
ഓമച്ചപ്പുഴ: രാഷ്ട്രീയ, മത,സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഓമച്ചപ്പുഴ കണ്ടാണത്ത് കമ്മുകുട്ടി എന്ന ബാപ്പു ഹാജി(80)അന്തരിച്ചു. ദീർഘ കാലം നടുവിലങ്ങാടി ഹയാത്തുൽ ഇസ്ലാം കേന്ദ്ര മദ്രസജനറൽ സെക്രട്ടറി,
ഓമച്ചപ്പുഴ പുത്തൻ പള്ളി മഹല്ല് കമ്മറ്റി അംഗം, മുസ്ലിം ലീഗ് പ്രാദേശിക നേതാവ് നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ:പാവേരിപറമ്പിൽ കദിയാമു
മക്കൾ: ഷൗക്കത്ത്(സിവിൽ എഞ്ചിനീയർ),ഫാത്തിമ(വൈലത്തൂർ), ആയിശുമ്മു(പെരിഞ്ചേരി),
മറിയാമു(തിരൂർ), ബുഷ്റ(ഓമച്ചപ്പുഴ), റുബീന(പുത്തനത്താണി).
മരുമക്കൾ:ഷംന (തലക്കടത്തൂർ),പരേതനായ ഹൈദ്രു (വൈലത്തൂർ),മുഹമ്മദ്(പെരിഞ്ചേരി),
മുഹമ്മദ് (ബാവ)(തിരൂർ),അബ്ദുൽഗഫൂർ(ഒമച്ചപ്പുഴ),ഷാഫി(പുത്തനത്താണി)