‍ മീറ്റിങ് അവശ്യപെട്ടു. വിഷയത്തില്‍ കൃത്യമായ നടപടിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മെല്ലെ പോക്ക് സമീപനം വന്നാല്‍ പിഡിപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്...
Local news, Other

സമ്മേളന പ്രചരണം ജീവ കാരുണ്യ പ്രവര്‍ത്തനമാക്കി പിഡിപി

തിരൂരങ്ങാടി : കോട്ടക്കലില്‍ അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പിഡിപിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പിഡിപി തിരുരങ്ങാടി ടൗണ്‍ കമ്മറ്റി തിരുരങ്ങാടി താലൂക്ക് ആശുപത്രിക്ക് ജീവന്‍ രക്ഷ ഇഞ്ചക്ഷന്‍ മരുന്നുകള്‍ കൈമാറി. ടൗണ്‍ പ്രസിഡന്റ് അസൈന്‍ പാപത്തിയുടെ സാന്നിധ്യത്തില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, നെഴ്‌സിംഗ് സുപ്രണ്ട് ശൈലജ എന്നിവര്‍ക്കാണ് കൈമാറിയത്. മുസമ്മില്‍ സി സി, ഇല്യാസ് എം കെ, സലാം സി കെ നഗര്‍, മുല്ലക്കോയ എം എസ് കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ...
Local news, Other

മഅദ്നിയുടെ മുദ്രവാഖ്യം പുലരണം : പിഡിപി

തിരുരങ്ങാടി : ഇന്ത്യൻ ജനതക്കിടയിൽ ജാതീയ വേർതിരിവുകൾ രൂപപ്പെടുത്തി ഒരുമനസ്സായി നിലകൊണ്ടവർക്കിടയിൽ കരിനിഴൽ വീഴ്ത്തിയ ഭരണകൂടമാണ് മോദി സർക്കാർ എന്ന് പിഡിപി സീനിയർ വൈസ് ചെയർമാൻ സ്വാമി വർക്കല രാജ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് വിരാമം കുറിക്കണമെങ്കിൽ അബ്ദുൽ നാസർ മഅദ്നീ മുപ്പത് വർഷം മുൻപ് കേരളത്തോട് പറഞ്ഞ ദളിത്‌ പിന്നോക്ക ന്യൂനപക്ഷ ഐക്യം പുലരണമെന്നും അദ്ദേഹം കുട്ടിചേർത്തു. കോട്ടക്കലിൽ ഡിസംബർ 9 10 11 തീയതികളിൽ നടക്കുന്ന പിഡിപി 10 ആം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ജനറൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി കമ് ഇബ്രാഹിം തിരുരങ്ങാടി സംസ്ഥാന കമ്മറ്റി അംഗം സകീർ പരപ്പനങ്ങാടി ജില്ല പ്രസിഡന്റ് സലാം മുന്നിയൂർ ജില്ലാ കൗൺസിൽ അംഗം ...
Local news, Other

എം പി റോഡിന്റെ ശോചനീയാവസ്ഥ ; പിഡിപി നിവേദനം നല്‍കി

തിരുരങ്ങാടി : വര്‍ഷങ്ങളായി ദുരിതം മാത്രം പേറുന്ന തിരുരങ്ങാടി താഴെചിനയിലെ എം പി റോഡിന്റെ ശോചനീയവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന് ആവശ്യപെട്ട് പിഡിപി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരുരങ്ങാടി പിഡിപി താഴെചിന യുണിറ്റ് ട്രഷറര്‍ വി പി നാസറിന്റെ സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. വിദ്യര്‍ത്ഥികള്‍ നാട്ടുകാര്‍ ഉള്‍പ്പടെ നടക്കാനോ വാഹനങ്ങള്‍ക്കോ കൃത്യമായി പോകാനോ സാധിക്കാതെ കുണ്ടും കുഴിയും ഉള്‍പ്പടെ മഴകാലം അയാല്‍ വലിയ ദുരന്തമായി മാറുന്ന എം പി റോഡിന്റെ അവസ്ഥയില്‍ മാറ്റം വരുത്തി.ഏറെ കാലത്തെ പ്രേദശവാശികളുട അര്‍ഹമായ ആവശ്യത്തിന് വേഗത്തില്‍ പരിഹാരം കാണേണം എന്നും പിഡിപി ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപെട്ടു. ...
Local news, Other

പിഡിപി സംസ്ഥാന സമ്മേളനം വിജയിപ്പിക്കും ; പിഡിപി മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍

തിരുരങ്ങാടി : ഡിസംബര്‍ 9 10 11 തിയതികളിലായി കോട്ടക്കലില്‍ നടക്കുന്ന പിഡിപി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ ആവശ്യമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ മുന്‍സിപ്പല്‍ ജനറല്‍ കണ്‍വെന്‍ഷനോടെ ആരംഭം കുറിച്ചു. സമ്മേളന പ്രചാരണര്‍ത്ഥം മുന്‍സിപ്പല്‍ പരിതിയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരുരങ്ങാടി നയിക്കുന്ന വാഹന പ്രചാരണ ജാഥ ഡിസംബര്‍ ആദ്യവാരത്തില്‍ നടത്താനും യോഗം തീരുമാനിച്ചു… നാസര്‍ പതിനാറുങ്ങല്‍ അധ്യക്ഷത വഹിച്ച ജനറല്‍ കണ്‍വന്‍ഷന്‍ മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി ഉദ്ഘടനം ചെയ്തു. ഷഫീഖ് പരപ്പനങ്ങാടി, മന്‍സൂര്‍ പരപ്പനങ്ങാടി അബ്ദു, കക്കാട് മുക്താര്‍, ചെമ്മാട് അസൈന്‍ പാപ്പാത്തി എന്നിവര്‍ പ്രസംഗിച്ചു. നജീബ് പാറപ്പുറം സ്വാഗതവും അബ്ദു ചെമ്മാട് നന്ദിയും പറഞ്ഞു ...
Information

‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ല ; പിഡിപി

തിരുരങ്ങാടി : ഭാരതത്തിന്റെ 77 -ാം സ്വാതന്ത്ര്യ ദിനാഘോഷം പിഡിപി തെന്നല പഞ്ചാത്ത് കമ്മറ്റി വിപുലമായി ആഘോഷിച്ചു. പുക്കിപറബ് ആങ്ങാടിയില്‍ പിഡിപിയുടെ മുതിര്‍ന്ന നേതാവ് അബുബക്കര്‍ ഹാജി പതാക ഉയര്‍ത്തി. രാജ്യത്തെ ഒറ്റികൊടുത്ത ദേശദ്രോഹികളായ അഭിനവ ദേശീയ വാദികളെ തിരസ്‌ക്കരിക്കണമെന്നും യഥാര്‍ത്ഥ ദേശ സ്‌നേഹികളെയും സ്വാതന്ത്ര്യ സമര പോരാളികളേയും സ്മരിക്കണമെന്നും 'ഇന്ത്യ' എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും പിഡിപി അഭിപ്രായപ്പെട്ടു ജലീല്‍ ആങ്ങാടന്‍, ജില്ല കൗണ്‍സില്‍ അംഗം മുഹമ്മദ് കുട്ടി പുക്കിപറബ്, റഷിദ് കരുബില്‍, പിടി കോയ, അനസ് തെന്നല എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഷമീര്‍ കെ പാറപ്പുറം സ്വാഗതവും ഇര്‍ഷാദ് തെന്നല നന്ദിയും പറഞ്ഞു ശരീഫ് തറയില്‍, കുഞ്ഞുട്ടി ബെസ്റ്റ് ബസാര്‍, ശെഖ് ബിരാന്‍, യുനുസ് അറക്കല്‍ എന്നിവര്‍ മധുര വിതരണത്തിന് നേതൃത്വം നല്‍കി ...
Kerala

അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശം ; മഅദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിഡിപി നേതാവിന്റെ നിരന്തര ശല്യം; കേസെടുത്ത് പൊലീസ്

കൊച്ചി: കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്തറ പൊലീസ് കേസെടുത്തത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടതായിരുന്നു മാധ്യമപ്രവര്‍ത്തക. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചതോടെ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയില്‍ ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് മഅദനി കേരളത്തിലെത്തിയത്. 12 ദിവസത്തേക്കാണ് മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ...
Other

മഅദനി ഇന്ന് കേരളത്തിലെത്തും

ബെംഗളൂരു : ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ബെംഗളൂരുവിൽ ൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും. സുപ്രിംകോടതി അനുമതിയോടെ മഅദനി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ കേരത്തിൽ എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റുചെയ്ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു. കര്‍ണാടക പോലീസിന്റെ അകമ്പടിയിലാകണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷാ ചെലവിലേക്കായി പ്രതിമാസം 20.23 ലക്ഷം രൂപവീതം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് കര്‍ണാട...
Malappuram

പി ഡി പി ഇന്ന് അർദ്ധരാത്രി പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും

പിഡിപി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും. "സ്വാതന്ത്ര്യം കിട്ടിയെ തിരൂ... മഅദനിയും ഭാരതീയനാണ്..." എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് അർദ്ധ രാത്രിയിൽ പ്രതിഞ്ജ എടുക്കുന്നത്. മലപ്പുറം, കൊളപ്പുറം, ചമ്രവട്ടം ജംക്ഷൻ, എടപ്പാൾ, പുത്തനത്താണി എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF കൊളപ്പുറം സംയുക്ത മേഖലാ കമ്മിറ്റിയുടെ കീഴിൽ കൊളപ്പുറത്ത് ഇന്ന് വൈകിട്ട് 6 30ന് പതാക ഉയർത്തി സ്വാതന്ത്ര്യവും ഇന്ത്യൻ പൗരൻ നേരിടുന്ന പാര തന്ത്രവും എന്ന വിഷയത്തിൽ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ സംഘടിപ്പിച്ച സംഗമം സംഘടിപ്പിക്കുമെന്ന് പിഡിപി മണ്ഡലം നേതാക്കളായ സക്കീർ പരപ്പനങ്ങാടി, കെ ഇ കോയ വരപ്പാറ, മൻസൂർ യാറത്തും പടി എന്നിവർ അറിയിച്ചു ...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഉപതിരഞ്ഞെടുപ്പ്: പി ഡി പി പിന്തുണ എൽഡിഎഫിന്

തിരൂരങ്ങാടി.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പാറക്കടവ് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് പിഡിപി മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. മുന്നിയൂർ പഞ്ചായത്ത് കൗൺസിൽ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത് യോഗം മണ്ഡലം പ്രസിഡന്റ് കെ ഇ ,കോയാ സാഹിബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജംഷീദ് പാറേക്കാവ്. അധ്യക്ഷം വഹിച്ച യോഗത്തിൽ. പഞ്ചായത്ത് സെക്രട്ടറി വെളിമുക്ക് നൗഷാദ് ഹുസൈൻ എം എച് നഗർ. റാഫി പടിക്കൽ. സിദ്ദീഖ് മൂന്നിയൂർ എന്നിവർ സംസാരിച്ചു ...
Other

റോഡിന്റെ ശോചനീയാവസ്ഥ: വാഹനം മറിച്ചിടൽ സമരം നടത്തി

നന്നമ്പ്ര: ഹൈസ്‌കൂൾ പടി തെയ്യാല റോഡ് ഗതാഗത യോഗ്യമാക്കണമെന്നവശ്യപെട്ട് പി ഡി പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി വാഹനം മറിച്ചിടൽ സമരം നടത്തി. കുത്തനെ ഇറക്കമുള്ള റോഡ് വലിയ കുണ്ടും കുഴിയും നിറഞ്ഞത് കാരണം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പെട്ടിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കുഴിയിൽ ചാടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർ മരിച്ചിരുന്നു. റോഡിന്റെ തകർച്ച പരിഹരിച്ച് എത്രയും ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം. ഹസ്സൻ മറ്റത്ത് , മുനീർ തെയ്യാല, ഹനീഫ തെയ്യാല എന്നിവർ പ്രസംഗിച്ചു. ...
Obituary

പി ഡി പി നേതാവ് വേലായുധൻ വെന്നിയുർ അന്തരിച്ചു

പി ഡി പി, കെ ഡി എഫ് നേതാവ് വേലായുധൻ വെന്നിയുർ അന്തരിച്ചു. വെന്നിയുർ കപ്രാട് സ്വദേശിയാണ്. പി ഡി പി സംസ്ഥാന സെക്രട്ടറി, ജില്ല പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന കമ്മിറ്റി അംഗമാണ്. കേരള ദളിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് ആയിരുന്നു. പി ഡി പി സ്ഥാനാർഥിയായി വണ്ടൂർ നിയമസഭ സീറ്റിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. 2 പെണ്മക്കളുണ്ട്. വെന്നിയുർ ശിവക്ഷേത്രം ട്രസ്റ്റ് മുൻ ഭാരവാഹിയാണ്. മുൻപ് കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ഇദ്ദേഹം മഅദനി കോയമ്പത്തൂർ ജയിൽ മോചിതനായ ശേഷം പാർട്ടിയിൽ ചേർന്നതായിരുന്നു. തുടർന്ന് വിവിധ പദവികൾ വഹിച്ചു. ...
Local news

ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ അക്രമം: പിഡിപി പ്രതിഷേധ പ്രകടനം നടത്തി

തിരുരങ്ങാടി ഭരണകൂടത്തിന്റെ പിൻബലത്തോടെ ത്രിപുരയിലെ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണത്തിൽ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഈ വിഷയത്തിൽ മതേതര കക്ഷികൾ കാണിക്കുന്ന മൗനത്തിന് വലിയവില നൽകേണ്ടിവരുമെന്നും പിഡിപി ചെമ്മാട് നടത്തിയപ്രതിഷേധം മുന്നറിയിപ്പു നൽകി ചെമ്മാട് ടൗണിൽ നടന്ന പ്രതിഷേധ റാലിക്ക് യാസിൻ തിരുരങ്ങാടി ലിംഷാദ് മമ്പുറം. എന്നിവർ നേതൃത്വം നൽകി തുടർന്ന് ചെമ്മാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രേതിഷേധ റാലിയുടെ സമാപനത്തിൽ കെ ഇ കോയയുടെ അദ്യക്ഷതയിൽ പീ റ്റി യു സി സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു പിഡിപി ജില്ലാ പ്രസിഡണ്ട് സലാം മൂന്നിയൂർ, ,എം എ റസാഖ് ഹാജി,ഷാഹുൽഹമീദ്, ഇമ്തിയാസ് പെരുമണ്ണ, റഹീം ബാബു തിരൂരങ്ങാടി, ഹസ്സൻ തിരുത്തി എന്നിവർ പ്രസംഗിച്ചു. ...
Local news

റോഡിന്റെ ശോചനീയാവസ്ഥ, പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു.

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയയില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു. നെറ്റ് വര്‍ക്ക് കേബിളിനായി റോഡ് കീറിയവരെ കൊണ്ട് നന്നാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അംഗങ്ങളേയും അധികൃതരെയും കണ്ടിട്ട് പരിഹാരം കണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു.15,16 വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ കൂടിയാണ റോഡ് പോകുന്നത്. ഭരണ സമിതിയാണ് റോഡ് കീറാന്‍ അനുമതി നല്‍കിയത്. അത് നന്നാക്കിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കാണെന്ന് പിഡിപി ആരോപിച്ചു.വാര്‍ഡ് മെമ്പര്‍മാരും ഭരണ സമിതിയും മനുഷ്യജീവന് വില കല്‍പിക്കണം എന്ന് ആവശ്യപ്പെട്ട് തയ്യാല ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഭാരവാഹികളായ, ഹനീഫ, എം.മുനീര്‍, നൗഷാദ്, സുബൈര്‍, ഷബീബ്, താജുദ്ദീന്‍, സമീര്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി...
error: Content is protected !!