Thursday, December 25

Tag: Tirurangadi

യുവതി പനി ബാധിച്ച് മരിച്ചു
Obituary

യുവതി പനി ബാധിച്ച് മരിച്ചു

തിരൂരങ്ങാടി : പനി ബാധിച്ച് യുവതി മരിച്ചു. കരിപറമ്പ് കോട്ടുവാല പറമ്പ് മുഹമ്മദ് റഫീഖിന്റെ ഭാര്യ പന്താരങ്ങാടി പതിനാറുങ്ങല്‍ അട്ടക്കുളങ്ങരയിലെ പൂച്ചേങ്ങല്‍ കുന്നത്ത്‌ ഷബാന ബെന്‍സിയ(20) ആണ് മരിച്ചത്. പൂച്ചേങ്ങല്‍ കുന്നത്ത്‌ ഫൈസൽ- സൈഫുന്നിസ എന്നിവരുടെ മകളാണ്. ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ പനി ബാധിച്ചതിനെത്തുടർന്ന്‌ ഇവർ ചികിത്സ തേടിയിരുന്നു. അസുഖം വീണ്‌ടും വർധിച്ചതിനെത്തുടർന്ന്‌ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കി. മകൻ: റാഹിൽ സൈൻ. സഹോദരങ്ങൾ : സൈതലവി, അൻഷാദ്....
Education

ഫാത്തിമ സഹ്റ കോളേജ് ഇസ് വാഖ്’ അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാര്‍ സമാപിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റി വനിതാ വിഭാഗം ഫാഥ്വിമാ സഹ്‌റാ ഇസ് ലാമിക് വിമന്‍സ് കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസ് 'ഖുര്‍ആനും സ്ത്രീയും' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാര്‍ സമാപിച്ചു. വാഴ്‌സിറ്റിയിലെ ദാറുല്‍ ഹിക്മ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച സെമിനാര്‍ സയ്യിദത്ത് സുല്‍ഫത്ത് ബീവി പാണക്കാട് ഉദ്ഘാടനം ചെയ്തു. യമനിലെ അമ്രാന്‍ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് ഫാക്കല്‍റ്റി അംഗം ഹനാന്‍ നജീബ് മുഖ്യാതിഥിയായി. ഖുര്‍ആനും സ്ത്രീ വിദ്യാഭ്യാസവും, സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലായി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ബെല്‍ജിയം കെ.യു ലൂവെന്‍ സര്‍വകലാശാല പി.എച്ച്.ഡി ഫെല്ലോ അഹ്‌മദ് ആമിര്‍, എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. മരിയ ഖാന്‍ ഡല്‍ഹി എന്നിവര്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍...
Local news

ജില്ലയിൽ തന്നെ ആദ്യം ; ക്ഷയ രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം നടത്തി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ നൂതന പദ്ധതിയായി ഉൾപ്പെടുത്തിയ ചികിൽസയിലിരിക്കുന്ന ക്ഷയ രോഗികൾക്കുള്ള പോഷകാഹാര കിറ്റുകളുടെ വിതരണോത്ഘാടനം തിരൂങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ : ഉള്ളാട്ട് മൊയ്‌ദീൻകുട്ടിക്ക് കിറ്റ് കൈമാറി ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്തു. നഗരസഭയിലെ ചികിത്സ യിലിരിക്കുന്ന പതിനാറ് രോഗികൾക്ക് അവരുടെ ചികിത്സ അവസാനിക്കുന്നത് വരെ എല്ലാ മാസവും ഈ ആനുകൂല്യം ലഭ്യമാവും. ജില്ലയിൽ തന്നെ ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭയാണ് തിരൂരങ്ങാടി. ചടങ്ങിൽ വികസന ചെയർമാൻ ഇക്ബാൽ കല്ലുങ്ങൾ,ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ.ആർ എം ഒ.ഹഫീസ് റഹ്‌മാൻ,എച് ഐ ഷിബു,ജെ എച് ഐ.കിഷോർ,ടി ബി എച് വി.അമൃത.പ്രോജെക്ട് ഓഫീസർ സിന്ധു.എം.അബ്ദുറഹ്മാൻ കുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു....
Local news

കുന്നുംപുറത്ത് നിയന്ത്രണം വിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി

കുന്നുംപുറത്ത് നിയന്ത്രണം വിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം. കുന്നുംപുറം ദാറുല്‍ ഷിഫ ഹോസ്പിറ്റലിന്റെ മുന്നില്‍ ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വര്‍ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
Local news

അഖിലേന്ത്യ കിസാൻ സഭ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രതിഷേധധർണ്ണ സംഘടിപ്പിച്ചു

വള്ളിക്കുന്ന് : അഖിലേന്ത്യാ കിസാൻ സഭ വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക അവകാശ ദിനത്തോടനുബന്ധിച്ച് വള്ളിക്കുന്ന് മണ്ഡലത്തിലെ കോഹിനൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കിസാൻ സഭജില്ലാ സെക്രട്ടറി ഇ സൈതലവി ഉദ്ഘാടനം നിർവഹിച്ചു, കർഷകരുടെ വാഴ്പകൾ എഴുതിതള്ളുക,രാസവളത്തിൻ്റെ വിലവർദ്ധനവ് പിൻവലിക്കുക, ഇന്ത്യാ_യൂ.എസ്സ് സ്വതന്ത്രവ്യാപാര കരാർ നടപ്പിലാക്കരുത്, താങ്ങ് വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണയിൽ കിസാൻ സഭ മണ്ഡലം സെക്രട്ടറി വി.പി സദാനന്ദൻ അദ്ധ്യക്ഷ്യത വഹിച്ച് സി.പി.ഐ ജില്ലാ കമ്മറ്റിയംഗം വി.വിജയൻ, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പി.ശങ്കരൻ, ഇ.ബാബു, വിശ്വൻ പള്ളിക്കൽ, എം.ഫവാസ്കൂമണ്ണ, കബീർ പി.സി, എന്നിവർ സംസാരിച്ചു....
Other

മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചു: ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപത്തിലെ അധ്യാപിക മരണപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സിനെ ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ പോളിസി ആനുകൂല്യം നിഷേധിച്ച സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ 4,37,200/ രൂപ ഒരു മാസത്തിനകം നല്‍ക്കാന്‍ വിധിച്ചത്. ജോലി ലഭിച്ചതു പ്രകാരം നിര്‍ബ്ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയായ സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സ് പദ്ധതിയില്‍ ജീവനക്കാരി സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ ആദ്യ പ്രീമിയം അടക്കുകയും ജോലി സ്ഥിരപ്പെടുത്തുന്നതില്‍ കാലതാമസം ഉണ്ടായതിനാല്‍ എട്ടു മാസത്തിലധികം ശമ്പളം ലഭിക്കാത്തത് കാരണം പ്രീമിയം മുടങ്ങുകയും ചെയ്തു. ശമ്പളം ലഭിക്കാന്‍ തുടങ്ങിയത് മുതല്‍ വീഴ്ചയി...
Obituary

മൂന്നിയൂർ ഒടുങ്ങാട്ട്ചിന ജുമാമസ്ജിദ് മുൻ പ്രസിഡന്റ് പി.പി.ഹംസ ഹാജി അന്തരിച്ചു

മൂന്നിയൂർ : പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ആലിൻ ചുവട് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ പി പി ഹംസ ഹാജി (85) അന്തരിച്ചു.കബറടക്കം ഇന്ന് രാവിലെ 9.30 ന് ഒടുങ്ങാട്ട്ചിന ജുമാ മസ്ജിദിൽ.ആലിൻചുവട് ഒടുങ്ങാട്ടുചിന ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്, പാറക്കടവ് ഇർഷാദ് സിബിയാൻ മദ്രസ മുൻ ഭാരവാഹിയുമായിരുന്നു.ഭാര്യ, ഫാത്തിമക്കുട്ടി.മക്കൾ: അബ്ദുൽ ഗഫൂർ (മുൻ പി ടി എ പ്രസിഡന്റ്, പാറക്കടവ് ജി എം യു പി സ്കൂൾ), ബഷീർ മൂന്നിയൂർ ഖമീസ് മുഷൈത്ത് (സെക്രട്ടറി, സൗദി നാഷണൽ കെ എം സി സി ), ,ജാഫർ (ജിദ്ധ), സക്കീന, റംലത്ത്, ശരീഫ, അസ്മാബി.മരുമക്കൾ: യൂസുഫ് (എ ആർ നഗർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ലത്തീഫ് കോഴിച്ചെന, സഹൻ തെയ്യാല, സിദ്ദിഖ് കൊളപ്പുറം, അസീസ് വെന്നിയുർ, അസ്മാബി, ഹസീന, നസീറ. സഹോദരൻ: മുഹമ്മദ്....
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശിനി മരിച്ചു

വേങ്ങര : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് മരിച്ചത്. ജൂലൈ 7 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് 1 ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് 2 ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ആഗസ്ത് 4 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും 5ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തര ചികിത്സ നൽകി.ഇതിനിടെ രോഗാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും ആഗസ്ത് 26ന് വീണ്ടും ജ്വരവും ഛർദ്ദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും ഇന്ന് പുലർച്ചെ മരിക്കു കയായിരുന്നു. മയ്യിത്ത് കബറടക്കി. വെള്ളത്തിൽ നിന്നാണ് രോഗം പടരുന...
Other

കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി

വേങ്ങര : ഓണം വിപണിയിലെ വിലക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി കൺസ്യൂമർ ഫെഡ് നടപ്പാക്കുന്ന ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി. വേങ്ങര സർവീസ് സഹകരണറൂറൽ ബേങ്കിൻ്റെ കീഴിൽ എസ് എസ് റോഡിലെ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടത്തിലാണ് വിപണി ആരംഭിച്ചത്. സബ്സിഡി നിരക്കിൽ പുഴുക്കല്ലരി , ബിരിയാണിഅരി ,പച്ചരി,പഞ്ചസാര,വെളിച്ചെണ്ണ,ചെറുപയർ,ഉഴുന്ന് ,വൻപയർ,തുവര പരിപ്പ്, മല്ലി, മുളക്,ഗ്രീൻപീസ്,മഞ്ഞൾപൊടി,ചായപൊടിയടക്കം 18 നിത്യോപയോഗ സാധനങ്ങളാണ് വില്പനയിലുള്ളത് 1780 രൂപ വിലവരുന്ന കിറ്റുകളിലായി ഇവ ഗുണഭോക്താക്കൾക്ക് ലഭിക്കും. വില്പന ബാങ്ക് പ്രസിഡൻ്റ് എൻടി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി കെ ഹാഷിം അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കോയി സ്സൻ മായിൻ ക്കുട്ടി കെ രാധാകൃഷ്ണൻ മാസ്റ്റർ, എൻകെ നിഷാദ്,സുബൈദ കാളങ്ങാടൻ അസിസ്റ്റൻ്റ് സെക്രട്ടറി വി പി ജാഫർ, ഒകെ വേലായുധൻ, അമീൻ കള്ളിയത്ത് പ്രസംഗിച്ചു....
Obituary

ചെങ്ങാനി പുള്ളിശ്ശേരി റുഖിയ അന്തരിച്ചു

ചെങ്ങാനി: ചെങ്ങാനിയിൽ പരേതനായ നീലിമാവുങ്ങൽ മൊയ്‌തീൻ ഹാജിയുടെ ഭാര്യ പുള്ളിശ്ശേരി റുഖിയ (66) നിര്യാതയായി.മക്കൾ: അബ്ദുൽ ഹകീം, അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്, ശംസുദ്ധീൻ, അബ്ദുൽ ലത്തീഫ്,അമീറ. മരുമക്കൾ: സുനീറ, സഫൂറ,ജസീല, സുൽഫികർ,ഫർഹാന,ഷംന.
Obituary

ഇരിങ്ങല്ലൂർ കൈതവളപ്പിൽ അലവിക്കുട്ടി ഹാജി അന്തരിച്ചു

വേങ്ങര : ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ സ്കൂളിന് സമീപമുള്ള കൈതവളപ്പിൽ അലവിക്കുട്ടി ഹാജി (77)നിര്യാതനായി.മയ്യിത്ത് നമസ്കാരം നാളെ(31/8/25) രാവിലെ 8 മണിക്ക് പാലാണി ജുമാ മസ്ജിദിൽ നടത്തുന്നതാണ്.ഭാര്യ: ആയിഷ ബീവി. മക്കൾ:അബ്ദുൽ അസീസ്, അർഷദ്( ഇരുവരും യുഎഇ), സാബിന, സുഹൈല. മരുമക്കൾ:അൻവർ അതിരുമട (സൗദി), അനസ് വള്ളുവമ്പ്രം (കുവൈറ്റ്),സറീന, ഷാന....
Local news, Malappuram

മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി : 1921 ലെ മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍ വച്ച് നടക്കും. തിരൂരങ്ങാടി ആലി മുസ്ലിയാര്‍ മെമ്മോറിയല് ഹിസ്‌റ്റോറിക്കല്‍ ഗ്യാലറി യംഗ് മെന്‍സ് ലൈബ്രറിയില്‍ വച്ച് ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് വാര്‍ഷികാചരണം നടക്കുക. സമരത്തില്‍ രക്തസാക്ഷിത്വം വഹിച്ച സമര ഭടന്മാരുടെ പിന്‍ തുലമുറക്കാരെ ചടങ്ങില്‍ വച്ച് ആദരിക്കും. ഖിലാഫത്ത് സമരനായകന്‍ മോഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപാടിന്റെ മരുമകന്‍ എടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി, യംഗ് മെന്‍സ് ലൈബ്രറി പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടികെ അബ്ദുള്‍ റഷീദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് യംഗ് മെന്‍സ് ലൈബ്രറി സെക്രട്ടറി എംപി അബ്ദുള്‍ വഹാബ്, കണ്‍വീനര്‍ കെ മൊയ്തീന്‍ കോയ എന്നിവര്‍ അറിയിച്ചു....
Obituary

ദുബായിൽ മരിച്ച നന്നമ്പ്ര സ്വദേശി സലാമിന്റെ മയ്യിത്ത് ഇന്ന് ഖബറടക്കും

നന്നമ്പ്ര : ദുബായിൽ വെച്ച് ഇന്നലെ മരണപ്പെട്ട നന്നമ്പ്ര വെസ്റ്റ് സ്വദേശി, നന്നമ്പ പഴയ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എണ്ണിശ്ശേരി അയ്യൂബിൻ്റെ മകൻ അബ്ദു സലാമിൻ്റെ (53)മയ്യിത്ത് ഇന്ന് ശനി ഉച്ചയ്ക്ക് നാട്ടിൽ എത്തും. മയ്യിത്ത് കബറടക്കം വൈകുന്നേരം 4.30 ന് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ നടക്കും. ഉമ്മ : നഫീസ.ഭാര്യ: സുലൈഖ.പിമക്കൾ: സാബിത്, ഷഹബാസ്, ഷംവീൽ, ഫാത്തിമ റിയ. സഹോദരങ്ങൾ: അബ്ബാസ്,ഹാജറ,മൈമൂന, റംല, സൈഫുനിസ, ജസീലത്. https://chat.whatsapp.com/DrBhBlfIJm1782wFleWE51?mode=r_c...
Local news

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മധുരം വിളമ്പി മമ്പുറം ജി.എം.എൽപി. സ്കൂളിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

മമ്പുറം : ജി.എം.എൽപി. സ്കൂളിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മധുരം വിളമ്പി ഓണം ആഘോഷിച്ചു. 96 വർഷങ്ങളുടെ കഥകൾ ഓർത്തെടുക്കുവാനുള്ള സ്കൂളിലെ ആഘോഷ പരിപാടികൾക്ക് പൂർവ്വ വിദ്യാർത്ഥികളും, പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളും, രക്ഷിതാക്കളുമുൾപ്പെടെ നേതൃത്വം നൽകി. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ അതിമനോഹരമായ പൂക്കളവും, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും വിജയികൾക്കായുള്ള സമ്മാനദാനവും, ഓണപ്പാട്ടും കഴിഞ്ഞകാല ഓണ സ്മരണകൾ ഓർത്തെടുത്ത് പങ്കുവെക്കലും, സഹപാടിക്കൊരു ഓണക്കോടി എന്ന ആശയത്തിൽ സ്കൂളിൽ പഠിക്കുന്ന അന്യസംസ്ഥാന അതിഥി വിദ്യാർഥികൾക്കുള്ള ഓണക്കോടി കൈമാറ്റവും, നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വാർഡ് മെമ്പർ ജുസൈറാ മൻസൂർ പ്രധാന അധ്യാപിക ഷാജിനി ടീച്ചർക്ക് കൈമാറിയതും, വിവിധ തലങ്ങളിൽ നിന്നുള്ള പ്രതിനിധിക...
Other

നാടിനാകെ ഓണസദ്യയൊരുക്കി വെന്നിയൂർ ജിഎംയുപി സ്കൂൾ

വെന്നിയൂർ : കുട്ടികൾക്കു പുറമെ നാടിനു മുഴുവൻ സദ്യയൊരുക്കിയ വെന്നിയൂർ ജി.എം.യു .പി. സ്കൂളിലെ ഓണാഘോഷം വ്യത്യസ്തമായി. അയ്യായിരം പേരെയാണ് സ്കൂൾ ഓണമൂട്ടിയത്. മാവേലിയുടെ ഊരുചുറ്റലും പൂക്കളമൊരുക്കലും വൈവിധ്യമാർന്ന കളികളുമായി രക്ഷിതാക്കളെല്ലാം ചേർന്ന് പരിപാടി നാടിന്റെ ഉത്സവമാക്കി. വ്യവസായ പ്രമുഖൻ മുസ്തഫ തോടശ്ശേരി മുഖ്യാതിഥിയായി.ഒരുമയുടെ ആഘോഷമായ ഓണം അതിൻ്റെ തനിമ ചോരാതെ രക്ഷിതാക്കളെയും നാട്ടുകാരെയും വിദ്യാർത്ഥികളെയും കൂട്ടിയിണക്കി നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹെഡ്മാസ്റ്റർ ഐ. സലീം അഭിപ്രായപ്പെട്ടു. പി.ടി.എ. പ്രസിഡൻ്റ് അസീസ് കാരാട്ട്, എസ്.എം.സി. ചെയർമാൻ അബ്ദുൾ മജീദ്, എം.ടി.എ. പ്രസിഡൻ്റ് ആസിയാ ഹസിനത്ത് എന്നിവരും മറ്റ് പി.ടി.എ. അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു....
Malappuram

99.9 ഏക്കറില്‍ ഓണപ്പൂക്കാലമൊരുക്കി കുടുംബശ്രീ

മലയാളിക്ക് പൂക്കളം തീര്‍ക്കാന്‍ മലയാളത്തിന്റെ തനതായ പൂക്കളൊരുക്കി കുടുംബശ്രീ കര്‍ഷകര്‍. ഓണം മുന്നില്‍ക്കണ്ട് 77 സി.ഡി.എസുകളിലെ 295 ഗ്രൂപ്പുകളാണ് 99.9 ഏക്കര്‍ സ്ഥലത്ത് പൂക്കൃഷി ചെയ്യുന്നത്. 1180 കുടുംബശ്രീ കര്‍ഷകരാണ് ഓണവിപണി പിടിച്ചെടുക്കാന്‍ കൃഷി സംഘങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. അത്തം മുതല്‍ക്ക് തന്നെ എല്ലാ സി.ഡി.എസുകളിലും പൂക്കള്‍ വിളവെടുപ്പിന് പാകമായിട്ടുണ്ട്. നിലമ്പൂര്‍, കാളികാവ്, കൊണ്ടോട്ടി, തിരൂരങ്ങാടി ബ്ലോക്കുകളിലാണ് വലിയ രീതിയില്‍ പൂ കൃഷി ചെയ്തിട്ടുള്ളത്. പൂക്കള്‍ ന്യായമായ വിലയ്ക്ക് വിപണിയില്‍ എത്തിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം....
Local news, Malappuram

പരപ്പനങ്ങാടി റോഡിലെ സീബ്രലൈനുകള്‍ മാഞ്ഞു ; കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം

പരപ്പനങ്ങാടി : സീബ്രാ ലൈനുകള്‍ മാഞ്ഞതിനാല്‍ റോഡ് മുറിച്ചു കടക്കാന്‍ പ്രയാസപ്പെട്ട് കാല്‍നട യാത്രക്കാര്‍. പരപ്പനങ്ങാടി ബി എം സ്‌കൂള്‍ പരിസരം, പരപ്പനങ്ങാടി ടൗണ്‍, നഹാസ് ഹോസ്പിറ്റലില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് സീബ്രാ ലൈനുകള്‍ മാഞ്ഞത്. തിരൂര്‍- കടലുണ്ടി റോഡില്‍ മിക്കയിടത്തും സീബ്രാ ലൈന്‍ മാഞ്ഞു പോയിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ പകുതി മാത്രമാണുള്ളത്. പരപ്പനങ്ങാടി ടൗണുകളില്‍ റോഡിനപ്പുറം കടക്കാന്‍ വഴിയാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. സീബ്രാ ലൈന്‍ എവിടെയെന്നറിയാതെ വഴിയാത്രക്കാരും സീബ്രാ ലൈനാണെന്നറിയാതെ ഡ്രൈവര്‍മാരും ആശയക്കുഴപ്പത്തിലാണ്. വയോധികരും സ്ത്രീകളും കുട്ടികളുമാണ് റോഡ് മുറിച്ചു കടക്കാന്‍ ഏറെ പ്രയാസപ്പെടുന്നത്. ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനും വാഹനാപകട നിവാരണ സമിതി മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അബ്ദുല്‍ റഹീം പൂക്കത്ത് അസി: എന്‍ജിനീയര്‍ക്ക് പരാതി നല്‍കി അടി...
Accident

നടന്നു പോകുമ്പോൾ റോഡിൽ വീണ് പരിക്കേറ്റ കുറ്റൂർ സ്വദേശി മരിച്ചു

വേങ്ങര : നടന്നു പോകുന്നതിനിടെ റോഡിൽ വീണ് പരുക്കേറ്റയാൾ മരിച്ചു. കുറ്റൂർ നോർത്ത് കടമ്പോട്ട് നീലകണ്ഠന്റെ മകൻ ശങ്കരൻ (56) ആണ് മരിച്ചത്. ഈ മാസം 18 ന് രാത്രി 9.30 ന് നെച്ചിക്കാട്ട് കുണ്ട് എന്ന സ്ഥലത്ത് വെച്ച് ആണ് സംഭവം. ഒരു വീട്ടിൽ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോൾ തെന്നി വീഴുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ.ചികിത്സയിൽ ആയിരുന്നു. ഇന്നലെ മരിച്ചു.ഭാര്യ, പരേതയായ സ്മിത...
Local news

നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത കൊടിഞ്ഞിയിൽ ആരംഭിച്ചു

നന്നമ്പ്ര സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഓണച്ചന്തബാങ്ക് പ്രസിഡന്റ് സജിത്ത് കച്ചീരി മുതിർന്ന മെമ്പർ കുഞ്ഞിപാത്തുവിനു സബ്സീഡി കിറ്റ് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് ഡയറക്ടർ എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രധിനിധി കളായ, ഷാഫി പൂക്കയിൽ, എൻ.വി. മൂസക്കുട്ടി , ബാവ ചെറുമുക്ക്, ബാലൻ വെള്ളിയാമ്പുറം, സിദീഖ് പനക്കൽ, മോഹനൻ പറമ്പത്ത് , യു വി. അബ്ദുൽകരീം, ഭാസ്കരൻ പുല്ലാണി, ദാസൻ തിരുത്തി, ഷഫീഖ് ചെമ്മട്ടി, മുഹ്സിന ശാക്കിർ , ഗോപി പൂവത്തിങ്ങൽ, മുജീബ് ഹാജി പനക്കൽ ബാങ്ക് വൈസ് പ്രസിഡന്റ് റഹീം മച്ചിഞ്ചേരി, ബാങ്ക് ഡയറക്ടർ മാരായ മൊയ്‌തീൻകുട്ടി കണ്ണാട്ടിൽ, രവീന്ദ്രൻ പാറയിൽ, വേലായുധൻ ഇടപ്പരുത്തിയിൽ, ഹമീദ് കാളം തിരുത്തി, ബീന തിരുത്തി, സജിത കണ്ണമ്പള്ളി, മുബീന വി കെ, എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പത്മകുമാർ സ്വഗതവും ഡയറക്ടർ മുനീർ പി പി നന്ദിയും പറഞ്ഞു....
Malappuram

പ്രൊഫ.പാമ്പളളി മഹ്മൂദ് അനുസ്മരണം നടത്തി

പ്രൊഫ.പാമ്പളളി മഹ് മൂദിന്റേത് മാതൃകാപരമായ പൊതു ജീവിതം: അഡ്വ.പി.എം.എ.സലാംതിരൂരങ്ങാടി: പ്രൊഫ.പാമ്പളളി മഹ് മൂദിന്റേത് ഏറ്റവും മാതൃകാപരമായ പൊതു ജീവിതമായിരുന്നു വെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എന്ന അധ്യാപക സംഘടന കെട്ടിപ്പടുക്കുവാൻ അദ്ദേഹം അഹോരാത്രം അധ്വാനിക്കുകയും സമൂഹത്തിന് ഗുണകരമായ ആശയങ്ങൾ ഏറ്റവും സമർത്ഥമായി അവതരിപ്പിക്കുകയും ചെയ്തു.നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ പൊതു പ്രവർത്തകനായിരുന്നു പാമ്പളളി മഹ് മൂദെന്നും പി.എം.എ.സലാം തുടർന്നു.സി കെ.സി.ടി സ്ഥാപക നേതാവും മുൻസംസ്ഥാന പ്രസിഡന്റുമായിരുന്ന പി.എസ്.എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ പാമ്പളളി മഹ് മൂദ് അനുസ്മരണ സമ്മേളനം ചെമ്മാട് സി.എച്ച് സൗധത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.എം.ഒ കോളേജ് മുൻ പ്രിൻസിപ്പൽമേജർ കെ. ഇബ്രാഹിം അനുസ്...
Accident

ഗുഡ്‌സ് ജീപ്പ് ഇടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

എആർ നഗർ: സ്കൂൾ വിട്ടു നടന്നു പോകുകയായിരുന്ന ഇരട്ട സഹോദർശങ്ങൾ ഉൾപ്പെടെ മൂന്നു പേർക്ക് ഗുഡ്‌സ് ജീപ്പ് ഇടിച്ച് പരിക്ക്. ബുധനാഴ്ച വൈകുന്നേരം5 മണിയോടെയാണ് അപകടം. കുന്നുംപുറത്തിനും തോട്ടശേരിയറക്കും ഇടയിൽ വെച്ചാണ് അപകടം. തോട്ടശ്ശേരിയറ സ്വദേശി ഇ. പി.ശബാബിന്റെ ഇരട്ട മക്കളായ 14 വയസ്സുകാരായ അമൻ, അമൽ, കാടപ്പടി കെ.കെ പടി പെരുമാൾ (47) എന്നിവർക്കാണ് പരിക്കേറ്റത്. അമനും അമലും ചേറൂർ യതീംഖാന സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി കളാണ്. ഇവരുടെ ബർത്ത് ഡേ കൂടിയായിരുന്നു അപകടമുണ്ടായ ദിവസം. തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകി....
Obituary

സുബഹി നിസ്കരിക്കുന്നതിനിടെ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: സുബഹി നിസ്കരിക്കുന്നതിനിടെ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. ചെമ്മാട് സ്വദേശിയും തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമയുമായ വലിയാട്ട് റഫീഖ് (58) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.കബറടക്കം ഇന്ന് രാത്രി 9.30 ന് ചെമ്മാട് പള്ളിയിൽ.ചെമ്മാട് കെ എൻ എം. കമ്മിറ്റി ജോയിന്റ് സെക്രട്ടറി, തിരൂരങ്ങാടി യതീംഖാന കമ്മിറ്റി എന്നിവയുടെ ഭാരവാഹി ആണ്. പരേതരായ ഡോ. കെ.ഐ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്.ഭാര്യ: സബീന (ചെറുവണ്ണൂർ).മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (ഷാർജ, ഡോ.റന്ന ഫാതിമ , റിസ്‌ല ആരിഫ, റൈമ മറിയംമരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ: മുനീർ വലിയാട്ട്, സുബൈദ...
Obituary

കുണ്ടംകടവ് കൊടിഞ്ഞി പള്ളിക്കൽ ഹൈദ്രോസ് കോയ തങ്ങൾ ജിഫ്‌റി (74) അന്തരിച്ചു

മുന്നിയൂർ: കുണ്ടംകടവ് സ്വദേശി കൊടിഞ്ഞി പള്ളിക്കൽ ഹൈദ്രോസ് കോയ തങ്ങൾ ജിഫ്‌റി (74) അന്തരിച്ചു. ഭാര്യ :ഇമ്പിച്ചി ബീവി. മക്കൾ : താജുനീസ്സ ബീവി, താജുദ്ധീൻ തങ്ങൾ, സൈഫുന്നീസ ബീവി, സുഹ്‌റ ബീവി, സൈഫുദ്ധീൻ തങ്ങൾ, അസ്മ ബീവി, ഹന്നത് ബീവി. മരുമക്കൾ: ഇമ്പിച്ചിക്കോയ തങ്ങൾ, അഷ്‌റഫ്‌ തങ്ങൾ, സൈദലവി കോയ തങ്ങൾ, തൊയ്യിബ് തങ്ങൾ, ഹാരിസ് തങ്ങൾ, ഹാജറ ബീവി, സമിറ ബീവി. കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് കളത്തിങ്ങൾ പാറ ജുമാ മസ്ജിദിൽ....
Other

ഹജ്ജ് 2026: സാങ്കേതിക പരിശീലന ക്ലാസ്സുകൾ സെപ്തംബർ ഒന്ന് മുതൽ ആരംഭിക്കും

വെയ്റ്റിംഗ് ലിസ്റ്റ് 6000 വരെയുള്ളവർ പങ്കെടുക്കണം കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മൂന്ന് ഘട്ടങ്ങളിലായി ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കും. ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിംഗ് ഓർഗനൈസർമാരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് ഔദ്യാഗികമായി സംഘടിപ്പിക്കുന്ന ഈ ക്ലാസുകളിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും പങ്കെടുക്കൽ നിർബന്ധമാണ്. നിലിവിൽ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ക്രമനമ്പർ 6000 വരെയുള്ളവരും ഹജ്ജ് കമ്മിറ്റിയുടെ ക്ലാസ്സുകളിൽ പങ്കെടുക്കണം. സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്വാട്ട പ്രഖ്യാപിക്കുന്നതിനനുസരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനത്തിന്റെ ക്വാട്ടയും നിശ്ചയിക്കും. ക്വാട്ട ലഭിക്കുന്നതിനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് ക്രമത്തിൽ അവസരം ലഭിക്കുകയും ചെയ്യും. സംസ്ഥാനതല ഒന്നാം ഘട്...
Local news, Malappuram

കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം ; ദേശീയപാത അധികൃതര്‍ക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണ ഭാഗമായി സര്‍വീസ് റോഡ് ജംഗ്ഷനില്‍ ഉണ്ടാക്കിയ ഡിവൈഡര്‍ ബ്യൂട്ടിഫിക്കേഷന്‍ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎ മജീദ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി എന്നിവര്‍ ദേശീയപാത അതോറിറ്റിക്ക് നിവേദനം നല്‍കി. അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു, വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെ ദുരിതമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, സി പി ഹബീബ ബഷീര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. പരിശോധിക്കുവാന്‍ കൈമാറും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നിര്‍മാണ രീതി അറിയിക്കാതെയാണ് ഡിവൈഡര്‍ നിര്‍മിച്ചത്. യാത്രക്കാരിലും നാട്ടുകാരിലും ഇത് ഏറെ പ്രതിഷേധമുളവാക്കി...
Other

എസ് വൈ എസ് മീലാദ് വിളംബര റാലി പ്രൗഢമായി

തിരൂരങ്ങാടി: സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മീലാദ് വിളംബര റാലിനടത്തി. തലപ്പാറ മുട്ടിച്ചിറയിൽ നിന്നും ആരംഭിച്ച റാലി ആലിൻ ചുവടിൽ അവസാനിച്ചു. സ്വാഗതസംഘം ചെയർമാൻ പി.പി ബാവ ഹാജി മൂന്നിയൂർ പതാക ഉയർത്തി. മുട്ടിച്ചിറ മഖാം സിയാറത്തിന് സ്ഥലം മുദരിസ് ഇബ്രാഹിം ബാഖവി എടപ്പാൾ നേതൃത്വം നൽകി.പി.എം മൊയ്‌തീൻകുട്ടി മുസ്ലിയാർ തലപ്പാറ ഫ്ലാഗ് ഓഫ് നിർവഹിച്ചു.തുടർന്ന മീലാദ് കോൺഫറൻസ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. സെക്രട്ടറി കെ.വി മുസ്ഥഫ ദാരിമി ആമുഖ ഭാഷണം നിർവഹിച്ചു. ജലീൽ റഹ്മാനി വാണിയന്നൂർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് മുസ്‌ലിയാർ പറമ്പിൽ പീടിക പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ ട്രഷറർ കാടാമ്പുഴ മൂസ ഹാ...
Obituary

വീട് നിർമാണത്തിനിടെ താഴെവീണ് പരിക്കേറ്റയാൾ മരിച്ചു

വേങ്ങര: കെട്ടിട നിർമാണ ജോലിക്കിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ചേറൂർ കാപ്പിൽ തേലപ്പുറത്ത് പടിക്കൽ സുകുമാരൻ (50) ആണ് മരിച്ചത്. കഴിഞ്ഞ 4 ന് ഉച്ചയ്ക്ക് ചേറൂർ അങ്ങാടിയിൽ വെച്ചാണ് അപകടം. ഒരു വീടിന്റെ വാർക്ക പണിക്കിടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായ പരുക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച മരിച്ചു. ചേറൂർ ഡാസ്ക് ഫുട്ബോൾ ടീം അംഗമാണ്.അച്ഛൻ: ചാത്തൻഅമ്മ:കുഞ്ഞിക്കണക്കി.ഭാര്യ: റീനമക്കൾ: റീഷ്മ,റിജിൻ ദാസ്, റിഥുൻ...
Other

ചില വ്യക്തികൾ ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനം തകർക്കാൻ ശ്രമിക്കുന്നെന്നു മന്ത്രി വി.അബ്ദുറഹ്മാൻ

ഹജ്ജ്: സമാന്തര പ്രവർത്തനങ്ങൾ നടത്തി സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് - മന്ത്രി വി.അബ്ദുറഹ്മാൻ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ തകർക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ചില വ്യക്തികളിൽ നിന്നും ഉണ്ടാവുന്നതായും ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും കായിക - ന്യൂനപക്ഷക്ഷേമ - ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൊണ്ടോട്ടി ഹജ്ജ് ഹൗസിൽ നിർമ്മാണം പൂർത്തിയാക്കിയ 35 കിലോവാട്ടിൻ്റെ സോളാർ പ്ലാൻ്റ് ഉൾപ്പെടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് തീർത്ഥാടകർക്കായി നടത്തി വരുന്നത്. എന്നാൽ സംവിധാനങ്ങൾക്ക് അകത്തു നിന്നുകൊണ്...
Accident

കക്കാടംപുറം മുക്കിൽപീടികയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

വേങ്ങര : കുറ്റൂർ നോർത്ത് മുക്കിൽ പീടികയിൽ കാറിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം പടപ്പറമ്പ് സ്വദേശി തെക്കിൽ പറമ്പിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഷമീം (18) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക്12.20 ന് കക്കാടമ്പുറം എരണിപ്പടി റോഡിൽ മൂക്കിൽ പീടികയിൽ വെച്ചാണ് അപകടം. റോഡിൽ യു ടേണ് എടുത്ത കാറിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശമീമും കൂടെയുണ്ടായിരുന്ന സുഹൃത്ത് കരുവള്ളി ശമീറിന്റെ മകൻ മുഹമ്മദ് ഷാമിലും (16) റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഷമീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ട ത്തിന് ശേഷം ഇന്ന് 4.30 ന് പടപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും. ഷമീം പിതാവിന്റെ ബാർബർ ഷോപ്പിൽ ജീവനക്കാരനാണ്. മാതാവ്, സക്കീന....
Crime

കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിൽ തെളിവെടുപ്പ് നടത്തി, വടി വാളുകൾ കണ്ടെടുത്തു

തിരൂരങ്ങാടി : കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തിരൂരങ്ങാടി താഴെ ചിന സ്വദേശി തടത്തിൽ കരീമിനെയാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കാർ ആക്രമിക്കാൻ ഉപയോഗിച്ച 3 വടിവാളുകളും പണം കൊണ്ടുപോകുകയായിരുന്ന ഹനീഫയുടെ മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി. കുണ്ടു ചിനയിൽ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിലയിലാണ് വാളും ഫോണും ലഭിച്ചത്. കരീമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ലക്ഷത്തോളം രൂപയും ലഭിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി താഴെ ചിന തടത്തിൽ കരീം (54), പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ് (35), ഉള്ളണം മംഗലശ്ശേരി രജീഷ് (44) എന്നിവരാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം 16 ന് ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. പോലീസ് അന്വേഷണ സംഘം ഇവരെ പിന്തുടർന്ന് ഗോവയിൽ എത്തിയിരുന്നു. ഇവർ മടങ്ങുന്നതിനിടെ കോഴിക്കോട്‌ വെച്ചാണ് കരീമിനെയും രജീഷിനെയും പിടികൂടിയത്. ഇ...
error: Content is protected !!