Sunday, July 5

Author: tirurangaditoday

എ ആർ നഗറിൽ ഭവന സന്ദർശനം തുടങ്ങി
Local news

എ ആർ നഗറിൽ ഭവന സന്ദർശനം തുടങ്ങി

എ ആർ നഗർ : മഴക്ക് മുൻപേ വീടുകളിലും സ്ഥാപനങ്ങളിലും നടത്തേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പരിശീലനം നേടിയ ഹെൽത്ത് സ്ക്വാഡ് അംഗങ്ങളുടെ സന്ദർശനം പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി കാവുങ്ങൻ ഉത്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹെൽത്ത് സ്ക്വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡുകളിൽ വിതരണം ചെയ്യാനുള്ള ആരോഗ്യ ശുചിത്വ നിർദ്ദേശങ്ങൾ അടങ്ങിയ പ്രതിക പ്രസിഡൻ്റിൻ നിന്നും വീട്ടുടമസ്ഥൻ ഏറ്റുവാങ്ങി. കൂടാതെ സൂര്യഘാതം തടയുന്നതിനുള്ള നിർദ്ദേശ ങ്ങൾ അടങ്ങിയ നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ക്വാർഡ് അംഗങ്ങൾ ഗൃഹസന്ദർശനം നടത്തുകയും ആരോഗ്യ ബോധവത്കരണം നൽകുകയും , ഉറവിട നശീകരണ പ്രവർത്തനം ഉർജ്ജിത മാക്കുകയും ചെയ്യും....
Kerala

കെട്ടിട നികുതി കൂട്ടാനുള്ള ഉത്തരവിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങളുടെ നിരക്ക് വര്‍ധന : തടഞ്ഞ് ഓംബുഡ്‌സ്മാന്‍

വര്‍ഷംതോറും കെട്ടിടനികുതി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങള്‍ നികുതി നിരക്കില്‍ വര്‍ധന വരുത്തുന്നത് തടഞ്ഞ് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍. നികുതിയില്‍ വര്‍ധന വരുത്താനാണ് നികുതിനിരക്കിനു പകരം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ ഉത്തരവ്. ഏതെങ്കിലും തദ്ദേശസ്ഥാപനം നികുതി നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്തണമെന്നും അധിക നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് അടുത്ത വര്‍ഷത്തെ നികുതിയില്‍ കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2023-24 മുതല്‍ അടുത്ത അഞ്ചു വര്‍ഷം കെട്ടിടനികുതി ഓരോ വര്‍ഷവും തൊട്ടു മുന്‍വര്‍ഷത്തെ നികുതിയേക്കാള്‍ 5% വീതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് ആണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വീടുകളുടെ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് ചതുരശ്ര മീറ്ററിന് 6 രൂപയായും നിശ്ചയിച്ചു. നികുതി നിരക്കി...
Kerala

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

തിരുവനന്തപുരം : കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയും. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവം. രജിസ്ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്. കെ എസ് ഇ ബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്...
Crime

പെരിന്തല്‍മണ്ണയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലഹരിയിലായിരുന്ന നിസാമുദ്ദീന്‍ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സെയ്തലവിയെ ആക്രമിച്ചതിനു പിന്നാലെ, നിസാമുദ്ദീനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിസാമുദ്ദീനു പരുക്കേറ്റിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു....
Malappuram

ബി ഡി കെ മലപ്പുറം ജനറൽ ബോഡി യോഗം ചേർന്നു

വളാഞ്ചേരി : 2024 വർഷത്തെ ബി ഡി കെ മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം 2024 ഏപ്രിൽ 28 ഞായറാഴ്ച വളാഞ്ചേരി വോൾഗ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു. ജില്ലാസെക്രട്ടറി ജുനൈദ് പി കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ്‌ കബീർ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജനറൽ ബോഡിക്ക് എത്തിയ എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെട്ട ശേഷം ജില്ലാ സെക്രട്ടറി 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ജില്ലാ ട്രഷറർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ട് റിപ്പോർട്ടിന്മേലുമുള്ള ചർച്ചകൾക്ക് ശേഷം ജനറൽ ബോഡി യോഗം ഐക്യകണ്ഠേന റിപ്പോർട്ട്‌ കയ്യടിച്ചു പാസ്സാക്കി ജില്ലാ രക്ഷധികാരികൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നബീൽ ബാബു വരണാധികാരിയായി പഴയ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു. പുതിയ ജില്ലാകമ്മിറ്റി പാനൽ വരണാധികാരി യോഗത്തിന് മുമ്പാകെ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം വരണാധികരി...
Kerala

മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച വരുത്താതെ തന്നെ രോഗികളുടെയും പരിസരവാസികളുടെയും സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കാളാണ്ടിത്താഴം ജംഗ്ഷനിൽ നിന്നാരംഭിച്ച് ഡെന്റൽ കോളേജ് വരെയെത്തുന്ന നാലരമീറ്റർ വീതിയുള്ള ടാർ റോഡ് ചുറ്റുമതിൽ നിർമ്മിച്ച് അടയ്ക്കാനുള്ള മെഡിക്കൽ കോളേജിന്റെ നീക്കം പരിസരവാസികൾക്ക് യാത്രാസൗകര്യം നിഷേധിക്കാൻ കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു. മെഡിക്കൽ കോളേജ് കോമ്പൗണ്ട്‌ റോഡിന് ഇരുവശവും ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷിക്കാമെന്നും അതുവഴി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ മെഡിക്കൽ കോളേജ് കാമ്പസ് സുരക്ഷിതമാക്കാമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു....
Obituary

വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താനൂർ : വിഷം അകത്ത് ചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്നംബ്ര പാണ്ടിമുറ്റം സി കെ പടിയിൽ താമസിക്കുന്ന മൂത്താട്ട് സക്കീറിന്റെ മകൻ ഷഫീർ (21) ആണ് മരിച്ചത്. ഈ മാസം 24ന് രാത്രി 8.30 നാണ് വിഷം അകത്തു ചെന്ന നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 ന് മരണപ്പെട്ടു. താനൂർ മഠത്തിൽ റോഡ് സ്വദേശി ആണ്....
Accident, Local news

വേങ്ങര പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേര്‍ക്ക് പരിക്ക്

വേങ്ങര: പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ആണ് വിവരം. ചെമ്മാട് മുതലമാട് റൂട്ടില്‍ ഓടുന്ന സൈബര്‍ ബസ്സും ഓട്ടോയും ആണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫ് (45) എന്ന ആള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലയിൽ ഫിസിയോതെറാപ്പി സെന്റർ കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിന്റെ കീഴിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഫിസിയോതെറാപ്പി സെന്റർ ആരംഭിക്കുന്നു. സർവകലാശാലാ കായികതാരങ്ങൾ, വിദ്യാർത്ഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് സേവനം ലഭ്യമാകും. സർവകലാശാലാ കായികതാരങ്ങൾക്ക് തീർത്തും സൗജന്യമായും വിദ്യാർത്ഥികൾക്ക് 20/- രൂപ, ഗവേഷക വിദ്യാർത്ഥികൾക്ക് 30/- രൂപ, ജീവനക്കാർക്ക് 50/- രൂപ, പൊതുജനങ്ങൾക്ക് 100/- രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. സെന്ററിന്റെ ഉദ്ഘാടനം മെയ് രണ്ടിന് രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് നിർവഹിക്കും. കായിക പഠനവകുപ്പിന്റെ പുതിയ കെട്ടിട സമുച്ചയത്തിലാണ് സെന്റർ പ്രവർത്തിക്കുക. ടെൻസ്, ഐ.എഫ്.ടി., അൾട്രാ സൗണ്ട് തെറാപ്പി, എക്സർസൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങൾ സെന്ററിൽ ലഭ്യമാകും. പേശികൾ, അസ്ഥികൾ മുതലായവയുടെ പരിക്കുകൾ സ്പോർട്സ് ഇഞ്ചുറികൾ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഡ...
Kerala

കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും ഇ-സിഗരറ്റുകളും ഐ ഫോണുകളും പിടികൂടി ; മലപ്പുറം സ്വദേശികളടക്കം 5 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും ഇ-സിഗരറ്റുകളും ഐ ഫോണുകളും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ രണ്ട് മലപ്പുറം സ്വദേശികളും മൂന്ന് കാസര്‍കോട് സ്വദേശികളെയും കസ്റ്റംസ് പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് 1079 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 76.30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മറ്റൊരു കേസില്‍ 500 രൂപയുടെ 120 സൗദി റിയാലുകള്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിന്റെ സഹായത്തോടെ പിടികൂടി. 12.60 ലക്ഷം രൂപ വിലമതിക്കുന്ന 60,000 സൗദി റിയാലുകളാണ് സൗദി അറേബ്യയിലേക്ക് പറക്കാനായി നിന്ന കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തത്. ദുബാ...
Accident

കോഴിക്കോട്ട് സ്ലീപര്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട് : ഫറോക്ക് മണ്ണൂരില്‍ സ്ലീപര്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം. പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന ബസാണ് പുലര്‍ച്ച രണ്ടരയോടെ മറിഞ്ഞത്. ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കൊല്ലം ആലങ്ങോട് സ്വദേശി അമലാണ് മരിച്ചത്. വാഹനത്തിനടിയില്‍ പെട്ടുപോയ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഫറോക്ക് മണ്ണൂര്‍ വളവില്‍ ആണ് അപകടം സംഭവിച്ചത്. ഇറക്കത്തില്‍ ബസിന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് നിഗമനം. ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും പരിക്ക് ഗു...
Kerala

കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീണു പതിനാലുകാരന്‍ മരിച്ചു

കണ്ണൂര്‍ : പറമ്പില്‍ കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീണു പതിനാലുകാരന്‍ മരിച്ചു. തലശേരി മാടപ്പീടികയില്‍ ആണ് സംഭവം. പാറാല്‍ ആച്ചുകുളങ്ങര ചൈത്രത്തില്‍ മഹേഷിന്റെയും സുനിലയുടെയും മകന്‍ കെ. പി. ശ്രീനികേത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം. അച്ഛനും അമ്മയും അധ്യാപകരാണ്. ഇവരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയിരുന്നു. മറ്റൊരാള്‍ വോട്ട് ചെയ്യാന്‍ പോയപ്പോഴുമായിരുന്നു അപകടം. പറമ്പില്‍ കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തിട്ടുണ്ട്....
Kerala

രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായി ; മുഴുവന്‍ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായി. പരിഗണനയിലിരുന്ന മുഴുവന്‍ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂ പതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു. ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്....
Malappuram

തിരഞ്ഞെടുപ്പ്: ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഇലക്ഷൻ കൺട്രോൾ റൂം

ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂമാണ് ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേയും വിവരങ്ങൾ ഏകോപിപ്പിച്ചത്. ജില്ലയിലെ ഓരോ മണിക്കൂറിലേയും പുതുക്കിയ വിവരങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ ഇലക്ഷൻ കമ്മീഷന്റെ പോൾ മാനേജർ ആപ്പിലേക്കും രണ്ട് മണിക്കൂർ കൂടുമ്പോൾ ഇ-കോർ സൈറ്റിലേക്കും നൽകി പൊതുജനങ്ങളിലെത്തിക്കാൻ സാധിച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസവും തിരഞ്ഞെടുപ്പ് ദിവസമായ ഇന്നും (വെള്ളി) ഇലക്ഷൻ കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസം പോളിങ് സാമഗ്രികൾ റിസപ്ഷൻ സെന്ററിൽ നിന്നും ഓരോ പോളിങ് ബൂത്തുകളിൽ എത്തുന്നത് വരെയുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂം മുഖേന ഏകോപിപ്പിച്ചു. തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെ മോക്ക് പോൾ ആരംഭിക്കുന്നത് മുതൽ ...
Other

സംസ്ഥാനത്ത് പോളിങ്ങില്‍ വന്‍ ഇടിവ്

കേരളത്തില്‍ 71.16 ശതമാനം പോളിങ്.സംസ്ഥാനത്തെ പോളിങ്ങില്‍ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും ചേര്‍ക്കാതെയാണ് ഈ കണക്ക്. തപാല്‍വോട്ടുകള്‍ ചേര്‍ക്കുമ്പോള്‍ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വര്‍ഷത്തിനിടെയുള്ള റെക്കോര്‍ഡ് പോളിങ്ങായിരുന്നു അന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021) കോവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിലെത്തിയിരുന്നു. കനത്ത ചൂടു കാരണം വോട്ടര്‍മാര്‍ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തല്‍. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി. തിരുവനന്തപ...
Kerala

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍, വോട്ടെടുപ്പിനിടെ 8 മരണം

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ എട്ടുപേര്‍ മരിച്ചു. ഏഴുപേര്‍ കുഴഞ്ഞുവീണും ഒരാള്‍ ബൈക്കപടത്തിലുമാണ് മരിച്ചത്. മലപ്പുറം തിരൂരില്‍ തിരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്. പരപ്പനങ്ങാടിയില്‍ വോട്ടു ചെയ്യാന്‍ ബൈക്കില്‍ പോയ ആള്‍ വാഹനമിടിച്ച് മരിച്ചു. ബിഎം സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കില്‍നിന്നു വീഴുകയായിരുന്നു. പാലക്കാട് പെരുമാട്ടി വിളയോടിയില്‍ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. വിളയോടി പുതുശ്ശേരി കുമ്പോറ്റ ചാത്ത...
Accident, Local news

പോളിംഗ് ബൂത്തിന് സമീപം ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ മദ്ധ്യവയസ്‌കന്‍ മരിച്ചു

പരപ്പനങ്ങാടി : പോളിംഗ് ബൂത്തിന് സമീപം ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ മദ്ധ്യവയസ്‌കന്‍ മരിച്ചു. പരപ്പനങ്ങാടി ബി.ഇ.എം എല്‍ പി സ്‌ക്കൂളിന് സമീപത്തായിരുന്നു അപകടം നടന്നത്. ചിറമംഗലം സ്വദേശി ചതുവന്‍ സൈതു ഹാജിയാണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. സ്‌കൂളിന് മുമ്പില്‍ വച്ച് ലോറിയുമായി ബൈക്ക് തട്ടുകയായിരുന്നു. ഇയാളെ ആദ്യം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച ഇയാളെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കെട്ടുങ്ങല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും....
Malappuram

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ക്യൂ നിന്ന് ആദ്യ വോട്ടറായി വോട്ട് ചെയ്ത മദ്രസാദ്ധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍ : തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകന്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130 ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ദിഖ് മുസ്‌ലിയാർ (63) ആണ് മരണപ്പെട്ടത്. ഭാര്യ:ഫാത്തിമ. മക്കള്‍: മുനീര്‍ (ദുബായ് ), ആയിഷ, ലുക്മാന്‍ (ദുബായ് ),സാബിറ. മരുമക്കള്‍ : ഗഫൂര്‍ (സൗദിഅറേബ്യ), ഷറഫുദ്ദീന്‍ (ദുബായ് ), ഫെബീന, ഷുഹൈല (പൂക്കയില്‍). സഹോദരങ്ങള്‍: പരേതരായ ബീരാന്‍കുട്ടി ഇബ്രാഹിം,കരീം, ഖദീജ. മജീദ് (ദുബായ് ), താജുദ്ദീന്‍ (അബുദാബി). കുഞ്ഞീമ്മ,നഫീസ (കാരത്തൂര്‍ ), ഖബറടക്കം വെള്ളിയാഴ്ച (ഇന്ന് രാത്രി 8 30 ന് ) വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും....
Obituary

സമസ്ത നേതാവ് തെന്നല ശൈഖലി ബാഖവി അന്തരിച്ചു

തിരൂരങ്ങാടി: സമസ്തയുടെയും മുസ്ലിംലീഗിന്റേയും നേതാവായിരുന്ന തെന്നല കുറ്റിപ്പാല സ്വദേശി കോട്ടുവാല ഷൈഖലി ബാഖവി (75) അന്തരിച്ചു. ഖബറടക്കം വെള്ളി രാവിലെ 9 മണിക്ക് തറയിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.സമസ്ത പ്രസ്ഥാനത്തിന് വേണ്ടി സ്വദേശത്തും വിദേശത്തും വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹംചെമ്മാട് മഹല്ല് ജുമുഅത്ത് പള്ളി മുൻ മുദരീസ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.തെന്നല ഇസ്ലാമിക് സെന്റർ സെക്രട്ടറി , സമസ്ത തെന്നല മഹല്ല് കോർഡിനേഷൻ ഭാരവാഹി ,ഹസ്സനിയ്യ യതീംഖാന തെന്നല കമ്മിറ്റി ഭാരവാഹി,സമസ്ത മലപ്പുറം ജില്ലാ പ്രവാസി സെൽ പ്രസിഡന്റ്,റാസൽഖൈമ ബുഖാരി സ്ഥാപന ചെയർമാൻ തുടങ്ങി ഒട്ടേറെനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ ഹജ്ജുമ്മ മദാരി .മക്കൾ: മുഹമ്മദ് ഫൈസൽ, മുഹമ്മദ് അനീസ്, ഫുളൈൽ, ഉമൈറ, ഫദീല, ഫരീദ .മരുമക്കൾ: അബ്‌ദുൽ മജീദ് അഹ്‌സനി ഓടക്കൽ,അബ്‌ദുൽ സമദ് റഹ്മാനി ഓമച്ചപ്പുഴ,നൂറുദ്ധീൻ ഫൈസി തീരൂർക്കാട്, നൂർജഹാൻ (കുണ്ട...
Malappuram

ജില്ലയില്‍ അംഗപരിമിതര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകള്‍

മലപ്പുറം : അംഗപരിമിതര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകളാണ് മലപ്പുറം ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പൊന്നാനി, മലപ്പുറം ലോക്‍സഭാ മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷനുകള്‍ വീതമാണ് ഇത്തരത്തില്‍ ഉള്ളത്. മലപ്പുറം ലോക്‍സഭാ മണ്ഡലത്തില്‍ മഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ 103ാം നമ്പർ പോളിങ് സ്‌റ്റേഷനും പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ തിരൂര്‍ കല്ലിങ്ങൽപറമ്പ് മൊയ്തീൻ സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ (സതേണ്‍ ബില്‍ഡിങ് ഈസ്റ്റേണ്‍ സൈഡ്) 24ാം നമ്പർ പോളിങ് സ്‌റ്റേഷനുമാണ് ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുക. ഇവിടെ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, വാഹനം, താമസം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രധാന അറിയിപ്പുകള്‍

കാലിക്കറ്റ് സര്‍വ്വകലാശാലാ പൊതുപ്രവേശന പരീക്ഷ (CUCAT 2024) അപേക്ഷ മെയ് 12 വരെ നീട്ടി 2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി./ പ്രൊജക്ട് മോഡ് ഡിപ്ലോമ, സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്., എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആൻ്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CUCAT 2024) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 12 വരെ നീട്ടി.  പ്രവേശന പരീക്ഷ മെയ് 28, 29, 30 തീയതികളില്‍ വിവിധ സെന്ററുകളിലായി നടക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം  വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍: 0494 24...
Malappuram

അധ്യാപകര്‍ക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: കുട്ടികള്‍ അധ്യാപകര്‍ക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കരുതെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ആണ് ഇതുസംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇത്തരം സമ്ബ്രദായം ഉണ്ടാകരുതെന്നും നിര്‍ദേശം സ്‌കൂളുകള്‍ക്ക് കൈമാറണമെന്നും ഉപ ഡയരക്ടര്‍ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ അറിയിച്ചു. അധ്യയന വര്‍ഷത്തിലെ അവസാനദിവസം യാത്രയയപ്പിനോടനുബന്ധിച്ച്‌ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ വിലപിടിപ്പുള്ള വസ്ത്രങ്ങളും വാചുകളും അലങ്കാര വസ്തുക്കളും സമ്മാനമായി നല്‍കുന്ന രീതി അടുത്ത കാലത്തായി വര്‍ധിച്ചിരിക്കുന്നു. വന്‍ തുകയാണ് ഇതിനായി ചില വിദ്യാര്‍ഥികള്‍ ചിലവിടുന്നത്. അധ്യാപകരില്‍ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും ചിലര്‍ ഇതിനെ പ്രോല്‍സാഹിപ്പിച്ചു. ഇതോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്...
Kerala

കന്നിവോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങിനെ…

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എങ്ങിനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങിനെ: 1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു 2. വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു 3. ഫസ്റ്റ് പോളിങ് ഓഫീസര്‍ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ ...
Malappuram

വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം.വോട്ടര്‍ ഐഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.*ആധാര്‍ കാര്‍ഡ്*എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്*ഡ്രൈവിംഗ് ലൈസന്‍സ്*പാന്‍ കാര്‍ഡ്*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല...
Local news

ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവര്‍ ; സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി

തിരൂരങ്ങാടി : സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി മാറുമെന്ന കപടപ്രചാരണം നടത്തുന്ന കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ചെയ്തുകൊണ്ടിരിക്കുന്നതോ അത്യധികം ഹീനവൃത്തികളാണ്. മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ കോപ്പി അടിച്ചു ജയിക്കുന്നവര്‍ ആണെന്ന് പറഞ്ഞ വിഎസിന്റെയും ജില്ലയുടെ ഉള്ളടക്കം വര്‍ഗീയതയാണെന് പറഞ്ഞ കടകംപള്ളിയുടെയും പ്രസ്താവനകള്‍ ആര്‍എസ്എസിനു വേണ്ടി നടത്തിയ ദാസ്യ പണിയാണ്. മുസ്ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവര്‍ത്തനമാണ്. കണ്ണൂരിലെയും കാസര്‍കോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവരാണ് സിപിഎം. അധികാരത്തില്‍ വന്നാല്‍ എന്ത് ക...
Local news

മദ്രസയിലെ മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു

തിരൂരങ്ങാടി : കൊടിഞ്ഞി തിരുത്തി മഹ്‌ളറത്തുല്‍ ഹുസൈനിയ്യ സുന്നീ മദ്രസയിലെ മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. മദ്രസ പ്രസിഡണ്ട് ടി.ടി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം സഈദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുബാപ്പു സി കെ, അബ്ദുല്‍ അസീസ് എം ഉസ്താദുമാരായ സ്വാലിഹ് സഖാഫി , അന്‍വര്‍ അസ്ഹരി എന്നിവര്‍ പങ്കെടുത്തു....
university

കുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി 

മൂന്നുവർഷംകൊണ്ട് ബിരുദമോ നാലുവർഷംകൊണ്ട് ഹോണേഴ്‌സ് ബിരുദമോ അഞ്ചു വർഷം കഴിയുമ്പോൾ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമോ വിദ്യാർത്ഥിയുടെ താൽപ്പര്യാനുസരണം  ഉറപ്പാക്കാമെന്ന സവിശേഷതയോടെയാണ് കാലിക്കറ്റ് സർവകലാശാല  ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾ ആവിഷ്കരിച്ചിട്ടുള്ളതെന്ന്  പ്രവേശന വിഭാഗം ഡയറക്ടർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയും സെൻറർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാലയിൽ മുപ്പതിലേറെ പഠന വകുപ്പുകളുണ്ട്.  മുഖ്യ വിഷയങ്ങൾക്ക് പുറമേ ഇവയിൽ നിന്ന് താല്പര്യമുള്ള മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അസുലഭാവസരമാണ് സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിൽ ചേരുന്നവർക്ക് ലഭ്യമാകുന്നത്. കുറഞ്ഞ ചിലവിൽ പഠനം പൂർത്തിയാക്കാമെന്നതും സവിശേഷതയാണ്. പ്രവേശന പരീക്ഷയ്ക്ക് മുന്നൊരുക്കങ്ങൾ നടക്കുന്നതിന് സഹായകമായ വിവരങ്ങൾ ...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ മജിസ്ട്രേറ്റും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് സംബന്ധമായ, നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം എന്നിവയ്ക്കെല്ലാം ഈ കാലയളവില്‍ വിലക്കുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കും യാത്രയ്ക്കും മറ്റും നിരോധനാജ്ഞ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു....
Malappuram

കോഴി ഫാമിന്റെ മറവില്‍ കഞ്ചാവ് വില്പന ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കൊണ്ടോട്ടി : കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. സിദ്ദിഖ്, വാഴക്കാട് ഇന്‍സ്പക്ടര്‍ രാജന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും വാഴക്കാട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു....
Local news

മെഗാ ഫാമിലി മീറ്റും കുടുംബ ബോധവൽക്കരണ ക്ലാസ് നടത്തി

മൂന്നിയൂർ: ചുറ്റുവട്ടം റസിഡൻസ് അസോസിയേഷൻ മെഗാ ഫാമിലി മീറ്റിംഗും നടത്തി. ഉദ്ഘാടനം ഹനീഫ അച്ചാട്ടിൽ( മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡോ: റമീസ് കെ,ചാന്ത് അബ്ദുസമദ്,സലീം ഈ, റഫീക്ക് കെപി തുടങ്ങിയവർ സംസാരിച്ചു. കുടുംബ ബോധവൽക്കരണ ക്ലാസിൽ ഡോ: ജൗഹർ മുനവിർ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ അനുബന്ധിച്ച് ഉച്ചഭക്ഷണവിതരണവും, പ്രതിഭകളെ ആദരിക്കൽ, അസോസിയേഷൻ ജേഴ്‌സി വിതരണം, കുട്ടികളുടെ കലാപരിപാടികൾ, മിനിയേച്ചർ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു....
error: Content is protected !!