Friday, March 20

Author: tirurangaditoday

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അറബിക് അസി. പ്രൊഫ. അഭിമുഖം കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക് അസി. പ്രൊഫ. തസ്തികയിൽ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒരൊഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ : 9447234113. പി.ആർ. 1396/2024 എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി സീറ്റൊഴിവ് കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ സ്വാശ്രയ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് സ്പോർട്സ് ക്വാട്ട - 2, ലക്ഷ്വദീപ് - 1, എൻ.ആർ.ഐ - 1, പി.ഡബ്ല്യൂ.ഡി. - 3, എന്നീ വിഭാഗംങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി. ക്യാപ് ഐ.ഡി. ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 30-ന് രാവിലെ 10.30 മണിക്ക് സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0494 2407345. പി.ആർ. 1397/2024 എം.എസ് സി...
Malappuram

സി.എച്ചിനെ പൊതുസമൂഹം നിരന്തരം സ്മരിക്കുന്നു ; സാദിഖലി ശിഹാബ് തങ്ങള്‍

അനുയായികള്‍ മാത്രമല്ല മലബാറിലെയും കേരളത്തിലെയും പൊതുസമൂഹം നിരന്തരം സ്മരിക്കുന്ന വ്യക്തിത്വമാണ് സി.എച്ച്. മുഹമ്മദ് കോയ എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ചിന്റെ വിയോഗം നമുക്ക് നഷ്ടബോധമുണ്ടാക്കുന്നില്ല. ജീവിച്ചിരുന്നപ്പോഴും മരിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ സാന്നിധ്യം പൊതുസമൂഹത്തിലുണ്ട്. പ്രവൃത്തിയിലൂടെയും പ്രഭാഷണങ്ങളിലൂടെയും പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സി.എച്ച്. തിയറി മാത്രമായിരുന്നില്ല മനോഹരമായ പ്രാക്ടിക്കല്‍ കൂടിയായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച എം.പി. അബ്ദുസമദ് സമദാനി എം.പി. അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല...
Malappuram

ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ല, പൂര്‍ണ പരാജയം ; പിവി അന്‍വര്‍

മലപ്പുറം : ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അര്‍ഹതയില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും പിവി അന്‍വര്‍. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കണം. ഒരു റിയാസ് മതിയോ സഖാക്കള്‍ ആലോചിക്കട്ടെ. എന്തേ പാര്‍ട്ടിക്ക് ഇടപെടാന്‍ സാധിക്കാത്തത്? കേരളത്തിലെ പ്രിയപ്പെട്ട സഖാക്കള്‍ക്ക...
Malappuram

പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് പൂജ്യത്തിലെത്തി കമ്മ്യൂണിസ്റ്റുകാര്‍ക്കും മുഖ്യമന്ത്രിയെ വെറുപ്പ് ; പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം ; കേരളത്തില്‍ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. ആ സൂര്യന്‍ കെട്ടുപോയി എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100 ല്‍ നിന്ന് പൂജ്യമായി താഴ്ന്നു. സിഎമ്മിനോട് കമ്മ്യൂണിസ്റ്റുകാര്‍ക്കും വെറുപ്പാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിന്‍ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാന്‍ പറഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അജിത് കുമാറിനെ അന്വേണത്തില്‍ നിന്നും മാറ്റിനിര്‍ത്തണനമെന്ന് ഞാന്‍ പറഞ്ഞു. ഡിജിപി സാധുവല്ലേയെന്നും ഞാന്‍ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിനു ചുറ്റുമാണ് ഈ സ്ഥലങ്ങള്‍. മഹാനായ...
Malappuram

മുഖ്യമന്ത്രി എന്നെ ചതിച്ചു, മുഖ്യമന്ത്രിക്ക് എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേട്, സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷിക്കണം ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം : മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണെന്നും അന്‍വര്‍ വെല്ലുവിളിച്ചു. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണം കൊണ്ടുവന്നതില്‍ കുറച്ച് പൊലീസ് അടിച്ചുമാറ്റിയെന്ന നേരത്തെയുള്ള ആരോപണത്തിലുള്ള വെളിപ്പെടുത്തലാണ് വീഡിയോയി അന്‍വര്‍ പുറത്തുവിട്ടത്. 2023ല്‍ വിദേശത്തുനിന്ന് എത്തിയ കുടുംബവുമായ...
Local news

കുണ്ടൂര്‍ പി.എം.എസ്.ടി കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലന കോഴ്‌സ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയുടെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും പുതിയതായി ആരംഭിച്ച എം.എ ഇംഗ്ലീഷ് ബാച്ചിന്റെയും ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ ഐ.എ.എസ് നിര്‍വഹിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങിന് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മര്‍ക്കസ് സെക്രട്ടറി എന്‍. പി ആലിഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. കുഞ്ഞിമരക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സിവില്‍ സര്‍വീസ് അക്കാദമി കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് സാലിഹ് സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ജാഫര്‍ അയ്യകത്ത് നന്ദിയും പറഞ്ഞു. വിവിധ വകുപ്പുമേധാവികളും അധ്യാപകരും, വിദ്യാര്‍ഥികളും പങ്കെടുത്തു....
Job

പരപ്പനങ്ങാടിയിലെ വിവിധ റേഷന്‍കടകളുടെ ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി നഗരസഭയിലെ വിവിധ റേഷന്‍കടകളുടെ ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിലെ താമലശ്ശേരി ഒമ്പതാം വാര്‍ഡില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 26ാം വാര്‍ഡ് ആവില്‍ബീച്ചില്‍ ഭിന്നശേഷി വിഭാഗത്തില്‍ നിന്നും റേഷന്‍കടകളുടെ ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 26 ഉച്ചക്ക് മൂന്നിന് മുന്‍പായി മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ മുന്‍പാകെ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് 2024 ജനുവരി ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. 2024 ജനുവരി ഒന്നിന് ് 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല.പത്താംതരം വിജയമാണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. അപേക്ഷ ഫോറവും മറ്റു വിശദാംശങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://civilsupplieskerala.gov.in/ സൈറ്റില്‍ നിന്നും, ജില്ലാ / താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്ന് നേരിട...
Local news

5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പോത്തും കുഴിക്കാട് ഒന്നാംവളവ് തെക്കേ റോഡ് തുറന്ന് നല്‍കി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 ല്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച പോത്തും കുഴിക്കാട് ഒന്നാംവളവ് തെക്കേ റോഡ് തുറന്നു കൊടുത്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ കെ രാധാ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ചടങ്ങിന് ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാ ചേലക്കല്‍, എ കെ പ്രഷീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങിന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വിജയന്‍ പൊക്കടവത്ത് സ്വാഗതവും ഹരീഷ്.എം നന്ദിയും പറഞ്ഞു....
Malappuram

എക്സ്പ്ലോറിംഗ് ഇന്ത്യ ക്യാമ്പിന്റെ ഭാഗമായി മലപ്പുറത്തെ വിദ്യാർത്ഥികൾ

മലപ്പുറം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട പാസ്‌വേഡ്- 'എക്സ്പ്ലോറിംഗ് ഇന്ത്യ' ക്യാമ്പിന്റെ ഭാഗമായി മലപ്പുറത്തെ വിദ്യാർത്ഥികൾ. വ്യക്തിത്വ വികസനവും കരിയർ ഗൈഡൻസും ലക്ഷ്യമാക്കി സെപ്റ്റംബർ 19 മുതൽ 25 വരെ ബംഗളുരുവിൽ നടത്തിയ ക്യാമ്പിൽ കേരളത്തിലെ വിവിധ ഹയർസെക്കന്ററി സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ നിന്നും 20 വിദ്യാർത്ഥികൾ ക്യാമ്പിന്റെ ഭാഗമായി. ട്യൂണിങ്(സ്കൂൾ തലം), ഫ്ലവറിംഗ്(ജില്ലാ തലം)എക്സ്പ്ലോറിംഗ്(ദേശീയ തലം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പാസ്‌വേഡ് ക്യാമ്പ് പൂർത്തീകരിച്ചത്. സ്കൂൾ-ജില്ലാതല ക്യാമ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എക്സ്പ്ലോറിംഗ് ഇന്ത്യയിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ്, വിശ്വേശ്വരയ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി, നിം...
Malappuram

തവനൂരില്‍ പുതിയതായി സ്‌കൂളില്‍ ചേര്‍ന്ന 17 വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പളറിയാതെ ടിസി നല്‍കി

തവനൂര്‍ : തവനൂരില്‍ പുതിയതായി സ്‌കൂളില്‍ ചേര്‍ന്ന 17 വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പളറിയാതെ ടിസി നല്‍കി. കേളപ്പന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍നിന്ന് വിടുതല്‍ ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്നാണ് നിഗമനം. പ്രിന്‍സിപ്പല്‍ വി. ഗോപിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയാണ് കുട്ടികള്‍ക്ക് ടിസി നല്‍കിയിരിക്കുന്നത്. ഒന്നാംവര്‍ഷ പരീക്ഷയുടെ നോമിനല്‍ റോള്‍ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൊമേഴ്‌സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയന്‍സിലെ പന്ത്രണ്ടും വിദ്യാര്‍ഥികളുടെ ടിസിയാണ് പ്രിന്‍സിപ്പല്‍ അറിയാതെ അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രിന്‍സിപ്പലി...
Local news

സ്വച്ഛതാ ഹി സേവാ പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ ശുചീകരിച്ച് പൂന്തോട്ടം ഒരുക്കി വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി: ''സ്വഭാവ സ്വച്ഛത സംസ്‌കാര്‍ സ്വച്ഛത' എന്ന പ്രമേയവുമായി 2024 സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ രാജ്യത്തുടനീളം 'സ്വച്ഛതാ ഹി സേവാ പഖ്‌വാഡ ' ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിട്ടതു പ്രകാരം പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരം വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരിച്ചു മനോഹരമായ പൂന്തോട്ടം നിര്‍മിച്ചു. മലപ്പുറം വെസ്റ്റ് എന്‍ എസ്.എസും സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ശുചീകരണ ദൗത്യം പാലക്കാട് ഡിവിഷനല്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സി. മാണിക്യ വേലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഗതി ശക്തി ടി.എം രാമന്‍കുട്ടി , എന്‍ എസ് എസ് മലപ്പുറം വെസ്റ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ രാജ് മോഹന്‍ പി.ടി, റെയില്‍വേസീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ നൗഷാദ് പി. എ , ചേളാരി ക്ലസ്റ്റര്‍ കണ്‍വീനര്‍ ...
Kerala

സ്റ്റുഡന്റ് പൊലീസ് കേഡറ്റായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്‌ഐ പിടിയില്‍

തൃശൂര്‍ : സ്റ്റുഡന്റ് പൊലീസ് കേഡറ്റായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഗ്രേഡ് എസ്‌ഐ പിടിയില്‍. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ (50) ആണ് പോക്‌സോ കേസില്‍ കസ്റ്റഡിയിലുള്ളത്. രണ്ടു വര്‍ഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി കൗണ്‍സിലിങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ നിയമ പ്രകാരമാണ് എസ്.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി ഇന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക...
Kerala

തിളച്ച പാല്‍ ദേഹത്ത് വീണ് പൊള്ളലേറ്റ് ഒരു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് : തിളച്ച പാല്‍ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ് - ജസ്‌ന ദമ്പതികളുടെ മകന്‍ അസ്‌ലന്‍ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
Kerala

ഹജ്ജ് 2025 : 23 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കവര്‍ നമ്പര്‍ അനുവദിച്ചു, ഇതുവരെ ലഭിച്ചത് 19210 അപേക്ഷകള്‍

ഹജ്ജ് 2025ന് സെപ്തംബര്‍ 23 വരെ ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിച്ച സ്വീകാര്യയോഗ്യമായ എല്ലാ അപേക്ഷകര്‍ക്കും കവര്‍ നമ്പറുകള്‍ അനുവദിച്ചു. മുഖ്യ അപേക്ഷകന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ആയും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും പാസ്‌പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്. കവര്‍ നമ്പറിന് മുന്നില്‍ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറല്‍ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കണം. അപേക്ഷ സമര്‍പ്പിച്ച് കവര്‍ നമ്പര്‍ ലഭിക്കാത്തവരുണ്ടെങ്കില്‍ സെപ്തംബര്‍ 30നകം അപേക്ഷാ ഫോമും അനുബന്ധ രേഖകളുമായി ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗ...
Local news

ലെന്‍സ്‌ഫെഡ് പരപ്പനങ്ങാടി യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്) പരപ്പനങ്ങാടി യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ നഗരസഭാധ്യക്ഷന്‍ പി.പി. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി. സുധീര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അമീര്‍, സനില്‍ നടുവത്ത്, വി.എം. റിയാസ്, ടി.പി. ഹര്‍ഷല്‍, കെ.പി. അഷ്‌റഫ്, ഗിരീഷ് തോട്ടത്തില്‍, കെ. ഇല്ല്യാസ്, കെ.പി. ഷറഫുദ്ദീന്‍, ഷനീബ് മൂഴിക്കല്‍, എം.ടി. ഫൈസല്‍, കെ. അസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു....
Kerala

ഒടുവില്‍ എല്ലാവര്‍ക്കുമുള്ള ഉത്തരം ലഭിച്ചു ; 72-ാം നാള്‍ അര്‍ജുന്റെ ലോറി കണ്ടെത്തി ; ലോറിക്കുള്ളില്‍ മൃതദേഹവും

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന്...
Kerala

ബലാത്സംഗ കേസില്‍ ഇടവേള ബാബു അറസ്റ്റില്‍ ; ലൈംഗിക ശേഷി പരിശോധന നടത്തും

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു ഇടവേള ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ഇടവേള ബാബുവിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തും. 376-ാം വകുപ്പ് പ്രകാരമായിരുന്നു ഇടവേള ബാബുവിനെതിരെ കേസെടുത്തിരുന്നത്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. മണിയന്‍പിള്ള രാജുവു...
Local news

കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം പ്രവൃത്തി പുരോഗമിക്കുന്നു

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ തീരദ്ദേശ മേഖലയിലെ കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. അസൗകര്യം കൊണ്ട് വീര്‍പ്പ് മുട്ടിയിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കി എല്ലാവിധ സൗകര്യത്തോടും കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നിന്റെ പ്രവൃത്തിയാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പുതിയതായി നിര്‍മ്മാര്‍ണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിന് ലാബ് സൗകര്യം, വൈല്‍നസ് റൂം, ഫീഡിംങ് റൂം, ഇമ്യൂണേഷന്‍ റൂം, ചേയ്ഞ്ചിംങ് റൂം, സ്റ്റോര്‍ റൂം എന്നീ സൗകര്യത്തോടെയാണ് വരുന്നത്. 55 ലക്ഷം രൂപയുടെ ഹെല്‍ത്ത് ഗ്രാന്റ് ആണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. നാല് മാസം കൊണ്ട് കടലുണ്ടി നഗരം വെല്‍നസ് സെന്റര്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കുമെന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍ വി .ബിപിന്‍ അറിയിച്ചു...
Kerala

എഡിജിപി – ആര്‍എസ്എസ് കൂടികാഴ്ച ; ഒടുവില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ ; പ്രഖ്യാപനം ആരോപണം ഉയര്‍ന്ന് 20 ദിവസത്തിന് ശേഷം

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡിജിപിയോട് അന്വേഷിക്കാനാണ് ഉത്തരവ്. കൂടിക്കാഴ്ചയെ കുറച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് 20 ദിവസം കഴിഞ്ഞാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. സംഭവത്തില്‍ എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ആര്‍ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നല്‍കി. ദത്താത്രേയ ഹൊസബളെ - എ ഡി ജി പി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആര്‍ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. ആഴ്ചകളായി രാഷ്ട്രീയകേരളത്തെ ഇളക്കിമറിക്കുന്ന എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയിലാണ് ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്...
Local news

തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചെമ്മാട് അങ്ങാടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടി കെ.പി.സി.സി മെമ്പര്‍ എന്‍.എ കരീം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.പി ഹംസ കോയ, അബ്ദുല്‍ മജീദ് ഹാജി, എം.എന്‍ ഹുസൈന്‍, എ.ടി ഉണ്ണി, പി.കെ അബ്ദുല്‍ അസീസ്, വി.വി അബു, രാജീവ് ബാബു, യു. വി അബ്ദുള്‍ കരീം, ഷാഫി പൂക്കയില്‍, സുധിഷ്. പി എന്നിവര്‍ പ്രസംഗിച്ചു....
Gulf

പൊതുമാപ്പില്‍ വീണ്ടും ഇളവ് നല്‍കി യുഎഇ അധികൃതര്‍

അബുദാബി: യുഎഇയിലെ ഔട്ട്പാസ് ലഭിച്ചാല്‍ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിര്‍ദേശത്തില്‍ വീണ്ടും ഇളവ് നല്‍കി അധികൃതര്‍. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുന്‍പായി രാജ്യം വിട്ടാല്‍ മതി. ഇതിനിടെ ജോലി ലഭിച്ചാല്‍ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാം. സെപ്റ്റംബര്‍ ഒന്നു മുതല്‍ രണ്ടുമാസ കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ രണ്ട് മാസത്തേക്കാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ എല്ലാതരം വിസ നിയമലംഘകര്‍ക്കും ഇളവ് അനുവദിക്കും....
Kerala

നടിക്കെതിരായ ലൈംഗികാതിക്രമ കേസ് ; മുകേഷ് അറസ്റ്റില്‍

സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസില്‍ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു. കേസില്‍ മുകേഷ് നേരത്തേ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. അതേസമയം, പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി. രാവിലെ അഭിഭാഷകന് ഒപ്പമാണ് മുകേഷ് എത്തിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയയ്ക്കും. ഓഗസ...
Malappuram

കാംപസ് ഫ്രണ്ട് മുന്‍ നേതാവെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിലെ അധ്യാപകനെ പിരിച്ചുവിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

കാമ്പസ് ഫ്രണ്ട മുന്‍ നേതാവാണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിലെ സ്‌പെഷ്യല്‍ എജുക്കേറ്ററെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കലക്ടറുടെ നിര്‍ദേശം. തവനൂര്‍ അയിങ്കലം സ്വദേശിയുമായ തടത്തില്‍ മുജീബ് റഹ്മാനെയാണ് പിരിച്ചുവിടാന്‍ ജില്ലാ കലക്ടര്‍ വിനോദ്കുമാര്‍ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയത്. നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ഭരണസമിതി യോഗത്തിലെത്തി വിശദീകരണം നല്‍കാന്‍ അധ്യാപകനോട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുജീബ് റഹ്മാനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 12 ാം തിയതിയാണ് ജില്ലാ കലക്ടറുടെ കത്ത് ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്. മുജീബ് റഹ്മാന്‍ ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി വിഭാഗമായ കാംപസ് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന നേതാവാണെന്നും ഇദ്ദേഹത്തിനെതിരേ പരപ്പനങ്ങാടിയില്‍ കേസുണ്ടെന്നുമ...
Kerala

ഹജ്ജ് 2025 : അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി

2025 വര്‍ഷത്തെക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 6 പ്രകാരം അറിയിച്ചിരിക്കുന്നു. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3768 അപേക്ഷകള്‍ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്‌റം45+ (പുരുഷ മെഹ്‌റമില്ലാത്തവര്‍) വിഭാഗത്തിലും 12,990 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകര്‍ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.....
Local news

വിപിഎസ് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ; കെഎസ്എഫ്എ ടീമുകളുടെ പ്രഖ്യാപനം നടത്തി

തിരൂരങ്ങാടി ; വെന്നിയൂര്‍ പ്രവാസി സംഘം (വിപിഎസ്) ത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള കെഎസ്എഫ്എ ടീമുകളുടെ പ്രഖ്യാപനം നടന്നു. പ്രഖ്യാപനം കായിക മന്ത്രി വി അബ്ദു റഹ്മാന്‍ നിര്‍വഹിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ വെന്നിയൂര്‍ ജിഎംയുപി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ചടങ്ങില്‍ വിപിഎസ് പ്രസിഡന്റ് മജീദ് പാലക്കല്‍, കെഎസ്എഫ്എ ഭാരവാഹികളായ മജീദ്, യാസ്സര്‍, വിപിഎസ് വൈസ് പ്രസിഡണ്ടുമാരായ ടി.ടി. മുഹമ്മദ് കുട്ടി, മുസ്തഫ ഹാജി, ജോയിന്റ് സെക്രട്ടറി ബഷീര്‍ തെങ്ങിലകത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാബിര്‍, സൈനുല്‍ ആബിദ് തുടങ്ങിയവര്‍ പങ്കെടുത്തു....
Accident

സീബ്രാലൈനിൽ വെച്ച് ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശി മരിച്ചു

ഒഴുർ : സീബ്രാലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശിയായ യുവാവ് മരിച്ചു. പാണ്ടിമുറ്റം പന്തിരായിപ്പാടത്ത് താമസിക്കുന്ന പൂളക്കൽ പരേതനായ കുമാരൻ്റെ മകൻ പ്രകാശൻ എന്ന ബാബു (43) ആണ് മരിച്ചത്. ഒഴൂർ കുറുവട്ടശ്ശേരിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 4.40 നാണ് അപകടം. കുറുവട്ടശ്ശേരിയിൽ മീൻ വാങ്ങാൻ വേണ്ടി സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിന ഉടനെ താനാളൂരിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി....
Kerala

ദേശാഭിമാനിയില്‍ കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് ; ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടി

നടി കവിയൂര്‍ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍, സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നടപടി. മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയ ന്യൂസ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്തു. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ എ.വി അനില്‍കുമാറിനെയാണ് സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കവിയൂര്‍ പൊന്നമ്മ മരിച്ചതിന്റെ പിറ്റേദിവസം പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് മോഹന്‍ലാലിന്റെ പേരില്‍ അനില്‍കുമാര്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചത്. നടന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍, മോഹന്‍ലാലിന്റെ അമ്മ ജീവിച്ചിരിപ്പില്ലെന്ന പരാമര്‍ശവുമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന മാതാവിനെ മരിച്ചതായാണ് ഈ കുറിപ്പില്‍ ചിത്രീകരിച്ചിരുന്നത്. ശനിയാഴ്...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സെനറ്റ് യോഗം മാറ്റിവെച്ചു സെപ്റ്റംബർ 28-ന് നടത്താൻ നിശ്ചയിച്ചിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. പി.ആർ. 1374/2024 സി.സി.എസ്.ഐ.ടികളിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ് കോഴിക്കോട് വടകരയിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ്  കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ 25 - ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446993188, 9447150936. പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. / എം.എസ് സി. ക...
university

പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാരം ഡോ. കെ. എസ്. ചന്ദ്രശേഖറിന് സമ്മാനിച്ചു

പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാര ട്രസ്റ്റിന്റെ 2023 വർഷത്തെ മികച്ച ഗവേഷക പുരസ്‌കാരം കേരള സർവകലാശാലയിലെ സീനിയർ പ്രഫസറായ ഡോ. കെ. എസ്. ചന്ദ്രശേഖറിന് സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ സമ്മാനിച്ചു. കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം ഡീനും പ്രൊഫസറുമായിരുന്ന പ്രൊഫ. കെ. പി. മുരളീധരന്റെ ഗവേഷണ വിദ്യാർഥികൾ രൂപം കൊടുത്ത ട്രസ്റ്റാണ് കൊമേഴ്സ് മാനേജ്മെന്റ് മേഖലകളിലെ മികച്ച ഗവേഷകർക്കുള്ള ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഡോ. കെ. ജി. ശങ്കര നാരായണൻ അധ്യക്ഷനായി. വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയുടെ യു.എ.ഇ. ക്യാമ്പസ് അക്കാഡമിക് ഡീൻ ഡോ. കെ. പി. മുരളീധരൻ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, മുൻ സിൻഡിക്കേറ്റംഗം ഡോ. എം. മനോഹരൻ, ഡോ. സക്കറിയ വർഗീസ്, ഡോ. പി. വി. ബഷീർ അഹമ്മദ്, പഠനവകുപ്പ് മേധാവി ഡോ. സി. എച്ച്. ശ്രീഷ തുടങ്ങിയവർ സംസാരിച്ചു....
Malappuram

ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത് ; പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി പികെ ശ്രീമതി

കണ്ണൂര്‍ : പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുതെന്ന് ശ്രീമതി പറഞ്ഞു. അന്‍വര്‍ പാര്‍ട്ടിയെ വെട്ടിലാക്കി എന്ന് പല നേതാക്കള്‍ക്കും അഭിപ്രായമുണ്ടെങ്കിലും പി കെ ശ്രീമതി മാത്രമാണ് തുറന്ന് പറയുന്നത്. അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്കിലെ കവര്‍ ഫോട്ടോ പിവി അന്‍വര്‍ എംഎല്‍എ നീക്കം ചെയ്തു. മുഖ്യമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് നടപടി എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്....
error: Content is protected !!