യുവതി ട്രെയിൻ തട്ടി മരിച്ചനിലയിൽ
തിരൂർ : താനാളൂർ സ്വദേശിയായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. താനാളൂർ പാണ്ടിയാട്ട് സലഫി മസ്ജിദിന് സമീപം താമസിക്കുന്ന വെള്ളിയത്ത് മുസ്തഫയുടെ (മുത്തു) മകൾ ബിസ്മിയ (24) യാണ് മരിച്ചത്. ഇന്ന് രാത്രി 7മണിയോടെ ആണ് സംഭവം.
തുമരക്കാവിനും മീനടത്തൂരിനും ഇടയിലെ റയിൽവേ ട്രാക്കിൽ ചെന്നൈ മെയിൽ ട്രെയിനാണ് തട്ടിയത്
അപകട വിവരം അറിഞ്ഞ് താനൂർ പൊലീസ്, തിരൂർ റെയിൽവേ പോലീസ്, TDRF വോളൻ്റിയർമാരായ ആഷിക്ക് താനൂർ, സലാം അഞ്ചുടി, ഷഫീക്ക് ബാബു, അർഷാദ്, റഹ്മത്ത് മൂച്ചിക്കൽ, ഉഷ തിരൂർ, ഷഫീഖ് തിരൂർ എന്നിവരും നാട്ടുകാരും ചേർന്ന് മൃതദ്ദേഹം ട്രാക്കിൽ നിന്നും മാറ്റി. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കബറടക്കം പോസ്റ്റ്മോർട്ടം നടപടികൾക്ക്ശേഷം നാളെ നടക്കും....