കൊണ്ടോട്ടി നഗരസഭയിലെ ലീഗ് – കോണ്‍ഗ്രസ് പോര് തണുക്കുന്നു ; ചെയര്‍പേഴ്സണ്‍ സ്ഥാനത്തില്‍ തീരുമാനം
കൊണ്ടോട്ടി: യുഡിഎഫ് സംവിധാനമുള്ള കൊണ്ടോട്ടി നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസിനു വിട്ടുനല്‍കാന്‍ മലപ്പുറത്തു ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും സ്ഥാനം കൈമാറുക. ചെയര്‍പേഴ്സണ്‍ സ്ഥാനം 3 വര്‍ഷം ലീഗിനും 2 വര്‍ഷം കോണ്‍ഗ്രസിനും എന്ന ധാരണ ഉണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അത്തരമൊരു ധാരണ ഇല്ലെന്നാണ് ലീഗ് നിലപാട്. എന്നാല്‍, യുഡിഎഫ് സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ആവശ്യമാണ് ലീഗ് നേതൃത്വം മുന്നോട്ടുവച്ചത്. അതിനായി ചെയര്പേഴ്സന് സ്ഥാനം, ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനു കൈമാറാന്‍ ആണ് ലീഗ് തീരുമാനം.
നേരത്തേ വൈസ് ചെയര്മാന് സ്ഥാനവും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസ് രാജിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥാനങ്ങള്‍ കൈമാറാമെന്നും അതുവരെ വൈസ് ചെയര്മാന് സ്ഥാനം ഏറ്റെടുക്കണമെന്നും കോണ്‍ഗ...





























