Sunday, March 15

Author: tirurangaditoday

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി ; തള്ളി കേന്ദ്രം, നിലപാടിലുറച്ച് കാന്തപുരം
Kerala

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി ; തള്ളി കേന്ദ്രം, നിലപാടിലുറച്ച് കാന്തപുരം

കോഴിക്കോട് : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്. എന്നാല്‍ വധശിക്ഷ റദ്ദാക്കിയെന്നത് തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. വാര്‍ത്ത ഏജന്‍സിയാണ് എക്‌സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്തയാണ് കാന്തപുരം എക്‌സില്‍ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാര്‍ത്ത ഏജന്‍സിയുടെ വാര്‍ത്ത ആണ് ഷെയര്‍ ...
Kerala

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി ; എക്‌സൈസ് കമ്മീഷണറായി നിയമനം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടര്‍ന്നാണ് അജിത് കുമാറിനെ പൊലീസില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ചിരുന്നു. ബറ്റാലിയനില്‍ നിന്നും മാറ്റിയ കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര വിവാദത്തിലായിരുന്നു. വിഷയത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എംആര്‍ അജിത് കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ജൂലായ് മാസം ആദ്യ ആഴ്ച്ചയാണ് അജിത് കുമാര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറില്‍ മലയിറങ്ങി. പൊലീസിന്റെ ട്രാക്ടറില്‍ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠ...
Kerala

സഹോദരിയോടൊപ്പം കളിക്കുന്നതിനിടയില്‍ കഴുത്തില്‍ തോര്‍ത്തുകുരുങ്ങി വിദ്യാര്‍ഥി മരിച്ചു

കോട്ടയം: സഹോദരിയോടൊപ്പം കളിക്കുന്നതിനിടയില്‍ കഴുത്തില്‍ തോര്‍ത്തുകുരുങ്ങി വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷ് - റോഷ്നി ദമ്പതികളുടെ മകന്‍ വി.എസ്. കിരണ്‍ (14) ആണ് മരിച്ചത്. കുട്ടി സഹോദരി കൃഷ്ണപ്രിയയോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടാവുന്നത്. തുണിയിടുന്ന അയയില്‍ തോര്‍ത്ത് കെട്ടിയാടുന്നതിനിടെ ഇത് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവസമയത്ത് അമ്മ കുളിക്കുകയായിരുന്നു. സഹോദരിയുടെ നിലവിളികേട്ട് ഓടിയെത്തിയ അമ്മ കുട്ടിയെ ഉടന്‍ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ചേര്‍പ്പുങ്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഭരണങ്ങാനം സെയ്ന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ് കിരണ്‍. സംസ്‌കാരം നടത്തി. ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.എഡ്. കൊമേഴ്‌സ് ഓപ്‌ഷൻ പ്രവേശനം 2025 കാലിക്കറ്റ് സർവകലാശാല 2025 - 26 അധ്യയന വർഷത്തെ ബി.എഡ്. കൊമേഴ്‌സ് ഓപ്‌ഷൻ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. അപേക്ഷാഫീസ് എസ്.സി. / എസ്.ടി. 240/- രൂപ, മറ്റുള്ളവർ 760/- രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ  മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ : 0494 2407017, 7016, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റി...
Kerala

രണ്ട് തവണ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയ മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: രണ്ട് തവണ ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയ ലഹരിക്കടിമയായ മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയില്‍ ഉച്ചക്ക് രണ് മണിയോടെയാണ് സംഭവം. 21കാരനായ റമീസാണ് അമ്മ സഫിയയെ കുത്തിയത്. സഫിയയുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. റമീസിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റമീസ് സ്ഥരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അമ്മയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ സഫിയ നിലവില്‍ വീട്ടിലേക്ക് എത്തിയിട്ടുണ്ട്....
Local news

കാര്‍ തടഞ്ഞ് നിര്‍ത്തി താനൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

വള്ളിക്കുന്ന്: കാര്‍ തടഞ്ഞു നിര്‍ത്തി താനൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ഫോണും കാറും കവര്‍ന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ മുതിയംബീച്ചിലെ കിഴക്കിന്റെപുരയ്ക്കല്‍ ഉമ്മര്‍ അലി (30) യെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റു ചെയ്തത്. മൂന്നുമാസം മുന്‍പ് ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം. രാത്രി ഏഴുമണിയോടെ നാലഞ്ചുപേരടങ്ങുന്ന സംഘം താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സമീര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വള്ളിക്കുന്നിലെ ബീച്ചിന് സമീപം കൊണ്ടുപോയി ഫുട്‌ബോള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും കാറും പണമടങ്ങുന്ന പേഴ്സും ഒരുലക്ഷം രൂപ വിലയുള്ള ഐഫോണും കവരുകയുമായിരുന്നുവെന്ന് പോ...
Kerala, National

ചെന്നൈ ബിസിനസ് ഗ്രൂപ്പ് ചെറുകിട വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യാപാരി സംഘം തലൈവരുമായി ചര്‍ച്ച നടത്തി

ചെന്നൈയിലെ ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചുകൊണ്ട് ചെന്നൈ ബിസിനസ് ഗ്രൂപ്പ്, വ്യാപാരി സംഘം തലൈവര്‍ വിക്രം രാജയുമായി ചര്‍ച്ച നടത്തി. ചെന്നൈയില്‍ ചെറുകിട വ്യാപാരം നടത്തുന്നവരെ സിഗരറ്റ്, ഹാന്‍സ്, ജി.എസ്.ടി, പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പല വിധത്തിലുമുള്ള ഉപദ്രവങ്ങള്‍ക്കിരയാക്കുന്നുണ്ടെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ഗ്രൂപ്പ് അഡ്മിന്‍ ക്ലാസിക്ക് അലി, പാടി ഗഫൂര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം നടന്ന ഈ കൂടിക്കാഴ്ചയില്‍ ഗ്രൂപ്പ് നേതാക്കളായ ഷംസു ഭായ്, യൂനുസ് കൊടിഞ്ഞി, മുബാറക് ചെമ്മാട്, മുജീബ് പാലത്തിങ്ങല്‍, ഉസ്മാന്‍ തെന്നല എന്നിവര്‍ പങ്കെടുത്തു. സാധാരണമായി കച്ചവടം നടത്തുന്നവരെ അധികൃതര്‍ അനാവശ്യമായി ഉപദ്രവിക്കുന്ന സാഹചര്യം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഗ്രൂപ്പ് വാദിച്ചു. വ്യാപാരി സംഘം തല...
Malappuram

വീടിന് സമീപത്തെ വിറകുപുരയില്‍ പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍ ആനക്കല്ലില്‍ വീടിന് സമീപത്തെ വിറകുപുരയില്‍ പുലിക്കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തി. അനക്കല്ലിലെ പള്ളിക്കേതില്‍ യോഹന്നാന്റെ വീടിന് സമീപത്തെ വിറകുപുരയില്‍ ജഡം ലഭിച്ചത്. ഇന്ന് രാവിലെയാണ് വീട്ടുകാര്‍ കാണുന്നത്. വനപാലകരും വനം വെറ്ററിനറി സര്‍ജനും സ്ഥലത്തെത്തി.
Local news, Malappuram

ഒഴുക്കില്‍പ്പെട്ട് കാണാതായ തിരൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : എടപ്പാള്‍ അയിലക്കാട് ഐനിച്ചിറയില്‍ നീന്താന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും അഗ്‌നി രക്ഷാ സേനയും പോലീസ്, ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരും നടത്തിയ ഏറെ നേരത്തെ തിരച്ചില്‍ ഒടുവിലാണ് മൃതദേഹം ലഭിച്ചത്....
Kerala

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം : ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനും മാധ്യമങ്ങളോട് പ്രതികരിച്ച ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്കും സസ്പെഷന്‍

തിരുവനന്തപുരം: ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണണ്‍, കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപദ്ധ്യായയാണ് സസ്പെന്‍ഡ് ചെയ്തത്. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുവെന്നും ജയില്‍ വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി സത്താറിനെ സസ്‌പെന്‍ഡ് ചെയ്തത്. അബ്ദുല്‍ സത്താര്‍ നേരത്തെ കണ്ണൂര്‍ ജയിലില്‍ ജോലി നോക്കവേ ഉണ്ടായ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്. അന്വേഷണ വിധേയമായി മൂന്ന്...
Obituary

ഉംറ നിർവഹിക്കാൻ പോയ പന്താരങ്ങാടി സ്വദേശി ത്വാഇഫിൽ മരിച്ചു

തിരൂരങ്ങാടി: ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സഊദിയിൽ മരണപ്പെട്ടു. പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ ഇസ്മായിൽ കുട്ടി ഹാജിയുടെ മകൻ യൂസഫ് ഹാജി (68) ആണ് മരിച്ചത്.ഭാര്യക്കും മകൾക്കുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ പോയി ഉംറ നിർവഹിച്ച ശേഷം ഇന്ന് (ഞായർ) ത്വാഇഫ്സന്ദർശനത്തിനിടയിൽ മസ്ജിദ് അബ്ബാസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഉടൻ ത്വാഇഫിലുള്ള കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ:സഫിയ ഇല്ല്യാൻ.മക്കൾ:ഇസ്മായിൽ, ബദ്‌റുന്നിസ, ഷറഫുന്നിസ, അനസ്.മരുമക്കൾ: സജീറ കോനാരി, ഹബീബ് റഹ്മാൻ ചീരൻകുളങ്ങര, അബ്ദുൽ ഗഫൂർ പുതുക്കുടിയിൽ, നജ ഫാത്തിമ തറയിൽ.സഹോദരന്മാർ: മുഹമ്മദ് ഹാജി, അവറാൻകുട്ടിഹാജി, അബൂബക്കർ ഹാജി, ഹസ്സൻ ഹാജി, അബ്ദുറസാക്ക് ഹാജി...
Accident

റോഡിലെ കുഴിയിൽ വീണ് വീണ്ടും മരണം, മമ്പുറം സ്വദേശിനി മരിച്ചു

എ ആർ നഗർ: റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കൊണ്ടോട്ടി കോടങ്ങാട് വെച്ചാണ് അപകടം. മഞ്ചേരി യിൽ നിന്നും സഹോദരി പുത്രനോപ്പം ബൈക്കിൽ വരുമ്പോഴാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയി ലിരിക്കെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. മക്കൾ: റാഫി, ഫസൽ.മരുമക്കൾ: ഫർസാന, ഷഹാനസെറിൻ. കബറടക്കം നാളെ പോസ്റ്റുമോർട്ട ത്തിന് ശേഷം മമ്പുറം മഖാം ഖബർസ്ഥാനിൽ....
Accident, Breaking news

കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

വേങ്ങര: സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. അച്ഛനമ്പലം സ്വദേശി പരേതനായ പുള്ളാട്ട് അബ്ദുൽ മജീദിന്റെ മകൻ അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 ന് പള്ളിക്ക് സമീപത്തുള്ള വെട്ടുതോട്ടിൽ ആണ് സംഭവം. സുഹൃത്തുക്കൾ ക്കൊപ്പം വെട്ടു തോടിന് സമീപത്തേക്ക് പോയതായിരുന്നു. ഇതിനിടെ വദൂദ് തൊട്ടിലിറങ്ങാൻ പോയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നോക്കിയപ്പോൾ ലൈൻ കമ്പി ദേഹത്ത് ഉള്ള നിലയിൽ തൊട്ടിൽ കണ്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/JeihglRgD5f83E7MDZIiXY വേങ്ങര അൽ ഇഹ്‌സാൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥി യാണ്. മാതാവ്, സഫിയ. സഹോദരങ്ങൾ: ദാവൂദ്, ഇസ്മയിൽ, മൊയ്തീൻ, ആരിഫ്, ആലിയ, റഫിയത്ത്....
Accident

തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി: തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.15 ന് ആണ് സംഭവം. പാലക്കാട്ടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരം ത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ ആൻഡ്‌ ടെക്‌നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ്. അമ്മ: എൻ. പ്രതിഭ (അധ്യാപിക, മണ്ണൂർ സിഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ആദിത്യാ രാജേഷ് (പ്ലസ് വൺ വിദ്യാർഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ)....
Local news

യൂത്ത്‌ലീഗ് ഇടപെടല്‍ ; താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഫിസിഷ്യന്‍, കണ്ണ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചതായി ഡി.എം.ഒ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫിസിഷ്യന്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലുള്ള ഡോ.അനൂപിനെയാണ് നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചാര്‍ജ്ജെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. ഓഫ്താല്‍മോളജി വിഭാഗത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗദക്ക് ചുമതല നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിലനില്‍ക്കുന്ന ഒഴിവിലേക്കും അത്യാഹിത വിഭാഗത്തിലെ ഒഴിവിലേക്കും അഡ്‌ഹോക്കില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സുപ്രണ്ടിനെ ചുമതപ്പെടുത്തിയതായും മുസ്ലിം യൂത്ത്‌ലീഗ് തിരൂ...
Kerala

സ്‌കൂള്‍ സമയമാറ്റം ; നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി : ചര്‍ച്ചയില്‍ തൃപ്തരാണെന്ന് സമസ്ത

തിരുവനന്തപുരം : സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട നിലവിലെ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടെന്നും ഭൂരിപക്ഷം മാനേജ്‌മെന്റുകളും സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌തെന്നും ചിലര്‍ അഭിപ്രായ വിത്യാസം അറിയിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധവും പരാതിയുമായി മുന്നോട്ടു പോകാന്‍ വിദ്യഭ്യാസ വകുപ്പിന് താല്പര്യമില്ലെന്നും പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമസ്ത അടക്കം...
Malappuram

കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും ; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു : വലിയ വിമാനങ്ങള്‍ കുതിച്ചുയരും

ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്‍ പുനര്‍ജന്മം ലഭിച്ച മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പറന്നിറങ്ങും. ഇതോടെ മലബാറിന്റെ വാണിജ്യ വ്യവസായ രംഗങ്ങളിലും പുത്തനുണര്‍വ് പ്രകടമാകും. 2020 ആഗസ്റ്റ് എട്ടിനുണ്ടായ കരിപ്പൂര്‍ വിമാന അപകടമാണ് മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകുളെ തളര്‍ത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ സുരക്ഷ ഏരിയ ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്നും ആഭ്യന്തര വിമാനത്താവളമായി ചുരുങ്ങേണ്ടി വരുമെന്നുമുള്ള ആശങ്ക പടര്‍ന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ അതിവേഗം മുന്നോട്ടുപോയി. പൊത...
Kerala

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം : കൊല്ലത്ത് തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി എം.മിഥുന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി. വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. ''മിഥുന്‍ കേരളത്തിന്റെ മകനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച് മേയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക്ലിസ്...
Malappuram

വെറ്റില ഉത്പാദക കമ്പനി നിർമ്മിച്ച വെറ്റില സോപ്പിന്റെ ആദ്യ വില്പന നടത്തി

ചെറിയമുണ്ടം: തിരൂര്‍ വെറ്റില ഉത്പാദക കമ്പനി നിര്‍മ്മിച്ച വെറ്റിലസോപ്പിന്റെ ആദ്യ വില്പന നടത്തി. ഹാജറ നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ മുഹമ്മദ് റിയാസിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കെ വി കെ മലപ്പുറം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ വൈശാഖ്, കമ്പനി ചെയര്‍മാന്‍ മുത്താണിക്കാട്ട് അബ്ദുല്‍ ജലീല്‍, വൈസ് ചെയര്‍മാന്‍ അശോക് കുമാര്‍ ഡയറക്ടര്‍മാരായ സനൂപ് കുന്നത്ത്, സുബ്രഹ്‌മണ്യന്‍ വേളക്കാട്ട്, അയ്യൂബ് പാറപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു. വെറ്റിലയില്‍ നിന്നുള്ള ഹെയര്‍ ഓയില്‍, വെറ്റില വൈന്‍ എന്നിവയുടെ നിര്‍മ്മാണവും കമ്പനിആരംഭിച്ചു....
Local news

പ്രതിഭാ സംഗമവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കളിയാട്ടുമുക്ക് : ദാറുൽ ഉലൂം മദ്രസ കമ്മിറ്റിക്ക് കീഴിൽ കെ.എൻ.എം പൊതുപരീക്ഷ വിജയികൾക്കുള്ള ആദരവും രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. സംഗമത്തിൻ്റെ ഉദ്ഘാടനം മദ്രസ കമ്മിറ്റി പ്രസിഡണ്ട് പി.പി. സലീം റഷീദ് ഉദ്ഘാടനം ചെയ്തു. മദ്രസ കോംപ്ലക്സ് വർക്കിംഗ് പ്രസിഡണ്ട് മുനീർ താനാളൂർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സെടുത്തു. പ്രതിഭകൾക്കുള്ള സമ്മാന വിതരണം മദ്രസ കമ്മിറ്റി സെക്രട്ടറി കെ.ഇബ്രാഹീം കുട്ടി ഹാജി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.നൗഷാദ് അധ്യക്ഷത വഹിച്ചു. സദർ മുദരിസ് ടി. സുൽഫീക്കർ ആമുഖ ഭാഷണം നിർവ്വഹിച്ചു. ഷാഹിദ് സുല്ലമി മുഖ്യപ്രഭാഷണവും പി.ആദിൽ മുബാറക് നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ പി.പി. അബ്ബാസലി, പി.പി. ബഷീർ, കെ. അബ്ദുൽ നാസർ സംബന്ധിച്ചു. പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു....
Kerala

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പന്നൂര്‍ മേലെ ചാടങ്ങയില്‍ അമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് സയാന്‍ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സയാന്‍. വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഇന്ന് സ്‌കൂളിന് അവധിപ്രഖ്യാപിച്ചു....
Breaking news

ഗുളികകൾ ഒന്നിച്ചു കഴിച്ചതിനെ തുടർന്ന് വള്ളിക്കുന്ന് സ്കൂളിലെ മൂന്ന് കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

വള്ളിക്കുന്ന് : ആഴ്ചയിൽ ഒന്നു വീതം 6 ആഴ്ചയിൽ കുടിക്കേണ്ട 6 ഗുളികകൾ കുട്ടികൾ ഒന്നിച്ചു കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് വിതരണം ചെയ്ത ഗുളികകൾ ആണ് കുട്ടികൾ ഒന്നിച്ചു കഴിച്ചത്. വള്ളിക്കുന്ന് സി ബി എച്ച് എസ് സ്കൂളിലെ 3 കുട്ടികളെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുട്ടികളിൽ വിളർച്ച ഇല്ലാതാക്കുന്നതിന് വേണ്ടി നൽകുന്ന അയൺ-ഫോളിക് ആസിഡ് ഗുളികകൾ ആണ് കുട്ടികൾ ഒന്നിച്ചു കഴിച്ചത്. എട്ടാം ക്ലാസിലെ ആണ്കുട്ടികളാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് സംഭവം. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/InbxzKFq7NFIXOJc2f3ByA?mode=ac_thttps://chat.whatsapp.com/InbxzKFq7NFIXOJc2f3ByA?mode=ac_t കുട്ടികൾക്കു വിതരണം ചെയ്യാൻ ഹെൽത്ത് സെന്ററിൽ നിന്ന് ഗ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.കോം. ഹോണേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) സ്പോട്ട് അഡ്മിഷൻ വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) താമസിച്ചുകൊണ്ട് പഠിക്കാവുന്ന ബി. കോം. ഹോണേഴ്‌സ് ( കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) പ്രോഗ്രാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 28-ന് നടക്കും. എട്ട് സീറ്റുകളാണ് ഒഴിവുള്ളത്. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ പ്ലസ്ടു സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി., ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് ( ആവശ്യമെങ്കിൽ ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐ.ടി.എസ്.ആർ. ഓഫിസിൽ രാവിലെ 11.30-ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9048607115, 9744013474. പി.ആർ. 983/2025 ബി.ടെക്. ലാറ്ററൽ എൻട്രി സ്പോട്ട്...
Malappuram

കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി

കേരള ഹജ്ജ് കമ്മറ്റിയുടെ ഇ-ഓഫീസ് സംവിധാനം കേരള ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് ഹൗസിലെ ലിഫ്റ്റിന്റെ വാര്‍ഷിക മെയിന്റനന്‍സിനുള്ള തുക ഇ-ഓഫീസ് സംവിധാനത്തിലൂടെ പാസാക്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഹജ്ജ് കമ്മിറ്റി യുടെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ പ്രധാനപ്പെട്ട എല്ലാ ഫയലുകളും കളക്ടറാണ് ഒപ്പിട്ടു പാസാക്കേണ്ടത്. ഇനിമുതല്‍ ജില്ലാ കളക്ടറുടെ ഓഫീസിലേയ്ക്ക് ഫയലുമായി പോകാതെ തന്നെ ഓണ്‍ലൈനായി കളക്ടര്‍ക്ക് കാണാനും നടപടി എടുക്കാനും കഴിയും. കടലാസ് രഹിത ഓഫീസ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള തുടക്കമാണിത്. പൊതുജനങ്ങള്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഫയലുകളുടെ നീക്കം അറിയാനും കഴിയും. ഓഫീസ് പ്രവര്‍ത്തനം സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും ...
Obituary

ദർശന ടിവി പ്രോഗ്രാം പ്രൊഡ്യൂസർ മുഹമ്മദ് അക്രം അന്തരിച്ചു

വേങ്ങര : കലാ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും ദർശന ടിവി പ്രോഗ്രാം പ്രൊഡ്യൂസറും കുട്ടിക്കുപ്പായം റിയാലിറ്റി ഷോ ഡയറക്ടറുമായ മുഹമ്മദ് അക്രം (51) അന്തരിച്ചു. കണ്ണമംഗലം പഞ്ചായത്തിലെ തോട്ടശ്ശേരിയറ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ എൻ എൽ കലാ സാംസ്കാരിക വിഭാഗമായ ഇനാഫ് ജനറൽ സെക്രട്ടറിയും കേരള മാപ്പിള അക്കാദമി മുൻ സെക്രട്ടറിയുമായിരുന്നു. ഐ എൻ എൽ ജില്ലാ പ്രവർത്തക സമിതി അംഗമാണ്. ഭാര്യമാർ: ജുമൈല, ഗായിക ഷബ്ന.മക്കൾ: സഹൽ, ലബീബ്, ജഫ്രീന, സസ്ന, നൈന, ഫയോന. മയ്യിത്ത് നമസ്കാരം ഇന്ന്(25/07/25 വെള്ളി) വൈകീട്ട് 6 മണിക്ക് തോട്ടശ്ശേരിയറ ചെങ്ങാനി ജുമാമസ്ജിദിൽ....
Malappuram

കുളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്നുകുട്ടികളെ രക്ഷിച്ച ഷാമിലിന് ജില്ലാ കളക്ടറുടെ അനുമോദനം

മലപ്പുറം : കുളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്നു പെണ്‍കുട്ടികളെ തന്റെ മനോധൈര്യത്തിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മലപ്പുറം വെള്ളില പിടിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമ്മദ് ഷാമിലിനെ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അനുമോദിച്ചു. ഷാമിലിന്റെ അവസരോചിതമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്നും മറ്റുകുട്ടികള്‍ക്കെല്ലൊം ഇതൊരു മാതൃകയാകണമെന്നും കളക്ടര്‍ പറഞ്ഞു. മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. വെള്ളില പുത്തന്‍വീട് സ്വദേശിയായ ചാളക്കത്തൊടി മുഹമ്മദ് ഷാമിലിന്റെ വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാനായി ഇറങ്ങിയ മൂന്നു പെണ്‍കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. അയല്‍ വീട്ടില്‍ സല്‍ക്കാരത്തിനായി എത്തിയവരായിരുന്നു ഇവര്‍. ഈ സമയം ഇതുവഴി വന്ന ആശാവര്‍...
Kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം ; വീഴ്ച സമ്മതിച്ച് ജയില്‍ മേധാവി ; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ : ഗോവിന്ദചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി എഡിജെപി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചു. ഇന്നലെ രാത്രി ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍ എന്നിവരെയുമാണ് അടിയന്തിരമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇന്നലെ രാത്രി ജയിലില്‍ മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത...
Kerala

ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം ഗോവിന്ദ ചാമി കേരള പോലീസിന്റെ പിടിയിലെന്ന് സൂചന

കണ്ണൂര്‍: ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം പിടിയിലെന്ന് സൂചന. ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലര്‍ച്ചെ കണ്ടയാള്‍ നല്‍കിയ വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഒറ്റക്കൈ കൊണ്ട് മതില്‍ചാടി രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. തളാപ്പിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 9 മണിക്ക് ഇത് സംബന്ധിച...
Crime, Other

കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ്‌ കഞ്ചാവുമായി യുവതി കരിപ്പൂരിൽ പിടിയിലായി

കരിപ്പൂർ : കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ്‌ കഞ്ചാവുമായി യുവതി കരിപ്പൂർ വിമാനത്താവളത്തില്‍ പിടിയിലായി. കണ്ണൂർ പയ്യന്നൂർ തായങ്കേരി എം.ടി.പി.വീട്ടില്‍ മഷൂദ ഷുഹൈബ് (30) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ഇവരുടെ പക്കല്‍നിന്നും 23.429 കിലോ ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് വിപണിയിൽ 23.42 കോടി രൂപ മൂല്യം വരുമെന്ന് കസ്റ്റംസ് പറഞ്ഞു. ബുധനാഴ്‌ച ബാങ്കോക്കില്‍നിന്ന് യുവതി അബുദാബിയിലെത്തി. അവിടെനിന്ന് വ്യാഴാഴ്‌ച പുലർച്ചെ 2.48-ന് എത്തിയ ഇത്തിഹാദ് ഇവൈ 362 വിമാനത്തിലാണ് കരിപ്പൂരിലിറങ്ങിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. ലഗേജ് സ്‌കാനിങ്ങിനിടയില്‍ മിഠായി അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്കിടയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യുവതിയെ ചോദ്യംചെയ്തുവരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ...
Crime

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂർ സെൻട്രല്‍ ജയിലിലായിരുന്നു പ്രതിയുണ്ടായിരുന്നത്.ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതർ പ്രതികരിച്ചു. പൊലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഇയാളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കി. എങ്ങനെയാണ് ജയിൽ ചാടിയതെന്ന് വ്യക്തമായിട്ടില്ല. 2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്. 2016-ല്‍ ഗോവിന്ദച്ചാമിയുടെ ...
error: Content is protected !!