Saturday, July 4

Author: tirurangaditoday

മുഖത്തെ ചുളിവുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ ? എങ്കില്‍ ഇതാ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍
Health,

മുഖത്തെ ചുളിവുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ ? എങ്കില്‍ ഇതാ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍

മുഖത്തെ ചുളിവുകള്‍ പലര്‍ക്കും നിരുത്സാഹം നല്‍കുന്നുണ്ടാകാം. പ്രായം കൂടുതല്‍ തോന്നിക്കുന്ന തുടങ്ങിയ മനോ വിഷമങ്ങളും നല്‍കുന്നുണ്ടാകാം. അത്തരക്കാര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്പുകളാണ് ഇനി പറയുന്നത്. അലര്‍ജി സംബന്ധമായ കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി മാത്രമെ ഇവ ചെയ്യാവു. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പാക്കുകളും സ്‌ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം. ഓട്‌സ് ഒരു ടീസ്പൂണ്‍ ഓട്‌സിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര്, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും. മുട്ടഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ട...
Tech

പണമിടപാടില്‍ ആധിപത്യം പുലര്‍ത്തി ഫോണ്‍ പേയും ഗൂഗിള്‍ പേയും ; യുപിഐ ഇടപാടില്‍ വന്‍ വളര്‍ച്ച

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളില്‍ 57 ശതമാനം വളര്‍ച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ല്‍ 12.5 ബില്യണില്‍ നിന്ന് 2023-24ല്‍ 131 ബില്യണായി ഉയര്‍ന്നു. യുപിഐ ഇടപാടുകളില്‍ ആധിപത്യം പുലര്‍ത്തുന്നത് ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയാണ്. 86 ശതമാനമാണ് ഇരു കമ്പനികളുടേയും ആകെ വിപണി വിഹിതം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ബാങ്കിംഗ് സെക്ടര്‍ റൗണ്ടപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഇരട്ടിയായി. അതേ സമയം ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വര്‍ഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ നിക്ഷേപ വളര്‍ച്ച 13 ശതമാനമായി. ആദ്യമായി, എല്ലാ ബാങ്ക് ഗ്രൂപ്പുകളും ആസ്തികളില്‍ 1 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നേടിയതോടെ, ബാങ്കിംഗ് മേഖ...
Local news

കലി തുള്ളി കാലവര്‍ഷം ; ജനകീയ കമ്മിറ്റി നിര്‍മിച്ച സംരക്ഷണ ഭിത്തിയും തകര്‍ന്നു ; ഭീതിയില്‍ കുടുംബങ്ങള്‍

തിരൂരങ്ങാടി : കാലവര്‍ഷം കലി തുള്ളിയപ്പോള്‍ വീണ്ടും ഭീതിയിലായി കുടുംബങ്ങള്‍. ജനകീയ കമ്മിറ്റി കുടുംബങ്ങളുടെ രക്ഷക്കായി നിര്‍മിച്ച താത്കാലിക സംരക്ഷണ ഭിത്തി തകര്‍ന്നു. തിരൂരങ്ങാടി വെള്ളിലക്കാടാണ് പുഴയോരം ഇടിഞ്ഞ് ഭീതിയിലായ കുടുംബങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്. ഇതോടെ പ്രദേശത്തെ ദുരന്ത ഭീതി ശക്തമാകുകയാണ്. ശാശ്വതമായ പരിഹാരം എന്നുണ്ടാകും എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഞായറാഴ്ചയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രമധാനമായി കുടുംബങ്ങള്‍ക്ക് താത്കാലിക സംരക്ഷണ ഭിത്തി നിര്‍മിച്ചു നല്‍കിയത്. കരയിടിച്ചിലിനെ തുടര്‍ന്ന് വീടുകള്‍ പുഴയിലേക്ക് തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിക്കുകയും തിരൂരങ്ങാടിയിലെ മറ്റു സംഘടനകളെ ഉള്‍പ്പെടുത്തി കൊണ്ട് ദുരന്ത നിവാരണ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയുമായിരുന്നു. ജനക...
Kerala

കോഴിക്കോട് നാല് വയസുകാരനും കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരനും കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്ന കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്റെ പരിശോധനാ ഫലമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്ച ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്....
Kerala

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് ; അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി തള്ളിയിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. സാമ്പത്തിക ബാധ്യത മറികടക്കാന്‍ വേണ്ടി ഒരു കുടുംബം മുഴുവന്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവില്‍ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കു...
Malappuram

നിപ: നിയന്ത്രണങ്ങളില്‍ ഇളവ്, രണ്ടു വാര്‍ഡുകളില്‍ മാത്രം പ്രത്യേക നിയന്ത്രണം

മലപ്പുറം : ജില്ലയിലെ നിപ നിയന്ത്രണങ്ങളില്‍ ഇളവ്. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റു വാര്‍ഡുകളില്‍ നിപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു. നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവ ഒഴികെയുള്ള വാര്‍ഡുകളില്‍ ആണ് പ്രത്യേക നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. ഈ രണ്ടു വാര്‍ഡുകളിലും നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും. ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക എന്നീ നിയന്ത്രണങ്ങള്‍ ഇനിയും തുടരും. നിലവില്‍ ഐസ...
Local news

മുതുവല്ലൂര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഉത്പാദിപ്പിച്ച വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു

മുതുവല്ലൂര്‍ : സമഗ്രത പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി മുതുവല്ലൂര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഉത്പാദിപ്പിച്ച വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം എടവണ്ണപ്പാറ ട്രോമാകെയര്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് നല്‍കി മഞ്ചേരി ഡിഎല്‍എസ്എ (സീനിയര്‍ ഡിവിഷന്‍) സിവില്‍ ജഡ്ജ് ഷാബിര്‍ ഇബ്രാഹിം നിര്‍വഹിച്ചു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. എന്‍ സി. അഷ്‌റഫ് (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), നജ്മ ബേബി (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), ഷിബു അക്കര പറമ്പില്‍ (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), ആരിഫ വാര്‍ഡ് മെമ്പര്‍, നാണിയാപു മെമ്പര്‍, കരിം എളമരം (വോയിസ് ഓഫ് ഡിസേബിള്‍ഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് ), വോയിസ് ഓഫ് ഡിസേബിള്‍ഡ് സ്റ്റേറ്റ് കോഡിന...
Local news

ചെട്ടിയാംകിണര്‍ ഗവ. ഹൈസ്‌കൂളില്‍ ‘ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

തിരൂര്‍ : ചെട്ടിയാംകിണര്‍ ഗവ. ഹൈസ്‌കൂളില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച 'ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ യാസ്മിന്‍ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ ,വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചര്‍ പൂഴിത്തറ ,ലിബാസ് മൊയ്തീന്‍ ,മുസ്ഥഫ കളത്തിത്തല്‍, എം.സി മാലിക്, സുബൈര്‍ കോഴിശ്ശേരി ഡെയ്‌സമ്മ .സി എല്‍, പി.പ്രസാദ്, സി.കെ റസാഖ്, ചെറിയാപ്പു ഹാജി എന്നിവര്‍ സംബന്ധിച്ചു....
Local news

‘ആരോഗ്യം തന്നെ ലഹരി ‘ ; എസ് വൈ എസ് കൊടിഞ്ഞി സർക്കിൾ വാക്കത്തോൺ സംഘടിപ്പിച്ചു

തിരൂരങ്ങാടി : എസ് വൈ എസ് കൊടിഞ്ഞി സർക്കിൾ വാക്കത്തോൺ സംഘടിപ്പിച്ചു. 'ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ഡിസംബർ 27,28,29 തീയതികളിൽ തൃശൂരിൽ വെച്ച് നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ജൂബിലി കേരള യുവജന സമ്മേളനത്തിൻ്റെ അനുബന്ധ പദ്ധതിയായിട്ടാണ് 'ആരോഗ്യം തന്നെ ലഹരി' എന്ന ശീർഷകത്തിൽ കൊടിഞ്ഞി സർക്കിൾ വാക്കത്തോൺ സംഘടിപ്പിച്ചത്. കൊടിഞ്ഞി സർക്കിൾ പ്രസിഡന്റ്‌ സയ്യിദ് മുജീബ് ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കേരള മുസ്ലിം ജമാഅത്ത് നന്നമ്പ്ര സർക്കിൾ പ്രസിഡന്റ്‌ മൂസ സഖാഫി ഉദ്ഘാടനം ചെയ്തു. ജാബിർ സഖാഫി സന്ദേശപ്രഭാഷണം നടത്തി. എസ് വൈ എസ് സർക്കിൾ പ്രസിഡന്റ്‌ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലത്തീഫ് സഖാഫി സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു....
Malappuram

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീ പിടിച്ചു ; പൊലീസില്‍ പരാതി നല്‍കി വീട്ടുകാര്‍

മലപ്പുറം: എടവണ്ണയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. എടവണ്ണ ആരംതൊടി സ്വദേശി അഷറഫിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. മഹീന്ദ്ര ഥാര്‍, ബൊലേറോ എന്നീ വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും തീ ആളിപടരുകയായിരുന്നു. വീടിനും കേടുപാടുകള്‍ സംഭവിച്ചു. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി....
Information, Local news

നന്നമ്പ്ര സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം

നന്നമ്പ്ര സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന 11 സീറ്റിലും യു ഡി എഫ് വൻ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായി മുസ്ലിം ലീഗിന് ഇത്തവണ ഒരു വനിതാ ഡയറക്ടറേയും ലഭിച്ചു. അബ്ദുൽ ഹമീദ് എന്ന ബാവ തറാല,പി.പി മുനീർ, മൊയ്തീൻകുട്ടി എന്ന കുഞ്ഞു കണ്ണാട്ടിൽ, രവീന്ദ്രൻ പാറയിൽ, സജിത്ത് കാച്ചീരി, സിദ്ധിഖ് തെയ്യാല,റഹീം മച്ചിഞ്ചേരി, ബീന എൻ,മുബീന വി.കെ,വേലായുധൻ എടപ്പരുത്തിയിൽ.ഹമീദ് കെ.കെ, (എല്ലാവരും കോണ്ഗ്രസ്), വി കെ മുബീന (മുസ്ലിം ലീഗ്) എന്നിവരാണ് വിജയിച്ചത്. എല്ലാവർക്കും 1300 ലേറെ വോട്ട് ഭൂരിപക്ഷം ഉണ്ട്. എൽ ഡി എഫ് സ്ഥാനാര്ഥികൾക്ക് നൂറിൽ താഴെ വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 100 വോട്ടിലേറെ അസാധുവായി. എൻ അനിൽകുമാർ, സജിത കുറുപ്പത്ത് (കണ്ണമ്പള്ളി) എന്നിവർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂപീകരണം മുതൽ കോണ്ഗ്രസിന്റെ കൈവശത്തിലുള്ളതാണ് നന്നമ്...
Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത ; മലപ്പുറമടക്കം വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

മലപ്പുറം : സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കൂടാതെ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്നും ജൂലൈ 29നും മഞ്...
Local news

കൊഹിനൂര്‍ അണ്ടര്‍ പാസ് സമരം ശക്തമാകുന്നു ; ദേശീയ പാത പ്രവൃത്തി തടഞ്ഞു, കൊടി നാട്ടി സമരക്കാര്‍

കോഹിനൂര്‍ : കോഹിന്നൂരില്‍ അണ്ടര്‍ പാസ്സ് യഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നടക്കുന്ന അണ്ടര്‍ പാസ് സമരം ശക്തമാകുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ജനങ്ങള്‍ ദേശീയ പാതയുടെ പ്രവൃത്തി തടഞ്ഞു. തുടര്‍ന്ന് തേഞ്ഞിപ്പലം സിഐയുമായി നടന്ന ചര്‍ച്ചയില്‍ ആഗസ്റ്റ് 2 വരെ താല്‍ക്കലികമായി കോഹിനൂരില്‍ പ്രവൃത്തി നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. പ്രവൃത്തി നടക്കുന്ന 500 മീറ്ററില്‍ സ്ഥലങ്ങളില്‍ ജനകിയ സമര സമിതിയുടെ കൊടിനാട്ടുകയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോഹിനൂരില്‍ പ്രകടനം നടത്തുകയും ചെയ്തു. സമര സമിതി ചെയര്‍മാന്‍ പിടി ഇബ്രാഹിം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി, അംഗങ്ങളായ ധനജ്‌ഗോപിനാഥ്, ജാഫര്‍ , നസിമ യൂനുസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി...
Local news

പാരീസ് ഒളിംപിക്‌സിന് പിന്തുണയുമായി കുറ്റൂര്‍ എ എം എല്‍ പി എസ് ദീപശിഖാ പ്രയാണം നടത്തി

വേങ്ങര: 33-ാമത് പാരീസ് ഒളിമ്പിക്‌സിന് പിന്തുണയുമായി എ എം എല്‍ പി എസ് കുറ്റൂരിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ദീപശിഖാ പ്രയാണം നടത്തി. വളരെ ആവേശത്തോട് കൂടിയാണ് കുട്ടികള്‍ 33 ാമത് പാരീസ് ഒളിമ്പിക്‌സിനെ വരവേറ്റത്. പ്രധാന അധ്യാപകന്‍ പിഎന്‍ പ്രശോഭില്‍ നിന്നും സ്‌പോര്‍ട്‌സ് ലീഡര്‍ ആയ മുഹമ്മദ് റബീഹ് സി ദീപശിഖ ഏറ്റുവാങ്ങുകയുംപാക്കടപ്പുറായ അങ്ങാടിയെ വലം വെച്ച് വനിതാ ക്യാപ്റ്റനായ ഫാത്തിമ റിന്‍ഷ പി എ ഏറ്റുവാങ്ങി കുട്ടികളുടെ കൂട്ടയോട്ടത്തോട് കൂടി സ്‌കൂളിനെ വലം വെച്ച് ദീപശിഖ സ്‌പോര്‍ട്‌സ് മിനിസ്റ്ററായ നൗഫല്‍ മാഷിന് കൈമാറി. തുടര്‍ന്ന് അസംബ്ലി ചേരുകയും ഒളിമ്പിക്‌സ് പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു. ദീപശിഖ പ്രയാണത്തിലൂടെ കുട്ടികളിലും സമൂഹത്തിലും ഒളിമ്പിക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നേട്ടത്തെക്കുറിച്...
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരനാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യത്തില്‍ പുരോഗതിയില്ലെന്ന് ഡോക്ട4മാര്‍ പറഞ്ഞു. അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയില്‍ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുട്ടിയുടെ പിസിആര്‍ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും....
Malappuram

നിപ പ്രതിരോധം : അഞ്ച് ദിവസം കൊണ്ട് എത്തിയത് 27908 വീടുകളില്‍ ; ഫീല്‍ഡ് സര്‍വ്വേക്ക് മാതൃകയായി മലപ്പുറം

മലപ്പുറം : നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളില്‍ നടത്തിയ ഫീല്‍ഡ് സര്‍വ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി. 27908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അഞ്ചു ദിവസം കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ഈ സര്‍വ്വേയില്‍ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്‍ട്രോള്‍ സെല്ലിലെ കോണ്‍ടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീല്‍ഡ് സര്‍വ്വേയില്‍ ആകെ 1707 വീടുകള്‍ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തില്‍ 144 ടീമുകള്‍ 14500 വീടുകളിലാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ഇതില്‍ 944 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തില്‍ 95 ടീമുകള്‍ 13408 വീടുകളിലാണ് സന്ദര്‍ശിച്ചത്. ഇതില്‍ 406 പേര്‍ പനിയുള്ളവരായി കണ്ടെത്തി. കണ്ടെത്തിയവരെയെല്...
Malappuram

അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ നീക്കം ചെയ്ത് ഉദ്യോഗസ്ഥര്‍

മലപ്പുറം : കുറുവ മുത്ത്യാര്‍കുണ്ടിന് സമീപം ചെറുപുഴയില്‍ അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞുകൊണ്ടാണ് തടയണകള്‍ നിര്‍മിച്ചിരുന്നത്. കേരള ഇന്‍ലാന്‍ഡ് ആന്റ് അക്വാകള്‍ച്ചര്‍ നിയമത്തിനെ ലംഘിച്ചുകൊണ്ടുള്ളതായിരുന്നു മല്‍സ്യബന്ധനം. അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ കെ.ശ്രീജേഷ്, ആര്‍. രാഹുല്‍, ഫിഷറീസ് ഓഫിസര്‍ സി. ബാബുരാജ്, കെ. രജിത്, ഗ്രൗണ്ട് റെസ്‌ക്യൂ അബ്ദുള്‍ റസാഖ്, അക്വാകര്‍ച്ചര്‍ പ്രമോട്ടര്‍ പ്രണവ് എസ്, ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തടയണകള്‍ പൊളിച്ചു കളഞ്ഞത്....
Malappuram

നിപ: നാലു പേരുടെ ഫലം നെഗറ്റീവ്, ചികിത്സയിലുള്ളത് 8 പേര്‍ : മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം : നാലു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതുതായി ഏഴു പേരാണ് അഡ്മിറ്റായത്. ആകെ എട്ടു പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു....
Malappuram

അന്തര്‍ദേശീയ കണ്ടല്‍ ദിനാചാരണം ; വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

കടലുണ്ടി : ജൂലൈ 26 അന്തര്‍ദേശീയ കണ്ടല്‍ ദിനാചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറെസ്ട്രി ഡിവിഷന്‍ കോഴിക്കോടും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യുണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മറ്റിയും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ ചന്തന്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് പിസി വിദ്യാര്‍ത്ഥികള്‍ക്കായി കടലുണ്ടി വള്ളിക്കുന്ന് കമ്മ്യുണിറ്റി റിസര്‍വ്വ് ഓഫീസ് പരിസരത്ത് വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ കണ്ടല്‍ വനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്, കണ്ടല്‍ തൈകള്‍ നടീല്‍, കണ്ടല്‍ റിസര്‍വ്വ് ശുചീകരണ പ്രവര്‍ത്തികള്‍ എന്നിവ ഉള്‍പ്പെടുത്തി. സോഷ്യല്‍ ഫോറെസ്ട്രി ഉത്തര മേഖല കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ്‌സ് ആര്‍. കീര്‍ത്തി ഐഎഫ്എസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കെവിസിആര്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല...
Kerala

കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു

മുതലമട : കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു. മുതലമട പാപ്പാന്‍ചള്ളയില്‍ അജീഷ് ദീപിക ദമ്പതികളുടെ മകള്‍ ത്രിഷികയാണു മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രി, പാലക്കാട്ടെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ വച്ചു ബോട്ടില്‍ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറഞ്ഞതിനെ തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ കുട്ടി മരിച്ചു. ദിവസങ്ങള്‍ക്കു മുന്‍പാണു ത്രിഷികയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിതാവ് അജീഷ് എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്....
Local news

നാട്ടുവഴികളിലൂടെ പ്രകൃതിയിലേക്ക് നടന്ന് വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി : നാട്ടുവഴികളിലൂടെ പ്രകൃതിയിലേക്ക് നടന്ന് ചെട്ടിപ്പടി ആനപ്പടി ഗവ: എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പരിസര പഠനത്തിന്റെ ഭാഗമായി സ്‌കൂളിലെ മൂന്ന്,നാല് ക്ലാസിലെ കുട്ടികള്‍ക്ക് സസ്യ ലോകത്തെ വൈവിധ്യം തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ അധ്യാപകരോടൊപ്പം പ്രകൃതിയിലേക്ക് നടന്നത്. നക്ഷത്ര വനങ്ങള്‍ പരിചയപ്പെടല്‍, കുളം, കാവ്,എന്നീ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് സ്‌കൂളിന്റെ സമീപ പ്രദേശത്തുള്ള പുത്തന്‍ തെരു ക്ഷേത്ര പരിസരം സന്ദര്‍ശിച്ചത്. 2020 ലെ സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് അബ്ദുള്‍ റസാഖ് എന്ന കുഞ്ഞോന്‍ കുട്ടികള്‍ക്കു പൂച്ചെടികളും മധുരവും നല്‍കി വരവേറ്റു. കുട്ടികള്‍ക്കു നക്ഷത്ര വനത്തെ കുറിച്ചും നാട്ടറിവുകളെക്കുറിച്ചും വിവരിച്ചു കൊടുത്തു. കുട്ടിക്കാലത്ത് തന്നെ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിച്ചാല്‍ വര...
Kerala

നിപ ക്വാറന്റയിൻ ലംഘിച്ചു: നഴ്സിനെതിരെ കേസെടുത്ത് പോലീസ്

നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്...
Malappuram

വീരമൃത്യു വരിച്ച സൈനികരോട് സര്‍ക്കാരും ജില്ലാ ഭരണകൂടവും കാണിച്ചത് കടുത്ത അവഗണന ; രവി തേലത്ത്

മലപ്പുറം : രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികരോട് സര്‍ക്കാരും ജില്ലാ ഭരണകൂടവും കടുത്ത അവഗണനയാണ് കാണിച്ചതെന്ന് ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു. യുവമോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെതിരായി നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം നേടിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയായ വിജയ് ദിവസ് ദിനത്തില്‍ രാജ്യമെമ്പാടും മരണപ്പെട്ട ജവാന്‍മാരെ അനുസ്മരിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ പരിപാടി പോലും ഉണ്ടായില്ല എന്നത് ദുഃഖകരമാണ്. 1921ലെ ഹിന്ദു വിരുദ്ധ മാപ്പിളകലാപ കാരികളെ സ്വാതന്ത്ര്യ സമര സേനാനികളാക്കാന്‍ തത്പര്യം കാണിക്കുന്നവര്‍ രാജ്യത്തിന് വേണ്ടി കാര്‍ഗില്‍ യുദ്ധത്തില്‍ പൊരുതി മരിച്ച സൈനികന്‍ അബ്ദുനാസറിനെ അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഗി...
Malappuram

കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് 10 വയസുകാരിയുടെ കൈയ്യൊടിഞ്ഞു ; ഡ്രൈവര്‍ക്കെതിരെ കേസ്

മലപ്പുറം : കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ് 10 വയസുകാരിയുടെ കൈയ്യൊടിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം. വള്ളുവമ്പ്രം കക്കാടമ്മല്‍ സുരേഷ് ബാബുവിന്റെ മകള്‍ പി. റിഥിയുടെ കൈയ്യാണ് ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ് ഒടിഞ്ഞത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ പരാതിയിലാണ് നടപടി....
Malappuram

നിപയില്‍ ആശ്വാസം : രണ്ടു പേരുടെ ഫലം നെഗറ്റീവ്, ഇത് വരെ നെഗറ്റീവായത് 68 സാമ്പിളുകള്‍ : മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന രണ്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. ഇന്ന് നാലു പേര്‍ അഡ്മിറ്റായിട്ടുണ്ട്. രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും. ആകെ അഞ്ചു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നതെന്നും മന്ത്രി അറിയിച്ചു. പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആണ്. ഇതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 807 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു....
Local news

കേന്ദ്ര ബജറ്റില്‍ അവഗണന ; കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എആര്‍ നഗര്‍ : കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളം ഇന്ത്യയിലാണ് എന്ന തലക്കെട്ടോട് കൂടിയിട്ടുള്ള കേരളത്തിന്റെ ഭൂപടം അടങ്ങിയ കത്ത് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് അയച്ചു കൊടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. അബ്ദുറഹിമാന്‍ നഗര്‍ പോസ്റ്റോഫീസ് മഖാന്തിരമാണ് കത്ത് അയച്ചത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസതെങ്ങിലാന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിയാസ് പി സി അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ ഫിര്‍ദൗസ് മുഖ്യപ്രഭാഷണം നടത്തി, കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍കുട്ടി മാട്ടറ, ഭാരവാഹികളായ റിയാസ് എടത്തോള,സസി കുന്നുംപുറം,അബ്ദു എ പി , എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ കെ കെ, മജീദ...
Kerala

18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ 20 കോടിയോളം രൂപയുമായി അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങി ; ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി, പണം തട്ടിയത് 5 വര്‍ഷം കൊണ്ട്

തൃശൂര്‍ : 18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങിയതായി പരാതി. 19.94 കോടി രൂപയുമായാണ് വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം സ്വദേശിനി ധന്യ മോഹന്‍ മുങ്ങിയെന്നാണ് പരാതി. യുവതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. ധന്യ മോഹന്‍ 20 കോടി തട്ടിയത് അഞ്ചു വര്‍ഷം കൊണ്ടാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മ പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് ധന്യ 20 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും...
Malappuram

നിപ: എട്ടു പേരുടെ ഫലം നെഗറ്റീവ്, ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ ഐസൊലേഷനില്‍ തുടരണം : മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെയായി ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി ഓൺലൈനായി പങ്കെടുത്തു. ഇന്ന് രണ്ടു പേര്‍ അഡ്മിറ്റായിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ മഞ്ചേരിയിലും. ആകെ എട്ടു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. ആശുപത്രികളില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണം. കോണ്‍ടാക്സ് ദിവസം മുതല്‍ തുടര്‍ച്ചയായ 21 ദിവസമാണ് ഐസൊലേഷന്‍. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കുന്നത് ...
Local news

സാഹിത്യോത്സവ് ; കോട്ടുമല പുസ്തകോത്സവത്തിന് പ്രൗഢമായ തുടക്കം

ഊരകം : എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായി ഊരകം കോട്ടുമലയില്‍ പുസ്തകോത്സവം ആരംഭിച്ചു. അഞ്ചു ദിങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ പ്രസാധകരുടെ ആയിരകണക്കിന് പുസ്തകങ്ങളാണ് ഉള്ളത്. ജൂലൈ 28 ഞായറാഴ്ച പുസ്തകോത്സവം സമാപിക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ സാംസകാരിക പരിപാടികള്‍ ക്വിസ് മത്സരങ്ങള്‍ ചര്‍ച്ചകള്‍ എന്നിവ നടക്കുന്നുണ്ട്. ഐ പി ബി ബുക്‌സ് പുറത്തിറക്കിയ പുസ്തകങ്ങള്‍ക്ക് 50 % വരെ വിലക്കുറവ് ലഭിക്കുണ്ട്. രിസാല വാരിക , പ്രവാസി രിസാല , സുന്നി വോയിസ് എന്നിവയുടെ പ്രതേക കൌണ്ടര്‍ തന്നെ സംജ്ജീകരിച്ചിട്ടുണ്ട് . രിസാല അപ്‌ഡേറ്റ് ആക്ടിവേറ്റ് ചെയ്യുന്നതിന് പുസ്തകോത്സവത്തില്‍ പ്രത്യേക മീഡിയ വിങ് പ്രവത്തിക്കുന്നുണ്ട്വരും വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ കോട്ടുമല പുസ്തകോത്സവം സംഘടിപ്പിക്കുമെന്നു സംഘാടക സമിതി അറിയിച്ചു നാടിന്റെ ജനകീയ ഉത്സവമായ സാഹിത്യോത്സവില്‍ പുസ്തകോത്...
Local news

ചുവപ്പ്, ഓറഞ്ച്, മഞ്ഞ,… ഇവിടെ കുട്ടികള്‍ നല്‍കും മഴ മുന്നറിയിപ്പുകള്‍

വാളക്കുളം : കാലാവസ്ഥാ പഠനത്തിന് സ്‌കൂള്‍ കോമ്പൗണ്ടിലും വീട്ടുമുറ്റത്തും മഴമാപിനികള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍.വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ ദേശീയ ഹരിതസേന,ഫോറസ്റ്ററി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റെഡ്, ഓറഞ്ച്, യെല്ലോ തുടങ്ങി വിവിധ മഴ മുന്നറിയിപ്പുകളുടെ ശാസ്ത്രീയത മനസ്സിലാക്കാനും ഇതിലൂടെ കുട്ടികളെ പ്രാപ്തരാക്കും. ബോട്ടില്‍, സ്‌കെയില്‍, റബ്ബര്‍ ബാന്‍ഡ് എന്നിവ ഉപയോഗിച്ച് ചെലവുരഹിതമായാണ് മഴ മാപിനികള്‍ ഒരുക്കിയത്. മണ്‍സൂണ്‍ അവസാനം വരെ പെയ്യുന്ന മഴയുടെ തോത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകം മഴ രജിസ്റ്ററില്‍ രേഖപ്പെടുത്തും. വി ഇസ്ഹാഖ്, കെ പി ഷാനിയാസ്, ടി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി....
error: Content is protected !!