Wednesday, July 29

കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; സുരക്ഷിതനെന്ന് സ്ഥിരീകരണം

കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; സുരക്ഷിതനെന്ന് സ്ഥിരീകരണം

മേഘാലയ യാത്രയ്ക്കിടെ കാണാതായിരുന്ന ദിൽഷാദിനെ കണ്ടെത്തി. അദ്ദേഹം നിലവിൽ സുരക്ഷിതനാണെന്ന ആശ്വാസകരമായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് യാത്ര തടസ്സപ്പെട്ടത്. തുടർന്ന് മേഘാലയയിലെ പൈനൂർസ്ല (Pynursla) പ്രദേശത്തെ പി.എച്ച്.സി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവിൽ ആവശ്യമായ ചികിത്സയും പരിചരണവും ലഭിച്ചുവരികയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. ചേലേമ്പ്ര പാറയിൽ പുല്ലി പറമ്പ്സ്വദേശിയായ യാത്രാ ടുഡെ ട്രാവൽ ചാനൽ യുട്യൂബർ ദിൽഷാദിനെ 22 മുതൽ ആണ് കാണാതായത്. ഈമാസം ആറിന് ആസാം ഭാഗത്തെന്ന് പറഞ്ഞു പോയതായിരുന്നു. എന്നാൽ ഈ 22 മുതൽ യാതൊരു വിവരവും ഇല്ലായിരുന്നു. ഇതേ തുടർന്ന് ഭാര്യ തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തിയതായി ആശ്വാസ വാർത്ത എത്തിയത്.

error: Content is protected !!