കാലാവധി കഴിഞ്ഞ് ഒന്നരവർഷമായിട്ടും സേവന വേതന കരാർ പുതുക്കിയില്ല ; എൽപി ജി സിലിണ്ടർ ട്രക്ക് ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
ചേളാരി : കാലാവധി കഴിഞ്ഞ് ഒന്നരവർഷമായിട്ടും സേവന വേതന കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എൽപിജി ബോട്ലിംഗ് പ്ലാൻറുകൾക്കു മുമ്പിൽ കേരള സംസ്ഥാന എൽപി ജി സിലിണ്ടർ ട്രക്ക് ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മൂന്നു മണിക്കൂർ പ്രതിഷേധധർണ്ണ നടത്തി. തൊഴിലാളികളാരും തന്നെ ജോലിക്കുകയറാഞ്ഞതിനാൽ സംസ്ഥാനത്തെ പ്ലാൻറുകളുടെ പ്രവർത്തനം മൂന്നുമണിക്കൂർ പൂർണ്ണമായും നിശ്ചലമായി. ഐഒസി ചേളാരി ബോട്ലിംഗ് പ്ലാൻറിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു.
ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. ഗോവിന്ദൻകുട്ടി,ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് അഡ്വ.കെ.ടി. വിനോദ്കുമാർ , സെക്രട്ടറി അജയൻ കൊളത്തൂർ,ബി എം എസ് നേതാവ് ഗിൽബർട്ട് ഐ എൻ ടി...