
പരമ്പരാഗത മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രിയങ്കാ ഗാന്ധി വാദ്ര എം.പി പറഞ്ഞു. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ ഉന്നമനത്തിനുമായി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനായി
നിലമ്പൂർ കെ.ടി.ഡി.സി ടാമറിൻഡിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. കളിമണ്ണിൻ്റെ ലഭ്യതക്കുറവ്, ന്യായമായ വില ലഭിക്കാത്തത്, യന്ത്രവൽകരണത്തിൻ്റെയും ആധുനിക വിപണന തന്ത്രങ്ങളുടെയും അഭാവം, ഗതാഗത ചെലവിൻ്റെ വർദ്ധന തുടങ്ങി വിവിധ പ്രശ്‌നങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പാത്രനിർമ്മാണത്തിന് ഉപയോഗിക്കാവുന്ന കളിമണ്ണ് ഉണ്ടെകിലും എടുക്കാനാവുന്നില്ല. ലൈസൻസ് ഉള്ള രുെ കരകൗശല തൊഴിലാളിക്ക് 50 മെട്രിക് ടൺ മണ്ണ് അനുവദിക്കാവുന്നതാണ്. എന്നാൽ ലൈസൻസുള്ളവർ നന്നേ കുറവാണ്. ഈ സാഹചര്യത്തിൽ വൈദഗ്ധ്യമുള്ളവർക്ക് ലൈസൻസ് നൽകുന്നതിന് ഐ. ടി. ഡി.പി യും തദ്ദേശസ്ഥാപനങ്ങളും മുൻകയ്യെടുക്കണമെന്നും എം.പി പറഞ്ഞു. സ്വകാര്യഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നതിന് വനം വകുപ്പ് തടസ്സം നിൽക്കുന്നത് ഒഴിവാക്കണം. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഐ.ഡി കാർഡ് നൽകും. മൺപാത്ര നിർമ്മാണ മേഖല കേന്ദ്രീകരിച്ച് ഹെറിറ്റേജ് വില്ലേജ് സ്ഥാപിക്കുന്നതിൻ്റെ സാധ്യത പരിശോധിക്കും. പാത്ര നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ജില്ലാ കളക്റ്ററുടെ റിപ്പോർട്ട് ലഭിച്ച ശേഷം വീണ്ടും യോഗം ചേർന്ന് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, എ. ഡി. എം. പി. ഒ. സാദിഖ്, അസിസ്റ്റൻ്റ് കളക്റ്റർ ഇന്ദു സാക്ഷി, ആർക്കിടെക്റ്റ് ആഷ്മിത ജെറോ എം,
സാമൂഹ്യ ശാസ്ത്രജ്ഞ ഡോ. രജനി എ, ഡിസൈനർ ശിവദാസൻ കെ. കെ
സമൂഹ നേതാവ് ഗോപാലൻ എം, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു