Thursday, October 15

എആർ നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണം, എട്ട് പേർക്ക് പരിക്ക്

എആർ നഗർ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. യാറത്തുംപടി, കാരച്ചിന പ്രദേശങ്ങളിൽ ആണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്. പൂക്കാടൻ റംഷീദിനെയാണ് മെഡിക്കൽ കോളേജിൽ ചികിത്സിച്ചത്. പൂതേരി കുഞ്ഞമ്മയെ വീട്ടിനുള്ളിൽ കയറിയാണ് ആക്രമിച്ചത്. കുട്ടികൾ ഉൾപ്പെടെ വഴി യാത്രക്കാരെയും തെരുവ് നായ്ക്കൾ കൂട്ടത്തോടെ വന്നു ആക്രമിച്ചു.

പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായ്ക്കൾ കാരണം ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.