Tag: Valancheri

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം ; വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി
Malappuram

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം ; വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി

മലപ്പുറം : വളാഞ്ചേരിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ലഹരി സംഘത്തിലുള്ള ഒന്‍പത് പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. ലഹരി മരുന്ന് കുത്തിവെയ്ക്കാനായി ഉപയോഗിച്ച സിറിഞ്ചുകളിലൂടെയാണ് ഇവര്‍ക്ക് എച്ച്ഐവി പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വളാഞ്ചേരി ടൗണിനോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകള്‍ കണ്ടെത്തിയത്. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാര്‍ത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്...
Malappuram

ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തി ദമ്പതികളെ മയക്കി കിടത്തി സ്വര്‍ണം കവര്‍ന്ന കേസ് ; പ്രതി പിടിയില്‍

മലപ്പുറം: ട്രെയിനില്‍ വച്ച് സൗഹൃദം സ്ഥാപിച്ച് പട്ടാപ്പകല്‍ വീട്ടിലെത്തി ദമ്പതികളെ ജ്യൂസില്‍ മയക്ക് ഗുളിക ചേര്‍ത്ത് മയക്കി കിടത്തി ആറ് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷയെ തിരുവനന്തപുരത്ത് നിന്ന് വളാഞ്ചേരി പൊലീസാണ് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്‍, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്പതികളെ മയക്കി കിടത്തിയാണ് പ്രതി മോഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്പതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥന്‍ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ഇരുവര്‍ക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ദമ്പതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാള്‍ കുറഞ്ഞ ചിലവില്‍ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം സിനിമാ താരം വിൻസി അലോഷ്യസ് നിർവഹിച്ചു. 'കലൈക്യ' എന്ന പേരിലാണ് ഇൻ്റർസോൺ കലോത്സവം നടത്തപ്പെടുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ എ, ബി, സി, ഡി, എഫ് സോൺ കലോത്സവം പൂർത്തിയാക്കിയതിന് ശേഷമാണ് ഇൻ്റർസോൺ കലോത്സവം നടക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നടന്ന കലോത്സവങ്ങളിൽ വിജയിച്ച ഒന്ന്, രണ്ട് സ്ഥാനക്കാരും അപ്പീൽ മുഖേന എത്തിയവരുമാണ് ഇൻ്റർസോൺ കലോത്സവത്തിന് യോഗ്യരായി മത്സരത്തിൽ പങ്കെടുക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസിൽ കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.ലോഗോ പ്രകാശന ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെ...
Other

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ

തിരൂർ : ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി മൂലം. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ 2 പേരെ പോലീസ് പിടികൂടി. തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10,30000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടത്താണി സ്വദേശികളായ രണ്ടുപേരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34) രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തഹസിൽദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായിട്ടാണ് പ്രതികൾ പണം കൈക്കലാക്കിയത്. പണം കൈക്കലാക്കിയതിനുശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ തഹസിൽദാറെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തതിനെ തുടർന്നാണ് നാട്ടിൽ നിന്നും പോകാൻ നിർബന്ധിതനായത്. പ്രതികളിൽ ഒരാൾ ...
Malappuram

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് സഹപാഠിയായിരുന്ന കാമുകനൊപ്പം ഒളിച്ചോടി ; യുവതിയും യുവാവും പിടിയിൽ

പുത്തനത്താണി : ഭർതൃവീട്ടിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയിൽ. പുന്നത്തല സ്വദേശിയായ യുവതിയെയും വെട്ടിച്ചിറയിലെ ക്വാർട്ടേഴ്സിൽ താമസിച്ച് വരുന്ന യുവാവിനെയും വളാഞ്ചേരി പോലീസാണ് പിടി കൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എറണാകുളത്തെ മാളിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് എന്നറിയുന്നു. ഒരാഴ്ച മുമ്പാണ് ആതവനാട് അത്താണിക്കലിലെ ഭർതൃവീട്ടിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പഴയ സഹപാഠിയായ യുവാവിനൊപ്പം നാട് വിട്ടത് ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരൂർ ഡിവൈഎസ് പി യുടെ മേൽനോട്ടത്തിൽ വളാഞ്ചേരി പോലീസ് സംഭവം ഊർജിതമായി അന്വേഷിച്ച് വരികയായിരുന്നു. പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിയുടെ പേരിൽ വളാഞ്ചേരി പോലീസ് കർശന വകുപ്പുകൾ ചുമത്തികേസ് എടുത്തിട്ടുണ്ട്....
Accident

വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് മരത്തിൽ ഇടിച്ചു അപകടം

വളാഞ്ചേരി : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വട്ടപ്പാറ സർക്കിൾ ഓഫീസിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 6.30 നാണ് അപകടം. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന താമരശ്ശേരി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ പ്രദീപ് 42, അഖിൽ 27, അരുൺ 28, രാമചന്ദ്രൻ 58, അശ്വിൻ 12 എന്നിവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്....
Information

തെറിപ്പാട്ടും ഗതാഗത തടസ്സവും ; തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

യൂട്യൂബര്‍ 'തൊപ്പി'യ്ക്കെതിരെ കേസെടുത്ത് പൊലീസ്. പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനുമാണ് 'തൊപ്പി' എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും 'തൊപ്പി'യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് തൊപ്പിയ്ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീലപദപ്രയോഗം ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പൊലീസ് കേസെടുത്...
Information

ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു ; മലപ്പുറത്ത് മലയാള അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: ക്ലാസിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ വളാഞ്ചേരിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനാണ് അറസ്റ്റിലായത്. രണ്ടു കുട്ടികളുടെ പരാതിയിലാണ് നടപടി. മലയാള അധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് കുട്ടികളുടെ പരാതി. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനും ചൈല്‍ഡ്ലൈനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും പരാതിയുടെ അടിസ്ഥാനത്തില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു....
Accident

വട്ടപ്പാറയില്‍ വീണ്ടും അപകടം ; ഒരു മാസത്തിനിടെ ഒമ്പതാമത്തെ അപകടം

വളാഞ്ചേരി : വട്ടപ്പാറയില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി വളവില്‍ മറിഞ്ഞു. വ്യാഴാഴ്ച 12.20 ഓടെയാണ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൃശൂര്‍ഭാഗത്തേക്ക് ചകിരി കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഒരു മാസത്തിനിടെ ഒമ്പത് അപകടങ്ങളാണ് ഈ വളവില്‍ ഉണ്ടായത്. രാത്രികാലങ്ങളില്‍ വളവില്‍ ചരക്ക് വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ഉള്ളി കയറ്റി വരികയായിരുന്ന ലോറി വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായി. വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ പതിവായിട്ടും പരിഹാര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതില്‍ പ്രദേശവാസികള്‍ക്ക് അമര്‍ഷമുണ്ട്....
Accident, Breaking news

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു

വളാഞ്ചേരി : ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. തൃശൂർ ചാലക്കുടിയിലേക്ക് സവാള കയറ്റി പോകുന്ന KL/30/D/0759 നമ്പർ ലോറിയാണ് മറിഞ്ഞത്. അപകടത്തില്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇന്ന് രാവിലെ 7.20 നാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു....
Accident

വട്ടപ്പാറയിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു, കാർ നിർത്താതെ പോയി

വളാഞ്ചേരി : വട്ടപ്പാറ മേൽഭാഗത്ത് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങൽ യൂസുഫിന്റെ മകൾ ജുമൈല (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജംഷീറിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട വാഹനം നിറുത്താതെ പോയി. ഇന്നലെ രാവിലെ 10.30 വട്ടപ്പാറ മേൽഭാഗത്ത് പഴയ സി ഐ ഓഫിസിനു സമീപം ദേശീയ പാതയിലാണ് അപകടം. യുവതി സഞ്ചരിച്ച വാഹനം കാറിലിടിച്ച് മറിഞ്ഞ് പുറത്തേക്ക് തെറിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
Accident

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു

വളാഞ്ചേരി : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടിൽ നവാഫ് - നിഷ്മ സിജിലി ദമ്പതികളുടെ മകൻ ഹനീനാണ് മരണപ്പെട്ടത്. ബുധനാഴച ഉച്ചക്ക് 12:30 നാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയാണ് കുട്ടിയെ കിണറിൽ നിന്നും പുറത്തെടുത്തത്, വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തീരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം കഞ്ഞിപ്പുര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും....
Other

കാര്‍ നന്നാക്കുന്നതിനിടെ യുവാവിന് കാറില്‍നിന്ന് തീപിടിച്ചു

വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന് കാറില്‍നിന്ന് തീപിടിച്ചു. കാറില്‍നിന്നുമുള്ള തീ യുവാവിന്റെ തലയിലാണ് പടര്‍ന്നത്. സി സി ടി വി ദൃശ്യം വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. വളാഞ്ചേരി പോപ്പിന്‍സ് വേള്‍ഡിന്റെ സമീപത്ത് വെച്ച് കാറിന്റെ റിപ്പയറിങ് പണിയിലായിരുന്നു യുവാവ്. ബോണറ്റ് തുറന്ന് വാഹനം നന്നാക്കുന്നതിനിടയാണ് ബോണറ്റിനുള്ളില്‍ നിന്നും തീപടര്‍ന്നത്. തീ യുവാവിന്റെ തലയിലേക്കാണ് പടര്‍ന്നത്. എന്നാല്‍ യുവാവ് പരിഭ്രമമില്ലാതെ കൈകൊണ്ട് തന്നെ തീയണക്കാന്‍ ശ്രമിച്ചത് വലിയ അപകടം ഒഴിവാക്കി. തൊട്ടടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയരക്ഷനേടിയിരുന്നു....
Accident

വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു

വളാഞ്ചേരി: കഞ്ഞിപുരയിൽ ടെമ്പോ ട്രാവലർ പൂർണമായും കത്തിനശിച്ചു, ആളപായമില്ല.  കോയമ്പത്തൂരിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ പതിനഞ്ചോളം പേർ ആയിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടു  ഡ്രൈവർ വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.   തിരൂരിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു നാട്ടുകാരും തൊട്ടടുത്തുള്ള ഗാർഡനിൽ നിന്നും മോട്ടോർ ഉപയോഗിച്ചു  തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു    പ്രതീകാത്മക ചിത്രം...
Other

വാഹനാപകടങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ ‘വട്ടപ്പാറ വളവ്’ ഒഴിവാകും; നിർമിക്കുന്നത് ഏറ്റവും വലിയ വയഡക്റ്റ് മേൽപാലമടങ്ങിയ ബൈപാസ്

വളാഞ്ചേരി : കുറ്റിപ്പുറം ∙ ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയിൽ നിർമിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്റ്റ് (viaduct) മേൽപാലമടങ്ങിയ ബൈപാസ്. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെയും വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ 2 കിലോമീറ്ററോളം നീളത്തിലുളള വയഡക്റ്റ് (കരയിൽ നിർമിക്കുന്ന പാലം) ആണ് യാഥാർഥ്യമാവുക. ആറുവരി ബൈപാസിൽ 2 വയഡക്റ്റ് പാലങ്ങളും 2 ചെറുപാലങ്ങളും അടിപ്പാതകളും ഉണ്ടാകും. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന വയഡക്റ്റ് പാലം വയലുകൾക്കും തോടുകൾക്കും മുകളിലൂടെ കടന്നുപോകും. പ്രധാന റോഡുകൾക്ക് മുകളിലും പാലം വരും. ഇങ്ങനെ കടന്നുപോകുന്ന ബൈപാസ് വട്ടപ്പാറ വളവിന് മുകൾഭാഗത്ത് എത്തിച്ചേരും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന് വലിയ വയഡക്റ്റാണ് താഴേക്ക് നിർമിക്കുക. വയലുകളിലും ത...
Accident

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വളാഞ്ചേരി-   വട്ടപ്പാറ ഇറക്കത്തിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നും എരമംഗലം മാറഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും കാറിലുണ്ടായിരുന്ന മാറഞ്ചേരി സ്വദേശികളായ രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി സബ് ഇൻസ്പെക്ടർ മോഹൻദാസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി....
error: Content is protected !!