തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്കിലേക്ക് മാറ്റിയ ഡയാലിസിസ് സെന്റര്‍ കെ.പി. എ. മജീദ് എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. പഴയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന ബില്‍ഡിംഗില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ പറ്റാത്ത അസൗകര്യവും ആശുപത്രി വിപുലീകരണത്തി ന്റെ ഭാഗമായി അടുത്ത് തന്നെ പഴയ കെട്ടിടം പൊളിക്കാനിരിക്കുന്നതുമാണ് പുതിയ ബ്ലോക്കിലേക്ക് സെന്റര്‍ മാറ്റിയത്. പുതിയ ബ്ലോക്കില്‍ 25 ഓളം മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും.

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍ ,സോനാ രതീഷ്, സി.പി. സുഹ്‌റാബി, അഹമ്മദ് കുട്ടി കക്കടവത്ത്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.കെ. അബ്ദുല്‍അസീസ്, എം. മനോജ് കുമാര്‍, എം. അബ്ദുറഹിമാന്‍ കുട്ടി, എം.പി. ഇസ്മായില്‍, കെ. മൊയ്തീന്‍ കോയ, ശ്രീരാഗ് മോഹന്‍, സിദ്ധീഖ് പനക്കല്‍, വി.പി. കുത്താമു, മലയില്‍ പ്രഭാകരന്‍, സി.പി. ലത്തീഫ്, കെ. രത്‌നാകരന്‍, ഡോ: ഹാഫിസ് റഹ്‌മാന്‍ പ്രസംഗിച്ചു. സി.പി. ഇസ്മായില്‍ സ്വാഗതവും ലീജ എസ്. ഖാന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!