തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതിക്ക് 9 കോടി രൂപയുടെ അനുമതി
തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലാണ് പദ്ധതി
തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് 9 കോടി രൂപയുടെ അനുമതിയായി…തിരൂരങ്ങാടി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്കായി 9 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ. പി.എ മജീദ് എം. എൽ. എ അറിയിച്ചു. നഗരസഭകൾക്കുള്ള നഗര സഞ്ചയം എന്ന കേന്ദ്രസർക്കാർ പദ്ധതിയിലാണ് തുക അനുവദിച്ചിട്ടുള്ളത്. പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തിക്കായി 5 കോടി രൂപയും, തിരൂരങ്ങാടി നഗരസഭയിലെ കല്ലക്കയം കുടിവെള്ളപദ്ധതിയുടെ തുടർ പ്രവർത്തിക്കായി 4 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.നേരത്തെ കല്ലക്കയം കുടിവെള്ള പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കുകയും, ഈ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ റോഡ് പുരുദ്ധാരണത്തിനു 80 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ്, കിണർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തിരൂരങ്ങാടി നഗരസഭയ...