Saturday, July 25

ഹയർസെകണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ തല്ല് അനേഷണം നടത്താൻ ജില്ലാ കളക്ടറൂടെ ഉത്തരവ്

തിരുരങ്ങാടി : തിരുരങ്ങാടിയിലെ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ തിരൂരങ്ങാടി ടൗണിലെ റോഡിൽ വെച്ച് നടക്കുന്ന വിദ്യർഥികൾക്കിടയിൽ ചേരി തിരിഞ്ഞുള്ള സംഘർഷം വലിയ അപകട സുചനയാണ് നൽകുന്നത് വിദ്യാർത്ഥികൾ ഇങ്ങനെ കയറുരി വിടുന്നത് കാരണം പ്രദേശത്തെ നാട്ടുകാർ വ്യാപാരികൾ യാത്രക്കാർ എന്നിവർക്ക് കടുത്ത ബുദ്ധിമുട്ട് നേരിടുന്നതിനാൽ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ പരാതിയിൽ ജില്ലാ കളക്ടർ മലപ്പുറം വിദ്യഭ്യാസ ഉപ ഡയറക്ടറോടും ജില്ലാ പോലീസ് മേധാവിയോടും അനേഷണം നടത്താൻ ആവശ്യപ്പെട്ടു . മിക്ക ദിവങ്ങളിലും
റോഡിൽ നടക്കുന്ന കൂട്ട തല്ല് നിസ്‌ക്കാര പള്ളി കോബൌണ്ടിലേക്ക് എത്തിയത് കാരണം പ്രാർത്ഥനക്ക് വരുന്നവർക്കും റോഡിൽ സഞ്ചരിക്കുന്ന സ്ത്രീകൾ കുട്ടികൾ വാഹനങ്ങൾ എന്നിവ ഏറെ പ്രയാസവും ഏറെ നേരം റോഡിൽ ഗതാഗത തടസ്സവും അനുഭവപെടുന്നുണ്ട് . ഇത്തരം സംഘടനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ കീഴിൽ വേണ്ട നിർദ്ദേശം കിട്ടാത്തതാണ് പ്രധാന കാരണമെന്ന് തോന്നുന്നു. ഹയർ സെക്കണ്ടറി അദ്ധ്യാപകരെയും പ്രധാന അദ്ധ്യാപകരെയും ചേർത്ത് വിദ്യഭ്യാസ ഡപ്യൂട്ടി ഡയറക് ടറുടെ സനിധ്യത്തിൽ യോഗം വിളിച്ചു
പ്രശ്ന പരിഹാരം കാണണമെന്ന് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ നിവേദനത്തിലൂടെ ആവശ്യ പെട്ടിരുന്നു .

error: Content is protected !!