Tag: Thalappara

തലപ്പാറയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Obituary

തലപ്പാറയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ തലപ്പാറ കല്ലടത്താഴം പതിയിൽ മുന്നൂറ്റി പറമ്പ് വേലായുധന്റെ മകൻ ദിലീഷ് (31) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയാ യിരുന്നു. ഇന്ന് രാവിലെ 11 നാണ് വീട്ടുകാർ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ...
Other

എ ആർ നഗർ അരീത്തോട് ഹോട്ടലിൽ തീപിടുത്തം

എആർ നഗർ : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് റോയൽ ഫുഡ് ഹോട്ടലിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30 നാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ മുൻഭാഗത്ത് ക്യാഷ് കൗണ്ടർ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. സംഭവം കണ്ട തൊട്ടടുത്ത പള്ളി ദർസിലെ വിദ്യാർത്ഥി കളും നാട്ടുകാരും സ്വകാര്യ വാട്ടർ സർവീസ് നടത്തുന്ന ആളും ചേർന്ന് തീയണച്ചു. താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് ഫയർ ഫോഴ്സ് ആണ് തീ പൂർണമായും തീ അണച്ചത്. ഷൊർട് സർക്യൂട്ട് ആകുമെന്നാണ് കരുതുന്നത്. ...
Obituary

തലപ്പാറയിൽ 25 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ : തലപ്പാറയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലപ്പാറ കിഴക്കേപ്പുറം മണക്കടവൻ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് ഖുബൈബ് (25) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.45 ന് വീട്ടിൽ ബെഡ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 4 മാസം മുമ്പ് റിയാദിൽ പോയിരുന്നു. കഴിഞ്ഞ മാസം 22 ന് നാട്ടിൽ തിരിച്ചെത്തി. ഗൾഫിൽ ജോലി ശരിയാകാത്തതും താമസ സ്ഥലത്തുണ്ടായിരുന്ന പ്രയാസവും കാരണം മനോ വിഷമം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു. ...
Crime

തലപ്പാറയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു

തിരൂരങ്ങാടി : ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ ജനാലയിലൂടെ കവർന്നു. മുന്നിയൂർ തലപ്പാറ വലിയ പറമ്പിൽ ഷംസുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷംസുദ്ദീന്റെ മൂന്നു വയസ്സുള്ള മകളുടെ 2 പവന്റെ ആഭരണങ്ങളാണ് കവർന്നത്. കുട്ടിയുടെ ഓരോ പവൻ വീതമുള്ള ചെയിനും അരഞ്ഞാണവുമാണ് നഷ്ടമായത്. ശംസുധീനും കുടുംബവും വീടിന്റെ മുകൾ നിലയിലാണ് കിടന്നിരുന്നത്. ചൂടുകാരണം ജനൽ തുറന്നിട്ടാണ് കിടന്നിരുന്നത്. ജനാലക്കരികിൽ കിടന്ന കുഞ്ഞിന്റെ ദേഹത്ത് നിന്നാണ് ആഭരണങ്ങൾ കവർന്നത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ എത്തി പരിശോധന നടത്തി. ...
Information, Kerala, Life Style

ആയിര കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമായി എസ് വൈ എസ് പ്രവര്‍ത്തകരുടെ ഹൈവേ നോമ്പുതുറ

തലപ്പാറ : വിശുദ്ധ റമദാനില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. തലപ്പാറ ജംഗ്ഷനിലെ ഇരുഭാഗത്തുമായി നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ മാതൃകയാവുകയാണ്. ദീര്‍ഘദൂര യാത്രക്കാരടക്കം ആയിരക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ഹൈവേയില്‍ നല്‍കുന്ന ഈ കിറ്റ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എസ് വൈ എസ് മൂന്നിയൂര്‍ സര്‍ക്കിളിന് കീഴില്‍ വിവിധ യൂണിറ്റുകളാണ് ദിവസവും ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ...
Other

മുജാഹിദ് ഏരിയാ സമ്മേളനം നാളെ തലപ്പാറയിൽ

ചെമ്മാട് : ധാർമ്മികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി ഏരിയാ മുജാഹിദ് വൈജ്ഞാനിക സമ്മേളനം 23 ന് വൈകുന്നേരം 4 മണി മുതൽ തലപ്പാറയിൽ നടക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉൽഘാടനം ചെയ്യും. കെ.പി എ മജീദ് എം എൽ എ മുഖ്യാഥിതിയായിരിക്കും. വർത്തമാന കാല സാഹചര്യങ്ങളിൽ വർദ്ധിച്ച് വരുന്ന അധാർമിക പ്രവണതകൾക്കെതിരെയുള്ള ബോധവൽകരണം, മദ്യവും മയക്ക്മരുന്നുo ലഹരിയും സമൂഹത്തിലുണ്ടാക്കുന്ന കെടുതിയെയും അപകടങ്ങളെയും അതിനെ അതിജയിക്കാനുള്ള മാർഗ്ഗങ്ങളെയും കുറിച്ചുള്ള പഠനം, കുടുംബത്തിന്റ ശിഥിലീകരണത്തിനും സാമൂഹിക ഭദ്രത തകർക്കാനും തന്ത്രങ്ങൾ മെനയുന്ന നവലിബറൽ ചിന്തകളുടെ അപകടങ്ങളെ കുറിച്ചുള്ള വിവരണം , ദൈവ നിഷേധവും മതനിരാകരണവും സമൂഹത്തിലുണ്ടാക്കുന്ന വിനകൾ, ലിംഗനിഷ്പക്ഷതയുടെ പ്രചാരണത്തിന്റ രാഷ്ട്രീയ...
Crime

ബുള്ളറ്റ് മോഷ്ടിച്ച 2 പേർ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

തിരൂരങ്ങാടി : ബുള്ളറ്റ് മോഷ്ടിച്ച സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ് (18), ചെട്ടിപ്പടി അയ്യപ്പൻകാവ് കൈതക്കൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്. വാർത്തകൾ വേഗത്തിൽ ലഭിക്കാൻ https://chat.whatsapp.com/EKDfiaAWIlm1QnHZ8xhhOs തലപ്പാറ വലിയ പറമ്പിൽ ജോലിക്കെത്തിയ നിലമ്പുർ സ്വദേശി നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് സംഘം മോഷ്ടിച്ചത്. മൂവരും ബുള്ളറ്റിൽ മുട്ടിച്ചിറ, കലംകൊള്ളിയാല, പറേക്കാവ്, കുണ്ടംകടവ് വഴി പരപ്പനങ്ങാടിയിലേക്ക് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. എസ് ഐ മാരായ എൻ.മുഹമ്മദ് റഫീഖ്, സത്യനാഥൻ എന്നിവരും താനൂർ ഡി വൈ എസ് പി യുടെ കീഴിലുള്ള ഡാൻസഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്. ...
Accident

നിയന്ത്രണം വിട്ട പാൽ വണ്ടി റോഡിൽ മറിഞ്ഞു

തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ നിയന്ത്രണം വിട്ട് പാൽ വണ്ടി മറിഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ മറിഞ്ഞ മിനി ലോറിയിലും പൊലീസുകാരനെയും കാറിടിച്ചു. ഇന്ന് പുലർച്ചെ തലപ്പാറ പാലത്തിന് സമീപത്താണ് അപകടം. നിയന്ത്രണം വിട്ട് പാൽ കയറ്റിയ മിനി ലോറി റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ എതിരെ വന്ന കാർ മിനി ലോറിയിലും രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പൊലീസുകാരനെയും ഇടിച്ചു. എന്നാൽ കാര്യമായ പരിക്കില്ല ...
Crime

മദ്യപിക്കാനെന്ന വ്യാജേന പോലീസെത്തി, തിരൂരങ്ങാടിയിൽ ചീട്ടുകളി സംഘം പിടിയിൽ

തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ തലപ്പാറ വലിയ പറമ്പ് പാടശേഖരത്തിൽ വച്ച് പണം വെച്ചു ചീട്ടുകളിക്കുന്ന സംഘം പിടിയിലായി. പൊതുജനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ ചീട്ടുകളിച്ച ഏഴംഗ സംഘത്തെ തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ എസ് ഐ സന്തോഷ് കുമാർ, എസ് സി പി ഒ അനിൽകുമാർ, സി പി ഒ അമർനാഥ്, സുരേഷ് ബാബു, ബിജോയ്, ബബീഷ് എന്നിവരാണ് ഏഴോളം വരുന്ന ചീട്ടുകളി സംഘത്തെ പിടികൂടിയത്. കളിസ്ഥലത്തു നിന്നും 27000 രൂപ കണ്ടെടുത്തു. സ്ഥലത്ത് കളിക്കായി ദൂരെയുള്ള ദേശങ്ങളിൽ നിന്നും നിരവധി പേർ വരുന്നുണ്ടെന്നും ചീട്ടുകളി പ്രദേശത്ത് ശല്യമായി കൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം സ്ക്വാഡ് രൂപികരിച്ച് പിടിക്കാനുള്ള ശ്രമമാരംഭിച്ചത്. വേഷം മാറി വെള്ള കുപ്പികളുമായി മദ്യപിക്കാനെന്ന വ്യാജേനയാണ് പോലീസ് സ്ഥലത്തു പ്രവേശിച്ചത്. റെയ്ഡ് സ്റ്റേഷനിലെ വിവിധ പ്രദേശത്ത് വ്യാപിപ്പിക്കുന്നതാണെന്...
Accident

ദേശീയപാത തലപ്പാറയിൽ മൂന്ന് വാഹനങ്ങൾ ഇടിച്ചു അപകടം, ആറ് പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത തലപ്പാറ വലിയപറമ്പിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം, 6 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി അബ്ദുൽ നാസർ (42), ഭാര്യ ഹഫ്സത്ത് (32), പറപ്പൂർ സ്വദേശികളായ മുഹമ്മദ് സഹൽ (7), അബൂബക്കർ സിദ്ദിഖ് (37), അഹമ്മദ് (66), പ്രദീപ്. എന്നിവർക്കാണ് പരിക്കേറ്റത്. ...
Accident

തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കോട്ടക്കൽ ഇന്ത്യനൂർ തലകാപ്പ് പാറാതൊടി സുരേഷ്ബാബുവിന്റെ മകൻ നവീൻ (19 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു അപകടം. കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ മരിച്ചു. മാതാവ്: പ്രിയ, സഹോദരങ്ങൾ: നിധിൻ , നിഷാന്ത്. ...
Crime

ബേക്കറിക്ക് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മിനിട്ടുകൾക്കുള്ളിൽ മോഷണം പോയി

തിരൂരങ്ങാടി : ബേക്കറിക്ക് മുമ്പിൽ നിർത്തിയിട്ട് പുറത്തിറങ്ങി സാധനം വാങ്ങാൻ പോയപ്പോഴേക്കും കള്ളൻ സ്കൂട്ടറുമായി മുങ്ങി.തലപ്പാറ സീഗോ ഫ്രഷ് ബേക്കറിക്ക് മുമ്പിലാണ് സംഭവം. തിരൂരങ്ങാടി താഴെച്ചിന സ്വദേശി കുറ്റിയിൽ ഇബ്രാഹിം കുട്ടിയുടെ സ്കൂട്ടർ ആണ് മോഷണം പോയത്. സ്കൂട്ടറിൽ നിന്ന് ചാവി എടുക്കാതെ പുറത്തിറങ്ങിയതായിരുന്നു. അല്പം കഴിഞ്ഞു വന്ന മോഷ്ടാവ് സ്കൂട്ടറിലെ ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ച ശേഷം സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യം സി സി ടി വി യിൽ ഉണ്ട്. cctv ദൃശ്യം https://youtu.be/iJzv0fJ7a2k https://youtu.be/iJzv0fJ7a2k ...
Automotive

ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങാൻ പണമില്ല, സ്വന്തം വണ്ടി തന്നെ നിർമിച്ച് പ്ലസ് വൺ വിദ്യാർത്ഥി

തിരൂരങ്ങാടി ∙ സ്കൂട്ടർ ഓടിക്കാനാണ് ഹാഷിമിന് ആഗ്രഹം. പക്ഷെ അതിന് 18 വയസ്സ് ആകണം. ഇലക്ട്രിക്ക് സ്കൂട്ടർ ആകുമ്പോൾ 18 വയസ്സ് എന്ന നിയമ പ്രശ്നമില്ല, പക്ഷെ വാഹനം വാങ്ങാൻ നല്ല വിലയാകും. അത്രയും ക്യാഷ് ഒപ്പിക്കാൻ മാർഗമില്ല. ഒടുവിൽ ആക്രി കടയിൽ നിന്ന് സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങി സ്വന്തമായി ഇലക്ട്രിക്ക് സൈക്കിൾ തന്നെ നിർമിച്ചാണ് ആഗ്രഹം സാധിച്ചത്. പ്ലസ് വൺ വിദ്യാർഥിയായ തലപ്പാറ വലിയപറമ്പിലെ പാറക്കടവ് വീട്ടിൽ ഹാഷിം (16) ആണ് പഴയ സൈക്കിൾ വാങ്ങി ഇലക്ട്രിക് വണ്ടിയാക്കിയത്.  ആക്രിക്കടയിൽനിന്നു പഴയ സൈക്കിൾ വാങ്ങിയാണ് രൂപമാറ്റം വരുത്തിയത്. 48 വോൾട്ട് ബിഎൽഡിസി മോട്ടർ, 12 വോൾട്ട് 4 യുപിഎസ് ബാറ്ററി എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. വണ്ടി മുന്നോട്ടുപോകാൻ സ്വിച്ച് അമർത്തിയാൽ മതി. വേഗം നിയന്ത്രിക്കാൻ ആക്സിലറേറ്ററിന് പകരം നോബ് ആണ്. വണ്ടി ഓടിക്കാൻ അറിയാത്തവർക്കു പോലും ഇഷ്ടമുള്ള വേഗത്തിൽ ക്രമീകരിച്ച് ഓടിച്ചു...
Accident, Obituary

പൊള്ളാച്ചിയില്‍ വാഹനാപകടം, മൂന്നിയൂര്‍ തലപ്പാറ സ്വദേശി മരിച്ചു.

രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് കൈതകത്ത് മുള്ളുങ്ങൽ മായിൻ കുട്ടി (68)യാണ് മരിച്ചത് .ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പൊള്ളാച്ചിക്കടുത്ത് സ്വാമിനാഥപുരത്ത് അപകടമുണ്ടായത് . ഇദ്ദേഹം നടത്തിയിരുന്ന ഹോട്ടൽ അടച്ച് റൂമിലേക്ക് പോകവെയാണ് മായിൻ കുട്ടിയെ ബൈക്കിടിച്ചത് . സാരമായി പരിക്കേറ്റ ഇദ്ദേഹഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തിൽ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് . മൃതദേഹംപോസ്റ്റ്മോമോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്യും.ഭാര്യ: ഖദീജ മക്കൾ : സെനീറ, ഫാറൂഖ്, നൗഷാദ്, ഫൈസൽ, സഫ് വാൻ, മരുമക്കൾ : അബ്ദുൽ അസീസ് മുസ്ല്യാർ(വി കെപടി) ആസിഫ, ജുമൈല , അസ്ലിയത്ത്, സെമീറ. സഹോദരങ്ങൾ: ക...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്ത...
error: Content is protected !!