Tag: Plus one seat

പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു ; മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്, അവശേഷിക്കുന്നത് 89 സീറ്റുകള്‍ മാത്രം
Malappuram

പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു ; മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്, അവശേഷിക്കുന്നത് 89 സീറ്റുകള്‍ മാത്രം

തിരുവനന്തപുരം : ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് 16881 അപേക്ഷ ലഭിച്ചതില് 16,879 എണ്ണമാണ് പരിഗണിച്ചത്. മലപ്പുറത്തിന് 6999 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 9880 അപേക്ഷകര്‍ക്ക് ഇനിയും സീറ്റ് ലഭിക്കാനുണ്ട്. ജില്ലയില്‍ 89 ഒഴിവുകളേ ഇനിയുള്ളൂ. ആകെ ലഭിച്ച 57,712 അപേക്ഷകളില്‍ 57,662 എണ്ണം അലോട്‌മെന്റ്ിനായി പരിഗണിച്ചു. ഈ അപേക്ഷകളില്‍ 30,245 പേര്‍ക്കാണ് അലോട്‌മെന്റ് ലഭിച്ചത്. 22,729 സീറ്റുകളില്‍ ഒഴിവുണ്ടെങ്കിലും ഭൂരിപക്ഷവും തെക്കന്‍ മധ്യജില്ലകളിലാണ്. പാലക്കാട് 2643, കോഴിക്കോട് 3342 അലോട്‌മെന്റുകളും അനുവദിച്ചു. പാലക്കാട് 1107 ഒഴിവുകളും കോഴിക്കോട് 1598 ഒഴിവുകളുമുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഉള്ള സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീക...
Education

പ്ലസ് വൺ, വിഎച്ച്എസ്ഇ സപ്ലിമെന്ററി അലോട്മെന്റ്: അപേക്ഷ ഇന്നുമുതൽ

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ട് സീറ്റ് ലഭിക്കാതിരുന്നവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിന് ഇന്നു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ ഇന്നു രാവിലെ 9നു വെബ്സൈറ്റിൽ (https://hscap.kerala.gov.in ) പ്രസിദ്ധീകരിക്കും. ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ടിസി വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതോടെ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപേക്ഷ പുതുക്കാൻ അവസരമുണ്ട്. മെറിറ്റ് ക്വോട്ടയുടെ സപ്ലിമെന്ററി അലോട്മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കും. വിഎച്ച്എസ്ഇക്ക് www.vhseportal...
Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സമരം ശക്തമാക്കി എംഎസ്എഫ്, ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം ; എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്തിരിക്കുമ്പോഴും സര്‍ക്കാര്‍ തുടരുന്ന നിസംഗതക്കെതിരെ സമരം ശക്തമാക്കി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. അനിശ്ചിതകാല സമരത്തിന്റെ മൂന്നാം ദിവസം ഏഴ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍പഠന യോഗ്യത നേടിയ 32410 വിദ്യാര്‍ഥികള്‍ പഠനാവസരമില്ലാതെ പുറത്തായിട്ടും കള്ളക്കണക്ക് നിരത്തുന്ന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനനുവദിക്കാതെ തടഞ്ഞു. എന്നാല്‍ പോലീസ് പ്രതിരോധം മറികടന്ന് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍വരെയെത്തിയ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ജില്ലാ പ്രസി...
Obituary

പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡ് സ്വദേശിനി പുതിയൻ്റകത്ത് മുഹമ്മദ് ബഷീർ, റാബിയ ദമ്പതികളുടെ മകൾ ഹാദി റുഷ്ദ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മുകൾ നിലയിലെ ബെഡ്‌ റൂമിലെ ജനൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കൽ മിംസ് ആശുപത്രി മോർച്ചറിയിൽ. പ്ലസ് വൺ സീറ്റിനായുള്ള 2 അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാത്തതിലും, ഒപ്പം ഉള്ള വിദ്യാർത്ഥികൾക്കടക്കം അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചതിനെ തുടർന്ന് കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു. കുട്ടിക്ക് നേരത്തെ ചെറിയ മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ കൗണ്സിലിംഗ് നൽകിയിരുന്നതായും സി ഐ പറഞ്ഞു. അസ്വാഭാ...
Kerala, Malappuram, Other

മലപ്പുറത്തെ പ്ലസ് വൺ സീറ്റു പ്രശ്നം പരിഹരിക്കാൻ സർക്കാറിന്റെ ഇടപെടൽ തുണയായി : മുഖ്യമന്ത്രി

മലപ്പുറം ജില്ലയിൽ ഹയർ സെക്കൻഡറിക്ക് അധിക ബാച്ചുകൾ അനുവദിച്ചതിലൂടെ പത്താം ക്ലാസ് പൂർത്തിയാക്കിയ എല്ലാവർക്കും ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2018 നു ശേഷം തെക്കൻ ജില്ലകളിൽ നിന്ന് 32 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി. ഇപ്പോൾ രണ്ട് വർഷങ്ങളിലായി ആകെ 169 താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിൽ 84 എണ്ണം ജില്ലയ്ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ പത്താം ക്ലാസ് പൂർത്തിയാക്കിയവരുടെ തുടർ പഠനം സംബന്ധിച്ച വിഷയത്തിൽ ജില്ലയിൽ നിന്നും പട്ടിക ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ വികസനപദ്ധതികളും പ്രശ്നങ്ങളും അവലോകനം ചെയ്ത് തീരുമാനം കൈക്കൊള്ളുന്നതിനായി തൃശൂരിൽ ചേർന്ന മേഖലാതല അവലോകന യോ...
Kerala, Malappuram

പ്ലസ് വണ്‍ സീറ്റ് ; താത്കാലിക ബാച്ചുകള്‍ അപര്യാപ്തം, മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും ; പിഎംഎ സലാം

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമെന്ന് മുസ്ലീം ലീഗ്. മുഖം മിനുക്കാനുള്ള തന്ത്രം മാത്രമാണിത്. ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടത്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കി. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിരന്തര സമരങ്ങളുടെ വിജയമാണ്. എന്നാല്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇനിയും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരമില്ലാതിരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമാണെന്ന് പിഎംഎ സലാം പറഞ്ഞു. 5820 വിദ്യാര്‍ത്ഥികള്‍ക്ക് മാത്...
Education, Kerala, Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു, കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാര്‍ മേഖലയില്‍ 97 അധിക ബാച്ചുകള്‍ താല്‍കാലികമായി അനുവദിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. മലബാറില്‍ 15,784 സീറ്റുകള്‍ കൂടി ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. 4,64,147 പേര്‍ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി. മലപ്പുറം 53, പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ...
Education, Information

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

തിരൂരങ്ങാടി: പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കാറായിട്ടും മലബാര്‍ ജില്ലകളിലെ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി മൂന്നിയൂര്‍ പാറക്കടവില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നിഷേധിക്കുന്നതിനെതിരെ വിവിധ സമരപരിപാടികളാണ് എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സുഹൈല്‍ പാറക്കടവ്, ഷഫീഖ് പുളിക്കല്‍, അന്‍സാര്‍ ചുക്കാന്‍, നൗഷാദ് കൂമണ്ണ, അയിക്കര ലത്തീഫ്, ഹാഫിസ് ഇരുമ്പുചോല, മുഹ്യിദ്ധീന്‍ ചാന്ത്, സല്‍മാന്‍ ജുനൈദ്, സമീര്‍ എം സി, അദ്‌നാന്‍ ഹുദവി, റഹൂഫ് ബാഖവി, ഫൈസല്‍ ഫൈസി, റഫീഖ് കടുവള്ളൂര്‍, ഇര്‍ഫാന്‍ മുട്ടിച്ചിറ, സൈതലവി എന്നിവര്‍ നേതൃത്വം നല്‍കി. ...
Malappuram

പ്ലസ് വണ്‍ സീറ്റ്: യഥാര്‍ത്ഥ കണക്ക് സര്‍ക്കാറിന് നല്‍കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാറിന് അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹത നേടിയവര്‍, പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെ അപേക്ഷിച്ചവര്‍, ഇതു വരെ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയവര്‍, പ്രവേശനം കാത്തിരിക്കുന്നവര്‍, ലഭ്യമായ സീറ്റുകള്‍, ജില്ലയില്‍ നിന്നും മറ്റു ജില്ലകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തുടങ്ങി വിശദ വിവരങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. വികസന സമിതി യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഹയര്‍സെക്ക...
Education

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, ഇന്ന് മുതൽ പ്രവേശനം നേടാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയം നീട്ടിയതിനാൽ മുഖ്യ അലോട...
Education

പ്ലസ്​വൺ മൂന്നാം സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​; അപേക്ഷ ഇന്ന്​ മുതൽ 29 വരെ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ സ്കൂ​ൾ കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​റി​നു​ശേ​ഷ​മു​ള്ള വേ​ക്ക​ൻ​സി മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെൻറി​നാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​വി​ധ അ​ലോ​ട്ട്മെൻറു​ക​ളി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഒ​ഴി​വു​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ പു​തു​ക്കാ​നും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10​ മു​ത​ൽ 29ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ അ​വ​സ​രം ല​ഭി​ക്കും. അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​ർ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ 'RENEW APPLICATION' എ​ന്ന ലി​ങ്കി​ലൂ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന ഒ​ഴി​വു​ക​ൾ​...
Education, Kerala, Other

കൂടുതൽ പ്ലസ് ‌വൺ ബാച്ചുകൾ നവംബർ 23ഓടെ, ആശങ്ക വേണ്ട: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം- പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും തുടർവിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. മാർഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ആശങ്ക ഇല്ലാതാക്കാനായി. സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻപ് എങ്ങുമില്ലാത്ത വിധത്തിലാണ് പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനായി ഖാദർ കമ്മിറ്...
Malappuram

പ്ലസ് വൺ സീറ്റ് : ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മലപ്പുറം : യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭിക്കുന്ന തരത്തിൽപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഹൈ സ്കൂളുകളെല്ലാം ഹയർ സെക്കണ്ടറി സ്കൂളുകളാക്കി ഉയർത്തിയും, ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതൽ പുതിയ ബാച്ചുകൾ അനുവദിച്ചും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണം. താൽക്കാലിക ബാച്ചുകളും സീറ്റ് വർധനവും ഇതിനു പരിഹാരമല്ല. സീറ്റ് വർദ്ധനവെന്നത് അനീതിയാണ്.മുമ്പ് മാർജിനൽ വർദ്ധനവിലൂടെ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഉണ്ടായ പ്രതിസന്ധി വർദ്ധിക്കുന്നതിനും അധ്യായനത്തിൻറെ നിലവാരം കുറയുന്നതിനും ഇത് കാരണമാകും.ലീഗും കോൺഗ്രസ്സും പ്രഖ്യാപിച്ചിരുന്ന സമരങ്ങളിൽ നിന്ന് പിന്മാറിയത് ഈ പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നതിന്റെ തെളിവാണ്....
Local news, Malappuram

പ്ലസ് വൺ: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എസ്.ഡി.പി.ഐ

തിരൂരങ്ങാടി: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി എസ്.. ഡി.പി.ഐ സമരം. +1 മലപ്പുറത്തെ മുഴുവൻ വിദ്യാർഥികൾക്കും ' സൗകര്യമൊരുക്കുക.എന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മുൻസിപ്പൽ എസ്.ഡി.പി.ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടന്നു.. ചെമ്മാട് നടന്ന സമരത്തിൽ SDPI തിരൂരങ്ങാടി മുൻസിപ്പൽ പ്രസി: ജാഫർ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. സമരം തിരൂരങ്ങാടിമണ്ടലം ഉപാദ്യക്ഷൻ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന കേരള രൂപീകരണം തൊട്ട് നേരിടുന്നതാണന്നും, ഇന്നുവരെ ഇതിന് പരിഹാരം കാണാത്തത് എന്ത് കൊണ്ടാണന്ന് മറുപടി പറയേണ്ടത് ഇരുമുന്നണികളാണന്നും അദ്ധേഹം പറഞ്ഞു. പ്രശ്ന പരിഹാരം കാണുന്നതിന് പകരം ഇരുകൂട്ടരും കാണിക്കുന്ന ഒത്തുതീർപ്പ് നാടകം മലപ്പുറത്തോടുള്ള നീതികേടാണന്നും അദ്ധേഹം കൂട്ടി ചേർത്തു: സൈതുപള്ളി പടി (വെൽ ഫയർ പാർട്ടി, യാസിൻ തിരൂരങ്ങാടി, (പി.ഡി.പി...
error: Content is protected !!