Tag: Tirurangadi

കൊടിഞ്ഞി ലീഗ് മത്സരങ്ങൾക്ക് തുടക്കമായി, മാരത്തോണിൽ ഫായിസ് ചാമ്പ്യൻ
Sports

കൊടിഞ്ഞി ലീഗ് മത്സരങ്ങൾക്ക് തുടക്കമായി, മാരത്തോണിൽ ഫായിസ് ചാമ്പ്യൻ

കൊടിഞ്ഞി : കൊടിഞ്ഞിയിലെ പ്രമുഖ ക്ലബ്ബുകളുടെ കൂട്ടായ്മ കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന കൊടിഞ്ഞി ലീഗ് സീസൺ 2024 മത്സരങ്ങൾക്ക് തുടക്കമായി. 2017 ൽ തുടക്കം കുറിച്ച മത്സരങ്ങളുടെ ഏഴാമത് എഡിഷനാണ് മാരത്തോൺ ഓട്ടത്തോട് കൂടി തുടക്കമാവുന്നത്. 20 ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 7 ഗെയിമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 31 മുതൽ ഫെബ്രുവരി 20 വരെ നീണ്ട് നിൽക്കുന്ന പരിപാടിയുടെ ഉത്ഘടനവും മിനി മാരത്തോൺ ഫ്ലാഗ് ഓഫും തിരൂരങ്ങാടി തഹസിൽദാർ പി.ഒ.സാദിഖ്, എസ് ഐ എൻ. സുജിത്ത് എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർ നടുത്തൊടി മുസ്തഫ, ഫെഡറേഷൻ ഭാരവാഹികളായ വാഹിദ് കരുവാട്ടിൽ, സലാഹുദീൻ തേറമ്പിൽ , അലി അക്ബർ ഇ.ടി , ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ജാഫർ കോടിയാടാൻ, കൺവീനർ മുബഷിർ വി.പി, അംഗങ്ങളായ പി. അബൂബക്കർ സിദ്ധീഖ് , ഷാഹിദ് പനക്കൽ, ഫൈസൽ കുഴിമണ്ണിൽ, നിയാസ് , യൂനുസ് പുതിയകത്, അസ്...
Local news

കാത്തിരിപ്പിന് വിരാമം ; വേങ്ങര ഫയര്‍ സ്റ്റേഷന് തടസങ്ങള്‍ നീങ്ങി, സ്ഥലം അളന്നു തിട്ടപ്പെടുത്തി

വേങ്ങര : വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതോടെ കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മുന്‍വശത്തെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഏറെക്കാലത്തെ മുറവിളികള്‍ക്കു ശേഷമാണ് കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. നേരത്തെ വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. 40 ജീവനക്കാരുടെ തസ്തികയും വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുമെന്ന ഉത്തരവുമുണ്ടായി. ഇതിനു പിന്നാലെ കുന്നുംപുറം ആശുപത്രി വളപ്പില്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ ആശുപത്രി വികസനത്തിന് തടസ്സമാകുമെന്ന് ആക്ഷേപമുയര്‍ന്നതോടെ ഫയര്‍ സ്റ്റേഷന്റെ പ്രവൃത്തി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഫയര്‍ സ്റ്റേ...
Local news

നന്നമ്പ്ര പഞ്ചായത്തില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരൂരങ്ങാടി : സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന് കീഴില്‍ നന്നമ്പ്ര പഞ്ചായത്തില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് 21 -ാം വാര്‍ഡില്‍ വച്ച് നടന്ന ചടങ്ങ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. തിരൂരൂരങ്ങാടി ബ്ലോക് വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു അദ്യക്ഷത വഹിച്ചു , ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വി മൂസക്കുട്ടി നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി ബാപുട്ടി, ഷമീന വി കെ, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് കുട്ടി നടുത്തോടി, ശാഹുല്‍ ഹമീദ്, താലൂക് സപ്ലൈ ഓഫീസര്‍ പ്രമോദ് പി, ഫിറോസ്, അബ്ദു ബാപ്പു, ഷമീര്‍ പൊറ്റാണിക്കല്‍, അബ്ദു റഷീദ് എം പി, അസ്സൈനാര്‍, അലി ഹാജി ടി ടി, റേഷനിംഗ് ഇസ്പെക്ടര്‍ ബിന്ധ്യ, ടി ടി കുഞ്ഞി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു ...
Local news, Other

ജെ സി ഐ ടോബിപ്പ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

തിരൂരങ്ങാടി: ജെ സി ഐ തിരൂരങ്ങാടി റോയല്‍സ് 2023-24 വര്‍ഷത്തെ ജെ സി ഐ ടോബിപ്പ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ചെമ്മാട് പ്രവര്‍ത്തിക്കുന്ന തൂബ ജ്വല്ലറിക്ക്. തിരൂരങ്ങാടി റോയല്‍സിന്റെ ഇന്‍സ്റ്റലേഷന്‍ ചടങ്ങില്‍ തൂബ ജ്വല്ലറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. പി ജുനൈദിന് പാസ്റ്റ് സോണ്‍ പ്രസിഡണ്ട് അബ്ദുസ്സലാം സിപി അവാര്‍ഡ് കൈമാറി. സോണ്‍ പ്രസിഡണ്ട് രാകേഷ് നായര്‍, വിനീത് വി കെ, ഷാഹുല്‍ ഹമീദ് കറുത്തേടത്ത്, സൈതലവി പുതു ക്കുടി, മുനീര്‍ പുളിക്കലകത്ത് തുടങ്ങിയവര്‍ സംസാരിച്ചു ...
Local news, Other

എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിപ്പിച്ചു. കോട്ടക്കല്‍ അല്‍-മാസ് ഹോസ്പിറ്റലുമായി സഹകരിച്ച് കക്കാട് ജി എം യു പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിപ്പിച്ചത്. ഡോ. അഹ്‌മദ് ഷിബിലി രോഗികളെ പരിശോധിച്ചു. നേത്ര പരിശോധന, സൗജന്യ ചെക്കപ്പുകള്‍ എന്നിവ ഉള്‍പ്പെട്ട ക്യാമ്പിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ ആരിഫ വലിയാട്ട്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജ്ജുദ്ധീന്‍, പി ടി എ പ്രസിഡണ്ട് മുഹീനുല്‍ ഇസ്ലാം, ജൈസല്‍ എം കെ, എന്‍ എസ് എസ് സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ്, സൈനബ ജസ്ലി എന്നിവര്‍ നേതൃത്വം നല്‍കി. ...
Local news

പ്രാങ്ക് കാര്യമായി ; താനൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

താനൂര്‍ : കോര്‍മന്‍ കടപ്പുറം ഫഖീര്‍ പള്ളിക്കു സമീപം, മദ്രസ വിട്ട് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഫക്കീര്‍ബീച്ച് ബീരാന്‍കുട്ടിന്റെ പുരക്കല്‍ യാസീന്‍ (18), കോര്‍മന്‍ കടപ്പുറം കോട്ടിലകത്ത് സുല്‍ഫിക്കര്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ 8.30നാണ് സംഭവം. കോര്‍മന്‍ കടപ്പുറം ദഅവ മദ്രസ വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീടിന്റെ അടുത്ത് തന്നെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ സംഘം കുട്ടിയുടെ അടുത്തെത്തി ബലം പ്രയോഗിച്ച് സ്‌കൂട്ടറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയും കൂട്ടുകാരും ബഹളം വെച്ചതോടെ സംഘം രക്ഷപ്പെട്ടു. ഇതോടെ പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിച്ചു. ഇത് നാട്ടുകാര്‍ ഏ...
Local news, Other

പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക് ; രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരൂരങ്ങാടി : പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയ സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പരപ്പനങ്ങാടി പൊലീസ്. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കണ്ണൂര്‍കാരന്റെ പുരക്കല്‍ വീട്ടില്‍ നസീബ് (39), വഴിക്കടവ് സ്വദേശി പുത്തന്‍പീടികയില്‍ കോയക്കുട്ടി (35) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കുക്കുടൂസ് ബസിലെ ജീവനക്കാരാണ്. ഡിസംബര്‍ 15നാണ് പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയത്. മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലീഡര്‍ എന്ന ബസ്സിലെ ജീവനക്കാരനായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് നടത്തിയത്. പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്ത് കോയക്കുട്ടിയും നസീബും ബസ് ജീവന...
Local news, Malappuram, Other

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ സംബന്ധിച്ച് നേതൃയോഗത്തില്‍ തീരുമാനമെടുത്തു ; പിഎംഎ സലാം

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഈ മാസം 11 ന് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, എന്നിവിടങ്ങളില്‍ അധികാര സ്ഥാനങ്ങളിലിരിക്കുന്ന മുസ്‌ലിം ലീഗ് പ്രതിനിധികളുടെ പ്രസ്തുത സ്ഥാനങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടപടികളും 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ മാറ്റി വെക്കേണ്ടതാണെന്നും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ, സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അത്തരം കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാവൂ എന്നും നേതൃ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പത്രകുറിപ്പിലൂടെ അറിയിച്ചു. ...
Politics

മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ

മലപ്പുറം : മുസ്ലിം ലീഗ് പ്രവർത്തകന്മാർക്ക് താങ്ങും തണലുമാകാൻ എന്ന പേരിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കൊട്ടിഘോഷിച്ച് ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിലായി. കൃത്യമായി സേവനം ലഭിക്കാത്തത് കാരണം പണമടച്ച പ്രവർത്തകരിൽ നിന്നും മാറി നടക്കേണ്ട അവസ്ഥയിലാണ് പ്രാദേശിക ലീഗ് നേതാക്കൾ. 2000 രൂപ അടച്ച് സുരക്ഷാ പദ്ധതിയിൽ അംഗമായ ആൾ മരണപ്പെട്ടാൽ കുടുംബത്തിന് 2 ലക്ഷം രൂപ അനുവ ദിക്കുന്നതാണ് പദ്ധതി. സുരക്ഷ സ്‌കീം കാലവധിക്കുള്ളിൽ രോഗിയായി ചികിത്സ തേടുകയാണെങ്കിൽ നിശ്ചിത തുക ചികിത്സ ചിലവ് അനുവദിക്കും എന്നതായിരുന്നു ഓഫർ. ഒന്നാം വർഷം 2000 രൂപയും തുടർന്നുള്ള വർഷം 1500 രൂപയുമാണ് പദ്ധതിയിൽ തുടരാൻ അടക്കേണ്ടത്. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ വീഡിയോ സന്ദേശം ഉൾപ്പെടെ ജില്ലാ സംസ്‌ഥാന നേതാക്കൾ പദ്ധതിക്കായി പ്രചാരണം നടത്തിയിരുന്നു. സേവന വഴിയിൽ വീണു പോകുന്ന പ്രവർത...
Kerala, Local news

തിരൂരങ്ങാടി യെത്തീംഖാന പ്ലാറ്റിനം ജൂബിലി വർണ്ണാഭമായി ; 500ല്‍ പരം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത കുടുംബ സംഗമം ശ്രദ്ധേയമായി

തിരൂരങ്ങാടി : യെത്തീംഖാന പ്ലാറ്റിനം ജൂബിലി യുവനീർ പ്രകാശനവും യത്തീംഖാന പൂർവ്വ വിദ്യാർത്ഥി വാർഷിക കുടുംബ സംഗമവും കെ മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യത്തീംഖാന മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം കെ ബാബാ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഠനം പൂർത്തിയാക്കിയ 500ല്‍ പരം പൂർവ്വ വിദ്യാർത്ഥികൾ കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലി സുവനീർ യത്തീംഖാന പൂർവവിദ്യാർത്ഥി പ്രൊഫസർ അബൂബക്കർ ഏലംകുളത്തിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ യത്തീംഖാന മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇ കെ .മുഹമ്മദ് കുട്ടി ,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ , സി എച്ച് മഹ്മൂദ് ഹാജി, പി എം എ സലാം , കെ.സി. അയ്യൂബ് , പി ഒ ഹംസ മാസ്റ്റർ, പാതാരി മുഹമ്മദ് മാസ്റ്റർ , എൻ പി അബൂ മാസ്റ്റർ , ഇബ്രാഹിം പുനത്തിൽ , ഡോക്ടർ മൊയ്തുപ്പ, അബ്ദുള്ള എൻജിനീയർ , അസൈൻ കോഡൂർ , അബ്ദു മാസ്റ്റർ വളാഞ്ചേരി , അബ്ദുൽ ഖാദർ മാസ്റ്റർ വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു ...
Local news, Other

താനൂരില്‍ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍, ഒരാള്‍ ഓടിരക്ഷപ്പെട്ടു

തിരൂരങ്ങാടി : താനൂരില്‍ കാറിലിരുന്ന് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ബിജുവിനൊപ്പം കാറിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂര്‍ സ്വദേശി നൂറുല്‍ അമീനാണ് രക്ഷപ്പെട്ടത്. ബിജുവില്‍ നിന്നും 1.5 ഗ്രാം എം ഡി എം എയും ഇത് ഉപയോഗിക്കുന്നതിനുള്ള സാമഗ്രികളും പിടികൂടി. രക്ഷപ്പെട്ട അമീനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ...
Local news, Other

മണ്ണട്ടാംപാറ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് , വി എം ഹംസ കോയ എന്നിവര്‍ ചേര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ , എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. മണ്ണട്ടാംപാറ അണക്കെട്ടിലെ പുതിയ ജനറേറ്റര്‍ ഷെഡുകള്‍ കെട്ടി സ്ഥാപിച്ചങ്കിലും നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് എന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു പുതിയതായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിച്ച ജനറേറ്ററും മറ്റു സാധന സാഗ്രമിക...
Local news, Other

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം: മണലിപ്പുഴയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസിബിയാൻ സുന്നി ഹയർ സെക്കണ്ടറി മദ്‌റസയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി. അൽ ഇർഷാദ് പ്രസിഡന്റ് ഹാജി സി അലി മുസ്‌ലിയാർ പതാക ഉയർത്തി. സെക്രട്ടറി യഹ്യ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് ബി എസ് വിദ്യാർത്ഥി പ്രധിനിധികൾ മുദ്രാവാക്യം വിളിച്ചു. ബാവ ഹാജി കള്ളിയാട്ട്, ഇബ്രാഹിം ഹാജി പൊക്കാശ്ശേരി, കുഞ്ഞു പൈനാട്ട്, അബ്ദു കള്ളിയാട്ട്, സലാം ബാക്കാട്, അബ്ദു ചോനാരി, സി മൊയ്‌ദീൻ., മുനീർ സഖാഫി പനങ്ങാട്ടൂർ, അബ്ദു റഹൂഫ് സഖാഫി വെള്ളിയാമ്പുറം, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര, തുടങ്ങിയവർ പങ്കെടുത്തു. സദർ മുഅല്ലിം മുസഫ സുഹ്‌രി സ്വാഗതവും നന്ദിയും പറഞ്ഞു. വിദ്യാർഥികൾക് മധുര വിതരണം നടത്തി. ...
Local news

വിസ്‌ഡം യൂത്ത് വോയിസുകൾക് തുടക്കമായി

തിരൂരങ്ങാടി : യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ മുന്നോടിയായി വിസ്ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ല സമിതി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന യൂത്ത് വോയിസ് പരിപാടിക്ക് തുടക്കമായി. സ്ത്രീധനം, സ്വവർഗാനുരാഗം, ആത്മഹത്യ.. എന്നീ കാലികപ്രസക്തമായ വിഷയങ്ങളാണ് യൂത്ത് വോയിസുകളിൽ ചർച്ച ചെയ്യപ്പെടുന്നത്. ജില്ലയിലെ 22 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വരും ആഴ്ച്ചളിൽ യൂത്ത് വോയിസ്സുകൾ നടക്കും. തിരൂരങ്ങാടി മണ്ഡലത്തിൽ നടന്ന യൂത്ത് വോയ്‌സിന്റ ജില്ലാതല ഉദ്ഘാടനം വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഡോക്ടർ അബ്ദുൽ മാലിക് നിർവഹിച്ചു. വിസ്‌ഡം യൂത്ത് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് ഷബീബ് കരിപറമ്പ് അധ്യക്ഷതവഹിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ല അൻസാരി, സംസ്ഥാന പ്രവർത്തകസമിതി അംഗം യൂനുസ്, ജില്ലാ ജോയിൻ സെക്രട്ടറി റഫീഖ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണം; നഗരസഭ ഭരണ സമിതി നിവേദനം നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്നാവശ്യപ്പെട്ട് നഗരസഭ ഭരണ സമിതി മലപ്പുറംജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും ഡി പി എമ്മിനും നിവേദനം നല്‍കി. ദിനേന 1500 ല്‍ അധികം രോഗികള്‍ ചികിത്സക്ക് എത്തുന്ന ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത് ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതിയില്‍ ചൂണ്ടികാണിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ സുലൈഖ കാലൊടി, ആരോഗ്യ കാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ എന്നിവരാണ് നഗരസഭക്ക് വേണ്ടി നിവേദനം നല്‍കിയത്. പ്രതിമാസം നൂറില്‍ അധികം പ്രസവം നടക്കുന്ന ഈ ആശുപത്രി നിലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും രോഗീ സൗഹൃദ ആശുപത്രി കൂടിയായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മൂന്ന് ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ആഴ്ചകളായി ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളത്. പകരം ആളെ നിയമിക്കാത്തത് സ്ത്രീ രോഗികള്‍ക്ക് ഏറെ പ്ര...
Local news

കുണ്ടൂര്‍ പി.എം.എസ്.ടി കോളേജിന്റെ എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

തിരൂരങ്ങാടി :കുണ്ടൂര്‍ പി.എം.എസ്.ടി കോളേജിന്റെ സപ്തദിന ക്യാമ്പ് ' റാന്തല്‍' ന് വെള്ളിയാഴ്ച കക്കാട് ഗവ.യു. പി സ്‌കൂളില്‍ തുടക്കമായി. ' മാലിന്യമുക്ത നാളേയ്ക്കായി ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് തുടക്കം കുറിച്ച ക്യാമ്പ് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനുതകുന്ന മനുഷ്യരാവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും വ്യക്തിത്വ വികസനം വഴി നാടിന്റെ ഭാവി വിദ്യാര്‍ത്ഥികളുടെ കയ്യില്‍ സുരക്ഷിതമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിന് പി.എം.എസ്.ടി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹീം അധ്യക്ഷനായി. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ആരിഫ വലിയാട്ട്,സമീര്‍ വലിയാട്ട്,എം.സുജിനി, ഹബീബ ബഷീര്‍, പ്രധാനാധ്യാപകന്‍ എം.ടി അയ്യൂബ് , സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് മുഹീനുല്‍ ഇസ്ലാം , ...
Local news, Malappuram, Other

തിരൂരങ്ങാടിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍, ലഹരിയും അക്രമവാസനയും ജനജീവിതം താറുമാറാക്കുന്നു : നഗരസഭ പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരൂരങ്ങാടി : തിരൂരങ്ങാടി വടക്കേ മമ്പുറത്ത് ഒരു വീട്ടിലും ക്വാര്‍ട്ടഴ്‌സിലുമായി വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം തിരൂരങ്ങാടി മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനാവശ്യമായ പോലീസ് സഹായം തിരൂരങ്ങാടി എസ് എച്ച് ഒ നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മണ്ടയാപ്പുറത്ത് മൊയ്തീന്‍കുട്ടി എന്നയാളാണ് അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് പന്താരങ്ങാടി സ്വദേശി അബ്ദുള്‍ റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അക്രമവാസനയും കാരണം ജനജീവിതം താറുമാറായതായി പരാതിയില്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും പ്രദേശവാസികളുടെ സ്വ...
Local news

തിരൂരങ്ങാടിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും

പരപ്പനങ്ങാടി : സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു. പെരുവളളൂർ കാടപ്പടി സ്വദേശി വെങ്കുളത്ത് ഷാഹുൽ ഹമീദ് (53) നെയാണ് ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് എ. ഫാത്തിമാ ബീവിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് വർഷം കഠിനതടവിനും ഒരുമാസം വെറുംതടവിനും, 25000/- രൂപ പിഴയുമാണ് ശിക്ഷ. പ്രതി അടക്കുന്ന പിഴ സംഖ്യ ഇരക്ക് നൽകണം. 2018 സെപ്റ്റംബറിലാണ് കേസിനാസ്പ്‌പദമായ സംഭവം. തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന 13 വയസ്സുകാരിയെ വഴിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ ഇ. നൗഷാദ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർമാരായിരുന്ന സി.എം. ദേവദാസൻ, കെ. റഫീഖ് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥർ. പ്രോസിക്യൂഷനുവേണ്ടി ...
Local news

മന്ത്രവാദ ചികിത്സയുടെ മറവില്‍ തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു ; യുവാവും യുവതിയും പിടിയിൽ

തിരൂരങ്ങാടി : മന്ത്രവാദ ചികിത്സയുടെ മറവില്‍ തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുറഹ്മാൻ (42) ഇയാളുടെ സഹായി മലപ്പുറം കടങ്ങല്ലൂര്‍ ചിറപ്പാലം പാലാംകോട്ടില്‍ സെഫൂറ(41) എന്നുവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റാമെന്ന് വിശ്വസിപ്പിച്ച്‌ തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ മടവൂരില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു. അബ്ദുറഹ്‌മാൻ മുമ്ബും മന്ത്രവാദ ചികിത്സ നടത്തുന്നയാളാണെന്നും ഇയാള്‍ക്കെതിരെ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടു പോക്സോ കേസുകളുണ്ടെന്നും കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാര്‍ പറഞ്ഞു. ...
Local news

മൂന്നിയൂരില്‍ പരിശോധന തുടരുന്നു ; കണ്ടെത്തിയത് ഒട്ടേറെ നിയമ ലംഘനങ്ങള്‍, കടുത്ത നടപടി സ്വീകരിച്ച് അധികൃതര്‍

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസെന്‍സ് ഇല്ലാതെ കട പ്രവര്‍ത്തിപ്പിക്കല്‍, ശുചിത്വമില്ലായ്മ, തിയ്യതി രേഖപ്പെടുത്താതെ പായ്ക്ക് ചെയ്ത് സാധനങ്ങള്‍ വില്‍ക്കല്‍ മുതലായയാണ് പരിശോധനയില്‍ കണ്ടെത്തിയത്. സ്ഥാപനങ്ങള്‍ക്കെതിരെ താക്കീത്, നോട്ടീസ് നല്‍കല്‍, പിഴ ഈടാക്കല്‍, കട താല്‍ക്കാലികമായി അടപ്പിക്കല്‍ മുതലായ നടപടികള്‍ സ്വീകരിച്ചു. പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചക്കുള്ളില്‍ ലൈസന്‍സ് എടുക്കണമെന്നും, അതു കഴിഞ്ഞാല്‍ കര്‍ശന നടപടിയിലേക്ക് കടക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉണ്ണി മുന്നറിയിപ്പ് നല്‍കി. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആറു മാസം കൂടുമ്പോള്‍ കുടിവെള്ള ഗുണനിലവാര പരിശോധനയും, എല്ലാ ജീവനക്കാര്‍ക്കും ഹ...
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക കാര്‍ഷിക പദ്ധതിയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സി.പി ഇസ്മായില്‍, ഇ.പി ബാവ. സിപി സുഹ്റാബി. സിഎച്ച് അജാസ്. അരിമ്പ്ര മുഹമ്മദലി. കെ.ടി ബാബുരാജന്‍, മുസ്ഥഫ പാലാത്ത്, വഹീദ ചെമ്പ. എം. സുജിനി. ആരിഫ വലിയാട്ട്. കൃഷി ഓഫീസര്‍ പിഎസ് ആറുണി. അസിസ്റ്റുമാരായ ജാഫര്‍, സലീംഷാ, സനൂപ് സംസാരിച്ചു ...
Local news, Other

മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നാലു പതിറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു.

തിരൂരങ്ങാടി: ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും സെല്‍ഫോണും ഭാവനയില്‍ പോലും ഇല്ലാതിരുന്ന കാലത്ത് പിരിഞ്ഞ കൂട്ടുകാര്‍ ഇവയുടെയൊക്കെ സഹായത്തോടെ നാലു പതിറ്റാണ്ടിന് ശേഷം ഒത്തു ചേര്‍ന്നു. പരസ്പരം കൈ വീശി യാത്ര പറഞ്ഞ് പിരിഞ്ഞവര്‍ നീണ്ട ഇടവേളക്ക് ശേഷം ഒത്തൊരുമിച്ചപ്പോള്‍ സന്തോഷവും കൗതുകവും സംഗമിച്ച അപൂര്‍വ്വ നിമിഷമായി. കക്കാട് ജി.എം.യു.പി സ്‌കൂളിലെ 1980-81 ഏഴാം ക്ലാസ് ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ജീവിത ഭാരങ്ങളിറക്കിവെച്ച് മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഒത്തുചേര്‍ന്നത്. 1980-81 ഏഴാം ക്ലാസിലെ ബാച്ചിലെ 25 വിദ്യാര്‍ത്ഥികളാണ് തൂവല്‍ തീരത്ത് ഒത്തുചേര്‍ന്നത്. കെ എം മുഹമ്മദ്, എ സുജാത ബാബുരാജ്, ടി കെ റംല, സലീന തറേങ്ങന്‍, ഒറ്റത്തിങ്ങല്‍ ആമീന, അജയന്‍ കൂരിയാട്, സുരേഷ് കരുബില്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. 2024 ഫെബ്രുവരിയില്‍ നടക്കുന്ന മെഗാ അലൂമിനിയത്തിന് മുമ്പായി കൂടെ പഠിച്ച മറ്റ...
Local news, Other

പുതിയ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ചുമതലയേറ്റു

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ആയി കോഴിക്കോട് പന്നിയങ്കര സ്വദേശി സി പി സക്കരിയ ചുമതലയേറ്റു. കോഴിക്കോട് നിന്ന് പ്രമോഷനായാണ് സി പി സക്കരിയ എത്തുന്നത്. ഇദ്ദേഹം പാലക്കാട്, തിരൂര്‍, തിരൂരങ്ങാടി, വടകര, കണ്ണൂര്‍, മലപ്പുറം ഓഫീസുകളില്‍ വിവിധ തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. 2013 മുതല്‍ 2018 വരെ തിരൂരങ്ങാടിയിലും ജോലി ചെയ്തു. അപകടരഹിതമായ തിരൂരങ്ങാടി ലക്ഷ്യം വെച്ച് കൂടുതല്‍ മേഖലയിലേക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം എത്തിക്കുമെന്നും, നിരത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചുമതലയേറ്റ ശേഷം സി പി സക്കരിയ പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഏറ്റവും തിരക്കുള്ള ഓഫീസായ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ദീര്‍ഘകാലമായി ജോയിന്റ് ആര്‍ടി ഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് കാരണം പൊതുജനങ്ങളും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. പൊതുജനങ്ങളു...
Local news, Other

തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശി തടത്തില്‍ അബ്ദുല്‍ കരീമി നെ (52) യാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാപ്പ-3 നിയമപ്രകാരം അറസ്റ്റുചെയ്ത കരീമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. ആറുമാസത്തേക്കാണു തടവ്. ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മയക്കുമരുന്നുകളുമായും തോക്കിന്‍ തിരകളുമായും പോലീസ് പിടിയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്. താനൂര്‍, തിരൂരങ്ങാടി, വേങ്ങര എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലായി ലഹരിക്കടത്ത്, നരഹത്യാശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിന്‍തിരകളും അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി കൈവശംവെക്കുക...
Local news, Other

എആര്‍ നഗര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുകയില മുക്തമാക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു

തിരൂരങ്ങാടി : എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ വച്ച് എആര്‍ നഗര്‍ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില വിമുക്തമാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി, കണ്‍വീനറായി എആര്‍ നഗര്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, എന്നിവരടങ്ങുന്ന സമിതിക്കാണ് രൂപം നല്‍കിയത്. യോഗം എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ ടെക്‌നിക്കല്‍ അസിന്റന്റ് ജില്ലാ മെഡിക്കല്‍ ഓഫീസ് വിഷയാവതരണം നടത്തി. മാസ് മീഡിയ ഓഫീസര്‍ രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഷറഫ്, വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, വികസന കാര്യ സ്ഥിരം സമതി ചെയര്‍മാന്‍ റഷീദ് കൊണ്ടാണത്ത്, എക്‌സൈസ് ഓഫീസര്‍ പ്രജോഷ് കുമാര്‍, മെഡിക്കല്‍ ഓഫ...
Local news, Other

മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും പ്രാർത്ഥനാ സദസ്സും നടത്തി

തിരൂരങ്ങാടി : ലോക അറബി ഭാഷാ ദിനമായ ഡിസംബർ 18 നോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും സുന്നി വിദ്യാഭ്യാസ ബോർഡ് നേതാക്കളായ വിട പറഞ്ഞ ക്ലാരി ബാവ മുസ്ലിയാരുടെയും വി എം കോയ മാസ്റ്ററുടെയും പേരിലുള്ള പ്രാർത്ഥനാ സദസ്സും നടത്തി. അറബി ഭാഷയുടെ പ്രാധാന്യവും സന്ദേശവും ബോധ്യപ്പെടുത്തി അബ്ദുറഹൂഫ് സഖാഫി വെള്ളിയാമ്പുറം സംസാരിച്ചു. നിരവധി വിദ്യാർഥികൾ അറബി കാലിഗ്രഫിയും പോസ്റ്ററുകളും നിർമിച്ചു. സദർ മുഅല്ലിം മുസ്തഫ സുഹ്‌രി മൂന്നിയൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുനീർ സഖാഫി പനങ്ങാട്ടൂർ, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര തുടങ്ങിയവർ പങ്കെടുത്തു. ...
Local news, Malappuram, Other

ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു ; ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 127 മുങ്ങി മരണങ്ങള്‍, ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച പട്ടികയില്‍ തിരൂരങ്ങാടിയും, കൂടുതലും കുട്ടികള്‍

മലപ്പുറം : ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്നു. ജില്ലയില്‍ 2021 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയായി 375 മുങ്ങി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 ല്‍ 108 ഉം 2022 ല്‍ 140 ഉം 2023 ല്‍ ഇതുവരെയായി 127 ഉം മുങ്ങി മരണങ്ങളുണ്ടായി. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്കിരയാകുന്നത് കുട്ടികളാണ്. 56 കുട്ടികളുടെ മുങ്ങി മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി എട്ടാം ക്ലാസ് മുതലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ക്രിസ്മസ് അവധി അടുത്തുവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങി അപകടങ്...
Local news, Other

കളഞ്ഞു കിട്ടിയ പേഴ്‌സും പണവും ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി

പരപ്പനങ്ങാടി : കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സും ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി. പൂരപ്പുഴ ലല്ലാസ് വെജിറ്റബിള്‍ ഷോപ്പിലെ ജീവനക്കാരനും പരപ്പനങ്ങാടി പതിനാറുങ്ങലില്‍ സ്ഥിരതാമസക്കാരനും ആയ റസാക്കിനാണ് ഇന്നലെ ചെമ്മാട് നിന്നും പരപ്പനങ്ങാടി യിലേക്കുള്ള യാത്രാമധ്യേ 10000 രൂപയിലധികം വരുന്ന പണവും എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സും കളഞ്ഞു കിട്ടിയത്. തുടര്‍ന്ന് ഉടമസ്ഥനെ കണ്ടെത്തി യുവാവ് തിരിച്ചേല്പ്പിക്കുകയായിരുന്നു. പണവും പേഴ്‌സും തിരികെ കിട്ടിയതിനാല്‍ പണത്തിന്റെ ഉടമസ്ഥനും ലല്ലാസ് വെജിറ്റബിള്‍ ഷോപ്പ് ഓണറും കൂടി റസാക്കിനെ നോട്ടുമാല അണിയിച്ച് അനുമോദിച്ചു. ...
Local news, Other

മൂന്നിയൂരിൽ നാല് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ : ഈ മാസത്തിൽ തിരൂരങ്ങാടി എക്സൈസ് പിടികിടുന്ന രണ്ടാമത്തെ വലിയ കേസ്

തിരൂരങ്ങാടി : മൂന്നിയൂർ തലപ്പാറയിൽ നിന്നും നാല് കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഞ്ചാവ് ഇവിടെ എത്തിച്ച് കൈമാറ്റം ചെയ്യുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനാൽ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി രഹസ്യ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി ഈ ഭാഗത്ത് വിതരണം നടത്താൻ വേണ്ടി എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. തലപ്പാറയിലെ പുതുതായി നിർമ്മിക്കുന്ന ദേശീയപാത 66 ൽ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ബസ്സിൽ നിന്നും പ്രദേശവാസികളായ കഞ്ചാവ് മൊത്ത വിതരണക്കാർക്ക് കഞ്ചാവ് കൈമാറുന്നതായി ഉള്ള രഹസ്യ വിവരത്തിന്മേൽ ഈ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ എക്സൈസ് സംഘം രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. ...
Local news, Other

കാത്തിരിപ്പിന് വിരാമം : തിരൂരങ്ങാടി സ്പോർട്സ് അക്കാദമി ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

തിരൂരങ്ങാടി: നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടിയുടെ മൈതാനിയിൽ വീണ്ടും പന്തുരുളുന്നു. ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ടൂർണമെന്റ് രാത്രി 8.30 ആരംഭിക്കും, ഡിസംബർ 15 മുതൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ സെവെൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള പ്രഗൽഭ 24 ടീമുകൾ മാറ്റുരക്കും . മണ്ഡലം എം എൽ എ കെ പി എ മജീദ് ഉദ്ഘാടനം നിർവഹിക്കും ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി മുഖ്യാഥിതിയാരിക്കും, തിരൂരങ്ങാടി തഹസിൽദാർ സാദിഖ് പി ഒ, സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസൻ, മുനിസിപ്പൽ ചെയർമാൻ കെടീ മുഹമ്മദ് കുട്ടി, ഗവണ്മെന്റ് ഹൈസ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ്‌അലി , പി ടീ എ പ്രസിഡന്റ്‌ പി എം അബ്ദുൽഹഖ് എസ് എഫ് എ പ്രസിഡന്റ് ലെനിൻ, ട്രഷറർ കെ ടീ ഹംസ എന്നിവർ പങ്കെടുക്കും. പ്രദേശത്തെ കായിക വിദ്യാഭ്യാസം വളർത്തി കൊണ്ട് വരിക അതുവഴി കായികാരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുക...
error: Content is protected !!