Tag: Vadakara

വടകരയില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളിലേക്ക് പോകരുത് ; സാദിഖലി തങ്ങള്‍
Malappuram

വടകരയില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളിലേക്ക് പോകരുത് ; സാദിഖലി തങ്ങള്‍

മലപ്പുറം: വടകരയില്‍ രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്ക് പോകാന്‍ പാടില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. വടകരയില്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗ വിഷയത്തില്‍ യുഡിഎഫില്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഫോണ്‍ വഴി ചര്‍ച്ചകള്‍ നടത്തിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വടകരയില്‍ സെന്‍സിറ്റീവ് ആയ പ്രദേശങ്ങള്‍ ഉണ്ട്. രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്ക് പോകാന്‍ പാടില്ല. പണ്ട് മുഹമ്മദലി ശിഹാബ് തങ്ങളും ഇ കെ നായനാരും നാദപുരത്ത് സമാധാന സാഹചര്യം ഉണ്ടാക്കി. തിരഞ്ഞെടുപ്പിനിടെ ചില പ്രചാരണങ്ങള്‍ നടന്നതായി പറഞ്ഞു കേള്‍ക്കുന്നു. അതൊരു പൊട്ടിത്തെറിയിലേക്ക് പോകാന്‍ പാടില്ല. മുന്‍കരുതല്‍ എടുക്കുക എന്നത് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. അവിടെ സമാധാനം നിലനിര്‍ത്തേണ്ടത് മുസ്ലിം ലീഗിന്റെയും ആവശ്...
Politics

പൊന്നാനിയിൽ നിവേദിത, മലപ്പുറത്ത് ഡോ.അബ്ദുസ്സലാം, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാമും പൊന്നാനിയിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനുമാണ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭ എംപി രാജീവ് ചന്ദ്ര ശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയും മത്സരിക്കും. മന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ ആണ് മത്സരിക്കുക.എ കെ ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി പത്തനംതിട്ട യിലും ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും. തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ - വി.മുരളീധരൻപത്തനംതിട്ട - അനിൽ കെ ആൻ്റണിആലപ്പുഴ - ശോഭ സുരേന്ദ്രൻപാലക്കാട് - സി.കൃഷ്ണകുമാർതൃശ്ശൂർ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുൾ സലാംപൊന്നാനി- നിവേദിത സുബ്രഹ്മണ്യൻവടകര - പ്രഫുൽ കൃഷ്ണൻകാസർഗോഡ് - എംഎൽ അശ്വിനികണ്ണൂർ - സി.രഘുനാഥ് ...
Kerala, Other

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു

കോഴിക്കോട് വടകരയില്‍ ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ ആണ് മരിച്ചത്. കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ...
Crime, Kerala

ഒരു വര്‍ഷമായി അടച്ചിട്ട കടയ്ക്കുള്ളില്‍ തലയോട്ടിയും ശരീര ഭാഗങ്ങളും

ഒരു വര്‍ഷത്തിനു മുകളിലായി അടച്ചിട്ട കടയ്ക്കുള്ളില്‍ തലയോട്ടിയും ശരീര ഭാഗങ്ങളും കണ്ടെത്തി. വടകര അഴിയൂര്‍ പഞ്ചായത്തിലെ കുത്തിപ്പള്ളിയില്‍ ദേശീയപാതയ്ക്കു വേണ്ടി അക്വയര്‍ ചെയ്ത ഒഴിച്ചിട്ട കടയ്ക്കുള്ളില്‍ ആണ് ഇന്നു രാവിലെ പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്. കടയുടെ ഷട്ടര്‍ ഉള്‍പ്പെടെ പൊളിച്ചു മാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. വിവരം അറിഞ്ഞ് ചോമ്പാല പൊലീസ് സ്ഥലത്തെത്തി. റൂറല്‍ എസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു വര്‍ഷം മുന്‍പ് വരെ ഇവിടെ ചായക്കട പ്രവര്‍ത്തിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനു മുന്നോടിയായി ഷട്ടര്‍ ഉള്‍പ്പെടെ എടുത്തു മാറ്റാനാണു തൊഴിലാളികള്‍ എത്തിയത്. ഫൊറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയാല്‍ മാത്രമേ തലയോട്ടിയുടെ പഴക്കം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ...
Kerala, Malappuram

കരിപ്പൂരിൽ 1 കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ

കരിപ്പൂർ : കരിപ്പൂര് വിമാനത്താവളം വഴി 1 കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി വടകര , പട്ടാമ്പി സ്വദേശികളാണ് കസ്റ്റംസിൻ്റെ പിടിയിലായത്. ബുധനാഴ്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ വടകര മുട്ടുങ്ങൽ സ്വദേശി മീത്തലെ മണത്താനത്ത് സുനീറിനെ (35) പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 871 ഗ്രാം തൂക്കമുള്ള 4 ക്യാപ്സുളുകൾ കണ്ടെടുത്തു. ഇതിൽ നിന്നും 50 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം സ്വർണം വേർ തിരിച്ചെടുത്തു . മറ്റൊരു കേസിൽ ഇന്ന് സലാം എയർ ഫ്‌ളൈറ്റിൽ ജിദ്ദയിൽ നിന്ന് മസ്‌കറ്റ് വഴി എത്തിയ പട്ടാമ്പി സ്വദേശി നൗഷാദ് ടി, (44 വയസ്സ്) യിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1063 ഗ്രാം തൂക്കമുള്ള 04 ക്യാപ്സലുകൾ കണ്ടെടുത്തു. ഇതിൽ നിന്നും 61 ലക്ഷം രൂപ വിലമതിക്കുന്ന 98...
Kerala, Malappuram, Other

കരിപ്പൂരില്‍ ശരീരത്തിനകത്തും അടിവസ്ത്രത്തിനുള്ളിലും തൊപ്പിയിലുമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട. ശരീരത്തിനകത്തും അടിവസ്ത്രത്തിനുള്ളിലും തൊപ്പിയിലുമായി കടത്താന്‍ ശ്രമിച്ച 2319 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്നു യാത്രക്കാരില്‍ നിന്നായാണ് 1.19 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തത്. റിയാദില്‍ നിന്ന് എത്തിയ ചെമ്മലശ്ശേരി പുലാമന്തോള്‍ സ്വദേശി മെല്ലിശ്ശേരി മുഹമ്മദ് റഫീഖില്‍ (34) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1065 ഗ്രാം തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 57,69,600 രൂപ വിലമതിക്കുന്ന 960 ഗ്രാം സ്വര്‍ണം ലഭിച്ചു. മറ്റൊരു കേസില്‍ ബഹ്റൈനില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസില്‍ എത്തിയ വടകര വില്ല്യാപ്പള്ളി സ്വദേശി ഏങ്ങാട്ട് താഴക്കുനി സല്‍മാന്‍ ഫാരിസില്‍ (27) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 877 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 46,87,800 വിലമതിക്കുന്ന 780 ഗ്രാം സ്വര്‍ണം ലഭിച്ചു. ...
Accident

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സു...
Information

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി സ്വദേശി പൊതുവാടത്തില്‍ കെ.കെ.ബാലകൃഷ്ണന്‍ (53) ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം ചോമ്പാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോഴാണ് മറ്റ് കുട്ടികളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ ഫോണിലൂടെ ചോമ്പാല പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉച്ചയോടെ പൊലിസ് സ്ഥലത്തെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിലെടുത്തു. തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയെടുത്തതിന് പിന്നാലെ രാത്രിയോടെ പ്രിന്‍സിപ്പലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. പൊലീസ് എത്തിയപ്പോള്‍ സ്ഥലത്ത് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ...
error: Content is protected !!