Wednesday, August 19

ഇനി കൊടിഞ്ഞി തിരുത്തിയിലേക്കും ബസ് സർവീസ് ആരംഭിക്കുന്നു

ഇനി കൊടിഞ്ഞി തിരുത്തിയിലേക്കും ബസ് സർവീസ്.

നന്നമ്പ്ര പഞ്ചായത്ത് 24 ആം വാർഡായ തിരുത്തി പ്രദേശത്തേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നു. ഉൾപ്രദേശമായ തിരുത്തിയിലേക്ക് നിലവിൽ പൊതുഗതാഗത സംവിധാനം ഇല്ല.
ചുറ്റുഭാഗവും വയലുകളാൽ ചുറ്റപ്പെട്ട ദ്വീപ് പോലെയുള്ള പ്രദേശമാണ്. വാർഡിലെ ജനപ്രതിനിധികളായ റഷീദ് മറ്റത്ത്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ റഹിയാനത്ത്

പി പി മുനീർ, എന്നിവരുടെയും ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ് കുറ്റൂരിൻ്റെയും ശ്രമഫലമായാണ് തിരുത്തിയിലേക്ക് .

ബസ് സർവീസ് ആരംഭിക്കുന്നത്. അനുമതി ലഭിച്ചാൽ കൊണ്ടോട്ടി, പുകയൂർ, ചെമ്മാട്, കൊടിഞ്ഞി തിരുത്തി റൂട്ട് മിനി ബസ് ആണ് സർവീസ് നടത്തുക. ഇന്ന് ട്രെയൽ നടത്തും. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി അനുമതി നൽകിയാൽ തിരുത്തി പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം പൂവണിയും. ബസ് സർവീസ് ആരംഭിച്ചാൽ ഈ പ്രദേശത്തുകർക്ക് ഏറെ ഗുണം ചെയ്യും. പ്രശസ്തമായ കൊടിഞ്ഞി പള്ളി യിലേക്ക് ഉള്ള വഴി കൂടിയാണിത്.

error: Content is protected !!