ദാറുൽഹുദയിലേക്ക് സി.പി.എം മാർച്ച്: പണ്ഡിതന്മാർക്കെതിരെയുള്ള പരാമർശം സംഘ്പരിവാർ ഭാഷ്യം. എസ്.ഡി.പി.ഐ.
തിരൂരങ്ങാടി : മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ സി.പി.എം ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചിൽ പണ്ഡതന്മാർക്ക് നേരെ നടത്തിയ വെല്ലുവിളി സംഘ്പരിവാർ ഭാഷ്യമാണെന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു. രാവിലെയാണ് സി.പി.എം തിരുരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാറുൽ ഹുദയിലെ മാലിന്യം ചുറ്റുപാടുകളിൽ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് മാർച്ച് നടത്തിയത്.
സ്ഥാപനത്തിൽ നിന്നും മറ്റും മാലിന്യങ്ങൾ കാരണം ദുരിതം പേറുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ഒരിക്കലും തെറ്റല്ല എന്നാൽ സ്ഥാപനത്തിൻ്റെ വൈസ് ചാൻസലർ ബഹാവുദ്ധീൻ നദ് വി യെയും, സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ പണ്ടിതന്മാർക്കെതിരെയും തിരിയുന്നത് ആരെ തൃപ്തിപെടുത്താനാണ്.
പരിസ്ഥിതി കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കണം അതിന് ആരും എതിരല്ല.എന്നാൽ അതിൻ്റെ മറവിൽ പണ്ഡിതന്മാർക്കെതിര...