Saturday, March 21

Author: tirurangaditoday

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
Kerala

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

കൊച്ചി: സ്വീഡനില്‍ വെച്ച് 2024 ജൂലൈ 14 മുതല്‍ 18 വരെ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഗോത്വിയ കപ്പില്‍ ചാമ്പ്യന്മാരായി ചരിത്ര വിജയം കുറിച്ച് ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങളായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീര്‍, എറണാകുളം സ്വദേശി എബിന്‍ ജോസ്,കോട്ടയം സ്വദേശി ആരോമല്‍ എന്നിവരെ പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് രാത്രി 12.15 ന് സ്വീകരണം നല്‍കിയത്. ക്ലബ്ബിന്റെ സെക്രട്ടറി കെ.ടി വിനോദ്, കോച്ച് അജുവദ്, നാട്ടുകാരനായ കുന്നുമ്മല്‍ ഉമ്മര്‍ എന്നിവര്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്നാട അണിയിച്ചു. തുടര്‍ന്ന് കോച്ചും കുറ്റിപ്പുറം സ്വദേശിയും സ്‌പെഷ്യല്‍ എജുകേറ്ററുമായ അജുവദിനെയും മുഹമ്മദ് ഷഹീറിനെയും ഷഹീറിന്റെ രക്ഷിതാക്കളായ ഹാജിയാരകത്ത് ബഷീറും മുംതാസും കുടുംബാംഗങ്ങളും കൂടി പൂമാലയും നോട്ടുമാല അണിയിച്ചു. ഫൈനലില്‍ ഡെ...
Sports

നാഷണല്‍ യൂത്ത് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണറപ്പ്

തേഞ്ഞിപ്പലം : നാഷണല്‍ യൂത്ത് സ്‌പോട്‌സ് ആന്റ് എജ്യൂക്കേഷന്‍ ഫെഡറേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഗോവയില്‍ നടന്ന നാഷണല്‍ യൂത്ത് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണറപ്പ്. 15 സംസ്ഥാനങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഗെയിംസില്‍ ഹരിയാനയാണ് ചാമ്പ്യന്‍മാര്‍. വുഷു 80 പ്ലസ് വിഭാഗത്തില്‍ മുഹമ്മത് താജുദ്ദീനും ബോക്‌സിംഗ് 56 കിലോ വിഭാഗത്തില്‍ പി മുഹമ്മത് റസീനും സ്വര്‍ണ്ണം നേടി. കിക്ക് ബോക്‌സിംഗ് 38 കിലോ വിഭാഗത്തില്‍ മിഗ്ദാദും 56 കിലോ വിഭാഗത്തില്‍ എം കെ ഷംറീന്‍ അലിയും 65 കിലോ വിഭാഗത്തിന്‍ മുഹമ്മത് അമന്‍ സയാനും സ്വര്‍ണ്ണമണിഞ്ഞു. 28 കിലോ വിഭാഗത്തില്‍ പി മുഹമ്മത് ഷാമിലാണ് ഒന്നാം സ്ഥാനക്കാരന്‍. വുഷു 50 കിലോ വിഭാഗത്തില്‍ എം കെ മുഹമ്മത് ഷാമില്‍ ഒന്നാം സ്ഥാനം നേടി. ബോക്‌സിംഗ് 25 കിലോ വിഭാഗത്തില്‍ പി മുഹമ്മത് ഷമ്മാസ് രണ്ടാം സ്ഥാനം നേടി. ബോക്‌സിംഗ് 60 കിലോ വിഭാഗത്തിന്‍ ഷെഫിന്‍ റഷീദും 20 കിലോ വി...
Local news

കക്കാടംപുറത്ത് ആരോഗ്യ ഭേരി പദ്ധതിക്ക് തുടക്കം

എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടാം വാര്‍ഡിലെ കക്കാടം പുറം അങ്ങാടിയില്‍ വച്ച് ജീവിത ശൈലീ രോഗനിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,വാര്‍ഡ് മെമ്പര്‍മാരായ ആച്ചുമ്മ കുട്ടി , വിപിന , സൈതലവി കോയ എന്നിവര്‍ പരിപാടിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും ക്യാമ്പില്‍ സേവനമനുഷ്ഠിച്ചു. ജെ എച്ച് ഐ പ്രദീഷ് നന്ദി പറഞ്ഞു....
National

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ശേഷം തിരിച്ചു വീട്ടിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു ; ആത്മഹത്യ വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവ് പറഞ്ഞതോടെ

അഹമ്മദാബാദ്: ഒന്‍പത് മാസം മുന്‍പ് ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ശേഷം തിരിച്ചു വീട്ടിലെത്തിയതിനു പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഗുജറാത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് ജീവനൊടുക്കിയത്. ഗാന്ധിനഗറിലെ സെക്ടര്‍ 19 ലാണ് സംഭവം നടന്നത്. രഞ്ജിത് കുമാറുമായി അകന്നു കഴിയുകയായിരുന്ന സൂര്യ 9 മാസം മുമ്പ് ഗുണ്ടാനേതാവായ മഹാരാജ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം സൂര്യ രഞ്ജിത്തിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും വീട്ടില്‍ പ്രവേശിപ്പിക്കരുതെന്നു രഞ്ജിത് ജോലിക്കാര്‍ക്കു നിര്‍ദേശം നല്‍കി. ഇതോടെ വിഷം കഴിച്ച സൂര്യ 108 ആംബുലന്‍സ് വിളിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് തമിഴ്‌നാട് സ...
Malappuram

മലപ്പുറം ജില്ലാ കുടുംബ കോടതിക്ക് പുറത്ത് വച്ച് ഭാര്യ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച് യുവാവ്

മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് പുറത്തു വച്ച് ഭാര്യ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച് യുവാവ്. വണ്ടൂര്‍ സ്വദേശി ശാന്തയെ മകളുടെ ഭര്‍ത്താവായ വണ്ടൂര്‍ പോരൂര്‍ സ്വദേശി കെസി ബൈജു മോന്‍ ആണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജു കത്തിയും വാളുമായാണ് കോടതിക്ക് സമീപത്ത് എത്തിയതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വിവാഹമോചന കേസിനായാണ് ഇവര്‍ കോടതിയിലെത്തിയത്. കോടതിയില്‍ നിന്ന് കൗണ്‍സിലിങ് കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് വെട്ടിയത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. ഇവരെ ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈജുവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു....
Malappuram

കനത്ത കാറ്റും മഴയും ; തിരൂരങ്ങാടി താലൂക്കില്‍ 9 വീടുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ 38 വീടുകള്‍ ഭാഗികമായി തകര്‍ന്നു ; ഒരു മരണം

മലപ്പുറം : ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും കഴിഞ്ഞ 24 മണിക്കൂറിനിടെ തിരൂരങ്ങാടി താലൂക്കില്‍ 9 വീടുകള്‍ ഉള്‍പ്പെടെ 38 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ എട്ടു മണി വരെയുള്ള കണക്കാണിത്. തിരുനാവായ സ്വദേശിയാണ് മരണപ്പെട്ടത്. തിരുനാവായ സൗത്ത് പല്ലാറിലെ അഴകുറ്റി പറമ്പില്‍ കൃഷ്ണന്‍ (57) ആണ് മരണപ്പെട്ടത്. തെങ്ങിന് തടം എടുത്തുകൊണ്ടിരിക്കെ സമീപത്തെ തെങ്ങ് ദേഹത്തു വീണായിരുന്നു അപകടം. പൊന്നാനി 2, തിരൂര്‍ 9, തിരൂരങ്ങാടി 9, ഏറനാട് 7, പെരിന്തല്‍മണ്ണ 4, നിലമ്പൂര്‍ 3, കൊണ്ടോട്ടി 4 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയുടെ പലഭാഗത്തും, റോഡിലേക്ക് മരം വീണ് ഗതാതം താല്‍ക്കാലികമായി തടസ്സപ്പെടുകയും, റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ പൊട്ടിവീണ് ജില്ലയു...
Malappuram

കൊണ്ടോട്ടി നഗരസഭയെ നയിക്കാന്‍ 26കാരി ; പുതിയ നഗരസഭ അധ്യക്ഷയെ പ്രഖ്യാപിച്ച് വിഎസ് ജോയ്

കൊണ്ടോട്ടി നഗരസഭയെ നയിക്കാന്‍ 26 കാരി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ നിത ഷഹീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് അറിയിച്ചു. നീറാട് വാര്‍ഡ് കൗണ്‍സിലര്‍ ആയ നിത നിലവില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയാണ്. യുഡിഎഫ് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്‌റാബി പാര്‍ട്ടി തീരുമാന പ്രകാരം രാജിവച്ചിരുന്നു. ഇനി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനാണ്. ഇതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിത ഷഹീറിനെ തീരുമാനിച്ചതായി വി.എസ് ജോയ് അറിയിച്ചത്....
Malappuram

നിപ ; 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം, സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും ; മന്ത്രി വീണാ ജോര്‍ജ്

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ വരും. നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ അടുത്ത ബന്ധുക്കളിലും നേരിട്ട് സമ്പര്‍ക്കമുള്ള മറ്റ് ചിലരിലും നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ നെഗറ്റിവ് ആണെന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഫലങ്ങള്‍ നെഗറ്റിവ് ആവുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനാവില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം നിപ സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുന്നതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യനിയമത്തിലെയും സൈബര്‍ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാന്‍ ജി...
Local news

വെന്നിയൂർ ജി.എം.യു.പി സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപണം നടത്തി

വെന്നിയൂർ :വെന്നിയൂർ ജി.എം.യു.പി സ്കൂളിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി വാട്ടർ റോക്കറ്റ് വിക്ഷേപണം നടത്തി. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം ഉയർത്തുന്നതിനും, കൗതുകം വർദ്ധിപ്പിക്കുന്നതിനുമായി നടത്തിയ ഈ പരിപാടി വേറിട്ട കാഴ്ചയായി. വിശാലമായ സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് പ്രോഗ്രാം അരങ്ങേറിയത്. റോക്കറ്റ് ഏകദേശം 400 അടി ഉയർന്ന് സുരക്ഷിതമായി തിരിച്ചിറങ്ങി. റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചുള്ള തത്സമയ പ്രദർശനം വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി മാറി. ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രാവീണ്യം തെളിയിച്ച സ്കൂളിലെ അധ്യാപകൻ മെഹബൂബ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വെന്നിയൂർ ജി.എം.യു.പി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണിതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഐ സലീം അഭിപ്രായപ്പെട്ടു . സ്കൂൾ പിടിഎ അംഗങ്ങളും പ്രോഗ്രാം കാണാൻ എത്തിച്ചേർന്നിരുന്നു ....
Malappuram

നിപ: ഒമ്പതു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 406 പേർ : മന്ത്രി വീണാ ജോര്‍ജ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ഒമ്പതു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതില്‍ ഉള്‍പ്പെടും. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് സാംപിള്‍ ശേഖരിച്ച തിരുവനന്തപുരത്തു നിന്നുള്ള രണ്ടു പേരുടെ പരിശോധനാ ഫലം നാളെ പുലര്‍ച്ചെയോടെ ലഭിക്കും. നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 194 പേര്‍ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരില്‍ 139 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ...
Kerala

ഹജ്ജ് 2024: ഹാജിമാരുടെ മടക്ക യാത്ര പൂർത്തിയായി ; അവസാന ഹജ്ജ് വിമാനത്തിലെ ഹാജിമാരെ സ്വീകരിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയ മുഴുവൻ ഹാജിമാരും ഇന്നത്തോടെ തിരിച്ചെത്തി. ജൂലൈ ഒന്ന് മുതൽ 22 വരെ തിയതികളിൽ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ വഴി 89 വിമാനങ്ങളിലായാണ് തീർഥാടകർ മടങ്ങിയെത്തിയത്. ഇന്ന് കരിപ്പൂരിൽ ഉച്ചയ്ക്ക് 12.50ന് ഇറങ്ങിയ കേരളത്തിലേക്കുള്ള അവസാന ഹജ്ജ് വിമാനത്തിലെ ഹാജിമാരെ ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളും, ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ., അഡ്വ. പി. മൊയ്തീൻകുട്ടി, ഉമർ ഫൈസി മുക്കം, പി.പി. മുഹമ്മദ് റാഫി, അക്ബർ പി.ടി., കെ.എം. മുഹമ്മദ് കാസിം കോയ പൊന്നാനി, ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രതിനിധി യൂസഫ് പടനിലം, അസി. സെക്രട്ടറി എൻ. മുഹമ്മദലി, അസ്സയിൻ പി.കെ., മുഹമ്മദ് ഷഫീഖ്, മാനുഹാജി തുടങ്ങിയവരും മറ്റു ഹജ്ജ് സെൽ അംഗങ്ങളും വളണ്ടിയർമാരും സന്നിഹിതരായിരുന്നു. ...
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ; 14 കാരന് രോഗമുക്തി ; രാജ്യത്ത് ആദ്യം

കോഴിക്കോട് : അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ചു ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോടു മേലടി സ്വദേശിയായ കുട്ടിക്കാണു രോഗം ഭേദമായത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സ തേടിയിരുന്നത്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രോഗം നേരത്തെ തിരിച്ചറിയാന്‍ സാധിച്ചതാണ് കുട്ടിയെ രക്ഷിക്കാന്‍ സഹായിച്ചതെന്ന് ഡോ.അബ്ദുള്‍ റൗഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജര്‍മനിയില്‍ നിന്നുള്ള മരുന്ന് ആരോഗ്യ വകുപ്പ് എത്തിച്ചു നല്‍കിയെന്നും അത് കുട്ടിക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇതുവരെ ഈ രോഗം ബാധിച്ച 8 പേരാണ് രോഗ വിമുക്തി നേടിയതെന്നും രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം രോഗ വിമുക്തി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴു...
Malappuram

തെങ്ങിന് തടം തുറക്കുന്നതിനിടെ ശക്തമായ കാറ്റ് ; തെങ്ങ് മുറിഞ്ഞു ദേഹത്ത് വീണ് വയോധികന്‍ മരിച്ചു

തിരുനാവായ: തെങ്ങിന് തടം തുറക്കുന്നതിനിടെ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞു ദേഹത്ത് വീണ് വയോധികന്‍ മരിച്ചു. തിരുനാവായ സൗത്ത് പല്ലാര്‍ അഴകുറ്റി പറമ്പില്‍ കൃഷ്ണന്‍ ആണ് മരിച്ചത്. സൗത്ത് പെല്ലര്‍ സ്വദേശിയുടെ വീട്ടില്‍ തെങ്ങിന് തടം തുറന്നു കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ശ്രുതി, ശ്രീഷ്മ, അഭിജിത്. മരുമകന്‍: വിനോദ്...
Malappuram

വിമാനം വീടിന് മുകളിലൂടെ പറന്നിറങ്ങി ; മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നു

കൊണ്ടോട്ടി ; വിമാനം വീടിന് മുകളിലൂടെ പറന്നിറങ്ങിയപ്പോള്‍ മേല്‍ക്കൂരയിലെ നാല്‍പതോളം ഓടുകള്‍ മീറ്ററുകളോളം പറന്നു. കൊണ്ടോട്ടി നെടിയിരിപ്പില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നെടിയിരുപ്പ് മേലേപ്പറമ്പില്‍ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീന്‍ ഹാജിയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകളാണ് വിമാനം പറന്നിറങ്ങിയപ്പോള്‍ ഉണ്ടായ കാറ്റില്‍ പറന്ന് പോയത്. വീടിന്റെ മേല്‍ക്കൂരയിലെ നാല്‍പതോളം ഓടുകള്‍ മീറ്ററുകളോളം പറന്നു. ചില ഓടുകള്‍ അകത്തെ ഹാളിലേക്കു വീണു. വീടിനകത്തേക്ക് ഓടുകള്‍ വീണ ഭാഗത്ത് ആളുകള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. വിമാനം റണ്‍വേയിലേക്കു പറന്നിറങ്ങിയതിനൊപ്പമായിരുന്നു ഓടുകള്‍ പറന്നും തകര്‍ന്നും വീണതെന്നു മൊയ്തീന്‍ ഹാജിയുടെ മകന്‍ യൂസുഫ് പറഞ്ഞു. ഉമ്മയോടൊപ്പം ആശുപത്രിയിലേക്കു പോയ സമയത്തായിരുന്നു സംഭവം. ശബ്ദം കേട്ട് സഹോദരി പുറത്തേക്കോടുകയായിരുന്നു. ഈ സമയം കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. ലാന്‍ഡിങ്ങിനായ...
Local news

വേങ്ങരയില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവം ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

വേങ്ങര : വേങ്ങരയില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇയാള്‍ ദുബായ് വഴി സൗദിയിലേക്ക് കടന്നപ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു 2024 മേയ് രണ്ടിനാണ് വേങ്ങര സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം നടന്നത്. ആറാംദിവസം മുതല്‍ ഉപദ്രവം തുടങ്ങി. മര്‍ദനം രൂക്ഷമായപ്പോള്‍ മേയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയ യുവതി 23ന് മലപ്പുറം വനിതാസ്റ്റേഷനില്‍ പരാതി നല്‍കി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സംശയത്തിന്റെ പേരിലുമാണ് മര്‍ദനം എന്ന് പരാതിയില്‍ പറയുന്നു. ഫായിസിന്റെ മാതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി കേസെടുത്തിരുന്നു. മുഹമ്മദ് ഫായിസിന്...
Malappuram

പ്ലസ്‍ വണ്‍ അലോട്ട്മെന്റ്: പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങൾ, അഡ്മിഷനായി വരുന്ന വിദ്യാര്‍ഥികളും, പോകുന്ന വിദ്യാര്‍ഥികളും, സ്കൂള്‍ അധികൃതരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലും ഇന്ന് (ജൂലൈ 22) പ്ലസ് വണ്‍ അലോട്ട്മെന്റ് നടക്കുന്നതിനാലും രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. നിയന്ത്രണങ്ങള്‍ നിലവിലുള്ള പാണ്ടിക്കാട്, ആനക്കയം ഗ്രാമപ‍ഞ്ചായത്തു പരിധിയിലുള്ള സ്കൂളുകളില്‍ അഡ്മിഷനായി വരുന്ന വിദ്യാര്‍ഥികളും, ജില്ലയിലെ മറ്റ് സ്കൂളുകളിലേക്ക് അഡ്‍മിഷനായി പോകുന്ന മേല്‍ പഞ്ചായത്തുകളിലെ വിദ്യാര്‍ഥികളും, സ്കൂള്‍ അധികൃതരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പാണ്ടിക്കാട്, ആനക്കയം പ‍ഞ്ചായത്തു പരിധിയില്‍ നിന്നും ജില്ലയിലെ മറ്റ് സ്കൂളുകളിലേക്ക് പോകുന്ന കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടെ...
Malappuram

നിപ സ്ഥിരീകരിച്ച് മരിച്ച 14 കാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ സ്ഥിരീകരിച്ച് മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പുതിയ റൂട്ട് മാപ്പ്; ജൂലൈ 11 വീട്- ചെമ്പ്രശേരി ബസ് സ്റ്റോപ്പ്, സിപിബി സ്വകാര്യ ബസ് (6.50AM)- ബ്രൈറ്റ് ട്യൂഷൻ സെന്‍റര്‍, പാണ്ടിക്കാട് (7.18AM-8.30AM-തിരിച്ച് വീട്ടിൽ ജൂലൈ 12 വീട് (7.50AM)- ഓട്ടോയിൽ ഡോ. വിജയൻ ക്ലിനിക്കിലേക്ക് (ക്ലിനിക്കിൽ-8.00AM-8.30AM)-ഓട്ടോയിൽ തിരിച്ച്...
Breaking news, Health,

നിപയില്‍ ആശ്വാസം: ഏഴു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് – മന്ത്രി വീണാ ജോർജ്

330 പേർ നിരീക്ഷണത്തിൽ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ഞായർ) പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം ബാധിച്ച് മരണപ്പെട്ട 14 കാരന്റെ കൂട്ടുകാരായ ആറു പേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു. 68 കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും പനിയുള്ള സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഓരോരുത്തരുടെയും മൂന്നു സാമ്പിള്‍ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ച...
Breaking news, Obituary

ആലിപ്പറമ്പിൽ 2 സംഭവങ്ങളിലായി ബാപ്പയും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ 2 സംഭവങ്ങളിലായി പിതാവും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു. പാറക്കണ്ണിയിലാണ് പിതാവും മകനും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചത്. ഒടമലയിൽ അയൽ വീട്ടിൽ ചക്ക ഇടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവും മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (50), മകൻ മുഹമ്മദ് അമീൻ (18) എന്നിവരാണ് മരിച്ചത്. വയലിലെ മോട്ടർ പുരയക്ക് സമീപത്ത് പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. പിതാവിനെ അന്വേഷിചെത്തിയ മകനും അപകടത്തിൽ പെട്ടതായാണ് വിവരം. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തിരൂരങ്ങാടി ടുഡേ. ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടുകയ...
Obituary

നിപ സ്ഥിരീകരിച്ച 14 കാരൻ മരിച്ചു ; സമ്പർക്ക പട്ടികയിലെ 4 പേർക്ക് രോഗ ലക്ഷണങ്ങൾ, സ്രവം പരിശോധനക്ക് അയച്ചു

മലപ്പുറം : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 14 കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ അഷ്‌മിൽ ഡാനിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകുന്നതും സ്രവം പരിശോധനയ്ക്ക് അയച്ചതും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർ...
Crime

മുന്നിയൂരിൽ വീട് കുത്തിത്തുറന്ന് 9.5 ലക്ഷം മോഷ്ടിച്ചു, മോഷണം പുതിയ വീട്ടിലേക്ക് താമസം മാറ്റിയ ദിവസം

മൂന്നിയൂർ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം, 9.5 ലക്ഷം രൂപ കവർന്നു. കളത്തിങ്ങൽ പാറ അരീപാറയിലാണ് വീടിന്റെ വാതിൽ കുത്തി തുറന്ന് അലമാറയിൽ സൂക്ഷിച്ച ഒമ്പതര ലക്ഷം രൂപ കളത്തിങ്ങൽപാറ അരീപാറ സ്വദേശി കിരിണിയകത്ത്  ഉമ്മർകോയയുടെ മകൻ ഷബാസിൻ്റെ കോയാസ് വീട്ടിലാണ് മോഷണം നടന്നത്. വീട്  പുതുക്കി പണിയുമായി ബന്ധപ്പെട്ട് ഷബാസ് പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയ ദിവസമാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി. പഴയ വീട്ടിൽ നിന്നും സാധനങ്ങളൊക്കെ പുതിയ വീട്ടിലേക്ക് മാറ്റിയിരുന്നുവെങ്കിലും അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ ഒന്നും മാറ്റിയിരുന്നില്ല. ഈ വീട്ടിൽ ആൾ താമസമുണ്ടായിരുന്നില്ല. പഴയ വീടിൻ്റെ പിറകിലെ ഡോർ തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നിരിക്കുന്നത്. അലമാരയിൽ കവറിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്.  പുലർച്ചെ 12.30നും 2.30 നുമിടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി...
Malappuram

നിപ രോഗബാധ: ആനക്കയത്തും പാണ്ടിക്കാട്ടും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ; ജില്ലയിൽ പൊതുവായ നിയന്ത്രണങ്ങൾ

മലപ്പുറം: നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ച 14 കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. സിനിമാ തിയേറ്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടും. സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷന്‍ സെന്ററുകൾ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്. മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങൾ 1. പൊതുജനങ്ങൾ കൂട...
Malappuram

നിപ രോഗ ബാധ : 214 പേര്‍ നിരീക്ഷണത്തിൽ, 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിൽ : മന്ത്രി വീണ ജോര്‍ജ്

മലപ്പുറം : ജില്ലയില്‍ നിപ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും. രോഗം ബാധിച്ച 14 കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. സമ്പർക്കത്തിലുള്ള ഒരാളും വിട്ടുപോകാതെ നിരീക്ഷണ പട്ടിക തയ്യാക്കുകയാണ് ഇപ്പോൾ. ഇവർക്ക് കൗൺസലിങ് ഉൾപ്പെടെ എല്ലാ വിധ പിന്തുണയും നൽകും. ആരോഗ്യ വകുപ്പ് ഡയറക്ടറും ഉടൻ ജില്ലയി...
Malappuram

ചികിത്സയിലുള്ള 14 കാരന് നിപ സ്ഥിരീകരിച്ചു ; സ്ഥിരീകരണം രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവായതോടെ

മലപ്പുറം : കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരണം. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം വന്നാല്‍ മാത്രമേ അന്തിമ സ്ഥിരീകരണമാകൂവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി പുണെയിലേക്ക് സാംപിള്‍ അയച്ചത്. നിലവില്‍ പ്രോട്ടോകോള്‍ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫലം വരുന്നതിനു മുന്‍പ് തന്നെ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് ഇന്നുമുതല്‍ നിര്‍ബന്ധമാക്കി. ഗുരുതരാവസ്ഥയിലുള്ള മലപ്പുറം ...
Local news, Malappuram

അക്ഷയ കേന്ദ്രം തിരഞ്ഞെടുപ്പ്: അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂ 24, 25 തിയതികളില്‍, നന്നമ്പ്ര, വേങ്ങര പഞ്ചായത്തുകളുടേത് 25 ന്

മലപ്പുറം : ജില്ലയിലെ പുതിയ 16 ഇടങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായി അപേക്ഷ നല്‍കി ഓണ്‍ലൈന്‍ പരീക്ഷ പാസായവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 24, 25 തീയതികളില്‍ നടക്കും. മലപ്പുറം സിവി!ല്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ കത്ത് അപേക്ഷകര്‍ നല്കിയ ഇമെയില്‍ ഐഡിയിലേക്ക് നല്കിയിട്ടുണ്ട്. ജൂലൈ 24 ന് മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരാട്ട്കുന്ന്, ചീനിക്കമണ്ണ്, കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ഇന്ത്യാനൂര്‍, ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പെരിങ്ങാവ്, പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ അരൂര്‍, കുറ്റിപ്പുറം പഞ്ചായത്തിലെ പേരശ്ശന്നൂര്‍, മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ മുണ്ടിതൊടിക, എന്നീ പ്രദേശങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ നടക്കും 2024 ജൂലൈ 25 ന് അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ സ...
Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട് : പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട് കളുക്കാന്‍ചാലില്‍ ഷരീഫ് - സാബിറ ദമ്പതികളുടെ മകള്‍ ഫാത്തിമ ബത്തൂല്‍ (10) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എളേറ്റില്‍ ജിഎം യുപി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഫാത്തിമയുടെ പിതാവ് ഷരീഫ് വിദേശത്താണ്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം നടത്തുക....
Malappuram

നിപ ബാധ സംശയിച്ച 14 കാരന് ചെള്ളുപനി സ്ഥിരീകരിച്ചു

മലപ്പുറം: നിപ ബാധ സംശയിച്ച 14 കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാണ് പരിശോധന നടത്തിയത്. നിപ ബാധ സ്ഥിരീകരികരിക്കാനുള്ള പരിശോധന ഫലം വന്നിട്ടില്ലെന്നും മലപ്പുറം ഡിഎംഒ ആര്‍ രേണുക അറിയിച്ചു. എലികള്‍ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ ചെള്ളുപനി പിടിപെടും എന്ന് വിദഗ്ധര്‍ പറയുന്നു. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. മാതാപിതാക്കളും അമ...
university

കാലിക്കറ്റ് സര്‍വകലാശാലാ സ്ഥാപകദിനാഘോഷം ജൂലായ് 23 ന്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ സ്ഥാപകദിനാഘോഷം ജൂലായ് 23 ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അധ്യാപകര്‍ക്കായി പ്രഥമ വൈസ് ചാന്‍സലറുടെ പേരില്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രൊഫ. എം.എം. ഗനി അവാര്‍ഡുകളും വിവിധ മേഖലകളില്‍ മികവു തെളിയിച്ച അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി നല്‍കുന്ന മെറിറ്റോറിയസ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യുമെന്നും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നിര്‍വഹിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചസിലെ പ്രൊഫസര്‍ ഡോ. ഉമേഷ് വി. വാഗ്മറെ സ്ഥാപകദിന പ്രഭാഷണം നടത്തും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. ഗനി അവാര്‍ഡ് വിതരണവും വ...
Malappuram

നിപ പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ....
Malappuram

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ചൂണ്ടുവിരലിലല്ല ; പുതിയ നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മലപ്പുറം : ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. ഈ നിര്‍ദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. മലപ്പുറം ജില്ലയില്‍ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൊടിയാട് (ജനറല്‍), കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ കൂട്ടിലങ്ങാടി (സ്ത്രീ), മുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം (സ്ത്രീ), വട്ടകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാള്‍ ചുങ്കം (ജനറല്‍) എന്നീ തദ്ദേശ വാര്‍ഡുകളിലേക്കാണ് ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളി...
error: Content is protected !!