വള്ളിക്കുന്ന് ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം : വള്ളിക്കുന്ന് ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു.മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി ഷഹര്‍ബാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ബ്ലോക്ക് മഹിളാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിടി ബിന്ദു അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് ലെവല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

വള്ളിക്കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി ഐ വീരേന്ദ്രകുമാര്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ സന്ധ്യാ കാരന്തോട്, വനജ ടീച്ചര്‍, ജില്ലാ ഭാരവാഹികളായ ബിന്ദു മോഹന്‍ദാസ്, പി പി സുലൈഖ, സരിത, കല്യാണി രാമചന്ദ്രന്‍, ശോഭന, മണ്ഡലം പ്രസിഡണ്ടുമാരായ ബേബി, അംബിക, പ്രമീള, അസ്‌കര്‍ അലി, അനുമോദ് കാടശ്ശേരി, കോശി, ഉണ്ണി മൊയ്തു, അനിത ദാസ് എന്നിവര്‍ പങ്കെടുത്തു. ഇ ദാസന്‍, വത്സമ്മ മൂന്നിയൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.

error: Content is protected !!