Sunday, July 5

Author: tirurangaditoday

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു
Accident, Breaking news

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു

കുറ്റിപ്പുറം . ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. കുറ്റിപ്പുറം പാഴൂർ തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ മുഹമ്മദ് റാഫി - റമീഷ എന്നിവരുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഉടനെ കുറ്റിപ്പുറം, വളാഞ്ചേരി , കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപതികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 3.30 ന് മരിച്ചു....
Kerala, Other

നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസ് ; ഡിവൈഎഫ്‌ഐ നേതാവ് പൊലീസില്‍ കീഴടങ്ങി

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫ് പൊലീസില്‍ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ജയ്‌സണ്‍ കീഴടങ്ങിയത്. സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുണ്ടായിരുന്നു. 13ന് മുന്‍പ് പോലീസില്‍ കീഴടങ്ങാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ 20 ന് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജില്‍ നടന്ന സംഘഷത്തിനിടെ ജയ്‌സണ്‍ മര്‍ദ്ദിച്ചെന്നാണ് സഹാപാഠിയായ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ പൊലീസ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ കോളേജ് മാനേജ്‌മെന്റ് നിന്ന് ജയ്‌സണെ പുറത്താക്കിയിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്...
Malappuram

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

മലപ്പുറം : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. തിരുന്നാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫിറമീഷ ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മോശയമായതിനെ തുടര്‍ന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രികളിലെത്തിച്ചു ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു....
Local news

ലൈഫ് രണ്ടാം ഘട്ടം: 100 കുടുംബങ്ങൾക്ക് വീടൊരുക്കി താനാളൂർ ഗ്രാമപഞ്ചായത്ത്

താനാളൂർ പഞ്ചായത്തിലെ രണ്ടാം ഘട്ട ലൈഫ് ഭവനപദ്ധതിയിൽ പൂർത്തീകരിച്ച നൂറ് വീടുകളുടെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ലൈഫ് കേവലം ഭവന നിർമാണ പദ്ധതി അല്ലെന്നും ഓരോ വീട്ടിലും ഓരോ ആളുകൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ ലൈഫ് പദ്ധതി നിർവഹണത്തിൽ സ്തുത്യർ ഹമായ സേവനമനുഷ്ഠിച്ച വി.ഇ.ഒ അനിതയെ ചടങ്ങിൽ അനുമോദിചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സൽമത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അമീറ കെ, സിനി കെ വി ,സതീശൻ പി, ലൈഫ് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എൻ കെ ദേവകി,സുലൈമാൻ ചാത്തേരി ,കെ ഫാത്തിമ ബീവി, ഒ കെ പ്രേമരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭവന നിർമാണം പൂർത്തീകരിച്ച മുഴുവൻ ഗുണഭോക്താക്കൾക്...
Accident

ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ എസ്‌ഐ പുഴയിൽ മുങ്ങിമരിച്ചു

പെരിന്തൽമണ്ണ: തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്ഐ മുങ്ങി മരിച്ചു. തൃശൂർ മാള വലിയപറമ്പ് സ്വദേശി സുബീഷ് മോൻ (38) ആണ് തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ മുങ്ങി മരിച്ചത്. കോട്ടോളി ഗീതയുടെയും പരേതനായ സുകുമാരന്റെയും മകനാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കരിങ്ങനാട് കുണ്ടിലെ ഇരുമ്പു കമ്പനിക്കു സമീപം വാടകവീട്ടിലാണ് എസ്ഐ താമസിക്കുന്നത്. കരിങ്ങനാട് വിളങ്ങോട്ടുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനു അവധിക്കു വീട്ടിൽ എത്തിയ സഹോദരൻ, സഹോദരന്റെ മകൻ, കൂട്ടുകാർ എന്നിവർക്കൊപ്പം തൂതപ്പുഴയുടെ പുലാമന്തോൾ കടവിലെ തടയണ പ്രദേശത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുട്ടികളിലൊരാൾ ആഴമേറിയ ഭാഗത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതോടെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇവിടെയുള്ള കിടങ്ങുപോലെയുള്ള ഭാഗത്തെ ചുഴിയുടെ ആഴത്തിലേക്ക് സുബീഷ് മോൻ താഴ്ന്നു പോയതിനെ...
Other

മാസപ്പിറവി ദൃശ്യമായി, ഒമാൻ ഒഴികെ ഗൾഫ് രാഷ്ട്രങ്ങളിൽ നാളെ റംസാൻ ആരംഭം

മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം നാളെയാകും റംസാന് തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ മാസപ്പിറവി കണ്ടതായി ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാൽ ചൊവ്വാഴ്ചയാകും റംസാൻ ആരംഭം. ഹിലാൽ കമ്മിറ്റി ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഹിജ്‌റ കമ്മിറ്റി തിങ്കളാഴ്‌ച നോമ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്....
Crime

16 കാരന് ബൈക്ക് ഓടിക്കാൻ നൽകി, മാതാവിനെതിരെ പോലീസ് കേസെടുത്തു

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാൻ നൽകിയതിന് ഉമ്മാക്ക് എതിരെ പോലീസ് കേസെടുത്തു. തിരൂരങ്ങാടി ടി സി റോഡിലെ 38 കാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ 16 വയസ്സുള്ള മകന് ബൈക്ക് ഓടിക്കാൻ നല്കിയതിനാണ് കേസ്. തിരൂരങ്ങാടി യിൽ നിന്ന് ബൈക്ക് ഓടിച്ചു വരുമ്പോൾ താഴെച്ചിനയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. പരിശോധനയിൽ ആർ സി ഉടമ പിതാവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹം ചെന്നൈ യിലാണ്. വണ്ടിയുടെ കൈവശക്കാരൻ കുട്ടിയുടെ ഉമ്മയാണെന്നു കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടിക്കും മറ്റുള്ളവർക്കും ജീവന് അപായം വരും എന്നറിഞ്ഞിട്ടും വാഹനം ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ കേസ് എടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വണ്ടി ഓടിക്കാൻ നൽകിയാൽ രക്ഷിതാക്കൾക്ക് എതിരെയാണ് കേസെടുക്കുക. ആർ സി ഉടമ സ്ഥലത്തുള്ളവരാണെങ്കിൽ ഉടമക്ക് എതിരെയും, ഇല്ലെങ്കിൽ ആരാണോ വണ്ടി കൈവശം വെക്കുന്നത് അവർക്കെതിരെയും കേസെടുക...
Malappuram

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് സഹപാഠിയായിരുന്ന കാമുകനൊപ്പം ഒളിച്ചോടി ; യുവതിയും യുവാവും പിടിയിൽ

പുത്തനത്താണി : ഭർതൃവീട്ടിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയിൽ. പുന്നത്തല സ്വദേശിയായ യുവതിയെയും വെട്ടിച്ചിറയിലെ ക്വാർട്ടേഴ്സിൽ താമസിച്ച് വരുന്ന യുവാവിനെയും വളാഞ്ചേരി പോലീസാണ് പിടി കൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എറണാകുളത്തെ മാളിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് എന്നറിയുന്നു. ഒരാഴ്ച മുമ്പാണ് ആതവനാട് അത്താണിക്കലിലെ ഭർതൃവീട്ടിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പഴയ സഹപാഠിയായ യുവാവിനൊപ്പം നാട് വിട്ടത് ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരൂർ ഡിവൈഎസ് പി യുടെ മേൽനോട്ടത്തിൽ വളാഞ്ചേരി പോലീസ് സംഭവം ഊർജിതമായി അന്വേഷിച്ച് വരികയായിരുന്നു. പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിയുടെ പേരിൽ വളാഞ്ചേരി പോലീസ് കർശന വകുപ്പുകൾ ചുമത്തികേസ് എടുത്തിട്ടുണ്ട്....
Local news, Other

തിരൂരങ്ങാടി ജി.എം.എല്‍.പി.സ്‌കൂള്‍ ‘ശതഭേരി’ സമാപനാഘോഷം അവിസ്മരണീയമാക്കി

തിരൂരങ്ങാടി : ജി.എം.എല്‍.പി.സ്‌കൂള്‍ തിരൂരങ്ങാടി നൂറാം വാര്‍ഷികത്തില്‍ നൂറ് കര്‍മ്മപരിപാടികളൊരുക്കി 'ശതഭേരി' സമാപനാഘോഷം നാദവിസ്മയ കാഴ്ചകളോടെ കൊണ്ടാടി. തിരൂരങ്ങാടി മണ്ഡലം എം.എല്‍.എ കെ.പി.എ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പത്മജ .വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാന്‍ിംഗ് കമ്മറ്റി അംഗങ്ങളായ ഇ.പി.എസ് ബാവ, സിപി ഇസ്മായില്‍, സുഹ്‌റാബി, 25-ാം വാര്‍ഡ് കൗണ്‍സിലര്‍ അലിമോന്‍ തടത്തില്‍ .എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പിടിഎപ്രസിഡണ്ട് അഷ്‌റഫ് താണിക്കല്‍ സ്വാഗതം പറഞ്ഞു. എല്‍എസ്എസ് വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ,ടിഎസ്എ ക്ലബ്ബ് സ്‌പോര്‍ട്‌സ് കിറ്റ് സ്‌കൂളിന് കൈമാറി. അധ്യാപകര്‍ , മുന്‍ പ്രധാനാധ്യാപകര്‍,മുന്‍ പി.ടി.എ. പ്രസിഡണ്ടുമാര്‍ ,ശതഭേരിക്ക് പിന്തുണ നല്‍കിയ ടീം കൈസന്‍, യൂത്ത...
Local news, Other

മലപ്പുറം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു

എ ആര്‍ നഗര്‍ : മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫിന് കുന്നുംപുറത്ത് ഊഷ്മളമായ സ്വീകരണം ഒരുക്കി എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം വി ടി സോഫിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകാശ് കുണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. സബാഹ് കുണ്ടുപുഴക്കല്‍, റഫീഖ് കൊളക്കാട്ടില്‍ ,സതീഷ് എമങ്ങാട്ട്. ഹനീഫ പാറയില്‍.റഷീദ് പി കെ .മസൂര്‍ പി പി .അഷ്‌റഫ് മമ്പുറം .സലീം സി പി എന്നിവര്‍ സംസാരിച്ചു. സിപിഐഎം ലോക്കല്‍ സെക്രട്ടറി സമീര്‍ കെപി സ്വാഗതവും വി ട്ടി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. 101 അംഗ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി നിലവില്‍ വന്നു....
Life style, Other

മുഖക്കുരുവിനെതിരെ ക്രീം ഉപയോഗിക്കുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക, ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാന്‍സറുണ്ടാക്കിയേക്കാവുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠനം. അമേരിക്കയിലെ ഒരു സ്വതന്ത്ര ലാബോറട്ടറി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ഇത്തരം ക്രീമുകളില്‍ ഉപയോഗിച്ച് വരുന്നുണ്ടെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ബെന്‍സോയില്‍ പെറോക്സൈഡ് എന്ന രാസവസ്തു അടങ്ങിയ ഇത്തരം ക്രീമുകള്‍ വിപണിയില്‍ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാലിഷോര്‍ ലബോറട്ടറിയിലെ ഗവേഷകര്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്താണ് ബെന്‍സീന്‍? നിറമില്ലാത്ത ഒരു ദ്രാവകമാണ് ബെന്‍സീന്‍. നല്ല മണമുള്ള ഒരു രാസവസ്തു കൂടിയാണിത്. അഗ്‌നിപര്‍വ്വതം, ക്രൂഡ് ഓയില്‍, ഗ്യാസോലിന്‍,സിഗരറ്റ് പുക എന്നിവയിലെല്ലാം ബെന്‍സീന്‍ അടങ്ങിയിരിക്കുന്നുവെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവ...
Local news, Other

സബ്സിഡി വെട്ടിക്കുറച്ച സപ്ലൈകോ ക്കെതിരെ വേറിട്ട പ്രതിഷേധവുമായി അം ആദ്മി പാർട്ടി

തിരൂരങ്ങാടി : മാവേലി സ്റ്റോറുകളിൽ സപ്ലൈകോ സബ്സിഡി വെട്ടിക്കുറച്ചതിനും ആവശ്യ സാധനങ്ങൾ ലഭ്യമാക്കാത്തതിനുമെതിരെ തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് മാവേലി സ്റ്റോറുകൾക്ക് നൽകിക്കൊണ്ടാണ് പുതുമയാർന്ന പ്രതിഷേധ പരിപാടി പാർട്ടി സംഘടിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വടംവലിയിൽ കേരളത്തിലെ സാധാരണക്കാരായ പൊതുജനങ്ങൾക്കാണ് ബുദ്ധിമുട്ട് ഉണ്ടാവുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സോഷ്യൽ മീഡിയ വൈ : പ്രസിഡൻറ് പി.ഒ. ഷമീം ഹംസ പറഞ്ഞു. മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പുക്കത്ത് , ഫൈസൽ ചെമ്മാട്, കുഞ്ഞിതു, അബ്ദുല്ല ചെറുമുക്ക്, ഫൈസൽ കൊടിഞ്ഞി,മുഹമ്മദലി,സാദിഖ് തെയ്യാല,മൂസ ജാറത്തിങ്ങൽ പ്രസംഗിച്ചു...
Local news, Other

വള്ളിക്കുന്നില്‍ രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്ക് കത്തിച്ച ഹോട്ടല്‍ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്

വള്ളിക്കുന്ന് : രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്ക് കത്തിച്ചു ഹോട്ടല്‍ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്. അരിയല്ലൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമയ്ക്കാണ് പിഴ ഈടാക്കിയത്. ഹോട്ടലിലെ പ്ലാസ്റ്റിക്ക് കവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ പരിസരവാസികള്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. ജമാലുദ്ധീന്‍, പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമയ്ക്ക് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ രാത്രികാല പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു....
Politics

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ, തൃശ്ശൂരിൽ മുരളീധരനും വടകരയിൽ ഷാഫിയും

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കെ. സി വേണുഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും മത്സരിക്കും. വടകരയിൽ ഷാഫി പറമ്പില്‍ ആണ് സ്ഥാനാർഥി. കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിലും മത്സരിക്കും. കോണ്‍ഗ്രസ് നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. എല്ലാ സിറ്റിംഗ് എം പി മാർക്കും സീറ്റ് നൽകിയപ്പോൾ തൃശൂരിലെ ടി എൻ പ്രതാപന് മാത്രം സീറ്റ് ഇല്ലാതായി. ഇവിടേക്ക് വടകരയിലെ സിറ്റിംഗ് എം പി മുരളീധരനെ നിയോഗിച്ചതോടെയാണിത്. വടകരയിൽ ആണ് കോണ്ഗ്രസിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാര്ഥിയുള്ളത്. പാലക്കാട് എം എൽ എ യായ അദ്ദേഹത്തെ വടകരയിൽ സ്ഥാനാര്ഥിയാക്കുകയായിരുന്നു. പാലക്കാട് നിയമസഭ സീറ്റിൽ ബി ജെ പി യിലെ മെട്രോമാൻ ഇ ശ്രീധരനോട് ഇഞ്ചോടിഞ്ച് പോ...
Malappuram

ലോക്സഭാ തെരഞ്ഞെടുപ്പ് : അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വി.ആർ വിനോദിൻ്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് അഭ്യർഥിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വോട്ടർമാർക്ക് നേരിട്ട് പരിശോധിക്കാമെന്നും അതുറപ്പ് വരുത്തി മാത്രമേ പുതിയ അപേക്ഷ നൽകാവൂ എന്നും കലക്ടർ അഭ്യർഥിച്ചു. ബൂത്ത് ലെവൽ ഏജൻറ് മാരെ നിയോഗിക്കാൻ രാഷ്ട്രീയപാർട്ടികളോട് കലക്ടർ നിർദേശിച്ചു. ഫോം 12 ഡി പ്രകാരം ആബ്സൻ്റീ വോട്ടർ സൗകര്യം അനുവദിക്കുന്നതിനുള്ള പ്രായപരിധി 85 വയസ്സായി ഉയർത്തിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലോ പരിശീലന കേന്ദ്രങ്ങളിലോ മാത്രമേ പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടാകൂ. തപാൽ വഴി അയയ്ക്കാനുള്ള സൗകര്യം ലഭ്യമല്ല. വാണ...
Accident

ബസ് ബൈക്കിലിടിച്ചു പരിക്കേറ്റ ചെമ്മാട് സ്വദേശി മരിച്ചു

തിരൂരങ്ങാടി : ബസ് ബൈക്കിലിടിച്ചതിനെ തുടർന്ന് പരിക്കേറ്റ യുവാവ് മരിച്ചു. ചെമ്മാട് സന്മനസ്സ് റോഡിലെ കൊളത്തായി അലിയുടെ മകൻ ഇബ്രാഹിം (27) ആണ് മരിച്ചത്. ഈ മാസം 4 ന് രാവിലെ 10.30 ന് ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ വെച്ചാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ പാലക്കൽ വെച്ച്‌ ബസ് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു....
Accident, Local news, Other

ബൈക്കും കാറും കൂട്ടി ഇടിച്ച് പാലച്ചിറമാട് സ്വദേശി മരിച്ചു

എടരിക്കോട് ബൈക്കും കാറും കൂട്ടി ഇടിച്ചു ഒരാള്‍ മരിച്ചു. പാലച്ചിറമാട് സ്വദേശി പെരിങ്ങോടാന്‍ സൈദലവി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 8. മണിക് ആയിരുന്നു അപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചു
Local news, Obituary, Other

പെരുവള്ളൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് കണ്‍വീനര്‍ അന്തരിച്ചു ; മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മെഡിക്കല്‍ കോളേജിന് കൈമാറും

പെരുവള്ളൂര്‍ : പെരുവള്ളൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് കണ്‍വീനറും സിപിഎം പെരുവള്ളൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കൊല്ലന്‌ചെന സ്വദേശി മേലോട്ടില്‍ സുരേന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വൈകുന്നേരം 5 മണിക്ക് വീട്ടില്‍ വെച്ച് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറും. സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി )പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെയും സിപിഎം പാര്‍ട്ടിയുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു....
Accident, Local news, Other

ദാറുൽഹുദ യൂണിവേഴ്സിറ്റിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്

തിരുരങ്ങാടി : ചെമ്മാട് കോഴിക്കോട് റോഡിൽ ദാറുൽഹുദ യൂണിവേഴ്സിറ്റിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്. കൊണ്ടോട്ടി മൊറയൂർ സ്വദേശി ഇസഹാക്ക് എന്ന ആൾക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Malappuram

പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ ശക്തി പകരും: മന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയിൽ പ്രാഥമിക തലം മുതൽ നവീന മാറ്റങ്ങളിലൂടെയും ഇടപെടലുകളിലൂടെയും പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ ശക്തി പകരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ നിർമിച്ച പത്മശ്രീ ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അവർ. ആരോഗ്യ മേഖലയിലെ ഗുണനിലവാര വർധനയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. പൊതുജനാരോഗ്യം, ചികിത്സ, സർക്കാർ സേവനം എന്നിവയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇത്തരം ആരോഗ്യകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. പി നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നോർക്കാ റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മുഖ്യാത്ഥിതിയായി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ക...
Local news, Other

മൂന്നിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : മൂന്നിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനവും ഫുള്ളി ഓട്ടോമാറ്റട് ബയോ കെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും വള്ളിക്കുന്ന് എം.എല്‍.എ പി.ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സുഹറാബി ആദ്ധ്യക്ഷ്യം വഹിച്ചു. നിലവിലുള്ള പരിശോധനകള്‍ക്ക് പുറമെ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, റീനല്‍ ഫംഗ്ഷന്‍ ടെസ്റ്റ്, സീറം ലിപിഡ് പ്രൊഫൈല്‍ തുടങ്ങിയ പരിശോധനകളും ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്റ്റാര്‍ മുഹമ്മദ്, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, പി.പി. മുനീര്‍ മാസ്റ്റര്‍,സി.പി. സുബൈദ, ജാസ്മിന്‍ മുനീര്‍, ഹൈദര്‍.കെ. മൂന്നിയൂര്‍, സി.എം.കെ.മ...
Kerala, Other

‘കൈ’ വിട്ട് പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ; പ്രകാശ് ജാവദേക്കറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

ദില്ലി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. നാളെ തിരുവനന്തപുരത്ത് എത്തും തുടര്‍ച്ചയായ അവഗണനയില്‍ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ പ്രതികരിച്ചത്. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ പരാജയപ്പെട്ടിരുന്നു. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുമ്പോഴും ഗവര്‍...
Local news, Other

ലീഗിലെ പരിചയം പുതുക്കാന്‍ ഹംസ ; മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു

താനൂര്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സന്ദര്‍ശിച്ചത്. ഏറെനേരമിരുന്ന് പഴയ സൗഹൃദം പങ്കുവെച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍, ഏരിയ സെക്രട്ടറി സമദ് താനാളൂര്‍, കെ ടി ശശി, പി അജയ്കുമാര്‍, നൗഷാദ് താനൂര്‍ എന്നിവരും സന്ദര്‍ശനവേളയിലുണ്ടായിരുന്നു. താനൂരിലെ വിവിധ പ്രദേശങ്ങളിലെ പ്രമുഖരെയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു....
Kerala, Other, university

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ, പുനർമൂല്യനിർണയ ഫലം, പരീക്ഷാ ഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

നാലു വർഷ ബിരുദം: പ്രിൻസിപ്പൽമാരുടെ യോഗം  നാല്  വർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം 11-ന് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ ചേരും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി  വരെ കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിലെ പ്രിൻസിപ്പൽമാരും  ഉച്ചയ്ക്ക് 2 മുതൽ 5 വരെ തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രിൻസിപ്പൽമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പി.ആര്‍ 343/2024 അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം കാലിക്കറ്റ് സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സെന്റർ ഫോർ കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 29.11.2023 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 13-ന് സർവകലാശാലാ ഭരണകാര്യാലയ...
Malappuram

ക്ലർക്ക്, അറ്റന്റർ നിയമനം, കമ്പ്യൂട്ടർ പരിശീലനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും കോടതിപ്പിഴ ഈടാക്കുന്നതിനായി തിരൂർ താലൂക്ക് കോട്ടക്കൽ വില്ലേജിൽ റീ സർവേ നമ്പർ 482/18ൽപ്പെട്ട 3.11 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ഏപ്രിൽ അഞ്ചിന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. -------------- അറ്റന്റർ നിയമനം വേങ്ങര ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള അറ്റന്ററെ നിയമിക്കുന്നു. എ ക്ലാസ് ഹോമിയോ മെഡിക്കൽ പ്രാക്റ്റീഷനറുടെ കീഴിൽ പ്രവൃത്തി പരിചയം, ഉയർന്ന വിദ്യാഭ്യാസ-സാങ്കേതിക യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം മാർച്ച് 11ന് രാവിലെ പത്തിന് വേങ്ങര പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസുമാ...
Kerala, Other

ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണത്തില്‍ വ്യാപക പ്രതിഷേധം ; നിര്‍ദേശം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രതിദിനം ഒരു കേന്ദ്രത്തില്‍ 50പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം വന്നതിനു പിന്നാലെ മലപ്പുറത്ത് ഉള്‍പ്പെടെ വ്യാപക പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ നിര്‍ദേശം പിന്‍വലിച്ചതായി അറിയിച്ചു ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഏപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ക്കെല്ലാം ടെസ്റ്റ് നടത്താനും ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ഇന്നലെയാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ഗണേഷ് കുമാറിന്റെ നിര്‍ദേശം വന്നത്. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്...
Local news, Other

ഇന്നവേറ്റിവ് പ്രോഗ്രാം ; അവാര്‍ഡുകള്‍ ഏറ്റുവാങ്ങി ത്യക്കുളം എ എം എല്‍ പി സ്‌കൂള്‍

പരപ്പനങ്ങാടി: ഇന്നവേറ്റിവ് പ്രോഗ്രാം ഉപജില്ല തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ത്യക്കുളം എ എം എല്‍ പി സ്‌കൂളിനുള്ള അവാര്‍ഡുകള്‍ പരപ്പനങ്ങാടി എ ഇ ഒ ശ്രീമതി സക്കീന ടീച്ചറില്‍ നിന്ന് പ്രധാനാധ്യാപിക സി.കെ.സിന്ധു ഏറ്റുവാങ്ങി. ഈ വര്‍ഷം സ്‌കൂളില്‍ നടപ്പിലാക്കിയ കായികപരിപോഷണ പരിപാടിയായ കാല്‍വെപ്പ് പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്. പരപ്പനങ്ങാടി ഉപജില്ലയിലെ വിവിധ എല്‍ പി, യു.പി വിഭാഗങ്ങളില്‍ നിന്നാണ് തൃക്കുളം എഎംഎല്‍പി സ്‌കൂളിന്റെ നൂതന പദ്ധതി കാല്‍വെപ്പ് മികച്ച നേട്ടം കരസ്ഥമാക്കിയത്. ഇന്നലെ നടന്ന എച്ച് എം കോണ്‍ഫറന്‍സിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ബി ആര്‍ സി ട്രൈനര്‍മാരായ റിയോണ്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, സുധീര്‍ മാസ്റ്റര്‍ ,എച്ച് എം ഫോറം കണ്‍വീനര്‍ കദിയുമ്മ ടീച്ചര്‍ എന്നിവരും പങ്കെടുത്തു....
National

അനധികൃതമായി 13000ത്തോളം മദ്‌റസകള്‍, എല്ലാം അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ അനധികൃതമായി 13000ത്തോളം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയെല്ലാം അടച്ചുപൂട്ടണമെന്നും ഉത്തര്‍പ്രദേശിലെ അനധികൃത മദ്‌റസകള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന മഹാരാജഗഞ്ച്, ശ്രാവഷ്ടി, ബഹ്‌റെയ്ച്ച് എന്നിവിടങ്ങളിലാണ് കൂടുതല്‍ അനധികൃത മദ്‌റസകളും പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ മദ്‌റസകള്‍ക്കെതിരെ മദ്‌റസാ ബോര്‍ഡ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്‌ഐടി പറഞ്ഞു. ഇത്രയും മദ്‌റസകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയുടെ അക്കൗണ്ടുകള്‍ സുതാര്യമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും എസ്‌ഐടി വ്യക്തമാക്കി....
Obituary

വള്ളിക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റും യുക്തിവാദി നേതാവുമായ യു. കലാനാഥൻ അന്തരിച്ചു

വള്ളിക്കുന്ന് : കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന പ്രസ്സിഡന്റും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന യു. കലാനാഥൻ മാസ്റ്റർ (81) അന്തരിച്ചു. രണ്ട് തവണ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയ അദ്ദേഹം ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. രാജ്യത്തെ ആദ്യത്തെ സ്വരാജ് ട്രോഫി വള്ളിക്കുന്ന് പഞ്ചായത്തിന് ലഭിക്കാൻ കാരണ മായതും കലാനാഥൻ മാസ്റ്ററുടെ പ്രയത്നം ആയിരുന്നു. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് തെയ്യ വൈദ്യന്റെയും കോച്ചിയമ്മയുടെയും മകനായി 1940ൽ ജനിച്ചു.ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ് എന്നിവിട ങ്ങളിൽ നിന്ന് ബി എസ് സി, ബി എഡ് ബിരുദങ്ങൾ നേടി. ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിൽ 1965 മുതൽ അധ്യാപകൻ. 1965 മുതൽ കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി. 1976 മുതൽ 86 വ...
Local news, Other

റേഷൻ കാർഡ് മസ്റ്ററിംഗ് :ആശങ്ക പരിഹരിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മൂന്നിയൂർ : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻ കടകളിൽ പോയി മസ്റ്ററിംഗിന് വേണ്ടി കൂടുതൽ സമയം കാത്തിരിക്കാൻ കഴിയാത്ത പ്രായം ചെന്നവർ, കിടപ്പ് രോഗികൾ, ഭിന്ന ശേഷിക്കാർ ,ഗർഭിണികൾ എന്നിവരുടെ ആശങ്ക പരിഹരിക്കുവാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി സിവിൽ സപ്ളൈസ് ഡയറക്ടറോട് ആവശ്യപ്പെട്ടതായി മുഖ്യമന്തിയുടെ അഡീഷണൽ സെക്രട്ടറി പൊതു പ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറയെ അറിയിച്ചു. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മാർച്ച് 18നകം റേഷൻ കടകളിൽ ആധാർ കാർഡുമായി ചെന്ന് മസ്റ്ററിംഗ് നടത്തണമെന്നും അല്ലാത്ത പക്ഷം ഏപ്രിൽ 1 മുതൽ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുകയില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ റേഷൻ കടകളിൽ പോയി നീണ്ട ക്യൂവിലും തിരക്കിലും ഏറെ നേരം നിന്ന് മസ്റ്ററിംഗ് നടത്താൻ കഴിയാത്ത പ്രായാധിക്യം കൊണ്ട് പ്രയാസപ്പെടുന്നവരും കിടപ്പ് രോഗികളും ഭിന്നശേഷി ക്കാരായിട്ടുള...
error: Content is protected !!