സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേര്ത്തുപിടിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമ ; റഷീദലി ശിഹാബ് തങ്ങള്
തിരൂരങ്ങാടി : സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേര്ത്തുപിടിക്കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള് പ്രസ്താവിച്ചു. ചെമ്മാട് ആസ്ഥാനമായി പ്രവര്ത്തിച്ചുവരുന്ന ദയാ ചാരിറ്റി സെന്ററിന്റെ ഈ വര്ഷത്തെ റമദാന് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിര്ധനരായ രോഗികള്ക്ക് സൗജന്യ മരുന്നും മറ്റു ചികിത്സാസഹായങ്ങളും ചെയ്തുവരുന്ന ദയയുടെ പ്രവര്ത്തനം ശ്ലാഘ നീയമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മുനിസിപ്പല് പഞ്ചായത്ത് കമ്മിറ്റികള് ശേഖരിച്ച ഫണ്ട് ചടങ്ങില് വെച്ച് റഷീദലി തങ്ങള് ഏറ്റുവാങ്ങി. ഒന്നാം ഘട്ടമായി ഈ വര്ഷം 15 ലക്ഷം രൂപയാണ് സമാഹരിച്ചത്.
ചെമ്മാട് ദയ ശിഹാബ് തങ്ങള് ഭവനില് നടന്ന സംഗമത്തില് പ്രസിഡന്റ് പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. പി.എസ്. എച്ച് തങ്ങള്, എം. കെ. ബാവ, കെ. പി. മുഹമ്മദ് കുട്ടി ഹാജി, ശരീഫ് കുറ്റൂര്, കെ. സ...