
തിരൂരങ്ങാടി : ഡിവിഷൻ സാഹിത്യോത്സവ് നാളെ മുതൽ 14 വരെ പതിനാറുങ്ങലിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിവിഷന് കീഴിലെ പത്ത് സെക്ടറുകളിൽ നിന്നായി 2,000ത്തോളം പ്രതിഭകൾ മാറ്റുരക്കും. ജൂൺ 12 വെള്ളി വൈകുന്നേരം 5.00 മണിക്ക് സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ കരിപറമ്പ് പതാക ഉയർത്തും. വൈകിട്ട് ഏഴിന് ഇബ്രാഹിം സഖാഫി പുഴക്കാട്ടീരി പ്രഭാഷണം നടത്തും.
ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സംഗമം സമസ്ത എസ് വൈ എസ് കേരള എക്സിക്യൂട്ടീവ് മെമ്പർ സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്യും.
Dr. അനിൽ ചെലേമ്പ്ര മുഖ്യാതിഥിയാകും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മൻസൂർ പൊന്നാനി സാഹിത്യ ഭാഷണം നടത്തും. സാംസ്കാരിക-സാമൂഹിക സംഘടനാനേതാക്കൾ സംബന്ധിക്കും.
ഞായറാഴ്ച നടക്കുന്ന സമാപന സംഗമം തിരൂരങ്ങാടി നിയോജക മണ്ഡലം എം എൽ എ PMA സമീർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തും. രാഷ്ട്രീയ, സാമൂഹിക, സംഘടനാ നേതാക്കൾ സംബന്ധിക്കും.
സാഹിത്യോത്സവിന്റെ ഭാഗമായി ഐ പി ബി പുസ്തകപുര തിരൂരങ്ങാടി മുനിസിപ്പാലിറ്റി വൈ. ചെയർമാൻ എം അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം നിർവഹിക്കും. “മൗനത്തിന്റെ രാഷ്ട്രീയം: എഴുതപ്പെടാത്ത വരികളും പറയപ്പെടാത്ത വാക്കുകളും” “എഴുതപ്പെട്ടതിനപ്പുറം: തുറന്നുപറയാത്ത ജീവിതസത്യങ്ങൾ” “അന്ധമായ നീതി, അദൃശ്യമായ അനീതി.” “സമന്വയ ഗീതം” എന്നി സാംസ്കാരിക പ്രോഗ്രാമുകൾ വിവിധ വേദികളിലായി ജൂൺ 13,14 തീയതികളിൽ നടക്കും.
വിവിധ സെഷനുകളിലായി സ്വാദിഖ് നിസാമി, Dr. NS അബ്ദുൽ ഹമീദ്, അഡ്വ. സഫ്വാൻ, അഡ്വ. സൈനുദ്ധീൻ സംബന്ധിക്കും.
വർത്താസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, ഫാറൂഖ് പാലോക്കിൽ ഡിവിഷൻ സെക്രട്ടറിമാരായ മുഹമ്മദ് അസ്ഹർ സി എച്ച്, സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.