Tag: Velimukk

വെളിമുക്ക് പാലിയേറ്റീവിൽ ഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു
Kerala, Local news, Malappuram, Other

വെളിമുക്ക് പാലിയേറ്റീവിൽ ഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഭിന്നശേഷി മാലാഖ കുട്ടികളെ ചേർത്ത് പിടിച്ച് കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണ സദ്യ ഒരുക്കിയും വെളിമുക്ക് പാലിയേറ്റീവും തിരൂരങ്ങാടി ജി.എച്ച്. എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ ബ്ലോക്ക് മെമ്പർ കടവത്ത് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി പടിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. സി.പി. യൂനുസ്,ഇല്ലിക്കൽ ബീരാൻ, സിസ്റ്റർ ലീന, യൂസുഫ് ചനാത്ത് പ്രസംഗിച്ചു. റാസിൻ, റിമ, ഫാത്തിമ ഫിദ, റാനിയ, ബുജൈർ നേത്രത്വം നൽകി. ഭിന്നശേഷി മാലാഖ കുട്ടികൾ വിവിധ കലാ - കായിക പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു. ...
Kerala, Local news, Malappuram, Other

അങ്കന്‍വാടി കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു

തിരൂരങ്ങാടി : വെളിമുക്ക് പാലക്കല്‍ ന്യൂ ഡയമണ്ട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരപ്പിലാക്കല്‍ അങ്കനവാടി കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ചെയ്തു. ന്യൂഡയമണ്ട് ക്ലബ് രക്ഷാധികാരി സി.പി. യൂനുസ് മാസ്റ്റര്‍ പരപ്പിലാക്കല്‍ അങ്കനവാടി അധ്യാപിക ഷീബ ടീച്ചര്‍ക്ക് യൂണിഫോം നല്‍കി വിതരോണ്‍ഘാടനം നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ മുഖ്യാതിഥിയായിരുന്നു. ആറാം വാര്‍ഡ് അംഗം പി പി സഫീര്‍ അധ്യക്ഷത വഹിച്ചു. ന്യൂ ഡയമണ്ട് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ട് ചോനാരി യൂനുസ് കപൂര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുട്ടശ്ശേരി ശരീഫ , ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അഭിജിത , എ പി സലാം, കെ ടി റഹീം, എ പി റഷീദ്, ചെറുവിളപ്പില്‍ സല്‍മാന്‍ , ചോനാരി സഫീറലി. എന്നിവര്‍ ആശംസകള്‍ ചേര്‍ന്നു. ക്ലബ് സെക്രട്ടറി നാസിം അന്‍ഫാസ് സ്വാഗതവും ഷീബ ടീച്...
Crime

വ്യാജ ഒപ്പിട്ട് പണം തട്ടി; മുന്നിയൂരിൽ കുടുംബശ്രീ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്നും പണം തട്ടി എന്ന പരാതിയിൽ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു.മൂന്നിയൂർ തനിമ കുടുംബശ്രീ പ്രസിഡന്റ് പുല്ലിത്തൊടി ഹബീബയുടെ പരാതിയിൽസെക്രട്ടറി പി.കെ.സുമൈറ (34)യെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്‌തത്.ചേളാരി ഗ്രാമീൺ ബാങ്കിലെ കുടുംബശ്രീ അകൗണ്ടിൽനിന്നും ഇരുപത്തയ്യായിരം രൂപ നഷ്ടപ്പെട്ടതായി പ്രസിഡന്റ് ഹബീബ തിരൂരങ്ങാടി പൊലിസിൽ പരാതി നൽകിയിരുന്നു. താനറിയാതെ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കിൽനിന്നും പണം തട്ടി എന്നാണ് പരാതി.അൻപതിനായിരം രൂപയുടെ ലോണിനുവേണ്ടി ബാങ്കിനെ സമീപിച്ചപ്പോഴാണ് അകൗണ്ടിൽ പണമില്ലെന്ന് അറിയുന്നത്.അകൗണ്ട് പരിശോധിച്ചപ്പോൾ മെയ് 25ന് ഇരുപത്തയ്യായിരം രൂപ വിൻവലിച്ചതായുംചെക്ക് ബുക്ക് പരിശോധിച്ചപ്പോൾ മൂന്ന് ലീഫുകൾ നഷ്ടപ്പെട്ടതായും കാണപ്പെട്ടു.ഇതോടെയാണ് ഹബീബ പൊലിസിൽ പരാതിനൽകിയത്. നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെങ്കിലും ഇവർ കുറ്റം സമ്മതിച്ചിര...
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട യുവാവ് മരിച്ചു

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന യുവാവ് ഇന്ന് അല്പം മുമ്പാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് : ജമീല. സഹോദരൻ: അൻഷിഫ്. ...
Information

വി.ജെ.പള്ളിയിലെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം കേരള ന്യൂനപക്ഷ, ഹജ്ജ്-വഖഫ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്ജില്ലയിലെ ഏറ്റവും വലിയ എയ്ഡഡ് വിദ്യാലയമായ വി.ജെ.പള്ളി.എ.എം.യു.പി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്താന്‍ സര്‍ക്കാരിനോട് പരിപാടിയില്‍ സ്കൂള്‍ അതികൃതര്‍ ആവശ്യപ്പെട്ടു. സമസത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, കുട്ടിഹസ്സന്‍ ദാരിമി, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ജാഫര്‍ വെളിമുക്ക്, സല്‍മ നിയാസ്, പി.പി സഫീര്‍, മാനേജര്‍ ഹാജി.പി.കെ.മുഹമ്മദ്, പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍, പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ, ...
Health,, Information

എസ് വൈ എസ് വെളിമുക്ക് സർക്കിൾ ഹൈവേ ഇഫ്താർ ശ്രദ്ധേയമാകുന്നു.

തിരൂരങ്ങാടി:വെളിമുക്ക് :ദീർഘയാത്ര കാരായ നോമ്പുകാർക്ക് ആശ്വാ സമാകുകയാണ് എസ് വൈ എസ് വെളിമുക്ക് സർക്കിൾ കമ്മി റ്റിയുടെ ഹൈവേ ഇഫ്താർ . തലപ്പാറ ജംഗ്ഷനിൽ ഹൈ വേക്കരികിലാണ് ഇഫ്താർ ടെന്റ്. ദീർഘ ദൂര യാത്രക്കാർ, സ്വകാര്യ ബസുകൾ .കെ എസ് ആർ ടി സി ബസുകൾ ഈ സമയത്ത് ഇവിടെ നിർത്തി ജീവനക്കാ ർക്കും ആവശ്യക്കാരായ യാത്ര ക്കാർക്കും കിറ്റുകൾ വാങ്ങിയാ ണ് മടങ്ങുന്നത് . കൂടാതെ മറ്റു വാഹങ്ങളിലെ യാത്ര ക്കാരും നോമ്പ് തുറ സമയത്ത് ഇവിടെ വന്നിറങ്ങുന്നവരും ഇതര സംസ്ഥാനക്കാരും ഇതു വഴി കടന്നു പോകുന്നവരും ഹൈവേ ഇഫ്താർ ഉപയോഗപെടുത്തുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇത് ഉപയോ ഗപ്പെടുത്തുന്നത് . വെളിമുക്ക് സർക്കിളിലെ ഓരോ യൂണിറ്റുകൾക്കും വിത്യസ്ത ദിവസം നിശ്ചയിച്ചു കൊണ്ടാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.ടൂറിസ്റ്റ് ബസുകൾ തൃശ്ശൂർ വേങ്ങര പരപ്പനങ്ങാടി ഗുരുവായൂർ യാത്രക്കാർ തൊഴിലാളികൾ ഓഫീസ് ജോലിക്കാർ ഹൈവേജോലിക്കാർ എന്നിവരാണ് കൂടുതലും ഇത് ഉപയോ...
Health,

സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വെളിമുക്ക് കൂഫ ഇഹ് യാഉദ്ധീൻ ഹയർസെക്കൻഡറി മദ്റസ സിൽവർ ജൂബിലിയോടനുബന്ധിച്ച് SYS സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. SYSതേഞ്ഞിപ്പലം സോൺ സെക്രട്ടറി ശരീഫ് മാസ്റ്റർ വെളിമുക്ക് വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആചാട്ടിൽ. സി എം കെ മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ കണ്ണ്, പല്ല്, യൂനാനി എന്നീ മേഖലയിലെ മൂന്ന് ഹോസ്പിറ്റലുകൾ പങ്കെടുത്തു. ഇരുന്നൂറോളം രോഗികൾ സൗജന്യ ചികിത്സ ഉപയോഗപെടുത്തി. .രോഗികൾക്ക് ആവശ്യമായ സൗജന്യ മരുന്നും കണ്ണടയും വിതരണം ചെയ്യുകയും തുടർ ചികിത്സ സൗകര്യം ഒരുക്കുകയും ചെയ്തു ...
Other

വെളിമുക്കിൽ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

മുന്നിയൂർ : വെളിമുക്കിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് 32, തോട്ടശ്ശേരി ഹവ്വാ ഉമ്മ 70, ചാച്ചുണ്ണി പണിക്കർ 74, കാട്ടുവച്ചിറ അമ്പലത്തിന് സമീപം ബാലേരി രതീഷിന്റെ മകൻ ആഗ്നേയ് 3, കാട്ടിലാക്കൽ ഗോപിദാസ് 65 എന്നിവർക്കാണ് കടിയേറ്റത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU പാലക്കലിൽ ഉച്ചയ്ക്കും കാട്ടുവച്ചിറയിൽ വൈകീട്ടുമായിരുന്നു നായയുടെ പരാക്രമം. എല്ലാവർക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി ...
Accident

വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം; 4 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ദേശീയപത 66 വെളിമുക്ക് പാലക്കൽ ഇന്ന് രാവിലെ 8:40 ഓടെ ആണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ദേശീയപാതയിൽ പ്രവർത്തിwർ വർക്ക് നടക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക ഡിവൈഡറിൽ ഇടിച്ച് ആണ് അപകടം പുത്തനത്താണി പട്ടർ നടക്കാവ് സ്വദേശി റിയാസ് അദ്ദേഹത്തിന്റെ ഭാര്യ ജുമൈലത്ത്, രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്ക് അപകട വിവരം അറിഞ്ഞെത്തിയ വെളിമുക്ക് ഗ്രീൻ വിഷൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ചേളാരി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു ...
Obituary

ചരമം: സൈദലവി വെളിമുക്ക്

വെളിമുക്ക് പുതിയപ്പറമ്പിൽ പരേതനായ മുഹമ്മദ്‌ മുസ്ലിയാരുടെ മകൻ സൈദലവി എന്ന ബാവ (49) അന്തരിച്ചു. ജനാസ നിസ്കാരം ബുധൻ രാവിലെ 8 മണിക്ക് വെളിമുക്ക് ജുമുഅത്ത് പള്ളിയിൽ. മാതാവ് : ബീഫാത്തിമ. ഭാര്യ :പാത്തുമ്മു. മക്കൾ: റുമാനത്ത്,മുഹ്സിന, മുസമ്മിൽ, മുനവിർ സഹോദരങ്ങൾ : അബൂബക്കർ നിസാമി, സ്വദഖത്തുള്ള, മുഹ്യദ്ധീൻ ഫാദിലി, സ്വാലിഹ് ഫാദിലി, സഫിയ, ഹാവ്വാഉമ്മ, ഖദീജ, ഹഫ്‌സത്ത്, ഖൈറുന്നിസ ...
Other

കല്യാണവീട്ടിലെ കോഴിക്കൂട്ടിൽ മൂർഖൻ പാമ്പ്

മൂന്നിയൂർ: കല്യാണ വീട്ടിലെ കോഴിക്കൂടിൽ മൂർഖൻ കയറി.  വെളിമുക്ക് - പാപ്പനൂരിലെ ചെനക്കയിൽ അബ്ദുൾ അസീസിൻ്റെ വീട്ടിലാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മൂർഖൻ പാമ്പ് കോഴിക്കൂട്ടിൽ കയറിയത്.    ഇരുട്ടിയിട്ടും കോഴികൾ കൂട്ടിൽക്കയറാതെ കൊക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ വീട്ടമ്മയാണ് കോഴിക്കൂട്ടിൽ മൂർഖൻ പാമ്പിൻ്റെ ശബ്ദം കേട്ടത്.    ഉടനെ വനം വകുപ്പ് റസ്ക്യൂവറും പരപ്പനങ്ങാടിയിലെ ട്രോമാകെയർ വളണ്ടിയറുമായ വള്ളിക്കുന്ന് സ്വദേശി എൻ.സി നൗഫലിനെ വിവരമറിയിക്കുകയായിരുന്നു. നൗഫലും സഹായിയായ അഫ്സൽ പാണ്ടിയും ആഷിഫ് ചെട്ടിപ്പടിയുമാണ് രക്ഷാദൗത്യത്തിൽ പങ്കാളിയായത്. കോഴിക്കൂട്ടിൽ നിന്നും സുരക്ഷിതമായാണ് നൗഫൽ മൂർഖനെ പിടികൂടി ചാക്കിലാക്കിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും. ...
Accident, Breaking news

ദേശീയപാത വെളിമുക്കിൽ വാഹനാപകടം, 2 പേർ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ് കോയ തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/Eiq8X2fqr45D1fhz75vCoI ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപക നാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ...
Other

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമസ്ഥനെത്തി

മുന്നിയൂർ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. വെളിമുക്ക് കൂഫ റോഡിൽ 9 മാസമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെയാണ് കണ്ടെത്തിയത്. തിരൂരങ്ങാടി നരിക്കോട്ട് മേച്ചേരി അബ്ദുല്ലക്കുട്ടിയുടേതാണ് വണ്ടി. ഇയാൾ വെളിമുക്ക് കാട്ടുവച്ചിറ ക്ഷേത്രത്തിലെ ഉത്സവം കാണാൻ വന്നപ്പോൾ നിർത്തിയിട്ടതായിരുന്നത്രെ. തിരിച്ചു വന്നപ്പോൾ വണ്ടി കണ്ടില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നിരവധി തവണ സ്റ്റേഷനിൽ അന്വേഷിച്ചു പോകുകയും ചെയ്‌തെങ്കിലും വിവരം ലഭിച്ചില്ല. ബൈക്ക് ഉപേക്ഷിച്ചു കിടന്ന വിവരം നാട്ടുകാരും പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ പോലീസും ഇക്കാര്യം അറിയിച്ചില്ല. സംഭവം പ്രദേശത്തുകാർ അറിയിച്ചതിനെ തുടർന്ന് 'തിരൂരങ്ങാടി റ്റുഡ'യിൽ വാർത്ത നൽകിയതിനെ തുടർന്നാണ് ഉടമ വിവരം അറിഞ്ഞത്. തുടർന്ന് ഇയാൾ നാട്ടുകാരനായ കൊട്ട റഷീദുമായി ബന്ധപ്പെടുകയായിരുന്നു. ഉത്സവ സ്ഥലത്തു നിന്നും ആരെങ്കിലും കൊണ...
Other

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന് ഒരു വർഷമായിട്ടും ഉടമസ്ഥരെത്തിയില്ല

തിരൂരങ്ങാടി : വെളിമുക്ക് കൂഫ റോഡിൽ ഒരു വർഷമായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ. KL 55 B 9216 എന്ന ബൈക്കാണ് ഉപേക്ഷിച്ച നിലയിൽ ഉള്ളത്. നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നെങ്കിലും കൊണ്ടു പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മോഷ്ടിച്ചു കൊണ്ടു വന്നു ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. ഉടമസ്ഥർ ബന്ധപ്പെടുക: 9895 131303.
Local news

വെളിമുക്ക് അധ്യാപക കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു

മുന്നിയൂർ : വെളിമുക്ക് മഹല്ല് അദ്ധ്യാപക കൂട്ടായ്മക്ക് കീഴിൽ പ്രദേശത്തെ എസ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ പ്രതിഭകളെ ആദരിച്ചു.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ പ്രതിഭാ സംഗമം ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.പി സുബൈദ,ടീച്ചേഴ്സ് ഫോറം രക്ഷാധികളായ ഡോക്ടർ എ അബ്ദുറഹിമാൻ, സി. ആയമ്മ ടീച്ചർ, പ്രൊഫസർ എം. അബ്ദുസ്സമദ്, എം. അബ്ദുൽ ഹമീദ്, എം. അബ്ദുൽ മജീദ്, എ. അബ്ദുറഹിമാൻ എന്നിവർ ആശംസകൾ നേർന്നു.വിദ്യാർത്ഥികളായ നസ്‌ലി ഫാത്തിമ, ഡെലിൻ റിയോൺ, വിസ്മയ എന്നിവർ സംസാരിച്ചു.ഹമീദ് മാസ്റ്റർ ദേവതിയാൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.ടീച്ചേഴ്സ് ഫോറം പ്രസിഡണ്ട് ഡോകടർ സി.പി മുനീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.എം.മുഹമ്മദ് ഷാഫി, സി.പി യൂനുസ്, പി. ഷമീം, പി. ജാഫർ ഷരീഫ്, യു അബ്ദുൽ ഷരീഫ് എ...
Breaking news, Obituary

കടന്നൽ കുത്തേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ: കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി മഹല്ല് സ്വദേശി പുതിയ പറമ്പിൽ മൊയ്തീൻ കുട്ടി ഹാജി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ശേഷം വീടിനടുത്ത് വെച്ചാണ് സംഭവം. ആടിനെ അഴിച്ചു കെട്ടാൻ പോയപ്പോൾ കടന്നൽ കുത്തുകയായിരുന്നു. ശരീരമാസകലം കടന്നൽ പൊതിഞ്ഞതിനെ തുടർന്ന് മോട്ടോർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്താണ് രക്ഷപ്പെടുത്തിയത്. തുടർന്ന് തിരൂരങ്ങാടി ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. സ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അയൽവാസിയായ രാധാകൃഷ്ണനും കടന്നൽ കുത്തേറ്റിട്ടു. ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൊയ്‌ദീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിഷുമ്മു. മക്കൾ, അബ്ദുൽ മജീദ്, സൗദാബി, സുമയ്യ, സഫൂറ. മരുമക്കൾ: റാഫിഅ ശഫീഖ്, മൻസൂർ, അബ്ദുസലാം സഹോദരങ്ങൾ മുഹമ്മദ് കുട്ടി ഹാജി, അബ്ദുല്ല,...
error: Content is protected !!