Thursday, December 25

Tag: Tirurangadi

വോയിസ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി കമ്മിറ്റി മുഹമ്മദ് സ്വാലിഹിനെ ആദരിച്ചു
Local news

വോയിസ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി കമ്മിറ്റി മുഹമ്മദ് സ്വാലിഹിനെ ആദരിച്ചു

​തിരൂരങ്ങാടി: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വോയിസ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി കമ്മിറ്റിയുടെ വളണ്ടിയറും നന്നമ്പ്ര പഞ്ചായത്ത് 20-ാം വാർഡ് മെമ്പറുമായ മുഹമ്മദ് സ്വാലിഹിനെ ആദരിച്ചു. ഭിന്നശേഷിക്കാർക്ക് നൽകുന്ന പിന്തുണയ്ക്കും നിസ്വാർത്ഥമായ സേവനങ്ങൾക്കുമുള്ള നന്ദി സൂചകമായിട്ടാണ് സംഘടന സ്വാലിഹിന് സ്നേഹാദരം നൽകിയത്.​നന്നമ്പ്ര വോയിസ് ഓഫ് ഡിസേബിൾഡ് സെക്രട്ടറി റസീന ടീച്ചറുടെ സാന്നിധ്യത്തിൽ നന്നമ്പ്രയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി ചേർത്തുപിടിക്കുന്നതിനായി സംഘടനയെ പിന്തുണച്ചതിനാണ് ഈ ആദരം. നന്നമ്പ്ര വോയിസ് ഓഫ് ഡിസേബിൾഡ് കമ്മിറ്റി ഉപദേശക സമിതി അംഗവും സ്വാലിഹിന്റെ ഗുരുനാഥനുമായ ശശികുമാർ മാസ്റ്ററിൽ നിന്ന് സ്വാലിഹ് ആദരം ഏറ്റുവാങ്ങി...
Kerala, Local news, Malappuram

കെ- ടെറ്റുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി ; അധ്യാപകരുടെ ആശങ്ക പരിഹരിക്കാന്‍ കെ.പി.എ മജീദ് നിയമസഭയില്‍ സബ്മിഷന്‍ അവതരണ അപേക്ഷ നല്‍കി

തിരൂരങ്ങാടി : അധ്യാപക യോഗ്യത പരീക്ഷ (K-TET) യുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ കേരളത്തിലെ അധ്യാപകരുടെ ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുന്നതിന് കെ.പി.എ മജീദ് സബ്മിഷന് അവതരണ അപേക്ഷ നല്‍കി. അധ്യാപക യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. സുപ്രീം കോടതിയില്‍ വസ്തുതകള്‍ അവതരിപ്പിക്കുന്നതില്‍ വന്ന അപാകതയാണ് ഈ വിധി വരുന്നതിന് കാരണം. വസ്തുതകള്‍ സുപ്രീം കോടതി മുന്‍പാകെ അവതരിപ്പിക്കുന്നതിന് അപ്പീല്‍ ഫയല്‍ ചെയ്ത് അനുകൂല ഉത്തരവ് നേടിയെടുക്കണം. കേരളത്തിലെ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K -TET) ന് തത്തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ച യോഗ്യതകള്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് ...
Obituary

കരുമ്പിൽ തയ്യിൽ ഖദീജ ഹജ്‌ജുമ്മ അന്തരിച്ചു

തിരൂരങ്ങാടി : കക്കാട് കരുമ്പിൽ പരേതനായ എടക്കോടിയാടൻ അലവിക്കുട്ടിയുടെ ഭാര്യ തയ്യിൽ ഖദീജ ഹജ്ജുമ (76) അന്തരിച്ചു. മക്കൾ: മൈമൂന, മുസ്ഥഫ, റഷീദ്, സിറാജ്, മെഹ്ബൂബ്, നിയാസ്, ഷബ്ന. മരുമക്കൾ: ഒ.ടി. ബഷീർ, പി.കെ.അബ്ദുല്ല, ആസ്യ, ജുമൈല, നസീമ, സീനത്ത്, ഹബീബ, മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) 3 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ,...
Local news

സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് പുരോഗതി സാധ്യമല്ല: കെ.പി.എ മജീദ്

തിരൂരങ്ങാടി: സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ലെന്ന് മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. വനിതാലീഗ് തിരൂരങ്ങാടി മണ്ഡലം വനിതാലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വനിതാലീഗ് നടത്തുന്ന ഇത്തരം സമ്മേളനങ്ങള്‍ സ്ത്രീകളുടെ ശാക്തീകരണത്തിനും, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ശക്തമായ ഇടപെടലിനും വഴിയൊരുക്കുന്നു. സ്ത്രീകള്‍ മുന്നോട്ട് വന്നാല്‍ കുടുംബവും സമൂഹവും ശക്തമാകുന്നു. വനിതാലീഗ് വനിതകളുടെ ശബ്ദമാകുമ്പോള്‍ ജനങ്ങളുടെ ഭാവി കൂടുതല്‍ പ്രതീക്ഷാജനകമാകും. തിരൂരങ്ങാടിയിലെ സ്ത്രീകളുടെ ഈ മഹത്തായ പങ്കാളിത്തം ജനാധിപത്യത്തിനുള്ള വലിയൊരു സന്ദേശമാണെന്നും കെ.പി.എ മജീദ് പറഞ്ഞു. വനിതാലീഗ് മണ്ഡലം പ്രസിഡന്റ് വി.വി ജമീല ടീച്ചര്‍ അധ്യക്ഷനായി.വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യപ്രഭാഷണം നടത്...
Local news

ചെമ്മാട്ട് സീതാറാം യച്ചൂരി അനുസ്മരണം നടത്തി

തിരൂരങ്ങാടി : സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി സിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ചെമ്മാട്ട് അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം കെ പി അനിൽ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മറ്റിയംഗം കമറുദ്ദീൻ കക്കാട് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ രാമദാസ്, എം പി ഇസ്മായിൽ, ലോക്കൽ കമ്മറ്റി അംഗം കെ ടി ദാസൻ എന്നിവർ സംസാരിച്ചു. ഇ പി മനോജ് സ്വാഗതവും കെ കേശവൻ നന്ദിയും പറഞ്ഞു....
Local news

തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ പരിഹാരം കാണാൻ അദാലത്തുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളില്‍ ഈ മാസം 27ന് ഫയല്‍ അദാലത്ത് സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കെട്ടിട പെർമിറ്റ്, ലൈസൻസ്, നികുതി, ക്ഷേമ പെൻഷൻ, ജമ്മ മാറ്റം, തുടങ്ങിയവ തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷകള്‍ ഫയല്‍ നമ്പര്‍ സഹിതം, രശീതി സഹിതം ഈ മാസം 20 നുള്ളില്‍ അക്ഷയ - കെ.സ്മാര്‍ട്ട് വഴി ലഭിക്കണം. 20ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ അദാലത്തിൽ പരിഗണിക്കില്ല, കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സിപി സുഹ്‌റാബി, സെക്രട്ടറി എം.വി, റംസി ഇസ്മായില്‍, എഇ ഇന്‍ചാര്‍ജ് കെ കൃഷ്ണന്‍കുട്ടി, സംസാരിച്ചു....
Local news

സീതാറാം യെച്ചൂരി ഒന്നാം ചരമവാര്‍ഷികം ; ചെമ്മാട്ട് അനുസ്മരണ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സിപിഐ എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി ചെമ്മാട്ട് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം കെ പി അനില്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റിയംഗം കമറുദ്ദീന്‍ കക്കാട് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ രാമദാസ്, എം പി ഇസ്മായില്‍, ലോക്കല്‍ കമ്മറ്റി അംഗം കെ ടി ദാസന്‍ എന്നിവര്‍ സംസാരിച്ചു. ഇ പി മനോജ് സ്വാഗതവും കെ കേശവന്‍ നന്ദിയും പറഞ്ഞു....
Local news, Malappuram

സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ല ; കെപിഎ മജീദ്

തിരൂരങ്ങാടി: സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. വനിതാ ലീഗ് തിരൂരങ്ങാടി മണ്ഡലം വനിതാലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വനിതാലീഗ് നടത്തുന്ന ഇത്തരം സമ്മേളനങ്ങള്‍ സ്ത്രീകളുടെ ശാക്തീകരണത്തിനും, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ശക്തമായ ഇടപെടലിനും വഴിയൊരുക്കുന്നു. സ്ത്രീകള്‍ മുന്നോട്ട് വന്നാല്‍ കുടുംബവും സമൂഹവും ശക്തമാകുന്നു. വനിതാലീഗ് വനിതകളുടെ ശബ്ദമാകുമ്പോള്‍ ജനങ്ങളുടെ ഭാവി കൂടുതല്‍ പ്രതീക്ഷാജനകമാകും. തിരൂരങ്ങാടിയിലെ സ്ത്രീകളുടെ ഈ മഹത്തായ പങ്കാളിത്തം ജനാധിപത്യത്തിനുള്ള വലിയൊരു സന്ദേശമാണെന്നും കെ.പി.എ മജീദ് പറഞ്ഞു. വനിതാലീഗ് മണ്ഡലം പ്രസിഡന്റ് വി.വി ജമീല ടീച്ചര്‍ അധ്യക്ഷനായി. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യപ്രഭാഷണം...
Local news

മിനി മാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ ഡിവിഷന്‍ രണ്ടില്‍ നാല് സ്ഥലങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം കെപിഎ മജീദ് എംഎല്‍എ വടക്കെ മമ്പുറം ജുമാമസ്ജിദ് പരിസരത്ത് നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ മുസ്തഫ പാലാത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വടെക്കെ മമ്പുറം ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് ഹാഷിം ബാ അലവി നുജുമി, വാസു കാരയില്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, മുസ്തഫ കെ, അയ്യുബ് പികെ, കുഞ്ഞാവ പിവിപി, അലി സി, ബാപ്പു പിവിപി, ശബാബ് സി, സാദിഖ് പികെ, സകരിയ എം, ആഷിക് എസ്, മുസ്തഫ പിവിപി, മന്‍സൂര്‍ സി, കോയ എം, മുഹമ്മദ് എം, സമദ് കാട്ടില്‍, ജാഹ്ഫര്‍ പിപി, ഉണ്ണി തയ്യില്‍, ബാപ്പു പിഎം എന്നിവര്‍ പങ്കെടുത്തു...
Local news

വില്ലട വഴി കെങ്ങത്ത് റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ ഡിവിഷന്‍ രണ്ടില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വില്ലട വഴി കെങ്ങത്ത് റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം കെപിഎ മജീദ് എംഎല്‍എ നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ മുസ്തഫ പാലാത്ത് അധ്യക്ഷത വഹിച്ചു ചടങ്ങില്‍ വാസു കാരയില്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, മുസ്തഫ കെ, അയ്യുബ് പികെ, അലി സി, ബാപ്പു പിവിപി, ശബാബ് സി, സാദിഖ് പികെ, സകരിയ എം, ആഷിക് എസ്, മുസ്തഫ പിവിപി, മന്‍സൂര്‍ സി, കോയ എം, മുഹമ്മദ് എം, സമദ് കാട്ടില്‍, ജാഹ്ഫര്‍ പിപി, ഉണ്ണി തയ്യില്‍, ബാപ്പു പിഎം എന്നിവര്‍ പങ്കെടുത്തു...
Obituary

ചെമ്മാട് ഒള്ളക്കൻ അയ്യൂബ് അന്തരിച്ചു

ചെമ്മാട് : കൊടിഞ്ഞി റോഡിൽ താമസിക്കുന്ന പരേതനായ ഒള്ളക്കൻ കുഞ്ഞാലി ഹാജിയുടെ മകൻ അയ്യൂബ് (52) അന്തരിച്ചു. ചെമ്മാട് ജിദ്ധ മഹല്ല് കമ്മിറ്റി പ്രവർത്തകനായിരുന്നു. മാതാവ് ആയിഷ. ഭാര്യ:ആയിഷ. മക്കൾ: ഫരീദ, ഫവാസ്, ഫായിദ, ഫസ്ന. മരുമക്കൾ: ഇസ്മായിൽ (പാറപ്പുറം ) , സഹീർ (ചെട്ടിപടി). സഹോദൻ: ഹൈദർ.
Local news

മാഗസിന്‍ പ്രകാശനം: ശ്രദ്ധേയമായ ചടങ്ങുകള്‍ക്ക് പിഎസ്എംഒ കോളേജ് വേദിയായി

തിരൂരങ്ങാടി: പിഎസ്എംഒ കോളേജ്, തിരൂരങ്ങാടിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ 2024-25 വര്‍ഷത്തെ കോളേജ് മാഗസിന്റെ പ്രകാശനവും മൊമന്റോ വിതരണവും ശ്രദ്ധേയമായ ചടങ്ങുകളോടെ നടന്നു. ചടങ്ങിലെ മുഖ്യാതിഥിയായ ന്യൂസ് എഡിറ്ററായ വി.എസ് രഞ്ജിത്ത് ഒപ്പരി മാഗസിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഷാമില്‍ വി അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ എം.കെ ബാവ മാനേജേറിയല്‍ അഡ്രസ്സും, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. നിസാമുദ്ദീന്‍ പ്രിന്‍സിപ്പല്‍ അഡ്രസ്സും നല്‍കി. മാഗസിന്റെ ചീഫ് എഡിറ്ററായ പ്രിന്‍സിപ്പല്‍ ഡോ. അസീസ് കെ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് പി.കെ, യൂണിയന്‍ അഡൈ്വസര്‍ എം.പി. ബാസിം, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് അബ്ദുല്‍ സമദ്, സൂപ്രണ്ടന്റ് മുജീബ് റഹ്‌മാന്‍ കാരി, മാഗസിന്‍ കമ്മിറ്റി മെമ്പര്‍ ഷഫീന്‍ എം.പി എന്നിവ...
Obituary

വെന്നിയുർ പരപ്പൻ ഹസ്സൻ ഹാജിയുടെ ഭാര്യ കോട്ടുവാല ആയിശക്കുട്ടി ഹജ്‌ജുമ്മ അന്തരിച്ചു

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശി പരപ്പൻ ഹസ്സൻ ഹാജിയുടെ ഭാര്യയും പരേതനായ തെന്നല കോട്ടുവാല അസീസ് ഹാജിയുടെ മകളുമായ ആയിഷകുട്ടി ഹജ്ജുമ്മ (70) അന്തരിച്ചു. ഖബറടക്കം 12.09.2025വെള്ളി രാവിലെ 8 മണിക്ക്വെന്നിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽനടത്തും. മക്കൾ: തിരൂരങ്ങാടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും വി എസ് കെ പ്രസിഡന്റും വ്യവസായിയുമായ പരപ്പൻ അബ്ദുറഹ്മാൻ, ഉസ്മാൻ, റുക്കിയ, റസീന. മരുമക്കൾ. മുഹമ്മദാലി മലപ്പുറം, അഷ്‌റഫ്‌ കുറ്റിപ്പുറം.സഹോദരങ്ങൾ. കെ വി. ബാവ തെന്നല, കെ വി അബ്ദുറഹ്മാൻ. കുഞ്ഞാച്ചു രാമനാട്ടുകര നെഫീസു കോട്ടക്കൽ...
Local news

തിരൂരങ്ങാടി നഗരസഭ ജി.ഐ.എസ് മാപ്പിംഗ് പദ്ധതി തുടങ്ങി

തിരൂരങ്ങാടി നഗരസഭ ജി.ഐ.എസ് മാപ്പിംഗ് പദ്ധതി തുടങ്ങി. തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഉദ്ഘാടനം കെ,പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു, ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, സുലൈഖ കാലൊടി, ഇഖ്ബാൽ കല്ലുങ്ങൽ, സോന രതീഷ്, സി, പി ഇസ്മായിൽ, സി, പി സുഹ്റാബി, സെക്രട്ടറി എം, സി റംസി ഇസ്മായിൽ,എം, അബ്ദുറഹിമാൻ കുട്ടി, എ, ഇ, ഇൻ ചാർജ് കൃഷ്ണൻകുട്ടി വിഷ്ണു ആനന്ദ് പ്രസംഗിച്ചു, ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ ഡ്രോണ്‍, ലിഡാര്‍,ഡി ജി പി എസ്, പ്രത്യേക വികസിപ്പിച്ചെടുത്ത അപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെ സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നതോടൊപ്പം കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെയെല്ലാം ത്രിമാന രൂപവും ഫോട്ടോയും ഉള്‍പ്പെടെ വിവരങ്ങള്‍ സര്‍വെയിലൂടെ ശേഖരിക്കും. അംഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാം...
Obituary

പടിക്കൽ തിരുത്തുമ്മൽ അബൂബക്കർ അന്തരിച്ചു

മുന്നിയൂർ : പടിക്കൽ പാറമ്മൽ സ്വദേശി തിരുത്തുമ്മൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ആഇശാബീവി.മക്കൾ: യൂനുസ് , സകരിയ്യ , യഹ് യ , ഈസ, സക്കീന,ഉമ്മുകുൽസു .മരുമക്കൾ:  ഹസ്സൻ, ഖാലിദ്, ശരീഫ , സുഹൈല , റംശീന, ഫസ്ന
Obituary

കക്കാട് മൊടേക്കാടൻ കുഞ്ഞാലൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കക്കാട് സ്വദേശി മൊടേക്കാടൻ കുഞ്ഞാലൻ ഹാജി ( 80 ) അന്തരിച്ചു. ഭാര്യ, നഫീസ. മക്കൾ: അബ്ദുസലാം, അബ്ദുസത്താർ ഹാജി, അബ്ദു റസാഖ്, ജാഫർ, ഇബ്രാഹിം, നുസ്റത്ത്, മുഹമ്മദ് ഷഫീഖ്, മരുമക്കൾ: മുഹമ്മദലി, ജമീല, സലീന, മൈമൂനത്ത്, ഖൈറുന്നീസ, അർഷിദ, ഖബറടക്കം വ്യാഴം കാലത്ത് 10 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Accident

ടി ടി ഇ ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ശീതളപാനീയ കച്ചവടക്കാരൻ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി; പാണ്ടിമുറ്റം സ്വദേശിയായ യുവാവിന് പരിക്ക്

താനൂർ : ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ശീതളപാനീയ കച്ചവടക്കാരൻ ട്രെയിനിൽ നിന്ന് എടുത്തു ചാടിയതിനെ തുടർന്ന് ഗുരുതര പരിക്ക്. നന്നമ്പ്ര പാണ്ടിമുറ്റം സ്വദേശിയായ അഷ്കർ ആണ് ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയത്. ഇന്നലെ രാത്രി താനൂരിൽ വെച്ചാണ് സംഭവം. ടി ടി ഇ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനു പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുക യായിരുന്നു. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് താനൂരില്‍ എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. നടപടിയെടുക്കുമെന്ന് അറിയിച്ച് ടിടിഇ പിന്തുടര്‍ന്നപ്പോള്‍ അഷ്‌റഫ് ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു എന്നാണ് വിവരം.ഇന്നലെ രാത്രിയായിരുന്നു സംഭവം. പതിനൊന്ന് മണിയോടെ ട്രെയിനില്‍ ശീതളപാനീയങ്ങളുള്‍പ്പെടെ വില്‍ക്കാനായി അഷ്‌കര്‍ കടന്നുപോകുന്നതിനിടെയാണ് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിന് കൃത്യമായ മറുപടി നല്‍കാനോ രേഖകള്‍ നല്‍കാനോ അഷ്‌ക...
Other

ഒന്നു മുതൽ പത്താം ക്ലാസ് വരെ ഒറ്റ ദിവസവും മുടങ്ങാതെ ഹാജർ, അപൂർവ നേട്ടവുമായി ഫാത്തിമ ശബ

കൊടിഞ്ഞി : ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒറ്റദിവസവും മുടങ്ങാതെ മദ്രസയിൽ വന്ന അപൂർവ നേട്ടവുമായി വിദ്യാർ ഥിനി. കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ പ്ലസ് വൺവിദ്യാർത്ഥിനി തയ്യിൽ ഫാത്തിമ ശബയാണ് 1 മുതൽ 10 വരെ ക്ലാസ്സുകളിൽ ഫുൾ പ്രസൻ്റ് നേടിയത്. വിദ്യാർത്ഥിനിയെ ഗോൾഡ് കോയിൻ നൽകി ആദരിച്ചു അപൂർവ്വമായ നേട്ടം കൈവരിച്ച വിദ്യാർത്ഥിനിയെ മദ്രസാ കമ്മറ്റിയും ഒ എസ് എഫ് കമ്മിയും അനുമോദിച്ചു. എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല ജോയിന്റ് സെക്രട്ടറി യും സഹചാരി ജില്ലാ സമിതി അംഗവുമായ,. കോറ്റത്തങ്ങാടിയിലെ സബൂബ് സലൂണ് ഉടമയുമായതയ്യിൽ അബ്ബാസ് - സാദിയ ദമ്പതികളുടെ മൂത്ത മകളാണ്. മദ്രസ കമ്മറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഇ. സി. കുഞ്ഞിമരക്കാർ ഹാജിയിൽ നിന്നുംOSF കമ്മിറ്റിയുടെ ഗോൾഡ് കോയിൻ ഉപഹാരം കൊടിവളപ്പിൽ മുഹമ്മദിൽ നിന്നും പിതാവ് ഏറ്റുവാങ്ങി. ചടങ്ങിൽ മദ്രസ സെക്രട്ടറി പാട്ടശ്ശേരി സ...
Local news, Malappuram

സാക്ഷരത യജ്ഞം ജീവിത തപസ്യയാക്കി കാർത്തിയാനി ടീച്ചർ

തിരുരങ്ങാടി: തിരൂരങ്ങാടിയിലെ കാർത്തിയാനിക്ക് ലോക സാക്ഷരതാ ജീവിത തപസ്യയാണ് വ്യക്തികൾക്കും സമൂഹങ്ങൾക്കും സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും എല്ലാവർക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം നൽകാനാണ് ഈ ദിനം ആചരിക്കുന്നത്. 1966 ൽ 'യുനെസ്കോ യാണ് ദിനം പ്രഖ്യാപിച്ചത്' 1967 മുതൽ ഈ ദിനം ആഘോഷിക്കപ്പെട്ടു. ലോക സാക്ഷരത ദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യമെന്നത് സാക്ഷരത ഒരു മൗലികഅവകാശമാണ് എന്നത് ഓർമ്മിപ്പിക്കുക അതുപോലെ സുസ്ഥിരമായ സമൂഹങ്ങൾക്കും, നീതിക്കും, സമാധാനത്തിനും,സാക്ഷരത എത്രത്തോളം പ്രാധാന്യമാണെന്ന് ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ. ലോകമെമ്പാടും സാക്ഷരത നിരക്ക് വർദ്ധിപ്പിക്കുവാനും നിരക്ഷരത ഇല്ലാതാക്കുവാനും ലോക സാക്ഷരതാ ദിനം ലക്ഷ്യമിടുന്നു. സാക്ഷരതാ ദിനം ജീവവായുവിനെക്കാൾ പ്രധാന്യമാണ് 26 വർഷത്തിലധികം സാക്ഷരത പ്രേരക്കായി പ്രവർത്തിച്ച കാർത്തിയാനി ടീച്ചർ...
Local news, Malappuram

ദേശീയപാത കക്കാട് ടൗണില്‍ പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള ഡിവൈഡര്‍ നിര്‍മാണം തുടങ്ങി

തിരൂരങ്ങാടി : കക്കാട് ടൗണില്‍ ദേശീയപാത ഡിവൈഡറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. നിലവിലെ നിര്‍മാണം വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതം വിതക്കുന്നതായി ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ദേശീയ പാത അതോറിറ്റിക്ക് നിവേദനം നല്‍കിയിരുന്നു. നിര്‍മാണം നാട്ടുകാരില്‍ ഏറെ പ്രതിഷേധം ഉളവാക്കുകയും ചെയ്തിരുന്നു. ദേശീയ പാത വിഭാഗം സ്ഥലം സന്ദര്‍ശിച്ച് പുതിയ പദ്ധതി തയ്യാറാക്കി പ്രൊജക്ട് ഡയറക്ടര്‍ക്ക് നല്‍കുകയും അനുമതി നല്‍കുകയുമായിരുന്നു. നഗരസഭ വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങൽ, കൗൺസിലർമാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ, കെ, ടി ഷാഹുൽ ഹമീദ്, പി, കെ, അസറുദീൻ, എം, കെ, നൗഫൽ, പി, ടി സൈതലവി,സി, സി, നാസർ,എം, കെ ജൈസൽ, എം, കെ ജാബിർ, നേതൃത്വം നൽകി....
Local news, Malappuram

ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു

എആര്‍ നഗര്‍ : ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗ്രാമോത്സവ പ്രസിദ്ധ സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ മത്സര പരിപാടികളും അരങ്ങേറി. വിവിധ സംഘടനകളും, വ്യക്തികളും ലൈബ്രറിക്ക് നല്‍കിയ പുസ്തകങ്ങള്‍ ലൈബ്രറി പ്രസിഡന്റ് കെ.ലിയാഖത്ത് അലി ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി ചെമ്പകത്ത് റഷീദ് സ്വാഗതവും, ഹുസൈന്‍ കാവുങ്ങല്‍ നന്ദിയും പറഞ്ഞു....
Accident

മകനുമായി നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് യുവാവ് മരിച്ചു

വേങ്ങര : മകനുമൊന്നിച്ച് നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാലേരി മുഹമ്മദ് കുട്ടി ബഖാവിയുടെ മകൻ അബ്ദുൽ ജലീൽ (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിക്ക് ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം. വാഹനം നിർത്തിയിട്ട് എസ് ബി ഐ ബാങ്കിന് പിറകിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടി ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരിച്ചു. മാതാവ്: ആമിക്കുട്ടി. ഭാര്യ: തട്ടാരു മാട്ടിൽ നൂറു റഹ്മത്ത്. മക്കൾ: മുഹമ്മദ് ഹാശിർ , അബ്ദുൽ വദൂദ്, അബ്‌ദുൽ ഹന്നാൻ, മുഹമ്മദ് സഹോദരങ്ങൾ: മഹ്മൂദ് അലി, അമീറലി, ഹുസ്‌ന, നബ് ല. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തിങ്കൾ കാവുങ്ങൽ പള്ളി ജുമാ മസ്‌ജിദിൽ നടക്കും...
Local news

കെ.പി.സി.സി സംസ്കാര സാഹിതി സാഹിതീയം 2025 ; ഗുരുവന്ദനം സംഘടിപ്പിച്ചു

തിരൂരങ്ങാടി : കെ.പി.സി.സി സംസ്കാര സാഹിതിയുടെ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി സാഹിതീയം 2025ന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു.പ്രമുഖ സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ പി.കെ.നാരായണൻ മാസ്റ്ററെ ആദരിച്ചു. സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ പി നിധീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ശ്രീജിത്ത്‌ അധികാരത്തിൽ അധ്യക്ഷത വഹിച്ചു, എൻ.പി.ഹംസക്കോയ, ഷാജഹാൻ.കെ.പി, സുജിനി മുളമുക്കിൽ, തയ്യിബ് അമ്പാടി, സുധീഷ് പാലശ്ശേരി, വേലായുധൻ.സി, കാട്ടുങ്ങൽ മുഹമ്മദ്‌ കുട്ടി,അരവിന്ദൻ.ടി.കെ, അനിൽ പരപ്പനങ്ങാടി, പുന്നൂസ് കുര്യൻ,റഫീഖ് കൈറ്റാല തുടങ്ങിയവർ സംസാരിച്ചു....
Obituary

തെന്നല സ്വദേശി സൗദിയിൽ നിര്യാതനായി

തിരുരങ്ങാടി: തെന്നല ചെമ്മേരിപ്പാറ സ്വദേശി സൗദിയിൽ നിര്യാതനായി. ചെമ്മേരിപ്പാറ അയ്യം പറമ്പിൽ അവറു ഹാജിയുടെ മകൻ സിദ്ധീഖ് (52)ആണ് മരിച്ചത്. സൗദിയിലെ അൽ മലാസിൽ ഇന്നലെ രാവിലേ പത്ത് മണിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. മയ്യിത്ത് സൗദിയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.മാതാവ്: ബിരിയക്കുട്ടിഭാര്യ: റംല, മക്കൾ: ഷമ്മാസ്, ഷമീർ, ഹഫ്‌സത്, ഷബ്‌ന,സഹോദരൻ:അഷ്‌റഫ്‌...
Crime

ലഹരിയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ

തിരൂരങ്ങാടി : മെത്ത ഫിറ്റ്നുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി കെ പി സഹൽ ഇബിനു അബ്ദുല്ല (29) യാണ് 0 5.21 ഗ്രാം മെത്താം ഫിറ്റ് മീനുമായി പിടികൂടിയത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി എം അഖിൽ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവന്റ് ഓഫീസർ ഗ്രേഡ് പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വിനീത്, എം വിപിൻ , വനിത എക്സൈസ് ഓഫീസർ വിരൂപിക, എക്സൈസ് ഡ്രൈവർ എം മുഹമ്മദ് നിസാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്...
Local news

എലൈറ്റ് അക്കൗണ്ട്സ് അക്കാദമി ഓണഘോഷ പരിപാടി സംഘടിപ്പിച്ചു

തിരുരങ്ങാടി : എലൈറ്റ് അക്കൗണ്ട്സ് അക്കാദമി ചെമ്മാട് ന്റെ (സുകു ബസാർ) ഓണഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ പി. മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. എലൈറ്റ് അക്കൗണ്ട്സ് അക്കാദമി മാനേജിങ് ഡയറക്ടർ സി. വിജയൻ ആദ്യക്ഷം വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജാഫർ കുന്നത്തേരി, ഡോക്ടർ-ഹാറൂൻ അബ്ദുൽ റഷീദ്, ഉള്ളാട്ട് ഇസ്സു ഇസ്മായിൽ, ടീച്ചർസ് റാസില, നിനി, അനുജ, നിഷാന്ത്, ശരത് എന്നിവർ സംസാരിച്ചു. അനഘ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ ഡാൻസ്, പാട്ട്, മറ്റു ഗെയിംസ് എന്നിവയും ഉണ്ടായിരുന്നു. തുടർന്ന് വിപുലമായ ഓണസദ്യയും ഒരുക്കി....
Accident

പള്ളിയിൽ പോകുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് ജീപ്പിടിച്ച് വയോധികൻ മരിച്ചു

പരപ്പനങ്ങാടി : പള്ളിയിൽ പോകാൻ സീബ്രാ ലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് വയോ ധികൻ മരിച്ചു. കരിങ്കല്ലാത്താണി സ്വദേശി മടപ്പള്ളി മുഹമ്മദിന്റെ മകൻ അഹമ്മദ് (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.50നാണ് അപകടം. ചെമ്മാട് - പരപ്പനങ്ങാടി റോഡിൽ കരിങ്കല്ലത്താണി യിൽ പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: സുബൈദ, മക്കൾ: യൂനസ്, അബ്‌ദുസലാം, ഖാലിദ് (മൂവരും ചെന്നൈ), റാഷിദ്, സുലൈഖ, നൂർജഹാൻ. മരുമക്കൾ: സൈഫുനിസ അലാവുദ്ധീൻ, നാസർ, റംസീന മുസ്‌രിഫ, റഷീദ . ഖബറടക്കം വ്യാഴം - ഉച്ചക്ക് പാലത്തിങ്ങൽ ജുമാഅത്ത് പളളിയിൽ...
Obituary

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം, വാളക്കുട നമ്പം കുന്നത്ത് മൊയ്തീൻകുട്ടി മകൻ മുഹമ്മദ് സൽമാൻ (25) കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ബധൻ ഉച്ചയോടെ കൊടുവായൂർ ജുമാമസ്ജിജിദിൽ ഖബറടക്കും. വേങ്ങര പൊലീസ് കേസെടുത്തു. ഉമ്മ : റംല .
Local news, Malappuram

രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടി പരപ്പനങ്ങാടി സ്വദേശികളായ സഹോദരികള്‍

പരപ്പനങ്ങാടി : കലാനിധി ഫോക് ഫെസ്റ്റ് 2025 രവീന്ദ്ര നാഥ ടാഗോര്‍ പുരസ്‌കാരം, മീഡിയ അവാര്‍ഡ് ഏറ്റു വാങ്ങി നിവേദിത ദാസ്‌നും, നിരഞ്ജന ദാസ്‌നും. രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഡോ. സന്ധ്യ ഐ പി എസ് വിതരണം ചെയ്തു. ചടങ്ങില്‍ ഗീത രാജേന്ദ്രന്‍, പി. ലാവ്ലിന്‍, ബാലു കിരിയത്ത് എന്നിവര്‍ സംബന്ധിച്ചു. 18 ഇന്ത്യന്‍ ഭാഷകളും, 18 വിദേശ ഭാഷകളിലുമായി 36 ഭാഷകളില്‍ പാടി 20 ഓളം വേള്‍ഡ് റെക്കോര്‍ഡ് കളും, ഗിന്നസ് റെക്കോര്‍ഡും നേടിയ സംഗീത മികവിന് ആണു അവാര്‍ഡ് നല്‍കിയത്. ഓഗസ്‌റ് 30, 31 തീയതികളില്‍ പദ്മകഫെ, മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ കല സാഹിത്യ, സംഗീത മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നിവേദിത ദാസും നിരഞ്ജന ദാസും ചേര്‍ന്നു സാവരിയ ഫോക്‌സ് 10 ഭാഷകളിലെ നാടന്‍ പാട്ടുകളുടെ വിസ്മയം എന്ന സംഗീത വിരുന്ന് ഒരുക്കി. തെലുഗ്, ഇസ്രായേലി, ഹിന്ദി, പഞ്ചാബി, അറബിക്, ...
Local news, Malappuram

ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ; വിപുലമായി ആഘോഷിച്ചു

തിരൂരങ്ങാടി : ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം 'സര്‍ഗഗോത്സവം 2025' വിപുലമായി ആഘോഷിച്ചു. ബോധിസര്‍ഗ്ഗവേദി & ലൈബ്രറി സെക്രെട്ടറി ശംസുദ്ധീന്‍ സിടി ഉദ്ഘാടാനം ചെയ്തു. പരിപാടിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷത വഹിച്ചു. അറഫാത്ത് എംസി സ്വാഗതവും ജംഷീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദേശാവാസികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി വൈകീട്ട് 7 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനം തിരുരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷകനായ വേദിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷനും എംസി അറഫാത്ത് സ്വാഗത പ്രസംഗവും രഞ്ജിത് കെപി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പ്രസിദ്ധ കലാകാരി നിഷ പന്താവൂര്‍ അവതരിപ്പിച്ച ഏകപാത്ര നാടകവും പ്രദേശവാസികളുടെ നൃത്ത നൃത്ത്യങ്ങള്‍ സെല്ല ബീറ്റ്‌സ് കാലിക്കറ്റിന്റെ ഗാനമേള എന്നിവ...
error: Content is protected !!