Tag: Soudi arabia

അബ്ദുൽ റഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു
Gulf

അബ്ദുൽ റഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്. ദിയ ധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് ...
Gulf, Obituary

ജിദ്ധയിൽ മരിച്ച കുന്നുംപുറം സ്വദേശിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും

എ.ആർ നഗർ : ജിദ്ദയിൽ അന്തരിച്ച കുന്നുംപുറം പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജി -ഖദീജ ഹജ്‌ജുമ്മ എന്നിവരുടെ മകൻ അബ്ദുൾ നിസാർ എന്ന മാനുവിന്റെ (43) മയ്യിത്ത് വ്യാഴാഴ്ച നാട്ടിലെത്തും. കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് കുന്നുംപുറം നടുപറമ്പ് ജുമാ മസ്ജിദിൽ നടക്കും.ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജിദ്ധ കോർണീഷിലെ സമീർ അബ്ബാസ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച യാണ് മരിച്ചത്. ഭാര്യ, മുംതാസ് കാമ്പ്രൻ.മക്കൾ: നാഫീഹ്, നസീഫ്, നായിഫ്, ഫാത്തിമ നഷ്മിയ, നഹിയാൻ. ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൊടിഞ്ഞിയിലെ മെതുവിൽ സിദ്ധീഖിന്റെ ഭാര്യാ സഹോദരൻ ആണ്. ...
Accident, Information

സൗദിയില്‍ ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം,മലപ്പുറം സ്വദേശികളടക്കം 5 പേര്‍ക്ക് പരിക്ക്

റിയാദ്: പടിഞ്ഞാറന്‍ സൗദിയിലെ യാമ്പുവില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്‌റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്‌മാന്‍ എന്നിവരുടെ പരിക്ക് നിസാരമാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. യാംബു - മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യാമ്പു റോയല്‍ കമീഷന് കീഴില്‍ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തില്‍ പെട്ടത്. ...
Education, Information

യുഎഇക്ക് പിന്നാലെ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സൗദി അറേബ്യ

യുഎഇക്ക് പിന്നാലെ മൂന്ന് ദിവസത്തെ അവധി ദിവസം സൗദി അറേബ്യയും പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പ്രതിവാര അവധി മൂന്ന് ദിവസത്തേക്ക് നീട്ടാനുള്ള സാധ്യതയെക്കുറിച്ച് നിലവില്‍ തൊഴില്‍ സമ്പ്രദായം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ട്വീറ്റിന് മറുപടിയായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് കണ്‍സള്‍ട്ടേഷനുകള്‍ക്കായി ഒരു സര്‍വേ പ്ലാറ്റ്ഫോമില്‍ വര്‍ക്ക് സിസ്റ്റത്തിന്റെ കരട് മുന്നോട്ട് വച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപങ്ങള്‍ക്കുള്ള വിപണിയുടെ ആകര്‍ഷണീയത ഉയര്‍ത്തുന്നതിനും വര്‍ധിച്ച തൊഴിലവസരങ്ങള്‍ കൈവരിക്കുന്നതിനുമായി ആനുകാലിക അവലോകനത്തിലൂടെ മന്ത്രാലയം നിലവിലെ തൊഴില്‍ സമ്പ്രദായം പഠിക്കുകയാണെന്ന് ട്വീറ്റില്‍ പറയുന്നു. 2022 ജനുവരി 1-ന് യുഎഇ ഒരു ചെറിയ വര്‍ക്ക് വീക്ക് അവതരിപ്പിച്ചിരുന്നു. അതേ...
Gulf

സൗദിയിൽ കോവിഡിന് പുതിയ വകഭേദം; വാക്സിനെടുക്കാത്തവർക്ക് രോഗസാധ്യതയെന്ന് ആരോഗ്യമന്ത്രാലയം

ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കോവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ അത് രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി. രോഗപ്രതിരോധത്തിനനുസരിച്ച് വ്യക്തികളില്‍ ഇതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. അടുത്ത കാലയളവില്‍ ഇത്തരം രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. രാജ്യത്തിന്റെ വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും നിരവധി പേര്‍ ചികിത്സ തേടി എത്താന്‍ തുടങ്ങിയിട്ടുണ്ട്.കോവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരില്‍ കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്.ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുട...
Other

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി. എക്കാലത്തേക്കും എന്നോടൊപ്പമായിരിക്കുന്നതിന് ആശംസകൾ എന്ന അടിക്കുറിപ്പോടെ ഇരുവരും വിവാഹിതരായതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മോതിരം കൈമാറുന്നതിന്റെയും വരണമാല്യം അണിയിക്കുന്നതിന്റെയും അടക്കം ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും അടുപ്പത്തിലായത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആലുവ സ്വദേശിനി ആദില നസ്റിൻ, താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറ എന്നിവരുടെ പ്രണയകഥ പുറം ലോകമറിയുന്നത്. സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പ്രണയ ബന്ധം വീട്ടുകാർ എതിർത്തതോടെ പ്രശ്നം ആരംഭിച്ചു.  നൂറയുടെ വീട്ടുകാർ പല തവണ ആദിലയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് അവഗണിച്ച് ബന്ധം തുടരുന്നതിനിടെ നൂറയെ സൗദിയിലേക്ക് കൊണ്ടുപോയി. നൂറ പിന്നീട് കുടുംബത്തോടൊപ്പം സൗദിയിലേക്ക് ...
Gulf, Information

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെജാഗ്രത പാലിക്കണം- നോര്‍ക്ക റൂട്ട്സ്

മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. വിദേശ യ്ര്രാതക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.inല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.   അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.  തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വ...
Breaking news, Gulf

കോവിഡ്: സൗദിയിൽ മുഴുവൻ വിലക്കുകളും പിൻവലിച്ചു

സൗദിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ സൗദി പിൻവലിച്ചു സൗദി അറേബ്യയിലെ കോവിഡ് മാനദണ്ഡ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പിൻവലിച്ചതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. മസ്ജിദുൽ ഹറമിലടക്കം നമസ്‌കാരങ്ങൾക്കുള്ള സാമൂഹിക അകലവും പിൻവലിച്ചു. എന്നാൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാണ്. സൗദിയിലേക്ക് വരുന്നതിന് മുമ്പ് പി.സി.ആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചു. രണ്ടു ഡോസ് വാക്‌സിൻ സൗദിയിൽനിന്ന് എടുക്കാതെ സൗദിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ സൗദി പിൻവലിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളിലാണ് ക്വാറന്റീനും ഉൾപ്പെടുത്തിയത്. നേരത്തെ രണ്ടു ഡോസ് വാക്‌സിൻ എടുക്കാത്തവർ സൗദിയിലേക്ക് വരുമ്പോൾ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതാണ് പിൻവലിച്ചത്. സൗദിയിലേക്ക് സന്ദർശക വിസയിൽ വരുന്നവർ കോവിഡ് രോഗത്തിന്റെ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് എടുക്കണം. സൗദിയിലേ...
Gulf

ഒരു മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മുന്നിയൂർ സ്വദേശി സൗദിയിൽ മരിച്ചു

മുന്നിയൂർ മുട്ടിച്ചിറ സ്വദേശി കാളങ്ങാടാൻ മുഹമ്മദ് അലിയുടെ മകൻ റഫീഖ് (52) ആണ് സൗദിയിൽ ബുറൈദക്ക് അടുത്ത് ആൽഗത്തിൽ വെച്ച് മരിച്ചത്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ബുറൈദയിലെ ആശുപത്രിയിൽ 2 ദിവസം ചികിത്സ തേടിയിരുന്നു. ഇന്ന് സൗദി സമയം രാവിലെ 9 മണിക്ക് റൂമിൽ വെച്ചാണ് മരിച്ചത്.കബറടക്കം സൗദിയിൽ നടത്തും.ഭാര്യ മൈമൂനത്ത്. മക്കൾഷഫീഖ് (ജിദ്ദ)സവാദ്ശിഫ്നസഹോദരങ്ങൾമുസ്ഥഫ സൗദിഹനീഫഅലികരീംസഹോദരിമാർഉമ്മാച്ചഹാജറഷരീഫപരേതയായ സുഹ്റ. ...
Gulf

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി സി ആർ ഫലം നിർബന്ധമെന്ന് വിമാന കമ്പനികൾ; യാത്രക്കാർ പെരുവഴിയിലായി

റിയാദ് : സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരിയി 14 ന്മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി സി ആർ ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാൽ സൗദി എയർലൈൻസിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പി സി ആർ ടെസ്റ്റ് നിർബന്ധമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ആനുകൂല്യം ഉപയോഗപ്പെടിത്തി പി സി ആർ ഇല്ലാതെ ഇന്ന് (ഫെബ്രുവരി 15) ന് രാവിലെ 11 മണിക്കുള്ള സൗദി എയർലെൻസിൽ യാത്ര ചെയ്യാനെത്തിയ പലരും പെരുവഴിയിലായി. 11:45 ന് കൊച്ചിയിലേക്ക് പോകേണ്ട SV 774 വിമാനത്തിൽ യാത്ര ചെയ്യാൻ എട്ട് മണിയോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് പി സി ആർ ഇല്ലാതെ യാത്ര സാധ്യമാകില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചത്. തിച്ചെത്തി പി സി ആർ ടെസ്റ്റ് പൂർത്തിയാക്കി റിപ്പോർട്ടിനായി കാത്തിരിക്കാൻ സമയമില്ലാത്തത് യാത്രക്കാരെ ദുരിതത്...
Gulf

നാട്ടിലുള്ളവരുടെ റീ എൻട്രിയും ഇഖാമയും സൗജന്യമായി പുതുക്കൽ ആരംഭിച്ചു

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രാനിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കി തുടങ്ങി. 2022 ജനുവരി 31 വരെയാണ് എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു.ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എ്രേത്യാപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, എസ്‌വതീനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ട്.അതോടൊപ്പം ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരാന്‍ സാധിക്കാത്തവരുടെ സന്ദര്‍ശക വിസകളും ജനുവരി 31 വരെ പുതുക്കി നല്‍കുന്നുണ്ട്.വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസ...
Breaking news, Gulf

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു. ഒരു വടക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യാത്രികനേയും ഇയാളുമായി സമ്പർക്കം പുലർത്തിയവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗസ്ക്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്. ...
Breaking news, Gulf

വിലക്ക് നീക്കി, ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പോകാൻ അനുമതി

5 ദിവസം സൗദിയിൽ ക്വാറന്റീൻ ഡിസംബർ ഒന്ന് മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കാൻ അനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്. ഇതുവരെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയിരുന്നത്. മാത്രമല്ല ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തി പിന്നീട് നാട്ടിലേക്ക് വന്നാൽ മടങ്ങിപ്പോവുന്നതിനും ഈ ക്വാറന്റൈൻ ആവശ്യമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. ഡിസംബർ ഒന്ന് ബുധനാഴ്‌ച പുലർച്ചെ ഒന്ന് മുതൽ ആണ് അനുമതി. ...
Gulf, National, Tourisam

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല, കൊച്ചി മാത്രം

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും. ...
error: Content is protected !!