യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍
പത്തനംത്തിട്ട : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഞ്ചാവുമായി വീണ്ടും എക്‌സൈസിന്റെ പിടിയില്‍. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എസ്.നസീബാണ് പിടിയിലായത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരു വര്‍ഷം മുന്‍പും ഇയാള്‍ക്കെതിരെ എക്‌സൈസ് കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു....