പബ്ലിക് പ്രോസിക്യൂട്ടറില്ല; കൊടിഞ്ഞി ഫൈസല്‍ വധക്കേസ് വീണ്ടും മാറ്റി
കൊച്ചി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവെച്ചു. ആഗസ്റ്റ് 23 ലേക്കാണ് കേസ് വീണ്ടും മാറ്റിയത്. സമാന വിഷയത്തെ തുടര്‍ന്ന് കേസ് കഴിഞ്ഞ തവണയും മാറ്റി വെച്ചിരുന്നു. കേസില്‍ അഡ്വ. പി.കുമാരന് കുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ഫൈസലിന്റെ ഭാര്യ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2016 നവംബര്‍ 19 ന് പുലര്‍ച്ചെയാണു കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് ഫൈസല്‍ എന്ന അനില്‍കുമാര്‍ കൊലപ്പെട്ടത്. തിരൂരിലെ ആര്.എസ്.എ,സ് പ്രാദേശിക നേതാവ് മഠത്തില്‍ നാരയണന്റെ നിര്‍ദ്ദേശ പ്രകാരം ബൈക്കിലെത്തിയ 4 അംഗ സംഘമാണ് ഫൈസലിനെ കൊലപെടുത്തിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായവരെരെല്ലാം ആര്.എസ്.എസ് - ബിജെപി പ്രവര്‍ത്തകരാണ്.
2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.05 ഓടെ ...






























