Tuesday, March 17

Author: tirurangaditoday

ഓറിയന്റൽ സ്കൂൾ അധ്യാപകൻ സാബിർ മൗലവി അന്തരിച്ചു
Obituary

ഓറിയന്റൽ സ്കൂൾ അധ്യാപകൻ സാബിർ മൗലവി അന്തരിച്ചു

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അധ്യാപകനും കെ എൻ എം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ടുമായ ചെമ്മാട് സി കെ നഗർ സ്വദേശി ഇല്ലിക്കൽ സാബിർ മൗലവി (53) അന്തരിച്ചു. തിരുരങ്ങാടി ജി എൽ പി സ്കൂൾ അധ്യാപിക അസ്മാബിയാണ് ഭാര്യ.മക്കൾ: അർഷദ് , അർഫഖ് , അർഷഖ് മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5.30 ന് ചെമ്മാട് കൊടിഞ്ഞി റോഡ് കൈപ്പുറത്താഴം ജുമാ മസ്ജിദിൽ .4 മണിക്ക് മയ്യിത്ത് വീട്ടിൽ നിന്നും തിരുരങ്ങാടി യതീം ഖാനയിലേക്ക് കൊണ്ടുപോവും...
Gulf

ഖത്തറിൽ മലയാളി വിദ്യാർഥിയുടെ മരണം: സ്കൂൾ അടച്ചു പൂട്ടി

ഖത്തർ: മലയാളി വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സ്പ്രിംഗ് ഫീൽഡ് ഇന്റർനാഷണൽ സ്‌കൂൾ സർക്കാർ അടച്ചുപൂട്ടി. നാല് വയസുകാരിയുടെ മരണത്തിൽ സ്‌കൂൾ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏറ്റവും കടുത്ത ശിക്ഷതന്നെ നൽകുന്നതായി വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഞായാറാഴ്ചയാണ് സ്‌കൂളിലേക്ക് പുറപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോ- സൌമ്യ ദമ്പതികളുടെ മകൾ മിൻസ ദാരുണമായി മരണമടഞ്ഞത്. കെ. ജി വൺ വിദ്യാർഥിയായിരുന്നു. കുട്ടി ബസിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ മറ്റു കുട്ടികളെ സ്‌കൂളിൽ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്യുകയായിരുന്നു. കടുത്ത ചൂടും വായുസഞ്ചാരമില്ലാത്ത സാഹചര്യവുമായതേടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഉച്ചക്ക് കുട്ടികളെ വീട്ടിൽ എത്തിക്കാൻ ബസ് എടുത്തപ്പോഴാണ് മിൻസയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെ...
Other

കൊടിഞ്ഞി പള്ളിയിലെ മസ്ലഹത്ത് മജ്‌ലിസ് ഉദ്ഘാടനവും ഖാസി സ്ഥാനാരോഹണവും ബുധനാഴ്ച നടക്കും.

കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പായി നടക്കുന്ന മസ്ലഹത്തിന് നിർമ്മിച്ച പുതിയ ആസ്ഥാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പ് ഇരു കക്ഷികളെയും വിളിച്ച് ചര്‍ച്ചയും പരിഹാരമായില്ലെങ്കില്‍ ഇരുകക്ഷികളും വാദവും നടത്താറുണ്ട്. തുടര്‍ന്ന് അവസാനഘട്ടത്തിലാണ് സത്യം ചെയ്യല്‍ ചടങ്ങ് നടക്കുക. മുസ്ലിം വിശ്വാസികള്‍ ഖുര്‍ആന്‍ പിടിച്ച് മിഹ്‌റാബിന് അഭിമുഖമായി നിന്നും അമുസ്ലിംകള്‍ മിഹ്‌റാബിന് നേരേ നിന്നുമാണ് സത്യം ചെയ്യുക. സത്യം ചെയ്യലിന് മുന്‍പ് നടക്കുന്ന ചടങ്ങുകള്‍ നടത്താനും യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുമാണ് മസ്ലഹത്ത് മജ്‌ലിസ് നിര്‍മിച്ചിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങ് പ്രശസ്തമാണ്. മമ്പുറം സയ്യിദലവി തങ്ങള്‍ നിര്‍മിച്ചതാണ് പള്ളി. തങ്ങള്‍ ആരംഭിച്ചതാണ് പള്ളി...
Calicut, university

കാലിക്കറ്റ് സർവകലാശാലയിൽ ജിയോളജി മ്യൂസിയം തുറന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ ജിയോളജി മ്യൂസിയം തുറന്നു. ശിലകള്‍, ധാതുക്കള്‍, ഫോസിലുകള്‍ എന്നിവയുടെ 200-ലധികം ശേഖരങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഇതോടൊപ്പമുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും കേള്‍ക്കാനുമാകും. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി ജിയോസയന്‍സ് ക്ലിനിക്കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കിണറുകള്‍ക്കും കുഴല്‍കിണറുകള്‍ക്കും സ്ഥാനം നിര്‍ണയിക്കല്‍, ജിയോളജിക്കല്‍ സര്‍വേ, ജി.ഐ.എസ്. മാപ്പിംഗ്, പാറയുടെ സ്ഥാനം കണ്ടെത്തല്‍ തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത ഫീസില്‍ ഇവിടെ നിന്ന് ലഭ്യമാകും. മ്യൂസിയത്തിന്റേയും ജിയോ സയന്‍സ് ക്ലിനിക്കിന്റേയും പുതുതായി തുടങ്ങിയ കമ്പ്യൂട്ടര്‍ ലാബിന്റേയും ഉദ്ഘാടനം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. പി. ആദര്...
Accident

കൊണ്ടോട്ടിയിൽ ചരക്ക് ലോറിയിടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു

കൊണ്ടോട്ടി: കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റും തകാർന്നു. ബസ്സിലെ യാത്രക്കാർക്കും, ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ന് രാവിലെ 9:10ഓടെ ആണ് അപകടം. സംഭവ സ്ഥലത്ത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കൂടുതൽ വിവരങ്ങൾഅറിവായി വരുന്നു....
Accident, Breaking news

ദേശീയപാത വെളിമുക്കിൽ വാഹനാപകടം, 2 പേർ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ് കോയ തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/Eiq8X2fqr45D1fhz75vCoI ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപക നാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ചെയര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്‌കാനിങ് സൗകര്യങ്ങളോടു കൂടിയ ഡെന്റല്‍ ചെയറിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്റാബി നിര്‍വഹിച്ചു. പുതിയ ചെയര്‍ സ്ഥാപിതമായതോടെ എക്‌സ്‌റേ ഇല്ലാതെത്തന്നെ മികച്ച രീതിയില്‍ പല്ലുകളുടെ ചികിത്സ എളുപ്പമാക്കാനും സമയ നഷ്ടം ഒഴിവാക്കാനും സാധിക്കും. നഗരസഭ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷനായി. വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ കൗണ്‍സിലര്‍മാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പികെ അബ്ദുൽ അസീസ്, സമീന മൂഴിക്കല്‍, അരിമ്പ്ര മുഹമ്മദാലി, സിഎച് അജാസ്, ഖദീജ പൈനാട്ടില്‍, ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്, ഡോ.രഞ്ജിനി, ഡോ.ദീപ മേനോന്‍, ഉള്ളാട്ട് കോയ, സാദിഖ് ഉള്ളക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
Malappuram

ഗിരിജ സുമംഗലിയായി, ആതിഥേയരായി യൂത്ത് ലീഗ് പ്രവർത്തകരും

വേങ്ങര: വലിയോറ റോസ് മാനർ അഗതി മന്ദിരത്തിലെ അന്തേവാസി ഗിരിജ ഇന്നലെ രാകേഷിന്റെ കൈപിടിച്ചു സുമംഗലിയായപ്പോൾ മലപ്പുറത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിനു മറ്റൊരു തിലകക്കുറിയായി അതു മാറി. പറമ്പിൽപടി അമ്മാഞ്ചേരി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് ആതിഥേയരായി ഓടി നടന്നതു വേങ്ങര പഞ്ചായത്ത് 12–ാം വാർഡ് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ. https://youtu.be/CZPmxtMO0Qc വീഡിയോ ക്ഷേത്ര ഭാരവാഹികൾക്കൊപ്പം പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവരും നവദമ്പതികൾക്ക് ആശംസയുമായെത്തി. പിതാവ് ഉപേക്ഷിച്ചതിനെത്തുടർന്നു അമ്മ സുന്ദരിക്കും അനിയത്തി ഗീതയ്ക്കും ഒപ്പം 10 വർഷമായി റോസ് മാനറിലാണു ഗിരിജ. കോഴിക്കോട് എഡബ്ല്യുഎച്ചിന് കീഴിലുള്ള സ്ഥാപനത്തിലെ മുഴുവൻ അന്തേവാസികൾക്കും യൂത്ത് ലീഗ് കമ്മിറ്റിയാണ് ഭക്ഷണം നൽകുന്നത്. സൂപ്രണ്ട് ബി.ധന്യയുടെ സുഹൃത്...
Crime

കക്കാട് കടകളിൽ മോഷണം

തിരൂരങ്ങാടി: കക്കാട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കക്കാട് ചെറുമുക്ക് റോഡിലുള്ള ന്യൂ വി പി സ്റ്റോർ, ഒയാസിസ് ഹോട്ടൽ എന്നീ കടകളിലാണ് മോഷണം നടന്നത്. രണ്ട് കടകളിലും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഇന്ന് പുലർച്ചെ 2 30 ആയിരുന്നു മോഷണം. രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കടയിലുള്ള സിസിടിവി യിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേരാണ് മോഷ്ടിക്കാൻ കടയിൽ കടന്നത്. ഹോട്ടലിൽ നിന്ന് ചെറിയ തുകയാണ് നഷ്ടപ്പെട്ടത്. തിരൂരങ്ങാടി പോലീസ് പരാതി നൽകി. cctv footage...
Other

സ്കൂട്ടർ നിർത്തി ആശുപത്രിയിലെ രോഗിയെ സന്ദർശിക്കാൻ പോയി, തിരിച്ചു വന്നപ്പോൾ കണ്ടത്….

തേഞ്ഞിപ്പലം : സ്കൂട്ടർ നിർത്തിയിട്ട് മണിക്കകം കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത് ആശങ്കയുണ്ടാക്കി. നിർത്തിയിട്ട സ്കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത്. മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി ടി.സുജിത്തിന്റെ സ്കൂട്ടറിലാണ് കൂടുവച്ചത്. രാത്രി 7ന് സന്നദ്ധ പ്രവർത്തകർ തേനീച്ചകളെ നീക്കിയതിനെ തുടർന്നാണ് സ്കൂട്ടർ എടുക്കാനായത്. മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു സുജിത്ത്. രാവിലെ 11.30ന് സ്കൂട്ടർ നിർത്തി വാർഡിലേക്ക് പോയ സുജിത്ത് 12.30ന് തിരിച്ചെത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു.  ഒരു വിധം ഹെൽമറ്റ് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും വണ്ടിയുടെ സൈഡ് ഗ്ലാസിൽ ആയിരക്കണക്കിന് തേനീച്ചകൾ പൊതിഞ്ഞു. ആശുപത്രി വളപ്പ് ആയതിനാൽ തേനീച്ചകൾ ഇളകാതെ നോക്കണമെന്ന നിർദേശത്തെ തുടർന്ന് വണ്ടി എടുക്ക...
Local news

ലയൺസ് ക്ലബ്ബ് കോഫി കിയോസ്ക് ഉത്‌ഘാടനം ചെയ്തു

വേങ്ങര: വിധവകൾക്കും വികലാംഗർക്കും ജോലി എന്ന പദ്ധതി പ്രകാരം ലയൺസ് ക്ലബ്ബും ബ്രൂ കോഫിയും സംയുക്തമായി തയ്യാറാക്കിയ കോഫി കിയോസ്‌ക്ക് വേങ്ങര ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ ഉത്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഭാരവികളായ അമർ മനരക്കൽ, സലാം ഹൈറ, പ്രദീപ് കുമാർ, ശാക്കിർ വേങ്ങര, ഫായിസ് നരിക്കോട്ട്, ഇസഹാക്ക് യൂ കെ, കെ ലത്തീഫ്, ശാഹുൽ ചാക്കീരി, നാസർ, രാധാകൃഷ്ണൻ. പി ടി എ പ്രസിഡന്റ് കെ ടി മജീദ്, പ്രിൻസിപ്പൽ മൻസൂർ, ഹെഡ് മിസ്ട്രസ് ജെസ്സി, ടി കെ ദിലീപ്, പോക്കർ പൂഴിത്തറ എന്നിവർ സംബന്ധിച്ചു....
Crime

കൈക്കുഞ്ഞുമായി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീന്‍ സി.പി., ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരില്‍ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്ബോഴാണ് പ്രതികളെ നിലമ്ബൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി. സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത് . കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്ബതിമാര്‍ ലഹരി വസ്തു കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവില്‍ നിന്നും MDMA എടുത്ത്, ഗൂഡല്ലൂര്‍ നാടുകാണി ചുരം വഴി കേരളത്തില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂര്‍ വരെ ജീപ്പില്‍ വന്ന ഇവര്‍ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായി...
Accident

എ ആർ നഗറിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം

എആർ നഗർ: കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെ 9.45 ന് കൊളപ്പുറം - എയർ പോർട്ട് റോഡിൽ കൊടുവായൂരിൽ വെച്ചാണ് അപകടം. വേങ്ങര യിൽ നിന്ന് വരികയായിരുന്ന ബസ് നിർത്തിയിട്ട 2 ഓട്ടോറിക്ഷകളിലും ഒരു ഗുഡ്സ് ഓട്ടോയിലും ഇടിക്കുക യായിരുന്നു. അപകടത്തിൽ കുട്ടിക്ക് നിസാര പരിക്കേറ്റു.
Crime

സ്വർണം കടത്താൻ പല മാർഗങ്ങൾ; ഇന്നും ഒരാൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തു. സ്ത്രീകളുടെ ഹാൻഡ്ബാഗ്, പെൻസിൽ കട്ടർ, ടൈഗർ ബാം, കുക്കിങ്ങ് പാൻ എന്നിവയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്....
Malappuram

ദേശീയപാത വികസനത്തിനായി വെന്നിയൂരിലെ ഖബറുകൾ മാറ്റിസ്ഥാപിക്കുന്നു

തിരൂരങ്ങാടി : ദേശീയപാത വി കസനത്തിനായി വെന്നിയൂരിൽ കബറുകൾ മാറ്റി സ്ഥാപിക്കുന്നു. വെന്നിയൂർ ജുമാ മാസ്ജിദ് കബർ സ്ഥാനിലെ നാനൂറോളം കബറുകളിലെ അവശേഷിപ്പുകളാണ് മാറ്റി സ്ഥാപിക്കുന്നത്. പള്ളിയുടെ മുൻഭാഗത്തുള്ള കബർസ്ഥാനിൽ നിന്നുൾപ്പെടെ 17 സെന്റ് സ്ഥലമാണ് ദേശീയപാതയ്ക്കായി പോകുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8 പള്ളിയുടെ കവാടവും ഇതിൽ ഉൾപെടും. കബർസ്ഥാൻ പോകുന്നതിനാൽ ഭാരവാഹികൾ മുൻ കൂട്ടി അറിയിച്ചിരുന്നതിനാൽ ഒട്ടേറെ കബറുകൾ ബന്ധുക്കൾ ഇവിടെനിന്ന് മാറ്റി സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള കബറുകളാണ് മാറ്റുന്നത്. ഇവ നൂറ് വർഷത്തിലേറെ പഴക്കമുള്ളതായി പറയുന്നു. മുമ്പ് സമീപ പ്രദേശങ്ങളിൽ നിന്നുള്ള മയ്യിത്തുകളും വെന്നിയുർ മഹല്ലിലെ കബർസ്ഥാനിലാണ് കബറടക്കിയിരുന്നത്. വീഡിയോ വാർത്ത 200 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണിത്. നൂറോളം...
Other

കിണറ്റിൽ ചാടിയ യുവാവിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

മൂന്നിയൂർ : കിണറ്റിൽ ചാടിയ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു. വാർഡ് 2 ൽ ചേളാരി യിൽ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള 40 അടിയിലേറെ ആഴമുള്ളതും 15അടിയിലേറെ വെള്ളമുള്ള കിണറിൽ ചാടിയ മുണ്ടിയൻ കാട് പറമ്പിലെ മാനസികാസ്വാസ്ഥതയുള്ള 29കാരനെ താനൂർ ഫയർ ആൻഡ്‌ റെസ്ക്യൂ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വിനയശീലൻ എന്നിവർ കിണറിലിറങ്ങി സഹസികമായ പ്രവർത്തനത്തിലൂടെയും അന്നുനയിപ്പിച്ചും റോപിന്റെയും വലയുടെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വാർത്തകൾ വേഗത്തിൽ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക https://chat.whatsapp.com/IaZnYZJu71N95A64AFiVCL സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ .റിയാസ് ഖാൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വിമൽ കുമാർ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ ) ഫസ്‌ലു റഹ്മാൻ, സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ അഷ്‌റഫ്‌ എന്നിവരും രക്ഷാ പ്രവർത്തനത്ത...
Other

കൊടിഞ്ഞിപള്ളി ശിലാസ്ഥാപന നേര്‍ച്ച സമാപിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയുടെ ശിലാസ്ഥാപന നേര്‍ച്ച വിപുലമായി നടന്നു. എന്നാല്‍ ഇന്നലെ നടന്ന നേര്‍ച്ചക്ക് ആയിരങ്ങളാണ് എത്തിയത്. മമ്പുറം തങ്ങള്‍ രണ്ട് നൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പള്ളിയില്‍ തങ്ങളുടെ കാലം മുതലെ നേര്‍ച്ച നടത്തി വരുന്നുണ്ട്.കൊടിഞ്ഞി പള്ളിയിലെ ഓരോ ചടങ്ങുകളും മതമൈത്രിയുടെ അടയാളങ്ങളാണ്. സത്യം ചെയ്യല്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ കൊടിഞ്ഞി പള്ളി നേര്‍ച്ചയുടെ അന്നദാന വിതരണോദാഘാടനം പള്ളി കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി, സെക്രട്ടറി പത്തൂർ കുഞ്ഞോൻ ഹാജി എന്നിവർ നിർവഹിച്ചു. ഷാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍ ഓലപ്പീടിക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഫ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി.മൗലീദ് പാരായണത്തിന് ഖത്തീബ് അലി അക്ബര്‍ ഇംദാദി, മുദരിസ് അബ്ദുല്‍ അസീസ് ഫൈസി, സലീം അന്‍വരി മണ്ണാര്‍ക്കാട്, ചാലില്‍ നൗഫല്‍ ഫൈസി, അതീഖ് റഹ്മാന്‍ ഫൈസി, ഷാഹ...
Malappuram

മൂന്നാമത് പൂരപ്പുഴ വള്ളംകളി ഞായറാഴ്‌ച

താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയുംഎന്റെ താനൂരിന്റെയുംആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന്‌ ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. നദികളാലും കായലുകളാലും സമ്പുഷ്ടമായ മലയാള മണ്ണ് ലോകത്തിന് സമ്മാനിച്ച മനോഹരമായ കായിക വിനോദമാണ് വള്ളംകളി . 2017 ലാണ് ആദ്യമായി പൂരപ്പുഴയിൽ വള്ളംകളി നടന്നത്. തുടർന്ന്2018 ലും പൂരപ്പുഴ വള്ളംകളി നടന്നു 2019 ലെ പ്രളയവും തുടർന്ന് 2 വർഷങ്ങൾ കോവിസ് മഹാമാരിയുടെ ദുരിതങ്ങളും കാരണം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ പൂരപ്പുഴയിലും വള്ളംകളി നടന്നില്ല ലോക മലയാളികളെ വീണ്ടും ആഘോഷങ്ങളുടെ നിറവിലെത്തിച്ചഈ ഓണക്കാലംപൂരപ്പുഴയുംതുഴയെറിയലിന്റെ ആവേശം കാണാൻകാത്തിരിക്കുകയാണ്.12 വള്ളങ്ങളാണ് ഇത്തവണ മത്സര...
Accident

അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ചങ്ങരംകുളം: ഒതളൂരിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കുന്നംകുളം അമ്പലത്തിങ്കൽ ബാബുരാജിൻ്റെ ഭാര്യ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. പാടശേഖരത്തിൽ കുളിക്കാനായി പോയതായിരുന്നു. ഇവിടുത്തെ ബന്ധു വീട്ടിൽ വിരുന്നു വന്നതാണ് ഇവർ.
Malappuram

ബിയ്യം ജലോത്സവം: ജലരാജാവായി കായൽ കുതിര

പൊന്നാനി ബിയ്യം കായലിന്റെ ഓള പരപ്പുകൾക്ക് നിറച്ചാർത്ത് നൽകി ആവേശകരമായി നടന്ന ബിയ്യം കായൽ ജലോത്സവത്തിൽ ഇനിയുള്ള ഒരു വർഷം മേജർ, മൈനർ വിഭാഗങ്ങളിൽ കായൽ കുതിര കിരീടം അലങ്കരിക്കും. മൈനർ വിഭാഗത്തിൽ യുവരാജയെയും വജ്രയെയും തോൽപിച്ചാണ് കായൽ കുതിര കപ്പ് നേടിയത്. രണ്ടാം സ്ഥാനം യുവരാജയ്ക്ക് ലഭിച്ചു. അവിട്ടം നാളിൽ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷിനിർത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മേജർ വിഭാഗത്തിലും മൈനർ വിഭാഗത്തിലും കായൽ കുതിര വിജയിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/KdLMpwHbga454naxMq6D0V മേജർ വിഭാഗത്തിൽ പറക്കും കുതിരയെയും കെട്ടുകൊമ്പനെയും തോൽപിച്ചാണ് കായൽ കുതിര വിജയകിരീടം ചൂടിയത്. രണ്ടാം സ്ഥാനം കെട്ടുകൊമ്പനായിരുന്നു. കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു...
Accident

പിതാവിനൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂർ പഞ്ചായത്ത് വട്ടപ്പറമ്ബ് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാന്റെ (13) മൃതദേഹമാണ് കിട്ടിയത്. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. അടിയൊഴുക്കുള്ള തോട്ടിൽ കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആറരയോടെ കുട്ടിയെ കിട്ടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥിയാണ്...
Accident

പിതാവിനൊപ്പം തോട്ടിൽ കുളിക്കാൻ പോയ കുട്ടിയെ ഒഴുക്കിൽ പെട്ടു കാണാതായി

തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയ 12 കാരനെ ഒഴുക്കിൽ പെട്ടു കാണാതായി. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. പെരുവള്ളൂർ പഞ്ചായത്ത് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാനെയാണ് കാണാതായത്. ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയാണ്....
Breaking news

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി: ഹാഥറസ് കൂട്ടബലാത്സം​ഗ കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അലഹബാദ് ഹൈകോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആറാഴ്ച ദില്ലിൽ കഴിയണമെന്നും അതുകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാമെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെത്തിയാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. അന്വേഷണം പൂർത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സർക്കാറിന്റെ ആവശ്യം കോടതി തള്ളി. ഹാഥറസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വെച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്...
Kerala

ഓണം, അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ഓണാഘോഷവും അധ്യാപക ദിനവും ആചരിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായ് പൂക്കള മത്സരം, ഓണ സദ്യ മൽസരം എന്നീപരിപരിപാടികൾ സംഘടിപ്പിച്ചു. ഇല, പച്ചക്കറി, പൂക്കൾ എന്നിവ ക്കൊണ്ട് കളം വരച്ചു വർണനീയമായ കാഴ്ച ഒരുക്കാൻ വിദ്യാർത്ഥികളും അധ്യാപകരും വാശിയോടെ മൽസരിച്ചു. വിവിധ കൂട്ട് കൊണ്ട് സമ്പന്നമായ ഓണ സദ്യ സ്വാദിഷ്ടവും നയന മനോഹരമായ കാഴ്ചയാണ് ഒരുക്കിയത്. ഓരോ ക്ളാസുകളിലും ഓരോ അതിഥികളെ പ്രത്യേകം ക്ഷണിക്കപ്പെട്ട് സദ്യ നൽകിയതും ശ്രദ്ധേയമായി. ഉച്ചയ്ക്ക് ശേഷം അധ്യാപക ദിനവുമായി ബന്ധപ്പെട്ട് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. കളിച്ചും രസിച്ചും പഴയകാല വിദ്യാർത്ഥി ജീവിതത്തിലേക്ക് സഞ്ചരിച്ചു. വിദ്യാർത്ഥികളുടെ മുന്നിൽ പ്രായം മറന്ന്മൽസരങ്ങിൽ പങ്കെടുത്തപ്പോൾ കാണികളായ വിദ്യാർത്ഥികൾ ആവേശവും പ്രോൽസാഹനവും നൽകി. മ്യൂസിക്കൽ ചെയർ, ഡ്രസ്സ് ആൻഡ് റോപ്, സ്ളോ ബൈക്കിംഗ്, സുന്ദരിക്ക് പൊട്ട് ത...
Other

എലിസബത്ത് രാജ്ഞി അന്തരിച്ചു

എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. രാജ കുടുംബം തന്നെയാണ് മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. പിതാവ് ജോർജ് ആറാമന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി 6 നാണ് അധികാരത്തിലേറിയത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്...
Other

പതിവ് തെറ്റിക്കാതെ ഇത്തവണയും ഓണസദ്യ ഉണ്ണാൻ വാനരന്മാർ എത്തി

വള്ളിക്കുന്ന്: നിറംകൈതാക്കോട്ട അയ്യപ്പ ക്ഷേത്രത്തിൽ ശ്രീരാമ ദാസന്മാരായ വാനാരന്മാർക്ക് ഓണസദ്യ ഒരുക്കി. നാക്കില വിരിച്ച് ക്ഷേത്ര ജീവനക്കാർ ഓണ വിഭവങ്ങൾ വിളമ്പി. പിന്നീട് വാനരന്മാരെ പ്രത്യേക ശബ്ദത്തിൽ വിളിച്ചു വരുത്തി. ഒട്ടേറെ ഭക്തർ പങ്കെടുത്തു.
Other

കടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് വാട്‌സ്ആപ്പിൽ പരസ്യം

പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാൻ ശ്രമം; യുവാവ് പിടിയിൽ മൂന്നാര്‍ : ഇടുക്കിയില്‍ പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുണ്ടെന്ന് വാട്ട്സ്ആപ്പിലൂടെ പരസ്യം ചെയ്ത യുവാവിനെ ആണ് വനംവകുപ്പ് പൊക്കിയിത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു സംഭവം. മൂന്ന് കടുവകുഞ്ഞുങ്ങളുടെ ചിത്രം സഹിതമാണ് യുവാവ് വാട്ട്സാപ്പിലൂടെ കടുവക്കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യം പോസ്റ്റ് ചെയ്തത്. സ്റ്റീല്‍ പാത്രത്തില്‍ കടുവകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസായും യുവാവ് ഇട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് കടുവകളെ വില്‍ക്കാനുണ്ടെന്നുകാട്ടി ചിത്രം പോസ്റ്റ് ചെയ്തത്. മൂന്ന് മാസം പ്രായമ...
Other

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന നെച്ചിക്കണ്ടന്‍ മജീദ് എന്നവരുടെ മകന്‍ മുഹമ്മദ് മുഫ്ലിഹ് എന്‍.കെ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ചട്ടിപ്പറമ്പിൽ വെച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. തിമിർത്തു പെയ്ത മഴയിൽ ബൈക്ക് തെന്നി മറിയുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടെയുണ്ടായിരുന്ന ആൾക്ക് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മുസ്ലിഹിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു....
Other

101 പവൻ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തില്‍ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണം പിടികൂടി. ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടപ്പൊയിലിനെ (29) യാണ് കസ്റ്റംസ് പിടികൂടിയത്. എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസിന് മുൻപ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ വിശദമായി പരിശോധിച്ചത്. ആദ്യം കുറ്റം സമ്മതിക്കാൻ ഉസ്മാൻ തയാറായിരുന്നില്ല. പിന്നീട് എക്സ്റേ പരിശോധനയിലാണ് മൂന്ന് ക്യാപ്സൂളുകൾ മലദ്വാരത്തിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. കസ്റ്റംസ് തുടർ നടപടികൾ സ്വീകരിച്ചു. കരിപ്പൂരിൽ ഈയിടെയായി മല ദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണ്ണ കടത്ത് പതിവാകുകയാണ്. 101 പവൻ സ്വർണ്ണം ഇത്തരത്തിൽ കടത്തുന്നതു...
Other

ടൌൺ ടീം കൊടിഞ്ഞിയുടെ ഓണാഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം

കൊടിഞ്ഞി ടൌൺ ടീം വെൽനെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തി. കുട്ടികൾക്കുള്ള കലാപരിപാടികൾ നടത്തുകയും ഓണപ്പൂക്കളമിടുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL അതോടൊപ്പം നടന്ന പഞ്ചായത്ത് തല വടംവലി മത്സരത്തിൽ ദാം ദൂം കൊടിഞ്ഞി ചാമ്പ്യന്മാരായി. ടൌൺ ടീം കൊടിഞ്ഞി രണ്ടാം സ്ഥാനം നേടി.ഓണാഘോഷപരിപാടിയുടെ ഭാഗമായി നടത്തിയ ഓണസദ്യയിൽ ആയിരത്തോളം പേർ പങ്കെടുത്തു. നിരവധി സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളടക്കം പങ്കെടുത്തു. ഓണാഘോഷ പരിപാടികളിൽ ക്ലബ് പ്രസിഡന്റ് മുഹമ്മദ്‌ അജ്മൽ. പി, സെക്രട്ടറി നിയാസ് mv, മറ്റു ക്ലബ്‌ ഭാരവാഹികളായ നവാസ്, ജാഫർ, ഷുഹൈബ് ബാബു, മുനീർ, അസ്‌ലം, ഷമീൽ, അഫ്സൽ, മുബാറക്, ഷുഹൈബ്, സുഹൈൽ, സാലിഹ്, അനസ്, ഹസൈൻ, ഫൈസൽ, ഷിബിലി, എന്നിവർ നേതൃത്വം നൽകി. https:/...
error: Content is protected !!