തിരൂരങ്ങാടിയിൽ പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു
തിരുരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അവർകൾ ഓൺലൈൻ ആയി നിർവഹിച്ചു.തിരുരങ്ങാടി തഹസിൽദാർ സാദിഖ് പി ഒ സ്വാഗതം ആശംസിച്ചു തിരൂരങ്ങാടി നിയോജകമണ്ഡലം എം എൽ എ കെ പി എ മജീദ് അധ്യക്ഷത വഹിച്ചു. അധ്യക്ഷത വഹിച്ച കെ പി എ മജീദ് എം എ ൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തുതിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ കെ പി മുഹമ്മദ് കുട്ടി, കൗൺസിലർ കക്കടവത്തു അഹമ്മദ് കുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അഡ്വ. ഇബ്രാഹിം കുട്ടി, നിയാസ് പുളിക്കലകത്ത്, മോഹനൻ വെന്നിയൂർ, സിദ്ധീഖ് വി പി, സി പി അൻവർ സാദത്ത്.പി എച്ച് ഫൈസൽ. എം ഹംസക്കുട്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ ആശംസകളറിയിച്ചു..തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ സുലൈമാൻ എ സംസാരിച്ചു
ചെമ്മാട് ടൗണിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ച...






























