Sunday, March 22

Author: tirurangaditoday

എആർ നഗറിൽ കാണാതായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി
Obituary

എആർ നഗറിൽ കാണാതായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : എ.ആര്‍.നഗര്‍ കൊടുവായൂരില്‍ കാണാതായ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാട്ട് കൃഷ്ണന്‍ നായരെ(93) യാണ് എ.ആര്‍.നഗര്‍ കൊടുവായൂര്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ശിവക്ഷേത്രത്തിന് പിന്നിലുള്ള പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ മാസം 19 നാണ് ഇദ്ദേഹത്തെ കാണാതായത്. തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പരേതയായ സത്യവതി. മക്കള്‍: പ്രസാദ്, പ്രസന്ന. മരുമക്കള്‍: ഷാജി (കോഴിക്കോട്), അംബിളി (പാറമ്മല്‍, കോഴിക്കോട്)....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സർവ്വകലാശാല ബാർ കോഡെഡ് പി ജി പരീക്ഷയുടെ നാലാം സെമെസ്റ്ററിന്റെ ഫലം പ്രസിദ്ധപ്പെടുത്തി കാലിക്കറ്റ് സർവ്വകലാശാല ആധുനിക രീതിയിൽ ബാർ കോഡ് സംവിധാനം ഉപയോഗിച്ച് നടത്തിയ CBCSS 2021 അഡ്മിഷൻ നാലാം സെമെസ്റ്ററിന്റെ പി ജി പരീക്ഷയുടെ ഫലം ഇന്നേ ദിവസം കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ.ജയരാജ്, നിർവ്വഹിച്ചു. തദവസരത്തിൽ പരീക്ഷ കൺട്രോളർ ഡോ.ഗോഡ്വിന് സാമ്രാജ്,ഡി പി.  അധ്യക്ഷത വഹിച്ചു. 217 കോളേജികളിൽ നിന്നും 48 പി ജി പ്രോഗ്രാമിൽ 9141 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 7831 കുട്ടികൾ വിജയിക്കുകയും (85.67 %) ചെയ്തിട്ടുണ്ട്. എഴുത്തു പരീക്ഷക്ക് ശേഷം 18 പ്രവർത്തി ദിവസം കൊണ്ടാണ് പ്രസ്തുത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുവാനായത്. ഡോ. ടി.പി. സുകുമാരന്‍ സ്മാരക പുരസ്‌കാരംസി. രാധാകൃഷ്ണന് സമ്മാനിച്ചു ഡോ. ടി.പി. സുകുമാരന്റെ സ്മരണയ്ക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം കാലിക്കറ്റ് ...
Other

ചന്ദ്രനെ തൊട്ട് ചാന്ദ്രയാന്‍ 3 ; രാജ്യത്തിന് അഭിമാന നിമിഷം

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. . ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ് വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍സ് കോപ്ലക്‌സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത്. ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങിയത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാ...
Other

സ്ത്രീകള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നു ; ഹൈക്കോടതി

കൊല്‍ക്കത്ത: ഭര്‍ത്താവിന്റെയോ ഭര്‍തൃ വീട്ടുകാരുടെയോ ചൂഷണങ്ങളില്‍ നിന്ന് സ്ത്രീയ്ക്ക് സംരക്ഷണം നല്‍കുന്ന ഐപിസി സെക്ഷന്‍ 498 എ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സമൂഹത്തില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിന് കൊണ്ടുവന്ന നിയമം പല കേസുകളിലും ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ജസ്റ്റിസ് ശുഭേന്ദു സാമന്ത പറഞ്ഞു. ഭര്‍ത്താവിനെതിരെ മുന്‍ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. 2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്‍ക്കത്തയിലെ ബാഗ്വിയാറ്റി സ്വദേശിനിയാണ് പരാതിക്കാരി. ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുവെന്നും കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഇവര്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഭര്‍ത്താവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ ഇതിനു പിന്നാലെ പരാതിക്കാരി അടുത്ത പരാതിയുമായി പോലീസ് സ്റ്റേഷനിലെത...
Kerala, Local news, Malappuram, Other

‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ മാഗസീന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തെ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററുമായ ഷംസുദ്ധീന്‍ മുബാറക്ക്, മര്‍ക്കസ് അറബി കോളേജ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ അല്‍ ഖാസിമിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 'നിങ്ങള്‍ നിരീക്ഷണത്തിലാണ് ' എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസീന്‍ പുതിയ കാലത്തിനു വെളിച്ചം വീശട്ടെയെന്ന് ഷംസുദ്ധീന്‍ മുബാറക്ക് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുണ്ടൂര്‍ മര്‍ക്കസ് ജന.സെക്രട്ടറി എന്‍.പി ആലിഹാജി, മര്‍ക്കസ് ഗവേര്‍ണിംഗ് ബോഡി അംഗങ്ങളായ കെ.കുഞ്ഞിമരക്കാര്‍, എം.സി കുഞ്ഞുട്ടിഹാജി, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും സ്റ്റാഫ് അഡൈ്വസറുമായ ആര്‍.കെ മുരളീധരന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ വയോജന സംഗമം നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വയോമിത്രം പള്ളിപ്പടി ക്ലിനിക്കിന് കീഴില്‍ വയോജന സംഗമം നടത്തി. ബോധവത്ക്കരണ ക്ലാസ്, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വയോജന സംഗമം നടത്തിയത്. നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോ. കബീര്‍ മച്ചിഞ്ചേരി ഉപഹാര വിതരണം നടത്തി. എ. സുബ്രഹ്‌മണ്യന്‍ ക്ലാസെടുത്തു. സി.പി. സുഹ്റാബി, സോന രതീഷ്, സമീന മൂഴിക്കല്‍, ഉഷ തയ്യില്‍, പി.കെ. അബ്ദുല്‍ അസീസ്, എം. അബ്ദുറഹ്‌മാന്‍കുട്ടി, എം.പി. ഇസ്മായില്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുനിസിപ്പല്‍ സെക്രട്ടറി മനോജ് കുമാര്‍, വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ പി. മര്‍വ, തുടങ്ങിയവര്‍ പങ്കെടുത്തു....
Kerala, Other

ബൈക്കില്‍ ഓഫീസിലേക്ക് പോകുന്നതിനിടെ യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു

കോഴിക്കോട് : ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണ് കടിയേറ്റത്. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കടിയേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ കൊയിലാണ്ടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കൊയിലാണ്ടി താലുക്ക് ആശുപത്രയില്‍ നിന്നും രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു....
Kerala, Other

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; മുസ്ലിംലീഗ് മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുന്‍ എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കമ്പനിയുടെ എം ഡി പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ എം സി കമറുദ്ദീന്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്പി പി പി സദാനന്ദന്റെ റിപ്പോര്‍ട്ടിലാണ് നടപടി. നിക്ഷേപത്തട്ടിപ്പ് കേസില്‍ ബഡ്സ് നിയമം -2019 ലെ ഏഴാം വകുപ്പില്‍ ഉപവകുപ്പ് 3 പ്രകാരമാണ് അന്വേഷകസംഘം പ്രതികളുടെ ആസ്തികള്‍ കണ്ടുകെട്ടുന്നത്. പയ്യന്നൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഫാഷന്‍ ഓര്‍ണമെന്‍സ് ജ്വല്ലറി കെട്ടിടം, ബെംഗളൂരു സിലികുണ്ട വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരില്‍ വാങ്ങിയ 10 കോടി രൂപയുടെ ഒരേക്...
Kerala, Malappuram, Other

പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ വാട്ടര്‍ തീം പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. 2018ല്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന പ്രദേശം ഉരുള്‍പൊട്ടല്‍ മേഖലയാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. പിന്നീട് ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് തീരുമാനം. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളിലായിരിക്കണം, വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണം തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് പാര്‍ക്ക് ഭാഗീകമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്...
Kerala, Local news, Malappuram, Other

വായനമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

വേങ്ങര : മലപ്പുറം ജില്ല ലൈബ്രറി കൗണ്‍സില്‍ സ്‌കൂള്‍ തല എല്‍ പി വായനമത്സര വിജയികള്‍ക്ക് അമ്പലമാട് വായനശാല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇരിങ്ങല്ലൂര്‍ എ എം എല്‍ പി സ്‌കൂളില്‍ പി ടി എ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി കെ ബൈജു, സി പി രായിന്‍കുട്ടി മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് സംസാരിച്ചു. ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം എല്‍ പി സ്‌കൂളില്‍ സെക്രട്ടറി കെ ബൈജു ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ്, നാദിര്‍ഷ ,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് പ്രസംഗിച്ചു....
Kerala, Malappuram, Other

ഓണാഘോഷത്തിൽ ഹരിതചട്ടം പാലിക്കണം: ജില്ലാ കളക്ടർ

മലപ്പുറം : ഓണാഘോഷം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. 'മാലിന്യമില്ലാ ഓണം' എന്ന സന്ദേശത്തിലാണ് ഇത്തവണത്തെ ഓണാഘോഷം. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഓണച്ചന്തകൾ, വിവിധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികളിലും മേളകളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകൾ, ഹോർഡിങുകൾ, കമാനങ്ങൾ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു മാത്രമേ നിർമിക്കാവൂ. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കൾ പ്രയോജനപ്പെടുത്തുക, വേദികൾ ശുചീകരിക്കുക, മാലിന്യം ത...
Kerala, Malappuram, Other

കരിപ്പൂരില്‍ 3.5 കിലോയിലധികവും സ്വര്‍ണവും 20.90 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3606ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവും 20,90,000 രൂപക്ക് തുല്യമായ വിദേശ കറന്‍സിയും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്നും സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശിയായ അജ്മല്‍ ഫാഹില്‍ (25) ബാഗിനുള്ളില്‍ ഒളിപ്പിച്ചു മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ 1,00,000 സൗദി റിയാലും, ഇന്ന് പുലര്‍ച്ചെ ബഹറയിനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ കോഴിക്കോട് കളരാന്തിരി സ്വദേശി വലിയകല്‍പള്ളി മുഹമ്മദ് സൈബിനില്‍ (27) നിന്നും 1117ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ 4 ക്യാപ്‌സൂളുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അടിവാരം സ്വദേശി ഫവാസ് കുഴിയഞ്ചേരിയില്‍ ...
Crime

പെണ്ണ് കാണാനെത്തിയ ആൾ വയോധികയുടെ മാല പൊട്ടിച്ചോടി, പിന്നാലെ നാട്ടുകാരും ഓടി പിടികൂടി

തിരൂർ: പെണ്ണുകാണാപിടികൂടിജെനെന്ന വ്യാജേന എത്തിയ ആൾ വയോധികയുടെ രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചോടി. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി കോട്ടേക്കാടിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. ചാലക്കപ്പറമ്പിൽ സരസ്വതിയുടെ വീട്ടിലാണ് നിറമരുതൂർ കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫ് (50) ആണ് പിടിയിലായത്. സുഹൃത്തിനുവേണ്ടി മകളെ പെണ്ണുകാണാൻ വന്നതാണന്നും കുടിക്കാൻ വെള്ളം വേണമെന്നും പറഞ്ഞ് ഇയാൾ വീട്ടിനുള്ളിലേക്കു കയറുകയും വയോധികയുടെ കൈയിൽനിന്നു വെള്ളംവാങ്ങി കുടിക്കുന്നതിനിടെ സ്വർണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. വയോധിക ബഹളംവെച്ച് പിന്നാലെയോടി ബൈക്ക് പിടിച്ചുവെച്ച് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി തട്ടിപ്പുകാരനെ പിടികൂടുകയായിരുന്നു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി നേരത്തെയും സുഹൃത്തിന് വേണ്ടി പെണ്ണ് കാണാൻ വന്നിട്ടുണ്ട്...
Kerala, Local news, Malappuram, Other

വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ‘വിഷന്‍ 2023’ആഘോഷിച്ചു.

തിരൂരങ്ങാടി : വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ 'വിഷന്‍ 2023' പരിപാടി ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മുന്‍ മേധാവിയും പ്രമുഖ എഴുത്തുകാരനും കൗണ്‍സിലറും പ്രഭാഷകനുമായ ഡോ.ഹാഫിസ് മുഹമ്മദ് എന്‍.പി. ഉദ്ഘാടനം ചെയ്തു. എംഇഎസ് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു ചടങ്ങില്‍ എംഇഎസ് മലപ്പുറം ജില്ല പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, എംഇഎസ് സ്‌കൂള്‍ സെക്രട്ടറി പി എ സലാം ലില്ലിസ്, എംഇഎസ് മലപ്പുറം ജില്ലാ ട്രഷറര്‍ എന്‍ മുഹമ്മദ് കുട്ടി, എംഇഎസ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഡോ. ഇ കെ അലവിക്കുട്ടി, സെക്രട്ടറി അഹമ്മദ് കുട്ടി മേടപ്പില്‍, സ്‌കൂള്‍ ജോയിന്‍ സെക്രട്ടറി നജ്മുദ്ദീന്‍ കല്ലിങ്ങല്‍, സ്‌കൂള്‍ കോഡിനേറ്റര്‍ വര്‍ക്കി കെ. വി, ഡോ. സാജിത, പി ടി എം എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മര്‍ ഫാറൂഖ് ടി കെ, സാജിത കെ, സുലൈഖ, പ്രഭല എന്നിവര്‍ സംസാരിച്ചു. സിബിഎസ്ഇ പ...
Kerala, Local news, Malappuram, Other

സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കുടുംബശ്രീ സിഡിഎസ് ജനറല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഡിഎല്‍എസ്എയുടെയും തിരൂരങ്ങാടി താലൂക്ക്‌ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഡിവിഷന്‍ 5 ആനപ്പടി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. പരിപാടി കൗണ്‍സിലര്‍ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ ആയ കദീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ഡി കണ്‍വീനര്‍ അരുണിമ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജസീല ക്ലാസ് നല്‍കി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെന്‍സ്ട്രല്‍ കപ്പ് അവയര്‍നസ് നല്‍കി. ആകെ 110 പേര് പരിപാടിയില്‍ പങ്കെടുത്തു. നാലാം വാര്‍ഡിലെ സിഡിഎസ് മെമ്പര്‍ നന്ദി പറഞ്ഞു...
Kerala, Local news, Malappuram, Other

ഓണം: പൊതുവിപണിയിലെ പരിശോധന കർശനമാക്കി

ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ നിലമ്പൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സൂപ്പർ മാർക്കറ്റുകള്‍, പലചരക്ക് കട, പച്ചക്കറി, ഹോട്ടൽ, മത്സ്യ മാംസ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പച്ചക്കറികടകളിലെ വിലകൾ താരതമ്യം ചെയ്യുകയും അമിതമായി വില ഈടാക്കുന്നതായി കണ്ടെത്തിയ കടകളിൽ അപ്പോൾ തന്നെ വില കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ആവശ്യമായ ലൈസൻസുകൾ എടുക്കാതെയും വിൽപ്പന നടത്തിയ ഒമ്പത് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി. അളവുതൂക്ക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ലീഗൽ മെ...
Education, Kerala, Other

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ സെപ്റ്റംബര്‍ മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500/- രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ...
Education, Kerala, Other

എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിനു കീഴില്‍ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് 26നുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2570471, 98460330...
Accident

പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ടു പേര്‍ മരിച്ചു

പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചത് പൊന്നാനി പരിയാനത്തൊടി സൈനബയാണെന്ന് തിരിച്ചറിഞ്ഞു. സഹോദരനുമൊന്നിച്ച് പുതുച്ചേരിയിൽ നിന്ന് മടങ്ങവെയാണ് അപകടം. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിേക്കറ്റിട്ടുണ്ട്. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരാളുടെ മ...
Accident

കളിക്കിടെ മതിലിൽ നിന്ന് കല്ല് ദേഹത്ത് വീണ് എൽകെജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പളളിക്കൽ: കളിക്കുന്നതിനിടെ വീട്ടു പരിസരത്തെ മതിലിൽ നിന്ന് കല്ല് അടർന്ന് ദേഹത്ത് വീണ് നാല് വയസ്സുകാരി മരിച്ചു. കൂനോൾമാട് ചമ്മിണി പറമ്പ് സ്വദേശി കെ.പി വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്. കൂനോൾമാട് എ എം എൽ പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥിനിയാണ് . ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഗൗതം കൃഷ്ണ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഡോ. സതീശ് സി. രാഘവന് കാലിക്കറ്റില്‍ വരവേല്‍പ്പ് കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവിഭാഗത്തില്‍ വിസിറ്റിങ് പ്രൊഫസറായി നിയമിതനായ ഡോ. സതീശ് സി. രാഘവന് പഠനവകുപ്പില്‍ വരവേല്‍പ്പ്. ആധുനിക ഗവേഷണ സാധ്യതകളും ഉന്നത പഠനാവസരങ്ങളും പരിചയപ്പെടുത്തി വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കാനാണ് ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ പ്രൊഫസറും ശാന്തി സ്വരൂപ് ഭട്നഗര്‍ പുരസ്‌കാര ജേതാവുമായ ഡോ. സതീശ് രാഘവന്‍ എത്തിയത്.  വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റിയന്‍, ഡയറക്ടറേറ്റ് ഓഫ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ഡോ. ബിനു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവിഭാഗത്തില്‍ വിസിറ്റിങ് പ്രൊഫസറായി നിയമിതനായ ഡോ. സതീശ് സി. രാഘവന്‍ വിദ്യാര്‍ഥികളുമായ...
Local news

കെ-ടെറ്റ്: യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന

ജി.എച്ച്.എസ്.എസ്. തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ്. സി.യു. ക്യാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ 2023 മാര്‍ച്ചില്‍ കെ ടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ കാറ്റഗറി I, II,III,IVപരീക്ഷാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ആഗസ്റ്റ് 25, 26 തീയതികളില്‍ പരപ്പനങ്ങാടി എ.കെ.എന്‍.എം പി.ഡബ്ല്യൂ.ഡി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. അസ്സല്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി., എന്നിവയുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. മാര്‍ക്ക് ഇളവുകളോടുകൂടി പാസ്സായവര്‍ (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) എസ്.എസ്.എല്‍.സി. ബുക്കില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ല എങ്കില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ബി.എഡ്/ ടി.ടി.സി. പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതി....
Local news

ഭിന്നശേഷി കൂട്ടുകാരുടെ ഓണകൂട്ടായ്മ – ‘ഓണച്ചങ്ങാതി’ പരിപാടി സംഘടിപ്പിച്ചു

പരപ്പനങ്ങാടി ബിആര്‍സിയുടെയും തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ഉപജില്ലാ പ്രധാനധ്യാപക ഫോറവും സന്നദ്ധ സംഘടനകളും ഒരുമിച്ച് കൈകോര്‍ത്തുകൊണ്ട് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കായി ഓണച്ചങ്ങാതി ഓണപരിപാടി സംഘടിപ്പിച്ചു. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയ്ക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിപി ഇസ്മയില്‍, ക്ഷേമകാര്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സോന രതീഷ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിപി സുഹറാബി, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വിക്രമന്‍ ടി.എം, മലപ്പുറം ഡി പി ഒ എസ് എസ് കെ മഹേഷ് എം ഡി, രഞ്ജിത്ത് കെ, പരപ്പനങ്ങാടി ഉപജില്...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് പുതിയ യന്ത്രങ്ങള്‍ അനുവദിക്കും ; കെപിഎ മജീദ്

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് പുതിയ യന്ത്രങ്ങള്‍ അനുവദിക്കുമെന്ന് നിയോജക മണ്ഡലം എംഎല്‍എ കെ.പി.എ. മജീദ് പ്രഖ്യാപിച്ചു. താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് യന്ത്രങ്ങള്‍ അനുവദിക്കുക. ഇതോടെ 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിലവില്‍ 2 യൂണിറ്റുകളിലായി 13 യന്ത്രങ്ങളാണുള്ളത്. ഇതില്‍ 70 അവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. പഴയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന ബില്‍ഡിംഗില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ പറ്റാത്ത അസൗകര്യവും ആശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത് തന്നെ പഴയ കെട്ടിടം പൊളിക്കാനിരിക്കുന്നതുമാണ് പുതിയ ബ്ലോക്കിലേക്ക് സെന്റര്‍ മാറ്റിയത്. പുതിയ ബ്ലോക്കില്‍ 25 ഓളം മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും. അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത...
Kerala, Malappuram, Opinion, Other

എന്തിനാ വസ്ത്രം മാത്രമാക്കുന്നത്, ഹോമവും വെഞ്ചരിപ്പും കൂടെ ആയാലോ ; ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബും ഫുള്‍ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധമെന്ന് ഡോ. ഷിംന അസീസ്

തിരുവനന്തപുരം : ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബും ഫുള്‍ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധമാണെന്ന് ഡോ. ഷിംന ആസീസ്. ഓപ്പറേഷന്‍ തീയേറ്ററില്‍ മതം കുത്തിക്കയറ്റി കുളമാക്കുന്ന നേരത്ത് പഠിക്കാനുള്ളത് പഠിച്ച് ഒരിടത്തെത്താന്‍ നോക്കണമെന്നും ഡോ. തന്റെ ഫെയ്‌സ്ബുക്ക് ഖുറിപ്പില്‍ പറഞ്ഞു. പഠിക്കുന്ന കാലത്ത് കൈയില്‍ കെട്ടിയ ചരടിന്റെ പേരിലും വിവാഹമോതിരം ഇട്ടതിന്റെ പേരിലുമൊക്കെ കൂടെയുള്ളവര്‍ക്ക് സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്ന് വഴക്ക് കേള്‍ക്കുന്നതിന് സാക്ഷിയായിട്ടുണ്ടെന്നും കൈമുട്ടിന് താഴേക്ക് അത്ര ചെറിയ വസ്തുക്കള്‍ പോലും അനുവദനീയമല്ലെന്നിരിക്കെയാണ് ഫുള്‍സ്ലീവെന്നും ഷിംന അസീസ് വിമര്‍ശിച്ചു. ഡോ. ഷിംന ആസീസിന്റെ ഫെയ്‌സ്ബുക്ക്് കുറിപ്പിന്റെ പൂര്‍ണ രൂപം : ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബും ഫുള്‍ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധമാണ് പഠിക്കുന്ന കാലത്ത് കൈയില്‍ കെട്ടിയ ചരടിന്റെ പേരിലും വിവാഹമോത...
Accident, Kerala, Malappuram, Other

ചങ്ങരംകുളത്ത് ബൈക്കും കെ എസ് ആര്‍ ടി സിയും ഇടിച്ച് അപകടം ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മലപ്പുറം : ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കെ എസ് ആര്‍ ടി സി ബസ്സും ബൈക്കും ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് ഓടിച്ച മൂക്കുതല ചേലക്കടവ് സ്വദേശിയായ നാണാണ് (69) പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അപകടം. പറവൂരില്‍ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുന്‍ വശത്താണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റയാളെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ബസ്സ് വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ബസ്സ് ഡ്രൈവര്‍ പറഞ്ഞു. ബസ്സ് ഡ്രൈവര്‍ ബൈക്ക് തിരിക്കുന്നത് കണ്ട് വലിയ ദൂരത്ത് നിന്നും തന്നെ ബ്രൈക്ക് ചവിട്ടികൊണ്ടാണ് വന്നത്....
Information, Other

നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന്, സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും. സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങൾ നഷ്ടമായ ഫോണിൽ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക്...
Kerala, Local news, Malappuram, Other

കെല്‍ എടരിക്കോട് യൂണിറ്റ് സന്ദര്‍ശിച്ച് കെപിഎ മജീദ് എംഎല്‍എ

കോട്ടക്കല്‍ : എടരിക്കോട് കെല്‍ എപ്പോയീസ് ഓര്‍ഗനൈസേഷന്‍ ( എസ് ടി യു ) പ്രസിഡന്റ് കെപിഎ മജീദ് എംഎല്‍എ കെല്ലിന്റെ എടരിക്കോട് യൂണിറ്റില്‍ സന്ദര്‍ശനം നടത്തി മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തി .സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് എംഎല്‍എ മാമേജുമെന്റുമായി സംസാരിച്ചു. വിശദമായ വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കെപിഎ മജീദ് മാനേജ്‌മെന്റിനോട് ആവശ്യപെട്ടു. ഈ കാര്യങ്ങള്‍ വ്യവസായവകുപ്പ് മന്ത്രിയുമായി സംസാരിക്കുമെന്നു എംഎല്‍എ ഉറപ്പ് നല്‍കി. യോഗത്തില്‍ യൂണിറ്റ് ഹെഡ് ജ്രിഎസ് ,സന്തോഷ്, പേഴ്‌സനല്‍ മാനേജര്‍ ചിത്ര, യൂണിയന്‍ ഭാരവഹികളായ വിടി. സുബൈര്‍ തങ്ങള്‍, എം സക്കീര്‍ ഹുസൈന്‍, ബഷീര്‍ മച്ചിങ്ങല്‍ ,ആര്‍പി കബീര്‍, മറ്റു മെമ്പര്‍മാരും സംബന്ധിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്കിലേക്ക് മാറ്റിയ ഡയാലിസിസ് സെന്റര്‍ കെ.പി. എ. മജീദ് എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. പഴയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന ബില്‍ഡിംഗില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ പറ്റാത്ത അസൗകര്യവും ആശുപത്രി വിപുലീകരണത്തി ന്റെ ഭാഗമായി അടുത്ത് തന്നെ പഴയ കെട്ടിടം പൊളിക്കാനിരിക്കുന്നതുമാണ് പുതിയ ബ്ലോക്കിലേക്ക് സെന്റര്‍ മാറ്റിയത്. പുതിയ ബ്ലോക്കില്‍ 25 ഓളം മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍ ,സോനാ രതീഷ്, സി.പി. സുഹ്‌റാബി, അഹമ്മദ് കുട്ടി കക്കടവത്ത്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.കെ. അബ്ദുല്‍അസീസ്, എം. മനോജ് കുമാര്‍, എം. അബ്ദുറഹിമാന്‍ കുട്ടി, എം.പി. ഇസ്മായില്‍, കെ. മൊയ്തീന്‍ കോയ, ശ്രീരാഗ് മോഹന്‍, സിദ്ധീഖ് പനക്കല്‍, വി.പി. ക...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം : മമ്പുറത്ത് വനിതാ ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

തിരൂരങ്ങാടി : താമിര്‍ ജിഫ്രിയുടെ താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചും ആക്ഷന്‍ കൗണ്‍സിലുമായി ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചും വേങ്ങര മണ്ഡലം വനിത ലീഗും എആര്‍ നഗര്‍ പഞ്ചായത്ത് വനിത ലീഗും സംയുക്തമായി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മമ്പുറം സൈനാസ് ഇന്‍ പള്ളിപ്പാടം വെച്ച് നടന്ന പ്രതിഷേധ സായാഹ്നം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. വനിത ലീഗ് വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജുസൈറ മന്‍സൂര്‍ സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടിയില്‍ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ സമീറ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ആസിയ, പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് സഫൂറ, സെക്രട്ടറി നൂര്‍ജഹാന്‍ കാട്ടീരി മറ്റു പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു....
error: Content is protected !!