Tag: Vengara

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.തിയതി, സ്ഥലം,  ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക...
Obituary

രോഗികളെ ചികിൽസിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: രോഗികളെ ചികിൽസിക്കുന്നതിനിടെ ഫിസിയോ തെറാപ്പിസ്റ്റ് കുഴഞ്ഞ് വീണ് മരിച്ചു. വേങ്ങര അൽ സലാമ ഹോസ്പിറ്റൽ ഫിസിയോ തെറാപ്പിസ്റ്റ് തിരൂർ കടുങ്ങാതുകുണ്ട് പാറമ്മൽ അങ്ങാടി മാളിയേ പീടിയേക്കൽ ഡോ.ആബിദ് (38) ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം. ഇപ്പോൾ ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടിയിലാണ് താമസം.
Other

വേങ്ങരയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി ഫ്ലൈ ഓവർ

വേങ്ങര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട വേങ്ങര ഫ്ലൈ ഓവറിന്റെ ഇൻവെസ്റ്റിഗേഷന് 18 ലക്ഷം രൂപയുടെ ഭരണാനുമതി ആയി.ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡിലെ തിരക്കേറിയ ടൗണുകളിലൊന്നായ വേങ്ങരയിലെ ഗതാഗതക്കുരുക്ക് ഏറെ കാലമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനു പരിഹാരമായി നേരത്തെ ബൈ പാസ്സ് പ്രഖ്യാപിക്കുകയും സ്ഥലമെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയുമായിരുന്നു. എന്നാൽ നിർദ്ധിഷ്ട ബൈപാസ്സ് വന്നാൽ തന്നെ ടൗണിലെ ഗതാഗത കുരുക്കിന് പൂർണമായും പരിഹാരമാകില്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈ ഓവർ നിർദ്ദേശിക്കപ്പെടുന്നത്. രണ്ട് കിലോമീറ്ററിനുള്ളിൽ അഞ്ചോളം ജംങ്ഷനുകളും നിരവധി ലിങ്ക് റോഡുകളും ഉള്ള വേങ്ങര ടൗണിൽ ഒരു ഫ്ലൈ ഓവർ സ്ഥാപിക്കുക എന്നതാണ് ഏക പരിഹാര മാർഗം. ഇതിന്റെ അടിസ്ഥാനത്തിൽ 2022-23 ബജറ്റിൽ വേങ്ങര ഫ്ലൈ ഓവർ ഉ...
Accident, Breaking news

ചെമ്മാട് കാറപകടം; വേങ്ങര സ്വദേശി മരിച്ചു

ചെമ്മാട് ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര വലിയോറ പുത്തനങ്ങാടി പാറമ്മൽ സ്വദേശി അഞ്ചുകണ്ടൻ പോക്കർ (75) ആണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. പോക്കറും 2 മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മരുമകൾ റഹ് മത്ത് 47), മകന്റെ മരുമകൻ പതിനാറുങ്ങൽ സ്വദേശി ഹാറൂൻ (28) എന്നിവർക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Malappuram

കൊണ്ടോട്ടി ടൗണിൽ 14 മുതൽ ഗതാഗത നിയന്ത്രണം

കൊണ്ടോട്ടി : കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു....
Obituary

മുസ്‌ലിം ലീഗ് നേതാവ് ചേറൂരിലെ ചാക്കീരി കുഞ്ഞുട്ടി നിര്യാതനായി

വേങ്ങര : മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ്‌ എന്ന കുഞ്ഞുട്ടി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു. നിയമസഭ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ലീഗ് നേതാവ് ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനാണ്. കബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമുഅത്ത് പള്ളിയിൽ....
Other

അടർന്നു വീഴുന്ന ടയറുമായി സ്കൂൾ വണ്ടിയുടെ സർവീസ്, ദുരന്തത്തിൽ നിന്നും രക്ഷയായത് ഭാഗ്യം കൊണ്ട് മാത്രം

തിരൂരങ്ങാടി : തേഞ്ഞ ടയറും, അടർന്നുവീണ ടയർ ഭാഗങ്ങളുമായും,സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.വിദ്യാർത്ഥികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷയും കൽപ്പിക്കാതെ സർവീസ് നടത്തിയവലിയോറ പാണ്ടികശാലയിലെ കെ. ആർ. എച്ച്. എസ്.( കേരള റസിഡൻഷ്യൽ ഹൈസ്കൂൾ) ലെ ബസ്സിന്റെ ഫിറ്റ്നസാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്തത്. ദേശീയപാത കക്കാട് വെച്ച് വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിന്റെ അപാകതകൾ കണ്ടെത്തി ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. ടയറിന്റെ പല ഭാഗങ്ങളും അടർന്നു പോയതും, ടയർ തേഞ്ഞതുമായിരുന്നു.ഉദ്യോഗസ്ഥർ സ്കൂൾ ബസ് ഓടിച്ച് നോക്കിയപ്പോൾപ്രവർത്തനരഹിതമായ ഹാൻഡ് ബ്രേക്കും, സ്പീഡ് ഗവർണർ വിച്ചേദിച്ച നിലയിലും നിരവധി അപാകതകൾ കണ്ടെത്തിയ വാഹനത്തിന്റെ ഫിറ്റ്നസ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്യുകയായിരുന്നു.തിരൂരങ്ങാടിജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ ...
Other

വേങ്ങര ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം

വേങ്ങര: വേങ്ങര ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ സംഘർഷം. സംഘർഷത്തിൽ വിദ്യാർഥികളിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ ക്ലിനികിന്റെ ചില്ല് തകർന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് വി ദ്യാർഥികൾ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് തല്ല് തുടങ്ങിയത്, ടൗൺ ഗവ. മോഡൽ ഹൈസ്കൂളിലെ ഒരുപറ്റം വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളെ സ്കൂളിലെത്തി തല്ലിപ്പരിക്കേൽപിച്ചതിന്റെ പ്രതികാരമെന്നോണം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സംഘടിച്ചെത്തി ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നാണ് നിഗമനം. വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫിസർ പി. കെ. ഹനീഫയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘർഷം നിയന്ത്രിച്ച്, അപകട സാഹചര്യം ഒഴിവാക്കുകയായിരുന്നു....
Other

ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് ഷട്ടര്‍ അടയ്ക്കുവാന്‍‌‍‍ തീരുമാനം

തിരൂരങ്ങാടി : ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് 2.50 മീറ്ററായി ക്രമീകരിക്കുന്നതിന് ആവശ്യമായ ഷട്ടറുകള്‍ അടയ്ക്കുന്നതിന് തിരൂരങ്ങാടി തഹസില്‍ദാർ സാദിഖ് പി ഒ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ ഓള്‍ഡ് കട്ട് മുതൽ മുക്കം തോട് വരെയുള്ള ചെളി നീക്കം ചെയ്യുന്നതിനും, പാറയില്‍ പ്രദേശത്തെ താല്‍ക്കാലിക ബണ്ടിന് ഫിനാൻഷ്യൽ സാങ്‌ഷൻ ലഭ്യമാക്കുന്നതിനും, ചീര്‍പിങ്ങൽ ഷട്ടര്‍ ആവശ്യമായ അളവില്‍ ക്രമീകരിച്ച് അടയ്ക്കുവാനും യോഗത്തില്‍ തീരുമാനമായി. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി നഗരസഭാ ഉപാദ്ധ്യക്ഷ സി പി സുഹ്റാബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഇക്ബാല്‍ കല്ലുങ്ങൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലി ഒടിയില്‍ പീച്ചു, നന്നമ്പ്ര പഞ്ചായത്ത് മെമ്പര്‍ സൗദ മരക്കാരുട്ടി, നന്നമ്പ്ര പാടശേഖരം കണ്‍വീനര്‍‍ മരക്കാരുട്ടി എ കെ, മൈനര്‍ ഇറിഗേഷന്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷാജി യു വി,...
Crime

വേങ്ങര സ്വദേശിയായ വ്യാജ എസ്‌ഐ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വ്യാജ എസ് ഐ. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബല...
Obituary

കൂരിയാട്ട് വാടക മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര കൂരിയാട് വാടക മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വേങ്ങര വെട്ട് തോട് സ്വദേശി കട്ടിയാടാൻജുബിൻ കുമാർ (38) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ മുറി എടുത്തതായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി....
Local news

ലയൺസ് ക്ലബ്ബ് കോഫി കിയോസ്ക് ഉത്‌ഘാടനം ചെയ്തു

വേങ്ങര: വിധവകൾക്കും വികലാംഗർക്കും ജോലി എന്ന പദ്ധതി പ്രകാരം ലയൺസ് ക്ലബ്ബും ബ്രൂ കോഫിയും സംയുക്തമായി തയ്യാറാക്കിയ കോഫി കിയോസ്‌ക്ക് വേങ്ങര ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ ഉത്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഭാരവികളായ അമർ മനരക്കൽ, സലാം ഹൈറ, പ്രദീപ് കുമാർ, ശാക്കിർ വേങ്ങര, ഫായിസ് നരിക്കോട്ട്, ഇസഹാക്ക് യൂ കെ, കെ ലത്തീഫ്, ശാഹുൽ ചാക്കീരി, നാസർ, രാധാകൃഷ്ണൻ. പി ടി എ പ്രസിഡന്റ് കെ ടി മജീദ്, പ്രിൻസിപ്പൽ മൻസൂർ, ഹെഡ് മിസ്ട്രസ് ജെസ്സി, ടി കെ ദിലീപ്, പോക്കർ പൂഴിത്തറ എന്നിവർ സംബന്ധിച്ചു....
Other

വേങ്ങര സി.എച്ച്.സിയിൽ നാളെ മുതൽ കിടത്തി ചികില്‍സ ആരംഭിക്കും

വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നാളെ (സെപ്റ്റംബർ ആറ് ) മുതൽ കിടത്തി ചികിൽസ ആരംഭിക്കും. രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ  കിടത്തി ചികിൽസയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുക മുഖ്യാഥിതിയാകും. ഡയാലിസ് യൂണിറ്റ് ആരംഭിക്കുന്നതിനായി നാല് കോടി ചെലവിട്ട് നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് ഐ.പി തുടങ്ങുന്നത്. നേരത്തെ ഈ കെട്ടിടം കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിച്ചിരുന്നു. നൂറിലധികം കിടക്കകളും എക്‌സ്‌റേ, മെഡിക്കല്‍ ലാബ് അടക്കമുള്ള സൗകര്യങ്ങളുള്ള സി.എച്ച്.സിയിൽ നിലവിൽ ഒരു സിവില്‍ സര്‍ജന്‍, എട്ട് അസിസ്റ്റന്റ് സര്‍ജന്‍മാർ, അഞ്ച് സ്റ്റാഫ് നഴ്‌സ്, മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, രണ്ട് വീതം ഗ്രേഡു 2 ക്ലീനിങ്ങ് ജീവനക്കാരുമാണുള്ളത്. ആ...
Accident

ഊരകത്ത് ടോറസ് ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. ഊരകം പൂളാപ്പീസ് സ്വദേശി വിഷ്ണു (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നുഹ്മാൻ സൈജലിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 നാണ് അപകടം
Local news

മാലിന്യങ്ങൾ തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു

കണ്ണമംഗലം പൂച്ചോലമാട് നൊട്ടപ്പുറം ഇറക്കത്തില്‍ സ്ഥിരമായി മാലിന്യം തള്ളുന്ന വേങ്ങരയിലെ കാന്റീൻ ജീവനക്കാരനെ ക്ലീന്‍ പൂച്ചോലമാട് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി അവിടെ ഉണ്ടായിരുന്ന മുഴുവന്‍ മാലിന്യങ്ങളും വാരിച്ചു. നൗഫൽ ചുക്കന്‍, സിറാജ് താട്ടയില്‍ , അസീസ് Op, ഷറഫുദ്ധീൻ താട്ടയില്‍, സല്‍മാന്‍ ഫാരിസ് M, റഹൂഫ് Op, ഫിറോസ് pp എന്നിവർ പങ്കെടുത്തു. വീഡിയോ മാസങ്ങൾക്കു മുമ്പ് ഇതുപോലെ വേസ്റ്റ് നിക്ഷേപിച്ചവരെ കൊണ്ട് തന്നെ ക്ലീൻ പൂച്ചോലമാടിന്റെ നേതൃത്വത്തിൽ വാരിച്ചിരുന്നു. ഇനിയും ഇതുപോലെ വേസ്റ്റ് ഇടുന്നവർക്ക് എതിരെ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് ക്ലീൻ പൂച്ചോലമാട് പ്രവർത്തകർ അറിയിച്ചു....
Accident

അമ്മക്ക് മുമ്പിൽ ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു

കുന്നുംപുറം : അമ്മയ്ക്കൊപ്പം നടന്നു പോകുകയായിരുന്ന കുട്ടി കാറിടിച്ചു മരിച്ചു. ജസീറ ഓഡിറ്റോറിയത്തിന് സമീപം നെല്ലിക്കപറമ്പിൽ താമസിക്കുന്ന കെ.പി. അഭിലാഷ് - സരിത എന്നിവരുടെ മകൾ അക്ഷര (6) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു അഭിരാമിക്ക് പരിക്കേറ്റു. വേങ്ങര കുന്നുംപുറം റൂട്ടിൽ ജസീറ ഓഡിറ്റോറിയത്തിനടുത്ത് ഇന്ന് രാവിലെ10:15ഓടെ ആണ് അപകടം. സരിതയും കുട്ടികളും റോഡിലൂടെ നടന്നു പോകുമ്പോൾ കുന്നുംപുറം ഭാഗത്ത് നിന്ന് വന്ന കാറിടിക്കുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷര മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി യാണ്....
Other

‘മാസി’ന്റെ കൈപിടിച്ച് അഞ്ച് യുവതികൾ കൂടി സുമംഗലികളായി

കണ്ണമംഗലം : 5 യുവതികൾ കൂടി പുതുജീവിതത്തിലേക്ക്. സാക്ഷികളായി 3500 പേരും. കണ്ണമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക റിലീഫ് സെല്ലി’ ന്റെ (മാസ്) മൂന്നാമത് സമൂഹവിവാഹവും ചെറുശ്ശാലി മൂസഹാജി അനുസ്മരണവും എടക്കാപ്പറമ്പ് ജസീറ ഓഡിറ്റോറിയത്തിലാണ് നടന്നത്. ഓരോരുത്തർക്കും പത്തുപവന്റെ സ്വർണ്ണാഭരണങ്ങളും വധൂവരന്മാർക്കുള്ള വിവാഹവസ്ത്രങ്ങളും നൽകിയാണ് ഇവരെ കൂട്ടായ്മ പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്. 3,500 പേർക്കായിരുന്നു സദ്യ. ഇതിനുമുൻപ് മാസ് 14 പേരുടെ വിവാഹം ഇങ്ങനെ നടത്തിയിട്ടുണ്ട്. നിക്കാഹിന് എൻ. അബ്ദുള്ളക്കുട്ടി മുസ്‌ലിയാരും കല്യാണത്തിന് എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരിയും കാർമികത്വം വഹിച്ചു. പൊതുചടങ്ങ് കൈരളി ടി.എം.ടി. ഉടമ പഹലിഷ കള്ളിയത്ത് ഉദ്ഘാടനംചെയ്തു. വി.പി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. പി. സുരേന്ദ്രൻ, കെ.സി. അബ്ദുറഹിമാൻ, കെ.പി.സി.സി. അംഗം പി.എ. ചെറീത്, കെ.പി. അബ്ദു...
Local news

മമ്പുറം ഹെൽത്ത് സെന്റർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

എ ആർ നഗർ: കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ മമ്പുറം സബ് സെന്റർ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ആയി ഉയർത്തി പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. ആരോഗ്യം - കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉൽഘാടനകർമം നിർവഹിച്ചു. പി. കെ. കുഞ്ഞാലികുട്ടി എം. എൽ. എ അധ്യക്ഷനായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JeihglRgD5f83E7MDZIiXY എം പി അബ്ദുസ്സമദ് സമദാനി. എം. പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ, ജില്ലാ കളക്ടർ പ്രേകുമാർ ഐ എ എസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. ആർ. രേണുക, ജില്ലാ പ്രോഗ്രാം മാനേജർ (ആരോഗ്യ കേരളം ) ഡോ. ടി എൻ. അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിയാഖത്തലി കാവുങ്ങൽ, വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ പി. കെ ഹനീഫ, അബ്ദുൽ റഷീദ് കൊണ്ടാനത്ത്,ലൈല പുല്ലൂണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ പി കെ അബ്ദുൽ റഷീദ്, എ പി അബ്ദുൽ അസ...
Crime

വേങ്ങരയിൽ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വേങ്ങര : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വേങ്ങര കണ്ണാട്ടിപ്പടി നൊട്ടപ്പുറം മണ്ണിൽ അനിൽ (43) ആണ് പിടിയിലായത്. വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ ആന്റിനർകോട്ട് സ്പെഷ്യൽ ടീമും ചേർന്ന് ഇന്നലെ വൈകിട്ട് വേങ്ങര ഗാന്ധിക്കുന്നു കോളനിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതിക്കെതിരെ കവർച്ച, വധശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ബഹു മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ SI ഗിരീഷ് എം, ASI അശോകൻ, ജില്ലാ ആന്റി നർക്കോട്ടിക് സ്കോട് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, R ഷഹേഷ്, സിറാജ്ജുദ്ധീൻ K, മോഹനദാസ്,സൽമാൻ, ഫൈസൽ, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ്...
Local news

ആഘോഷം അപകടരഹിതമാക്കാൻ വിനോദ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ചെരുപ്പടി മല, കെട്ടുങ്ങൽ, മിനി ഊട്ടി എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന തിരൂരങ്ങാടി: പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും ' റൈസിങ്ങിനും എത്തുന്നത് തടയാനും, നിയമലംഘിച്ച് നിരത്തിലിറങ്ങുന്നത് തടയാനും വിനോദ കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞദിവസം തിരൂരങ്ങാടി താലൂക്കിലെ, പ്രധാന ടൗണുകൾ തീരദേശ മേഖല, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ചും റോഡ് സുരക്ഷ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. തിരൂരങ്ങാടിജോയിൻ്റ് ആർ ടി ഒ...
Obituary

ഹജ്ജിന് പോയ വേങ്ങര സ്വദേശിനി ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തിയ സ്ത്രീ ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര മുക്രിയൻ കല്ലുങ്ങൽ സൈതലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ (58) ആണ് ഉംറ നിർവഹിക്കുന്നതിനിടയിൽ ഇഹ്റാമിൽ മർവയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചത്. എടരിക്കോട് മമ്മാലിപ്പടി സ്വദേശിനിയാണ്.
Crime

ഭക്ഷ്യ വിഷബാധ ആരോപിച്ച് ഹോട്ടലിൽ നിന്ന് പണം തട്ടൽ; അഞ്ച് പേർ പിടിയിൽ

വേങ്ങര: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന സംഘം വേങ്ങരയില്‍ പിടിയില്‍.ഹോട്ടലില്‍നിന്ന് ചിക്കന്‍ ബ്രോസ്റ്റ് അടക്കം കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച്‌ പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ ആവശ്യപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം (33), സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണില്‍ വീട്ടില്‍ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയില്‍ വീട്ടില്‍ ജാസിം (21), പൂച്ചോലമാട് പുതുപ്പറമ്ബില്‍ വീട്ടില്‍ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്. മേയ് 29ന് വൈകീട്ട് ഫ്രെഡോ കേക്ക് ആന്‍ഡ് കഫേയില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പഴകിയ ഭക്ഷണമാണെന്നാരോപിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 30ന് സമാന രീതിയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്തി...
Local news

ഗൃഹസന്ദർശനം നടത്തിയ അദ്ധ്യാപകരുടെ ഇടപെടൽ വിദ്യാർത്ഥിക്ക് തുണയായി

വേങ്ങര: കോവിഡ് കാലത്ത് കുടുംബം പ്രതിസന്ധിയിലായതോടെ പ്ലസ് ടു പഠനം മുടങ്ങിയ വേങ്ങര വലിയോറ ബി.ആർ.സി ക്ക് സമീപം താമസിക്കുന്ന വാക്യതൊടിക സിനാന് ഇന്നലെ സന്തോഷപ്പെരുന്നാളായിരുന്നു. പഠനം മുടങ്ങിയെങ്കിലും ഫീസ് അടക്കാനാവാത്തതിനെ തുടർന്ന് പഠിച്ച സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി ബുക്ക് കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു കൂട്ടം അധ്യാപകർ ഗൃഹസന്ദർശനത്തിന് എത്തിയത്. കുടുംബത്തിൻ്റെ പ്രയാസങ്ങൾക്കിടെ ഇളയ സഹോദരി സൈക്കിളിൽ നിന്നും വീണ് കാലിന് പരിക്കേറ്റതും കൂടിയായതോടെ കുടുംബം വിഷമത്തിലായി നിൽക്കുമ്പോഴാണ് ബി.ആർ.സിയിൽ പരിശീലനത്തിന് വന്ന മലയാളം അധ്യാപക കൂട്ടായ്മയിലെ ഒരു കൂട്ടം അധ്യാപകർ വീട്ടിലെത്തിയത്.കുട്ടിയെ അറിയാൻ എന്ന പരിപാടിയുടെ ഭാഗമായാണ് ഇവർ സിനാൻ്റെ വീട് സന്ദർശിച്ചത്.വീട്ടിലെ ദയനീയ അവസ്ഥ കുട്ടികൾ തന്നെ വിശദീകരിച്ചതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നേറ്റ് അധ്യാപകർ മടങ്ങി. ഗൃഹസന്ദർശന അനുഭവം പരിശീലന ക്ലാസിൽ...
Local news, Other

വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണം

വേങ്ങര: വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണമെന്ന് പി.കെ.നൗഫൽ അൻസാരി. വേങ്ങര ടൗണിൽ എ.പി.എച്ച്.ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിൽ നടത്തിയ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം നൽകിയ സന്ദേശത്തിലാണ് ഈ കാര്യം ഊന്നിപറഞ്ഞത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ സഹാനുഭൂതി കാണിക്കാനും നോമ്പ് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു....
Accident

കുന്നുംപുറത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,

വേങ്ങരകുന്നുംപുറത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുള്ളിപ്പാറ സ്വദേശി പനക്കൽ കാരിക്കുട്ടിയുടെ മകൻ മാനുകുട്ടൻ (48) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി 8.30ന് കുന്നുംപുറം തൊട്ടശ്ശേരിയറ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം.
Crime

വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട, 2 പേർ പിടിയിൽ

വേങ്ങര: വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ക്രിസ്റ്റല്‍ രൂപത്തിലുള്ള ക്രിസ്റ്റല്‍ എംഡിഎംഎ യാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാണെന്നും ഇതിനായി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വേങ്ങരയില്‍ നിന്നും വീണ്ടും മാരക ലഹരി മരുന്ന് പിടികൂടുന്നത്. 21 വയസില്‍ താഴെയുള്ള രണ്ടായിരത്തോളം പേരാണ് രണ്ടു വര്‍ഷത്തിനിടെ മയക്കുമരുന്നുമ...
Crime

സൗഹൃദം നടിച്ച് ലോഡ്ജിലെത്തിച്ച് യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു: വേങ്ങര സ്വദേശി അറസ്റ്റിൽ

കല്പറ്റ: യുവതിയെ സൗഹൃദം നടിച്ച്‌ കബളിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് പിടിയിലായത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്. വേങ്ങര സ്വദേശിനിയെ സൗഹൃദം നടിച്ച്‌ അബ്ദുല്‍ ഹമീദ് കല്പറ്റയിലെത്തിച്ച്‌ ലോഡ്ജില്‍ മുറിയെടുത്തു. യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് യുവതിയുടെ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച്‌ ഇയാള്‍ കടന്നുകളയുകയായിരുന്നു. ലോഡ്ജില്‍ ഇയാള്‍ നല്‍കിയിരുന്നത് സ്വന്തം തിരിച്ചറിയല്‍ രേഖയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സിംകാര്‍ഡും ഇയാളുടെ പേരിലായിരുന്നില്ല. അബ്ദുല്‍ ഹമീദ് മോഷണം നടത്തിയ സമയത്ത് ഉപയോഗിച്ച ഫോണും പിന്നീട് ഉപയോഗിച്ചില്ല. തൊപ്പി ധരിച്ച്‌ വന്നതിനാല്‍ സി.സി.ടി...
Other

ജലക്ഷാമം രൂക്ഷം, നന്നമ്പ്രയിൽ കൃഷി കരിഞ്ഞുണങ്ങുന്നു; തഹസിൽദാറും സംഘവും പരിശോധിച്ചു

തിരൂരങ്ങാടി: കടുത്ത വേനലിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. ബാക്കിക്കയം അണക്കെട്ട് തുറക്കാതെ കരിഞ്ഞുണങ്ങുന്ന കൃഷിയെ രക്ഷിക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനം. മോര്യാകാപ്പ്, ന്യൂക്കട്ട്, ചീര്‍പ്പിങ്ങല്‍, കാളംതിരുത്തി, കൊടിഞ്ഞി പാടം, വെഞ്ചാലി, മുക്കം പ്രദേശങ്ങളിലെ തോടുകളും വയലുകളും സംഘം നോക്കി കണ്ട്ു. പ്രദേശത്തെ കര്‍ഷകരുമായും ജനപ്രതിനിധികളുമായും സംഘം സംസാരിച്ചു.തഹസീല്‍ദാര്‍ക്ക് പുറമെ ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ മലപ്പുറം ബാലകൃഷ്ണന്‍, എസിസ്റ്റന്റ് എഞ്ചിനിയര്‍ യു.വി ഷാജി, നന്നമ്പ്ര സെക്രട്ടറി ബിസ്്‌ലി ബിന്ദു, കൃഷി ഓഫീസര്‍ വി സംഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്...
Malappuram

ബജറ്റിൽ വേങ്ങരക്ക് പ്രഖ്യാപനങ്ങൾ ഏറെ

ഫ്ലൈ ഓവർ, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡിയം സംസ്ഥാന ബഡ്ജറ്റിൽ വേങ്ങര നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി നിരവധി പ്രഖ്യാപനങ്ങൾ. വേങ്ങര ടൗണിലെ തിരക്കിന് പരിഹാരമായി ഫ്ലൈ ഓവർ, വിവിധ സർക്കാർ ഓഫീസുകൾ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി വേങ്ങരയിൽ പുതുതായി മിനി സിവിൽ സ്റ്റേഷൻ, ശുദ്ധജല വിതരണതിനായി മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ, അചനമ്പലം- കൂരിയാട്, കുഴിപ്പുറം-ആട്ടീരി- കോട്ടക്കൽ, എടരിക്കോട്-പറപ്പൂർ- വേങ്ങര, ഊരകം-നെടുവക്കാട്- നെടിയിരുപ്പ് എന്നിങ്ങനെ നാല് റോഡുകളും മമ്പുറം ലിങ്ക് റോഡും നിർമിക്കും. വലിയോറ തേർകയം പാലം, ആട്ടീരിയിൽ പാലം എന്നിങ്ങനെ രണ്ടുപാലങ്ങൾ നിർമിക്കുന്നതിനും ബഡ്ജറ്റിൽ തുകവകയിരുത്തി. മറ്റത്തൂരിൽ കടലുണ്ടി പുഴക്ക്‌ കുറുകെ ചെക്ക് ഡാം, ഊരകം കാരത്തോട്- കുന്നത്ത് ജലസേചന പദ്ധതി, ഊരകത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം, പറപ്പൂർ പി. എച്ച്...
Other

വെള്ളത്തിന് വേണ്ടിയുള്ള ‘യുദ്ധം’ തുടങ്ങി, പഞ്ചായത്തും കർഷകരും ശുദ്ധജലത്തിനായി തർക്കത്തിൽ

തിരൂരങ്ങാടി: ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പ്രവചനങ്ങൾ നടന്നിട്ടുണ്ട്. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര- തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്. 6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുദ്എ അധ്വാനമാണ് ഈ ...
error: Content is protected !!