മലപ്പുറം ജില്ലയിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീമിൽ വൻ മുന്നേറ്റം
മലപ്പുറം : ജില്ലയിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീമിൽ(എസ്.എസ്.എസ്) വൻ മുന്നേറ്റം. വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ വകുപ്പ്, ട്രഷറി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ മലപ്പുറം ജില്ലയിലെ 500 സ്‌കൂളുകൾ അംഗങ്ങളായി. മലപ്പുറം എ.ഇ.ഒ ഓഫീസിന്റെ പരിധിയിലുള്ള വടക്കേമണ്ണ ജി.എൽ.പി സ്‌കൂളാണ് 500-ാമത് യൂണിറ്റായി പദ്ധതിയിൽ ചേർന്നത്. എസ്.എസ്.എസ് സ്‌കീമിൽ ഏറ്റവും കൂടുതൽ സ്‌കൂളുകളെ പങ്കാളികളാക്കുന്നതിൽ വേങ്ങര എ.ഇ.ഒ ഓഫീസ് ആണ് മുന്നിൽ. നിലവിൽ വേങ്ങര എ.ഇ.ഒ ഓഫീസിന്റെ കീഴിൽ 76 സ്‌കൂളുകൾ സ്‌കീമിൽ അംഗങ്ങളായിട്ടുണ്ട്.500-ാമത് യൂണിറ്റിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേശീയ സമ്പാദ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഉണ്ണികൃഷ്ണൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കീം പാസ്സ്ബുക്കുകളും ലെഡ്ജറുകളും വിതരണം ചെയ്തു. എൻ.എസ്....