Monday, March 30

Tag: Tirurangadi

സ്വർണത്തിന്റെ വില കുട്ടികളുടെ മനസ്സ് മാറ്റിയില്ല, വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി കോളേജ് വിദ്യാർത്ഥിനികൾ മാതൃകയായി
Other

സ്വർണത്തിന്റെ വില കുട്ടികളുടെ മനസ്സ് മാറ്റിയില്ല, വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി കോളേജ് വിദ്യാർത്ഥിനികൾ മാതൃകയായി

പരപ്പനങ്ങാടി: കളഞ്ഞുകിട്ടിയ ഒന്നേകാൽ പവനോളം തൂക്കം വരുന്ന കൈ ചെയിനാണ് വിദ്യാർഥിനികൾ ഉടമക്ക് തിരിച്ചു നൽകി മാതൃകയായത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ഡിഗ്രി മൂന്നാം വർഷ ചരിത്ര വിദ്യാർഥിനി ഫാത്തിമ അൻസിയ, എം.കോം പി.ജി വിദ്യാർഥിനി റാഷിദ, മൂന്നാം വർഷ സുവോളജി വിദ്യാർഥിനി ശബ്ന എന്നിവർക്കാണ് പരപ്പനങ്ങാടി റെയിൽവേ അടിപ്പാതക്ക് സമീപത്ത് നിന്നും സ്വർണാഭരണം കിട്ടിയത്. മൂന്ന് പേരും താനൂർ സ്വദേശിനികളാണ്. പരപ്പനങ്ങാടി നമ്പുളം സൗത്തിലെ കോണിയത്ത് ജസീമിൻ്റെ ഭാര്യ ജസീനയുടെ സ്വർണമാണ് നഷ്ടമായത്. ജസീന ചുഴലിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ് കളഞ്ഞുപോയത്. മൂന്ന് പേരും കോളജിലേക്ക് പോകുന്ന വഴി കോളജ് യൂനിയൻ എം.എസ്.എഫ് ജോയിൻ്റ് സെക്രട്ടറി കൂടിയായ അൻസിയക്കാണ് സ്വർണം ആദ്യം കിട്ടിയത്. അവർ പോകുന്ന സമയം തന്നെ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിന്നീട് സോഷ്യൽമീഡിയ വഴി വിവരം അറിഞ്ഞെത്തിയ ഉടമക്ക് ഇന്നലെ...
Local news

തിരൂരങ്ങാടി നഗരസഭഗയിൽ ബഡ്‌സ് സ്കൂളും പകൽ വീടും ആരംഭിച്ചു

തിരൂരങ്ങാടി നഗരസഭയില്‍ ബഡ്‌സ് സ്‌കൂളും പകല്‍വീടും സമര്‍പ്പിച്ചുഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു കൂടുതല്‍ പദ്ധതികള്‍ വേണം. ഇ.ടി മുഹമ്മദ് ബഷീര്‍തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ചന്തപ്പടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങിയ ബഡ്‌സ് സ്‌കൂള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വയോജനങ്ങള്‍ക്കുള്ള പകല്‍വീട് കെ.പിഎ മജീദ് എം.എല്‍.എയും ഉദ്ഘ്ടാനം ചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വയോജനങ്ങള്‍ മാനസികോല്ലാസം നല്‍കുന്ന പദ്ധതികള്‍ പ്രതീക്ഷാര്‍ഹമാണെന്ന് മജീദ് പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. സിഎച്ച് മഹ്മൂദ് ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, മോഹനന്‍വെന്നിയൂര്‍, എം അബ്ദുറഹിമാന്‍കുട്ടി. ഇപി ബാവ. സോന രത...
Other

15 വയസുകാരനെ കാണാനില്ലെന്ന് പരാതി

താനൂർ: വിദ്യാർത്ഥിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. ഒഴുർ തയ്യാല കോറാട് സ്വദേശി പുത്തൂർ ജാഫറിൻ്റെ മകൻ ജാൻഫിഷാൻ എന്ന 15 വയസുകാരനെയാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും പോയതായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.Ph.87140384699947388469Police.0494-2440221Ci: 9497987167Si: 9497981332
Job

ആരോഗ്യകേരളത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

മലപ്പുറം : ആരോഗ്യകേരളത്തില്‍ മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്‌തെറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്കും അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30.പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍, അനസ്‌തെറ്റിസ്റ്റ് തസ്തികയിലേക്ക് നവംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2730313, 9846700711....
Local news

പരപ്പനങ്ങാടി നഗരസഭ മെഗാ തൊഴിൽ മേള നടത്തി

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീ സിഡിഎസും സംയുക്തമായി പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിൽ വെച്ച് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി ബി പി ഷാഹിദ അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർമാൻ ശ്രീ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സുഹറാബി സ്വാഗതം പറഞ്ഞു. വിജ്ഞാനകേരളം ജില്ലാ കോർഡിനേറ്റർ ശ്രീമതി ഹേമലത പദ്ധതി വിശദീകരണം നടത്തി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ ആശംസകൾ അർപ്പിച്ചു. സിറ്റി മിഷൻ മാനേജർ ശ്രീ. റെനീഫ് നന്ദി പറഞ്ഞു.29 കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ 412 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. അതിൽ 134 ആളുകളെ സെലക്ട് ചെയ്യുകയും 216 ആളുകളെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു....
Local news

പൊതുമരാമത്ത് റോഡ് കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

മൂന്നിയൂർ: പൊതുമരാമത്ത് റോഡുകളിൽ അനധികൃത കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തലപ്പാറ - ചെമ്മാട് റോഡിൽ മുട്ടിച്ചിറ മുതൽ പാറക്കടവ് വരെയുള്ള ചില സ്ഥലങ്ങളിൽ പി.ഡബ്ല്യൂ.ഡി റോഡ് അനധികൃതമായി കയ്യേറ്റം ചെയ്തതിനാൽ റോഡ് വീതി കുറഞ്ഞ് വാഹന ഗതാഗതത്തിനും കാൽനടയാത്രക്കും പ്രയാസം സൃഷ്ടിക്കുന്നതായും ഇതുമൂലം ഈ ഭാഗത്ത് കാൽനടയാത്രക്കാർ നിരവധി അപകടങ്ങളിൽ പെടുന്നതായും ചൂണ്ടികാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ് പി.ആർ ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേത്രത്വത്തിൽ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമായി പി.ഡബ്ല്യൂ.ഡി റോഡുകളിൽ ഉണ്ടാവുന്ന കയ്യേറ്റങ്ങളും തടസ്സങ്ങളും നീക്കം ചെയ്യാ...
Other

പെയിന്റിംഗ് ജോലിക്കിടെ വെളിമുക്ക് സ്വദേശി വീടിന് മുകളിൽ നിന്ന് വീണു മരിച്ചു

തിരൂരങ്ങാടി: പെയിൻ്റിംഗ് ജോലിക്കിടെ വീടിൻ്റെ സൺസൈഡിൽ നിന്നും താഴെ വീണു മരിച്ചു.വെളിമുക്ക് കാട്ടുവാച്ചിറ ഭഗവതിക്ഷേത്രത്തിലെ ആവേനായിരുന്ന പരേതനായ വേലുകുട്ടിയുടെയും പരേതയായ ജാനകിയുടെയും മകനായ രവീന്ദ്രൻ (58) ആണ് മരിച്ചത്. വെളിമുക്ക് ആലുങ്ങൽ ഉള്ള വ്യക്തിയുടെ വീട്ടിൽ പെയിൻ്റിംഗ് ജോലിക്കിടെയാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് (22/10/25 ) വീട്ടുവളപ്പിൽ.ഭാര്യ അജിത. മക്കൾ : രേഷ്മ, ശ്രീഷ്മ. മരുമകൻ രതീഷ്. സഹോദരങ്ങൾ സതീന്ദ്രൻ, ശ്രീനിവാസൻ, പരേതനായ സേതുമാധവൻ, കമലം, പത്മനി, സുശീല, പരേതയായ രാജവല്ലി....
Other

ചീർപ്പിങ്ങൽ ന്യൂ-കട്ടിൽ വീതി കൂടിയ പാലം നിർമിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

പാലത്തിങ്ങൽ : ചീർപ്പിങ്ങൽ ന്യൂ കട്ടിൽ വീതി കൂടിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും നാല് വർഷം കൊണ്ട് 149 പാലങ്ങൾ ആണ് സാധ്യമാകാൻ പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. മലപ്പുറം - പരപ്പനങ്ങാടി എസ് എച്ച് റോഡിനേയും നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ചീർപ്പിങ്ങൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന വകുപ്പ് നിർമ്മിച്ച നിലവിലുള്ള നടപ്പാലത്തിന്റെ അപ് സ്ട്രീം സൈഡിൽ ആണ് രണ്ടുവരി വാഹനങ്ങൾ കടന്നുപോകാനാകുന്ന തരത്തിൽ പുതിയ പാലം നിർമ്മിക്കുന്നത്.92.00 മീറ്റർ നീളത്തിലും 11.00 മീറ്റർ വീതിയിലുമാണ് 2090 ലക്ഷം രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്നത്. കൂടാതെ പാലത്തിങ്ങൽ ഭാഗത്തും ചീർപ്പിങ്ങൽ ഭ...
Other

ഹജ്ജ് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ ട്രാവൽസ് ഉടമ അഫ്‌സൽ മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ചു

തിരൂരങ്ങാടി : ഹജ്ജിന് പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ ചെമ്മാട്ടെ ട്രാവൽസ് ഉടമ അഫ്‌സൽ ലീഗിൽ നിന്ന് രാജി വെച്ചു. കരിപറമ്പ് സ്വദേശിയും ചെമ്മാട് ദാറുൽ ഈമാൻ ട്രാവൽസ് ഉടമയുമായ വി.പി. മുഹമ്മദ് അഫ്‌സൽ ആണ് പാർട്ടിയിൽ നിന്ന് രാജി വെച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ച് പാർട്ടിക്ക് കത്ത് നൽകിയതായി സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചു. അഫ്സലിന്റെ ട്രാവൽസ് വഴി ഹജ്ജിന് പണം നൽകിയ 115 പേർക്ക് വിസ ലഭിക്കാതെ കബളിപ്പിക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു.ഈ പശ്ചാത്തലത്തിൽ അഫ്സൽ പാർട്ടിയിൽ വഹിച്ചിരുന്ന സ്ഥാനങ്ങളിൽ നിന്നും അഫ്സലിനെ നേരത്തെ നീക്കം ചെയ്തിരുന്നു. മുസ്ലിം യൂത്ത് ലീഗ് മുൻ മുൻസിപ്പൽ കമ്മിറ്റി ട്രഷറർ ആയിരുന്ന അഫ്സലിനെ ഹജ്ജ്‌തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായ ഉടനെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നതായി മണ്ഡലം പ്രസിഡന്റ് യു എ റസാഖ് അറിയിച്ചു.കഴിഞ്ഞ ദിവസം ചെ...
Other

പി.ടി.ഉഷ എംപിയുടെ ഫണ്ടിൽ നന്നമ്പ്രയിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പി ടി ഉഷ എംപിയുടെ ഫണ്ടിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്തിലെ പതിനാറാം വാർഡ് തട്ടത്തലം, ചോലക്കൽ ആലാശ്ശേരി റോഡ് ആണ് രാജ്യസഭ എംപിപി.ടി ഉഷയുടെ ഫണ്ടിൽ നിന്നും എട്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. ബിജെപി ജില്ലാ പ്രസിഡണ്ട് ആയിരുന്ന രവി തേലത്തിന്റെ ശ്രമഫലമായിട്ടാണ് കാലങ്ങളായി കോൺഗ്രീറ്റ് ചെയ്യാതെ കിടന്ന റോഡിന് ഫണ്ട് അനുവദിക്കപ്പെട്ടത്. നവീകരിച്ച റോഡിൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന പാലക്കാട്ട് നിർവഹിച്ചു. വാർഡ് മെമ്പർ പ്രസന്നകുമാരി തിരുനിലത്ത് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി. മൂസക്കുട്ടി, വാർഡ് മെമ്പർമാരായ വി കെ സെമിന, ധന്യ ദാസ്, പി.പി. ശാഹുൽ ഹമീദ് പി എന്നിവരും ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, റിജു ചെറവത്ത്, രാജാമണി പൊട്ടഞ്ചേരി, വാസു കൊടിഞ്ഞിയത്ത്, സൈതലവി ചിത്രംപള്ളി, സുബ്രഹ്മണ്യൻ കുന്നുമ്മൽ, പരമേശ്വരൻ ചെറവത്ത്, പരമേശ്വരൻ മച്ച...
Other

നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

വേങ്ങര : 9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021 ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്യണമെന്ന് ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാൽ നാലര വർഷം കൊണ്ട് തന്നെ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്തു കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകളുടെ നവീകരണത്തിന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മണ്ഡലത്തിലെ മുഴുവൻ റോഡുകളും റബ്ബറൈസ് ചെയ്തതായി കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ചടങ്ങിൽ കൊളപ്പുറം മേൽപ്പാല നിർമ്മാണത്തിനുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ...
Other

സ്കൂൾ നിയമങ്ങൾ ഭരണ ഘടനയെ ലംഘിക്കരുത്: എസ് വൈ എസ്

തിരൂരങ്ങാടി : കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ തകർക്കാത്ത രീതിയിലുള്ള ഇടപെടലുകൾ ഓരോ സമുദായത്തിൽ നിന്നും ഉണ്ടാവണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പ്രസ്താവിച്ചു. പൗരന്മാർക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് അവകാശമില്ല.നിയമങ്ങൾ നിർമ്മിക്കുമ്പോൾ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ ലംഘിച്ചുകൊണ്ടാവരുത്.എസ്  വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ ലോകം തിരുനബി പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊളപ്പുറത്ത്  നടന്ന സ്നേഹ ലോകം ക്യാമ്പിൽ സോൺ പ്രസിഡന്റ്‌ ഇദ്രീസ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസൻ കോയ അഹ്സനി മമ്പുറം ദുആക്ക് നേതൃത്വം നൽകി. സയ്യിദ് മുഹമ്മദ്‌ നദ്‌റാൻ ഖിറാഅത് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ. മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം പതാക ഉയർത്തി. ഉദ്ഘാടന സെഷനിൽ എം നൗഫൽ സ്വാഗതവും എ സയീദ...
Other

മുന്നിയൂർ സ്വദേശി സൗദിയിൽ അന്തരിച്ചു

മൂന്നിയൂർ : ചിനക്കൽ അയുർ പടിക്കൽ അയ്യൂബ് (51) സൗദി അറേബ്യയിലെഒമേഖയിൽ അന്തരിച്ചു. ഖബറടക്കം ഞായർ പകൽ 12 ന് ഒമേഖയിൽ നടക്കും. പിതാവ് : അഹമ്മദ്. മാതാവ് : നഫീസ. ഭാര്യ : റസീദ. മക്കൾ : മുഹമ്മദ് നിഹാൽ, ഫാസ് മുഹമ്മദ്, മുഹമ്മദ് റമാസ്. സഹോദരങ്ങൾ : സൈതലവി, ഹമീദ്, റഫീഖ്, ഫൈസൽ, അഫ്സൽ, സുലൈഖ, സുമയ്യ, പരേതരായ മുസ്തഫ, ഹംസ.
Other

എം കെ എച്ച് ആശുപത്രിയിലെ ഡോക്ടർ പ്രദീപ്കുമാർ അന്തരിച്ചു

തിരൂരങ്ങാടി : എം കെ ഹാജി ഓർഫനേജ് ഹോസ്പിറ്റൽ സീനിയർ എമർജൻസി ഫിസിഷൻ ഡോ.പ്രദീപ്‌കുമാർ അന്തരിച്ചു. കോലാർ സ്വദേശിയാണ്. 18 വർഷമായി എം കെ എച്ച് ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ മഞ്ജുളയും എം കെ എച്ച് എമർജൻസി വിഭാഗത്തിൽ ഡോക്ടറാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തമിഴ് ചുവയോടെ മലയാളം സംസാരിച്ചിരുന്ന ഡോക്ടർ രോഗികൾക്കെല്ലാം സുപരിചിതൻ ആയിരുന്നു....
Other

പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ഒരാൾക്ക് വെട്ടേറ്റു

പരപ്പനങ്ങാടി : കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു. വെട്ടിയ ആൾ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാൾ പ്രാദേശിക സി.എം.പി പ്രവർത്തകനാണ്.ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടിപള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്ങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു....
Other

വെന്നിയൂരിലെ ഓഡിറ്റോറിയം നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി സീൽ ചെയ്തു

തിരൂരങ്ങാടി : ലൈസൻസ് ഇല്ലാതെ വെന്നിയൂരിൽ പ്രവർത്തിച്ചിരുന്ന ഓഡിറ്റോറിയം നഗരസഭ ആരോഗ്യവിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു.തിരൂരങ്ങാടി നഗരസഭ വാർഡ് 13-ൽ വെന്നിയൂർ ഭാഗത്ത് അനധികൃതമായി നടത്തി വന്നിരുന്ന ടി കെ എച്ച് കണ്‍വെൻഷൻ സെന്‍റർ എന്ന സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിപ്പിച്ചിന്‍റെ പേരിൽ നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിന് കെട്ടിട നമ്പറേോ, ലൈസന്‍സോ ഉണ്ടായിരുന്നില്ല. മേൽ കാരണത്താല്‍ രണ്ടു തവണ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നതാണ്. നിയമാനുസൃത ലൈസന്‍സോ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ സ്ഥാപനങ്ങള്‍ നടത്തി വരുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാപനം അടച്ചൂ പൂട്ടി സീല്‍ ചെയ്യുവാൻ ഇടയായത്. മാത്രമല്ല, രണ്ട് വര്‍ഷമായി യാതൊരു അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. തിരൂരങ്ങാടി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍ ടി കെ-യുടെ മ...
Other

ഹജ്ജ് 2026: മെഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

ഈ വർഷം ഹജ്ജിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട പുരുഷ മെഹ്‌റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിർവ്വഹിക്കുവാൻ മറ്റു മെഹ്‌റം ഇല്ലാത്ത സ്ത്രീകൾക്കായി നീക്കിവെച്ച സീറ്റിലേക്ക് സർക്കുലർ നമ്പർ 16 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നതാണ്. അപേക്ഷകർ ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തവരാകരുത്. ഹജ്ജ് കമ്മിറ്റി മുഖേനയോ, പ്രൈവറ്റ് ഗ്രൂപ്പ് മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവർ അപേക്ഷിക്കാൻ അർഹരല്ല.ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ യോഗ്യരായ സ്ത്രീകൾ https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിച്ച്‌ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി 2025 ഒക്ടോബർ 31 ആണ്.അപേക്ഷകർക്ക് 2025 ഡിസംബർ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് ഉ...
Other

കടലുണ്ടി ജമലുല്ലൈലി മഖാം ഉറൂസിന് തുടക്കമായി

ജമലുല്ലൈലി മഖാമ് ഉറൂസ്. ജമലുല്ലൈലി തങ്ങൾ കടലുണ്ടിയിൽ കാലുകുത്തിയ അറബിക്കടലോരത്ത് കോഴിക്കോട് ഖാ സിയും, കടലുണ്ടി നഗരം മഹല്ല് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തുന്നു.കടലുണ്ടി നഗരം.സയ്യിദ് ഖു ത്തുബ് മുഹമ്മദ് ബാഹസൻ ജമലുല്ലൈലി തങ്ങൾ കര പറ്റിയ അറബിക്കടലോരത്ത്( വടക്കേ പള്ളി പരിസരം) സ്ഥാപിച്ച സ്ഥൂപത്തിനരികെ, കോഴിക്കോട് ഖാ സിയും, കടലുണ്ടി നഗരം മഹല്ല് ഖാ സിയും, കമ്മിറ്റി പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തി.സുബഹി നമസ്കാരാനന്തരം ജമലുല്ലൈലി മഖാം സിയാറത്തിനു ശേഷം സയ്യിദന്മാരും, കമ്മിറ്റി ഭാരവാഹികളും അടക്കം നിരവധിപേർ തക്ബീർ ധ്വനികൾ മുഴക്കിക്കൊണ്ട് ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് മുഹമ്മദ് കോയ തങ്ങൾക്കൊപ്പം ചരിത്രപ്രസിദ്ധമായ ഭൂമികയിലേക്ക് റാലിയായി നീങ്ങിയത്.മഹല്ല് ജനറൽസെക്രട്ടറി കെ പി എസ് എ തങ്ങൾ, ഖത്തീബും മുദരിസും ആയ കുഞ്ഞുമുഹമ്മദ് ദാരിമി കുട്ടശ്ശേരി, വൈ...
Other

പരപ്പനങ്ങാടി സബ്ജില്ലാ ശാസ്ത്രോത്സവം: തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന് കിരീടം

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 589 പോയിന്റ് നേടി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹയർ സെക്കണ്ടറി സോഷ്യൽ സയൻസ് വിഭാഗത്തിലും ഗണിതം, ഐ ടി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ഇനങ്ങളിൽ മികച്ച പ്രകടനമാണ് സ്കൂളിന്റെ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. മേഖലകളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. തുടർച്ചയായ പരിശീലനത്തിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുടെയും ഫലമാണ് ഈ വിജയമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. സ്കൂളിന് വേണ്ടി വിദ്യാർത്ഥികളും അധ്യാപകരും ട്രോഫി ഏറ്റുവാങ്ങി....
Obituary

എആർ നഗർ സ്വദേശി തെരുവത്ത് അപ്പുക്കുട്ടൻ അന്തരിച്ചു

എആര്‍ നഗര്‍: ചെണ്ടപ്പുറായ കര്യാത്തന്‍കാവില്‍ താമസിക്കുന്ന കൊടുവായൂര്‍ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിടുത്ത് താമസിച്ചിരുന്ന തെരുവത്ത് അപ്പുക്കുട്ടന്‍ (75) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: സ്മിത(എഇഒ ഓഫീസ്, വേങ്ങര), അനൂപ്, അജിത് (കോ. ഓപറേറ്റിവ് കോളേജ്, പരപ്പനങ്ങാടി). മരുമക്കള്‍: അനില്‍കുമാര്‍ (വേങ്ങര, ജവാന്‍ കോളനി), വൈഷ്ണവി (വള്ളിക്കുന്ന്), ഹരിപ്രിയ (സി.കെ. നഗര്‍). സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പതിന് ഇപ്പോള്‍ താസിക്കുന്ന കര്യാത്തന്‍കാവ് വീട്ടുവളപ്പില്‍....
Obituary

കരിപറമ്പിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിങ്ങിമർൽ കണ്ടെത്തി. കരിപറമ്പ് കോട്ടുവാലക്കാട് ചാനത്ത് അലവിയുടെ മകൾ ജംഷീല (28) ആണ് മരിച്ചത്. വീടിന്റെ ബെഡ് റൂമിലെ കഴുക്കോലിൽ ഷാളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെരുവള്ളൂരിലേക്ക് ആണ് യുവതിയെ വിവാഹം ചെയ്തയച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 4...
Crime

റിട്ട.അദ്ധ്യാപികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ യുവാവിന്റെ വനിത സുഹൃത്തും പിടിയിൽ

സ്വർണം വിറ്റത് കുന്നുംപുറത്തെ ജ്വല്ലറിയിൽ മാള: തൃശൂർ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി ചോമാട്ടിൽ ആദിത്തിനെ (20) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദിത്തിന്റെ വനിതാ സുഹൃത്ത് പട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്നി (19) യെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മാളയിലാണ് സംഭവം. മാള പുത്തൻചിറ കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ എന്ന 77 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വർണ്ണമാല കവരുകയായിരുന്നു ഇവർ. ആദിത്താണ് കേസിലെ മുഖ്യപ്രതി. ഫാത്തിമ കൂട്ടുപ്രതിയാണ്.സെപ്റ്റംബർ 9 ന് രാത്രി 07.15 യോടെയാണ് ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ആദിത്തിനെ തൃശ്ശൂർ റൂ...
Other

എആർ നഗർ, തെന്നല, പറപ്പൂർ, വേങ്ങര, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു

വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. വേങ്ങര ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു. അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം ( 07 പാലമടത്തിൽ ചിന )സ്ത്രീ സംവരണം ( 02 പുകയൂർ കുന്നത്ത് , 04 കൊട്ടംചാൽ , 05 പുതിയങ്ങാടി, 06 പുതിയത്ത്പുറായ , 08 ചെപ്പ്യാലം, 09 കുന്നുംപുറം, 14 ചെണ്ടപുറായ , 15 ഉള്ളാട്ട്പറമ്പ്, 16 വികെ പടി, 17 താഴെ വികെപടി , 18 ഇരുമ്പ്ചോല, 23 വെട്ടത്ത് ബസാർ) പറപ്പൂർ ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം (12 കുഴിപ്പുറം)സ്ത്രീ സംവരണം ( 02 എടയാട്ടുപറമ്പ് , 03 ചേക്കാലിമാട് , 05 കോട്ടപറമ്പ്, 06 പുള്ളാട്ടങ്ങാടി, 07 കല്ലക്കയം, 08 കുറ്റിത്തറ, 13 ആസാദ് നഗർ, 14 വീണാലുക്കൽ, 17 തെക്കേകുളമ്പ്, 19 ആലച്ചുള്ളി, 22 വടക്കുംമുറി ) തെന്നല ഗ്രാമ പഞ്ചായത്ത്പട്ടികജാതി സംവരണം (13 കർത്താൽ)സ്ത്രീ സംവര...
Local news

വീണു കിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് വ്യാപാരി

കൊടിഞ്ഞി : വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി വ്യാപാരി. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി എം പി സദർ ആണ് വീണു കിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ചത്. 2 ദിവസം മുമ്പ് ഫാറൂഖ് നഗർ ഓഡിറ്റോറിയത്തിൽ കല്യാണത്തിന് വന്നപ്പോഴാണ് ഫാറൂഖ് നഗർ സ്വദേശിനിയുടെ കാതിലെ ആഭരണം നഷ്ടപ്പെട്ടത്. ആഭരണത്തിന്റെ ഒരു ഭാഗം നേരത്തെ ഇവർ സഞ്ചരിച്ചിരുന്ന വാഹന ത്തിൽ നിന്ന് ലഭിച്ചിരുന്നു. ബാക്കി ഭാഗം ലഭിക്കുന്നതിനായി ഇവർ 2 ദിവസം ഓഡിറ്റോറിയത്തിൽ ഉൾപ്പെടെ തിരഞ്ഞിരുന്നു. മെക് സെവൻ ഹെൽത്ത് ക്ലബ്ബിൽ വരുന്ന സദറിന് ഇന്നലെ രാവിലെ ആഭരണം ലഭിക്കുകയായിരുന്നു. ഇത് ഉടമസ്ഥർക്ക് കൈമാറി. ഫാറൂഖ് നഗറിൽ എം.പി ഹാർഡ്‌വെയർ നടത്തുകയാണ് സദർ....
Politics

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ. സംവരണം നിശ്ചയിക്കുന്നത് ഇങ്ങനെ

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് വാർഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. സംവരണ വാർഡുകൾ തീരുമാനമാകുന്നതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണയ നടപടികളിലേക്ക് നീങ്ങും. മുന്നണികളിൽ സീറ്റ് ധാരണ ചർച്ചയും ആരംഭിക്കും. പഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് ഇന്ന് നറുക്കിട്ട് തീര്യമാനിക്കുക. നിലമ്പൂർ വണ്ടൂർ, മലപ്പുറം, വേങ്ങര ബ്ലോക്കുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ വാർഡുകളാണ് ഇന്നു നിർണയിക്കുക.രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ്. പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 15വരെ തുട രും. നഗരസഭകളിലെ നറുക്കെടുപ്പ് 16ന് തദ്ദേശ ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ വെച്ചാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേത് 18നും ജില്ലാ പഞ്ചായത്തിന്റെത് 21 നും കലക്ട‌റേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പകുതി സീറ്റുകൾ വനിതാ സംവരണമാണ്. കഴിഞ്ഞ 2 തവണയും സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്...
Accident

ദേശീയപാതയിൽ കൊളപ്പുറത്തിനടുത്ത് വാഹനാപകടം

തിരൂരങ്ങാടി : കോഴിക്കോട് - തൃശൂർ ദേശിയപാതയിൽ വാഹനാപകടം. 8 പേർക്ക് പരിക്ക്.കോഴിക്കോട് തൃശൂർ ദേശിയപാത വി കെ പടിക്കും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്ത് സുരക്ഷ ഭിത്തിയിൽ ഇടിച്ചു വാഹനാപകടം. ട്രാവലർ വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം. പരിക്ക് പറ്റിയവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്....
Other

കടയിൽ കയറി മോഷണം നടത്തിയ യുവാവിനെ വീട്ടിൽ പോയി പൊക്കി മീശമാധവൻ പുരസ്‌കാരം നൽകി ‘ആദരിച്ചു’

കടയിൽ കയറി മോഷ്ടിച്ച കള്ളനെ വീട്ടിൽ പോയി പൊക്കി പൊന്നാട അണിയിച്ച് മീശ മാധവൻ പുരസ്‌കാരം നൽകി ആദരിച്ചു. തിരുവനന്തപുരം കടക്കാവൂർ ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിൽ എത്തിയ കള്ളൻ 500 രൂപയോളം വില വരുന്ന സാധനം അടിച്ച് മാറ്റി മുങ്ങി. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും ആളെ cctv കുടുക്കി..കട ഉടമ ആയ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് വർക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. ഉടൻ തന്നെ പോയി ഒരു പൊന്നാടയും വാങ്ങി മോഷണ ഫോട്ടോ പതിപ്പിച്ച മീശമാധവൻ പുരസ്കാരവും നിർമിച്ചു. എന്നിട്ട് നേരെ കള്ളന്റെ വീട്ടിൽ ചെന്ന്പൊന്നാടയും അണിയിച്ച് മീശമാധവൻ 2025 പുരസ്കാരവും സമ്മാനിച്ചു....
Local news

വിനോദ വിജ്ഞാന പരിപാടികളുമായി തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ

തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ തിരൂരങ്ങാടി നഗരസഭ ആവിഷ്കരിച്ച മിഷൻ 40 പരിപാടികൾക്ക് സമാപനം കുറിച്ച് ഒക്ടോബർ 29 മുതല്‍ നവമ്പർ 2 വരെ തിയ്യതികളിൽ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻ്ററി ഗ്രൗണ്ടിൽ വെച്ച് തിരൂരങ്ങാടി ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനം. വിജ്ഞാന വിനോദ മേഖലകളെ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായി വിപുലമായ എക്സിബിഷനും ഒരുക്കുന്നു.എക്സിബിഷനിൽ വിപണന സ്റ്റാളുകൾ കൂടാതെ ഡിപ്പാർട്ട്മെൻ്റ് സ്റ്റാളുകൾ, മെഡിക്കൽ കോളേജ് അനാട്ടമി, ഹെറിറ്റേജ് പവലിയനുകൾ, ഭക്ഷ്യമേള, സൗജന്യ മെഡിക്കൽ ടെസ്റ്റ് തുടങ്ങി നിരവധി സ്റ്റാളുകൾ സജ്ജമാകും. കൂടാതെ വിവിധ വിഷയങ്ങളിൽ സെമിനാറും,കലാസാ യാഹ്നവും ഒരുക്കുന്നുണ്ട്,പരിപാടിയുടെ സംഘാടനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സോന രതീഷ്. സിപി സുഹ്‌റാബി, ...
Crime

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചേളാരിയിലെ സ്ത്രീയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞു സ്ത്രീ യിൽനിന്നു പണം തട്ടിയ ആളെ പോലീസ് പിടികൂടി. കാസർകോട് തളങ്കര അൽ അമീൻ ഹൗസിൽ മുഹമ്മദ് മുസ്‌തഫ (48) ആണ് അറസ്‌റ്റിലായത്. ചേളാരിയിൽ തയ്യൽക്കട നടത്തുന്ന സ്ത്രീയിൽനിന്നാണ് പണം തട്ടിയത്. ചേളാരി യിലെ കടയിൽ എത്തിയ മുസ്തഫ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഭാര്യയോടൊപ്പം എത്തിയതാണ് എന്നു പറഞ്ഞ ഇദ്ദേഹം ഭാര്യ മറ്റൊരു ഷോപ്പിൽ സാധനങ്ങൾ വാങ്ങുകയാണ് എന്നും പറഞ്ഞു. സ്ത്രീയോട് പരിചയം നടിച്ച മുസ്തഫ, വിവിധ കേസുകളിൽപെട്ട തയ്യൽ മെഷീനുകൾ കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നും പറഞ്ഞു. 12000 രൂപക്ക് തയ്യൽ മെഷീൻ നൽകാമെന്ന് പറഞ്ഞു. തയ്യൽകട നടത്തിപ്പുകാരിയിൽനിന്ന് 5000 രൂപ അഡ്വാൻസ് ആയി വാങ്ങി. ബാക്കി തുക പിന്നെ നൽകിയാൽ മതി എന്നും പറഞ്ഞു. തയ്യൽ മെഷീനുമായി ഹിന്ദിക്കാരണയ തൊഴിലാളി വരുമെന്നും അദ്ദേഹത്തിന് 100 രൂപ നൽകണമെന്ന് പറഞ്ഞു ഇയാൾ സ്ത്രീയെ 100 ...
Obituary

മുന്നിയൂർ കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു

മൂന്നിയൂർ : മുട്ടിച്ചിറ ചോനാരിക്കടവ് സ്വദേശി കാളങ്ങാടൻ ആലിക്കുട്ടി എന്ന ബാപ്പു അന്തരിച്ചു. ആലിൻചുവട് സലഫി മസ്ജിദ് സെക്രട്ടറിയാണ്. കോണ്ഗ്രസ് ഭാരവാഹിയും ആയിരുന്നു. മയ്യിത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് മുന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ. മക്കൾ: യൂനുസ്, നസീർ ,വഹീദ, ഷഹീദ, അസ്മമരുമക്കൾ: ഹക്കീം, ഷംസുദ്ദീൻ, റിയാസ്...
error: Content is protected !!