Tag: Robbery

താനൂരില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച ; സ്വര്‍ണവും പണവും ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാച്ചുകളും രേഖകളും കവര്‍ന്നു, പ്രതി അകത്ത് കടന്നത് വാതിലുകളും ജനലുകളും പൊളിച്ച്
Crime, Local news

താനൂരില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച ; സ്വര്‍ണവും പണവും ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാച്ചുകളും രേഖകളും കവര്‍ന്നു, പ്രതി അകത്ത് കടന്നത് വാതിലുകളും ജനലുകളും പൊളിച്ച്

താനൂര്‍ : ദേവധാര്‍ മേല്‍പാലത്തിന് സമീപം അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. കെ.പി. ഹംസ ബാവയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. 8 പവന്‍ സ്വര്‍ണാഭരണം, 25,000 രൂപ, 3.5 ലക്ഷം രൂപ വിലവരുന്ന 3 വാച്ചുകള്‍, ഒട്ടേറെ രേഖകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മലപ്പുറം ഒതുക്കുങ്ങല്‍ മകളുടെ വസതിയിലാണ് ഇപ്പോള്‍ താമസം. ഇടയ്ക്ക് മാത്രമാണ് ഇവിടെയെത്തി വീട് തുറക്കുക. പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി വീട് പരിശോധിച്ചപ്പോഴാണ് കളവ് നടന്നത് അറിഞ്ഞത്. വീടിന്റെ വാതിലുകളും ജനലുകളും പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. മുഴുവന്‍ റൂമുകളിലെ അലമാരകളും മേശകളും തുറന്ന് വസ്ത്രങ്ങളും മറ്റും വാരി വിതറിയിട്ടുണ്ട്. മോഷണത്തിന് ശേഷം ബെഡ് കത്തിച്ചതായാണ് സംശയം. കട്ടിലും ബെഡും കത്തിക്കരിഞ്ഞിട്ടുണ്ട്. റൂം നിറയെ പ...
Crime

പൂക്കിപ്പറമ്പിൽ 2 വീടുകളിൽ മോഷണം, കവർന്നത് 10 പവൻ സ്വർണാഭരണങ്ങൾ

മോഷ്ടാക്കളിൽ നിന്ന് രക്ഷതേടി ബക്കറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണവും കവർന്നു തിരൂരങ്ങാടി : പൂക്കിപ്പറമ്പിൽ 2 വീടുകളിൽ മോഷണം. 10 പവൻ കവർന്നു. പൂക്കിപ്പറമ്പിലെ മങ്കട കോയയുടെ വീട്ടിലും പരിസരത്തെ കരുമ്പിൽ ബഷീറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണം. കോയയുടെ വീട്ടിൽനിന്ന് 9 പവൻ സ്വർണാഭരണങ്ങളും ബഷീറിന്റെ വീട്ടിൽനിന്ന് ഒരു പവന്റെ സ്വർണവുമാണ് മോഷണം പോയത്. കോയയുടെ വീട്ടിൽ ഭാര്യയും മകനുമാണ് താമസം. ശനിയാഴ്ച വീട് പൂട്ടി ഭാര്യ ഫാത്തിമ സുഹറയും മകനും ചെട്ടിയാംകിണറിലെ സുഹറയുടെ വീട്ടിലേക്ക് പോയതായിരുന്നു. സുഹ്റയുടെ ഉമ്മ ഹജ്ജിന് പോകുന്ന ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ശനിയാഴ്ച രാത്രി വരെ മകൻ വീട്ടിൽ ഉണ്ടായിരുന്നു. ഉമ്മയെ കൂട്ടിക്കൊണ്ടു വരാൻ മകൻ പോയെങ്കിലും ഇടിയും മഴയും ആയതിനാൽ ചെട്ടിയംകിണറിലെ വീട്ടിൽ തന്നെ നിനതയിരുന്നു. ഇന്നു രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അടുക...
Crime

കോട്ടക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 36 പവൻ മോഷ്ടിച്ച ഉടുമ്പ് രമേശ് പിടിയിൽ

കോട്ടക്കൽ : ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുഖ്യപ്രതിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ ഉടുമ്പ് രമേശ്‌ കോട്ടക്കൽ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 25 ന് ക്രിസ്‌മസ്‌ ദിനത്തിൽ അർദ്ധ രാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള പരാതിക്കാരന്റെ വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിലാണ് കർണാടക, തമിഴ്നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് പറളി എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ്‌ (36) എന്ന ഉടുമ്പ് രമേശനെകോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ഡാൻസഫ് ടീമും ചേർന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്.നേരത്തെ ഈ കേസിൽ കൂട്ടുപ്രതി മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ്‌ റിഷാദ് (35), മോഷണ സ്വർണം വിൽപ്പന നടത്തുവാൻ സഹായിച്ചമലപ്പുറം ...
Kerala, Malappuram

പൂക്കോട്ടൂര്‍ അങ്ങാടിയില്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പണം കവര്‍ന്ന നാല് പേര്‍ പിടിയില്‍

മലപ്പുറം : പൂക്കോട്ടൂര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ട് ലക്ഷം കവര്‍ന്ന കേസില്‍ നാലു പേര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത്, (20), വടെക്കെടത്തുകാവ്,നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കെടത്തുകാവ്, മുല്ലവേലിപടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍,പന്നിവിഴ, വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പൂക്കൂട്ടോര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തുവരുന്ന മൊറയൂര്‍ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടുപ്പിച്ചു തള്ളിയിട്ട് വടിവാള്‍ വീശിയും കുരുമുളക് സ്‌പ്രേമുഖത്തേക്ക് അടിച്ചും പൂക്കോട്ടൂരങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴല...
Crime

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും ഫോണും കവർന്നു; ഹോംനഴ്‌സ് പിടിയിൽ

തിരൂരങ്ങാടി : പ്രസവശുശ്രൂഷക്ക് നിന്ന വീട്ടിൽ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന ഹോം നഴ്സ് പിടിയിൽ. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബി (34) ആണു പിടിയിലായത്. കൊടിഞ്ഞി കോറ്റത്തങ്ങാടി മൂലക്കൽ സ്വദേശി കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണവും ഫോണും കവർന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm റഫീഖിന്റെ ഭാര്യ സഫ്വാനയുടെയും കുട്ടിയുടെയും ആഭരണങ്ങളും റഫീഖിന്റെ ഫോണുമാണ് നഷ്ടമായിരുന്നത്. സഫ് വനയുടെ പ്രസവശുശ്രൂഷയ്ക്കായാണ് യുവതി എത്തിയിരുന്നത്. കഴിഞ്ഞ മാസം 22ന് വീട്ടിൽ നടന്ന കുഞ്ഞിന്റെ മുടികളയൽ ചടങ്ങിനിടെയാണ് ഫോൺ നഷ്ടമായത്. സംശയം തോന്നി എല്ലാവരോടും ചോദിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നെങ്കിലും ഫോൺ എടുത്തില്ലെന്നാണ് യുവതി പറഞ്ഞത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 6ന് ജോലി കഴിഞ്ഞ് യുവതി നാട്ടിലേക്കു മടങ...
Information

വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച ; 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. ഭാര്യ ദര്‍ശന ബാലയുടെ 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിജയ് യേശുദാസ് ഭാര്യ ദര്‍ശന ബാലയ്ക്കൊപ്പം ബ്രഹ്‌മപുരത്താണ് താമസിക്കുന്നത്. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. നേരത്തെ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും വജ്രവും മോഷണം പോയിരുന്നു. വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും സംവിധായികയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസില്‍ വേലക്കാരിയായ ഈശ്വരിയും ഭര്‍ത്താവും പൊലീസ് പിടിയിലാകുന്നത്. ...
Crime

പകൽ നാട്ടുകാരുടെ സഹായി, കള്ളനെ പിടിക്കും; രാത്രി മോഷണം, കള്ളനെ കണ്ട് അമ്പരന്ന് നാട്ടുകാർ

പാലക്കാട് : നാട്ടില്‍ സകലര്‍ക്കും സഹായിയായി പേരെടുത്തയാളാണ് രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങുന്നതെന്നത് അറിഞ്ഞതിന്റെ അമ്പരപ്പിലാണ് നാട്ടുകാർ. പാലക്കാട് പിടിയിലായ ജാഫർ അലിയാണ് രാവിലെ മാന്യനും രാത്രിയിൽ മോഷ്ടാവുമായി ‘ഇരട്ടവേഷം’ അഭിനയിച്ചിരുന്നത്. ആരു വിളിച്ചാലും ഓടിയെത്തും; കള്ളനെയും പിടിക്കും! എല്ലാവർക്കും സഹായിയായിരുന്നു ജാഫര്‍ അലി. അവശ്യസാധനം വാങ്ങാനും മരുന്നെത്തിക്കാനുമെല്ലാം മുന്നിലുണ്ടാകും. അങ്ങനെയാണ് സഹായം ചെയ്യുന്നതിനിടയില്‍ പല വീടുകളിലും ആളുണ്ടോ ഇല്ലയോ എന്ന കാര്യം ഇയാള്‍ മനസ്സിലാക്കിയിരുന്നത്. കവര്‍ച്ചയുണ്ടായാല്‍ ആദ്യം പൊലീസിനെയും ജനപ്രതിനിധികളെയും അറിയിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത് ജാഫര്‍ അലിയായിരുന്നു. ഈ രീതിയില്‍ സകലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുന്നോട്ടുള്ള പോക്ക്. വീടുകളിലേക്ക് കയറേണ്ടവിധം, എങ്ങനെ കതക് പൊളിച്ച് അകത്ത് കയറണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിര...
Crime

കല്യാണ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന ‘മണവാളൻ ഷാജഹാൻ പിടിയിൽ

കൽപകഞ്ചേരി : കടുങ്ങാത്ത് കുണ്ടിലെ വിവാഹ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ എന്ന മണവാളൻ ഷാജഹാനാണ് പിടിയിലായത്. 8 ലക്ഷം രൂപയും 15 പവൻ സ്വർണ്ണാഭരണവുമാണ് പ്രതി കവർന്നത്. ആന്ധ്രയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നല്ലചെരു എന്ന ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 50 ഓളം കളവുകേസുകളിൽ ഷാജഹാൻ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി ഷാജഹാൻ ആണെന്ന് ഉറപ്പിച്ചതിനെ തുടർന്നാണ് ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. ഒക്ടോബർ 10-ന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി പുറത്തിറങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അന്തർ സംസ്ഥാനബന്ധങ്ങളെ കുറിച്ച് സൂചന ലഭിച്ചിര...
Crime

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു

വള്ളിക്കുന്ന് : ചോപ്പൻകാവിന് സമീപം ഹീറോസ് നഗറിൽ തറയിൽ ഹരീശ്വരന്റെ അടച്ചിട്ട വീട്ടിൽ മോഷണം.പിൻവശത്തെ വാതിലിന്റെ കുറ്റി തകർത്ത്‌ അകത്തുകടന്ന കള്ളൻ മുറിയിലെ അലമാര തുറന്ന്‌ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വാരി വലിച്ചിട്ടതായി കണ്ടു. അലമാരയിൽ ഉണ്ടായിരുന്ന അരപ്പവനോളം തൂക്കംവരുന്ന സ്വർണമാല മോഷണം പോയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ടെറസ്സിന് മുകളിലെ കോണിക്കൂടിലെ വാതിൽ കുറ്റിയും തകർത്തിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ...
Crime

വ്യത്യസ്തമായൊരു ഇരുമ്പ് ഗേറ്റ് മോഷ്ടാവ്

പാലക്കാട്: സിനിമയിൽ മാത്രമാണ് കട്ടിള കള്ളന്മാരെ നമ്മൾ കണ്ടിട്ടുള്ളതെങ്കിൽ ഇപ്പോൾ പാലക്കാട് ചെർപ്പുളശ്ശേരി ഇത്തരത്തിൽ ഒരു കള്ളൻ ഉണ്ട്. വ്യത്യസ്തമായ ഇരുമ്പ് ഗേറ്റ് മോഷണം നടക്കുന്നത് ചെർപ്ലശ്ശേരി മഠത്തിപ്പറമ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ പ്രദേശത്തെ 10 വീടുകളിൽ നിന്നാണ് ഇരുമ്പു ഗേറ്റ് മോഷണം പോയിരിക്കുന്നത്. ആദ്യം വീടുകൾ ഇല്ലാത്ത പറമ്പുകളുടെ ഗേറ്റുകൾ ആയിരുന്നു കള്ളൻ മോഷ്ടിച്ചിരുന്നത്. അതിനാൽ തന്നെ പരാതി ലഭിക്കുന്നത് കുറവായിരുന്നു. എന്നാൽ ഇപ്പോൾ കള്ളൻ രീതി മാറ്റി ആളുകളുള്ള വീടുകളുടെ ഗേറ്റുകൾ മോഷ്ടിക്കാൻ തുടങ്ങി.രാത്രി ഭദ്രമായി പൂട്ടി കിടന്ന ഗേറ്റ് പിറ്റേദിവസം നോക്കുമ്പോൾ പൊടിപോലും ഉണ്ടാകില്ല. സംഭവത്തിൽ നിരവധി ആളുകളാണ് പോലീസിൽ പരാതിപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രദേശത്തെ സ്ഥിരം കള്ളന്മാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...
Crime

നന്നമ്പ്ര വെള്ളിയാമ്പുറം ക്ഷേത്രത്തിൽ മോഷണം

നന്നമ്പ്ര: വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിൽ മോഷണം. 2 ഭണ്ഡാരങ്ങൾ കുത്തി തുറന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. റോഡരികിലും ക്ഷേത്രത്തിന് സമീപത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ച നിലയിലാണ്. റോഡരികിലെ ഭണ്ഡാരത്തിൽ 2000 രൂപയോളം ബാക്കി ഉണ്ടായിരുന്നു. യാത്രക്കാർ ആരെങ്കിലും വരുന്നത് കണ്ടപ്പോൾ ഉപേക്ഷിച്ചതാകുമെന്ന് കരുതുന്നു. കമ്പിയും വടിയും സമീപത്ത് നിന്ന് കണ്ടെടുത്തു. പോലീസ്, ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി. https://youtu.be/OCMleZ_3hOk ...
Crime

വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കത്തിൽ കവർച്ച; 45 പവനും പണവും മോഷണം പോയി

പെരിന്തൽമണ്ണ: വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം വീട് കുത്തിത്തുറന്ന് വൻ കവർച്ച. അലമാരകളിൽ സൂക്ഷിച്ച 45 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളുമാണ് നഷ്ടപ്പെട്ടത്. വെങ്ങാട് ഇല്ലിക്കോട് പാലത്തിനുസമീപം വടക്കേകര മൂസയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി വീടിന്‍റെ മുൻവാതിൽ തകർത്ത് കവർച്ച നടത്തിയത്. കിടപ്പു മുറികളിലെ അലമാരകളിൽ സൂക്ഷിച്ച 45 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളുമാണ് കവർന്നു. രാത്രി ഏഴരയോടെ വീട് പൂട്ടി മൂസ വളാഞ്ചേരിയിലെ ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. രാവിലെ പത്തരക്ക് വീട്ടിലെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്. മുൻ വശത്തെ വാതിലിന്റെ ലോക്ക് തകർത്ത നിലയിലാണുള്ളത്. ശേഷം വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. മോഷണം നടന്ന വീട്ടിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ കൊളത്തൂർ സി ഐ സുനിൽ പുളിക്കൽ എസ് ഐമാരായ ടി കെ ഹരി...
Crime

സ്വർണം തട്ടിയതിന്റെ കമ്മീഷൻ കിട്ടാത്തതിന് കവർച്ച; 4 പേർ പിടിയിൽ

പരപ്പനങ്ങാടി സ്വർണം തട്ടിയതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട് താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും തട്ടിപ്പറിച്ച നാല് പേരെ പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ല എന്ന കാരണത്താൽ താനൂർ സ്വദേശിയായ ഷമീർ എന്നയാളെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് വിളിച്ചു വരുത്തി ചാപ്പപ്പടിയിൽ വച്ചും അരിയല്ലൂർ എൻ.സി ഗാർഡന്റെ പുറകുവശം ബീച്ചിൽ വച്ചും മർദിക്കുകയും പരാതിക്കാരന്റെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 15000 രൂപയും കവർച്ച ചെയ്ത കേസിലെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടി അങ്ങാടിബീച്ചിലെ അയ്യാപ്പേരി അസൈനാർ ( 44 ), ചെട്ടിപ്പടി ബീച്ചിലെ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് റെനീസ് (35), ആലുങ്ങൽബീച്ചിലെ കൊങ്ങന്റെചെറുപുരക്കൽ ഷബീർ( 35 ...
Crime

ബൈക്ക് മോഷ്ടിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

തേഞ്ഞിപ്പാലം: 18.9 21 തിയ്യതി ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കൊടിഞ്ഞി സ്വദേശി മാളിയേക്കൽ അബ്ദുസലാം (32) നെയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാർട്സുകൾക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാൾ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു. വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിൽ ലഹരികടത്തിനും കേസ് നിലവിൽ ഉള്ളതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DySP അഷറഫ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ പ്രതിപ് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീം അംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ എന്നിവർക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഒ നവീൻ എന്നിവരാണ് അന്വോഷണ ...
Crime

അന്തർജില്ലാ ആഡംബര ഇരുചക്ര വാഹന മോഷ്ടാക്കൾ പിടിയിൽ

മലപ്പുറം: മലപ്പുറം കോഴിക്കോട്, കേന്ദ്രീകരിച്ച് ആഡംബര ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിൽ അഞ്ചുപേർ പിടിയിലായി.കാവനൂർ ചെരങ്ങകുണ്ട് കൊട്ടിയം പുറത്ത് വീട്ടിൽ മിൻഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്പ് വീട്ടിൽ അഭയ് കൃഷ്ണ (18),തൃപ്പനച്ചി സ്വദേശി കല്ലിവളപ്പിൽ വീട്ടിൽ അഫ് ലാഹ് (18) എന്നിവരും പ്രായപൂർത്തി ആവാത്ത രണ്ടുപേരെയും ആണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. https://youtu.be/yIPL9jJD5_M മോഷണത്തിന്റെ സി സി ടി വി ദൃശ്യം പ്രതികളിൽ നിന്നും നിരവധി ബുള്ളറ്റ് കളും മറ്റ് ആഡംബര ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.മോഷണം നടത്തിയതിനുശേഷം വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തുകയാണ് പതിവ്. മലപ്പുറം വാറങ്കോട് എന്ന സ്ഥലത്ത് നിന്ന് 2022 ഓഗസ്റ്റ് നാലിന് രാത്രി മോഷണം പോയ ബുള്ളറ്റിനെ കുറിച്ച് ശാസ്ത...
Crime

50 ലക്ഷം രൂപയുടെ കുഴൽപ്പണ കവർച്ച മുഖ്യപ്രതി കീഴടങ്ങി

മഞ്ചേരി: കഴിഞ്ഞ മെയ് മാസം 18ന് കുഴൽപ്പണവുമായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരിൽ വച്ച് മോട്ടോർസൈക്കിളിൽ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ അബ്ദുൽ നാസർ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങിയത്.സംഭവത്തിനുശേഷം തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു.നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡൽഹിയിൽ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പോലീസ് മുൻപാകെ കുറ്റം സമ്മതിച്ചു.ആഡംബര ജീവിതം നയിക്കാൻ ആണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴൽപ്പണം ആയതിനാൽ പരാതി ഇല്ലാത്തതിനാൽ പ്രതി മുൻപ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയുംസാമ്പ...
Crime

80 ലക്ഷം കവർച്ച ചെയ്ത സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മലപ്പുറം: 26.11.21 തിയ്യതി മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കവർച്ചക്കുള്ള പ്ലാൻ തയ്യാറാക്കി ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടു ചെയ്ത കണ്ണൂർ സ്വദേശി, നായികർണ്ണാണ്ടു കണ്ടി വീട്ടിൽ മൊയ്തീൻ മകൻ മുബാറക് (27)മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽ നിന്ന് അറെസ്റ്റ്‌ ചെയ്തത് സംഭവത്തിന്‌ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർടേഴ്സിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.പ്രതിക്ക് ഒല്ലൂർ, വളപട്ടണം, കാസർഗോഡ് , ഇരിക്കൂർ, മയിൽ എന്നി സ്റ്റേഷനുകളിലായി വധശ്രെമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്, കാസർഗോഡ് മൂന്നരക്കോടി കവർച്ച ചെയ്ത കേസിൽ പോലീസ് വാറന്റ് നോട്ടീസ് പുറപ്പെടുവിച്ച ആളാണ് മുബാറക്ക്. എസ്.ഐ ഗിരീഷ് M , പോലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഇരുപ്പക്കണ്ടൻ , R . ഷഹേഷ്, സിറാജ്. കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തു...
Crime

കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ്‌ രാജേഷ് പിടിയിൽ

വേങ്ങരയിൽ വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 26.06. 2022 തീയതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുൾ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂര്യാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി എന്നീ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതി രാജേഷിനെ തിരിച്ചറിഞ്ഞത്.കൊല്ലം - തിരുവന്തപു...
Crime

പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു

പരപ്പനങ്ങാടി : പട്ടാപ്പകൽ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചു രക്ഷപ്പെട്ടു. നെടുവ പഴയതെരു ഗണപതി ക്ഷേത്രത്തിനു സമീപം പുളിയേരി ശാന്തയുടെ രണ്ടര പവനോളം വരുന്ന സ്വർണമാലയാണ് കവർന്നത്. തിങ്കളാഴ്ച (ഇന്ന്) ഉച്ചയ്ക്ക് മൂന്നു മണിക്ക് നെടുവ സ്കൂളിനടുത്തുള്ള ഓവുപാലത്തിനടുത്തു വെച്ചാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഓവു പാലത്തിന് സമീപത്ത് വെച്ച് പിറകിലൂടെ വന്ന യുവാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. ...
Other

ഡോർ പൊളിച്ചു അകത്തുകടന്നപ്പോൾ ഒന്നുമില്ല: ‘എന്തിനാടാ ഗ്ലാസ് പൂട്ടിയിട്ടതെന്ന്’ മോഷ്ടാവ്

കഷ്ടപ്പെട്ട് ഗ്ലാസ് ഡോർ പൊട്ടിച്ച് അകത്തുകടന്നപ്പോൾ അഞ്ചിന്റെ പൈസയില്ല, പിന്നെ മോഷ്ടാവിന് ദേഷ്യം പിടിക്കാതിരിക്കുമോ ? മണിക്കൂറുകൾ വെറുതെ കഷ്ടപ്പെട്ടതിന്റെ സങ്കടവും ദേഷ്യവും വന്ന അവൻ പൊട്ടിച്ച ഗ്ലാസ്സിൽ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്. സംഭവം ഇങ്ങനെ: കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ കള്ളന്‍ കയറി. കടകളുടെ പൂട്ട് പൊളിച്ചായിരുന്നു കള്ളന്‍ അകത്തുക്കയറിയത്. ഒരു കടയില്‍ നിന്ന് കള്ളന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. പക്ഷേ, മൂന്നാമത്തെ കടയില്‍ നിന്ന് കള്ളന് പണം കിട്ടിയില്ല. ഈ കടയില്‍ നിന്ന് കള്ളന്‍ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ് മാത്രം. ചില്ലുക്കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളന്‍ അകത്തുക്കയറിത്. പക്ഷേ, കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളന്‍ ഒരു ജോഡി ഡ്രസ് മാത്രമെടുത്തു. വേറെ ഒന്നും ...
Crime

ജാമ്യത്തിലിറങ്ങി മുങ്ങി, മാല പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ

പരപ്പനങ്ങാടി :മാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ. 2006 ജനുവരി മാസം 26 ഫെബ്രുവരി മാസം നാല് എന്നീ ദിവസങ്ങളിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലെ പ്രതിയായ കോഴിക്കോട് ജില്ല ,ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടിൽ ഹസ്സൻ കോയയുടെ മകൻ വെബ്ലി സലിം എന്നു വിളിക്കുന്ന സലിം, 42 വയസ് എന്നയാളെ കോഴിക്കോട് കല്ലായിയിൽ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ പുഴക്കൽ വീട്ടിൽ മോഹൻ ദാസിന്റെ ഭാര്യ പത്മിനിയുടെ നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും പരപ്പനങ്ങാടി അലമ്പറ്റ് വീട്ടിൽ സത്യനാരായണന്റെ ഭാര്യ ഷീജയുടെ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും മോഷണം ചെയ്തതിന് 2006 ൽ പർപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ ജാമ്യമെടുത്ത ശേഷം വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികള...
Calicut

അതിഥിയായെത്തി ആറ് പവൻ കവർന്ന ‘ക്ലാസ് മേറ്റ്’ അറസ്റ്റിൽ

കുറ്റ്യാടി: സഹപാഠിയുടെ വീട്ടിൽ അതിഥിയായെത്തി സ്വർണാഭരണം കവർന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി തളീക്കര കാഞ്ഞിരോളിയിലെ തട്ടാർകണ്ടി ഷമീനയുടെ വീട്ടിൽ നിന്ന് ആറ് പവൻ കവർന്ന കേസിൽ നടുപ്പൊയിൽ കളത്തിൽ ബുഷ്റയെയാണ് (40) തൊട്ടിൽപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടി ഗവ. ഹൈസ്കൂളിൽ പഠിച്ച പരിചയത്തിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഓട്ടോയിൽ ബുഷ്റ വീട്ടിൽ വന്നത്. ക്ലാസിന്‍റെ വാട്സാപ്​ ഗ്രൂപ്പിൽ ഇരുവരും ചാറ്റ് ചെയ്യാറുണ്ടത്രെ. വീട്ടുകാരി അതിഥിക്കായി അടുക്കളയിൽ ചായയുണ്ടാക്കുന്ന സമയം ബുഷ്റ അലമാരിയിൽ സൂക്ഷിച്ച അഞ്ചര പവന്‍റെ മാലയും അര പവൻ മോതിരവും മോഷ്ടിച്ചെന്നാണ് കേസ്. അതേ ഓട്ടോയിൽ തന്നെയാണ് തിരിച്ചു പോയത്. ആഭരണം നഷ്ടപ്പെട്ട വിവരം രാത്രിയാണ് അറിയുന്നത്. തൊട്ടിൽപ്പാലം എസ്.ഐ സജിയും സംഘവും യുവതിയെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും നിഷേധിച്ചു. എന്നാൽ തിരിച്ചു പോകുമ്പോൾ തളീക്കര ഭാഗത്ത് യുവ...
Crime

പഴയ മൊബൈൽ പകരം വെച്ച് മോഷണം, യുവാവിനെ കച്ചവടക്കാർ പിടികൂടി

തിരൂരങ്ങാടി: മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിലായി. തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി ശിഹാബ് (22) ആണ് പിടിയിലായത്. തന്റെ കൈവശമുള്ള ഫോണിന്റെ പുതിയ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും ഇത് പരിശോധിക്കുന്നതിനിടെ പഴയ ഫോൺ പകരം വെച്ച് പുതിയ ഫോണുമായി രക്ഷപ്പെടുന്നതാണ് ഇദ്ധേഹത്തിന്റെ തട്ടിപ്പ് രീതി. ഇക്കഴിഞ്ഞ 3 ന് ചെമ്മാട് എം എൻ കോംപ്ലെക്സിലുള്ള ഓണ് പ്ലസ് എന്ന ഷോപ്പിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്നു. 15000 രൂപ വിലയുള്ള റെഡ്‌മിയുടെ ഫോൺ കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. ഇന്നലെ തൊട്ടടുത്ത കടയിൽ എത്തി റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ മുങ്ങുമ്പോൾ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽ മോഷ്ടിച്ചു രക്ഷപ്പെട്ടയാളാണെന്നു മനസ്സിലായത്. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു. ...
Crime

ബേക്കറിക്ക് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മിനിട്ടുകൾക്കുള്ളിൽ മോഷണം പോയി

തിരൂരങ്ങാടി : ബേക്കറിക്ക് മുമ്പിൽ നിർത്തിയിട്ട് പുറത്തിറങ്ങി സാധനം വാങ്ങാൻ പോയപ്പോഴേക്കും കള്ളൻ സ്കൂട്ടറുമായി മുങ്ങി.തലപ്പാറ സീഗോ ഫ്രഷ് ബേക്കറിക്ക് മുമ്പിലാണ് സംഭവം. തിരൂരങ്ങാടി താഴെച്ചിന സ്വദേശി കുറ്റിയിൽ ഇബ്രാഹിം കുട്ടിയുടെ സ്കൂട്ടർ ആണ് മോഷണം പോയത്. സ്കൂട്ടറിൽ നിന്ന് ചാവി എടുക്കാതെ പുറത്തിറങ്ങിയതായിരുന്നു. അല്പം കഴിഞ്ഞു വന്ന മോഷ്ടാവ് സ്കൂട്ടറിലെ ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ച ശേഷം സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യം സി സി ടി വി യിൽ ഉണ്ട്. cctv ദൃശ്യം https://youtu.be/iJzv0fJ7a2k https://youtu.be/iJzv0fJ7a2k ...
Crime

അടച്ചിട്ട വീട്ടിൽ മോഷണം; 49 പവനും ഒന്നര ലക്ഷം രൂപയും കവർന്നു.

വീട്ടുകാർ ബന്ധുവീട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത് വേങ്ങര : അടച്ചിട്ട വീട്ടിൽ മോഷണം, 49 പവൻ സ്വർണവും പണവും കവർന്നു. ഊരകം മമ്പീതി വള്ളിക്കടൻ സൈനുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീട്ടുകാർ വീട് പൂട്ടി കാരത്തോട്ടെ ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി 8 മണിക്ക് ശേഷമാണ് സംഭവം. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. വീട്ടിലെ സിറ്റൗട്ടിലെ പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും 1.4 ലക്ഷം രൂപയുമാണ് മോഷണം പോയത്. എന്നാൽ ലാപ്ടോപ് ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷണം പോയിട്ടില്ല. വീടിന്റെ മുകൾ നിലയിലേക്ക് മോഷ്ടാവ് കയറിയിട്ടില്ലെന്നാണ് കരുതുന്നത്. മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ CCTV ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷൻ ...
Crime

ചെമ്മാട് മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ

തിരൂരങ്ങാടി- ചെമ്മാട് ബസ് സ്റ്റാൻഡിലെ അൽ നജ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിലായി. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം കക്കാട്ടുമ്മൽ മുജീബ് റഹ്മാൻ (38) ആണ് പിടിയിലായത്. 2005 നവംബർ മസത്തിലായിരുന്നു മോഷണം. മൊബൈലും പണവും കവർന്നിരുന്നു. ഇയാൾ വേറെയും മോഷണ കേസിൽ പ്രതിയാണ്. ഇന്നലെ എസ് ഐ ജയപ്രകാശ്, സി പി ഒ ബിബിൻ എന്നിവർ അറസ്റ്റ് ചെയ്തു. എ എസ് ഐ രഞ്ജിത്താണ് കേസ് അന്വേഷിക്കുന്നത്. ...
error: Content is protected !!