Sunday, March 15

Author: tirurangaditoday

ദാറുല്‍ഹുദായെ അപകീര്‍ത്തിപ്പെടുത്തുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക
Other

ദാറുല്‍ഹുദായെ അപകീര്‍ത്തിപ്പെടുത്തുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക

തിരൂരങ്ങാടി : മര്‍ഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം 2022 ല്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ദാറുല്‍ഹുദാ പ്രസിഡന്റായി തെരഞ്ഞെടുത്ത നടപടിയെ പൊതുവേദിയില്‍ പരിഹസിക്കുകയും സമസ്ത വിരുദ്ധ നീക്കമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ കരുതിയിരിക്കണമെന്ന് ദാറുല്‍ഹുദായും ഹാദിയ സെന്‍ട്രല്‍ കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു.പാണക്കാട് സയ്യിദുമാര്‍ നേതൃത്വത്തിലുണ്ടാകണമെന്ന സ്ഥാപന നേതാക്കളുടെ ഉദ്ദേശ്യ ശുദ്ധിയെ പരസ്യമായി അവഹേളിക്കുന്ന നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുന്നു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നന്മ ഉദ്ദേശിച്ച് നിയമാവലിയില്‍ സമയോചിതമായി മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവിക നടപടിയാണ്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.ഇന്ത്യയിലെ മുസ്്‌ലിം ഉമ്മത്തിനും പൊതുസമൂഹത്തിനും വലിയ സംഭാവനകള്‍ നല്‍കി സമസ്തയുടെ അഭിമാനമുയര്‍ത്തുന്ന സ്ഥ...
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ; പുതിയ വാര്‍ഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു : നിങ്ങള്‍ക്കറിയേണ്ടതെല്ലാം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടികയില്‍ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാര്‍ഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാന്‍സ്‌ജെന്‍ഡറും) വോട്ടര്‍മാരാണുള്ളത്. 2024ല്‍ സംക്ഷിപ്ത പുതുക്കല്‍ നടത്തിയ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് 7 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്...
Local news

കുന്നുംപുറം – വേങ്ങര റോഡില്‍ ബൈക്കും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കുന്നുംപുറം - വേങ്ങര റോഡില്‍ ഇ.കെ പടിയില്‍ ബൈക്കും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ ബംഗാള്‍ സ്വദേശിയായ ഒരാളായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോ ഡ്രൈവര്‍ക്ക് ചെറിയ പരിക്കുകളോടെ രക്ഷപ്പെടാനായി. കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ബൈക്കിലുണ്ടായിരുന്ന ഒരു കുട്ടിക്കും യുവാവിനും പരിക്കേറ്റു. കുട്ടിക്ക് നിസ്സാര പരിക്കുകളാണുള്ളത്. എന്നാല്‍, ബൈക്ക് ഓടിച്ച യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാല്‍മുട്ട് തിരിയുകയും കാലിന്റെ അടിഭാഗം ചതയുകയും ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കുന്നുംപുറം-...
Local news

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് പിഡിപി

തിരൂരങ്ങാടി : മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി,എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ പിഡിപി തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി അനുശോചിച്ചു. സാധാരണ ജനങ്ങള്‍ക്കിടയിലെ സാധാരണക്കാരനും ഏറെ ത്യാഗവും കൊടിയ പീഡനവും സഹിച്ച് വളര്‍ന്നു വന്ന വി എസ് എന്നും നീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം നില കൊണ്ട നേതാവ് ആയിരുന്നു എന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ല കൗണ്‍സില്‍ അംഗം ജലില്‍ അങ്ങാടന്‍ പറഞ്ഞു. യാസീന്‍ തിരുരങ്ങാടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സൈദലവി കെ ടി, സുല്‍ഫി ചന്തപ്പടി, അസൈന്‍ പാപത്തി, നാസര്‍ പതിനാറുങ്ങല്‍, നജീബ് പാറപ്പുറം, അബ്ബാസ് വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദു കക്കാട് സ്വാഗതവും മുക്താര്‍ ചെമ്മാട് നന്ദിയും പറഞ്ഞു...
Information

വായ്പ എടുത്ത വ്യക്തി തിരിച്ചടവ് പൂര്‍ത്തീയാകും മുമ്പ് മരണപ്പെട്ടാല്‍ ആ വായ്പ ആര് അടക്കും ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നോളൂ….

ഒരു വ്യക്തി വായ്പ എടുത്ത് ആ വായ്പ തിരിച്ചടയ്ക്കുന്നതിന് മുന്‍പ് മരിച്ചു പോയാല്‍ ആ വായ്പ പിന്നെ ആര് തിരിച്ചടയ്ക്കും. ഈ ബാധ്യത ആരാണ് വഹിക്കേണ്ടി വരിക? ഈ സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടോ.. എന്നാല്‍ അതിലേക്കായാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്. ഇത്തരമൊരു സാഹചര്യങ്ങളില്‍ വായ്പ തിരിച്ചടയ്ക്കുന്നയാളെ തീരുമാനിക്കുക വായ്പയുടെ തരം വെച്ചായിരിക്കും. സുരക്ഷിത വായ്പയാണോ അതോ സുരക്ഷിതമല്ലാത്ത വായ്പയാണോ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇത്. അതായത്, സഹ-വായ്പക്കാരോ ജാമ്യക്കാരോ ഉണ്ടോ എന്നുള്ളത് ഉള്‍പ്പടെ ഇതിന്റെ മാനദണ്ഡമാകും. സാധാരണയായി ഭവന വായ്പകള്‍ക്കള്‍് സഹ വായ്പക്കാരന്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരന്‍ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റെടുക്കേണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ തിരിച്ചടയ്ക്കാന്‍ ബാധ്യസ്തനാകും. ഇന...
Kerala

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്ര ; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ നടപടി വേണമെന്ന് ഡിജിപി. അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തിങ്കളാഴ്ച ഡിജിപി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും ഡിജിപി ശുപാര്‍ശ ചെയ്യുന്നു....
Health,

ആസ്മ നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

ജീവിതം ഏറെ ദുസ്സഹമാക്കുന്നതാണ് വായു അറകള്‍ ചുരുങ്ങുകയും ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയായ ആസ്മ. മരുന്നുകള്‍ കഴിക്കുന്നതിലൂടെയും ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെയും ആസ്മ നിയന്ത്രിക്കാനാകും. ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. പലപ്പോഴും ആസ്മ രോഗികള്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്. ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങള്‍ എന്നറിയാം. ഫാറ്റിഫിഷ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ മത്സ്യങ്ങള്‍ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഉണ്ട്. വായു അറകളുടെ വീക്കം കുറയ്ക്കാന്‍ ഇവ സഹായിക്കും. ആഴ്ചയില്‍ രണ്ടു ദിവസം സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ആസ്മ നിയന്ത്രിക്കാന്‍ സാധിക്കും. ഇലക്കറികള്‍ ചീര, കേല്‍ തുടങ്...
Kerala

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനെ… : ഗൂഗിള്‍ മാപ്പ് നോക്കി പോയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തോട്ടില് വീണു

കോട്ടയത്ത് വീണ്ടും ഗൂഗിള്‍ മാപ്പ് നോക്കി യാത്ര തിരിച്ച ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവില്‍ ബുധനാഴ്ച പകലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടില്‍ വീണത്. ഗൂഗിള്‍ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് പിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം കുഴിയില്‍ വീണതിനെ തുടര്‍ന്ന് നിര്‍ത്തിയതിനാല്‍ വാഹനം ഒഴുക്കില്‍പ്പെട്ടില്ല. സമീപവാസികള്‍ ഓടിയെത്തി കാറില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് ക്രയിന്‍ എത്തിച്ചാണ് വാഹനം വെള്ളക്കെട്ടില്‍ നിന്നും പുറത്തെത്തിച്ചത്. ഈ ഭാഗത്ത് മുന്‍പും ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്....
Kerala

പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് പ്രവേശനം നാളെ മുതല്‍

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്‌മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്‌മെന്റ് നാളെ(25-07-2025) 10 മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം. നാളെ മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്‌മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്‌മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം. അലോട്‌മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്‌കൂളില്‍നിന്നു നല്‍കും. അതേ സ്‌കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്‌മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്‌കൂള്‍ അധികൃതര്‍ ക്രമപ്പെടുത്തും. . മറ്റൊരു സ്‌കൂളില്‍ അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്‌കൂള...
Malappuram

ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ

മലപ്പുറം : ജില്ലയിലെ 201 ഹൈസ്‌കൂളുകളിലായി 3083 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായാണ് കിറ്റുകൾ വിന്യസിച്ചത്. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്ത‌കത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും മാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്. സ്കൂ‌ളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ, ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടു...
Accident

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു 4 പേർക്ക് പരിക്ക്

കൊണ്ടോട്ടി - രാമനാട്ടുകര റൂട്ടിൽ ഐക്കരപ്പടിയീൽ ദേവസ്വം പറമ്പിൽ പണി നടന്നുകൊണ്ടിരിക്കുന്ന തിനിടെ ബിൽഡിംഗ് തകർന്നുവീണു. നാലുപേർക്ക് പരിക്ക്. മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്ക് ക്രസന്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
Business, Fashion

ഫാഷൻ ഡിസൈനിങ്ങിൽ മികവ് തെളിയിച്ച് അശ്വതി

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട് സഹായികളുമായി തുടങ്ങിയ അവാന ഡിസൈനേഴ്‌സ് സ്റ്റുഡിയോ ഇന്ന് സ്വന്തമായി 1500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും 12 ജീവനക്കാരുമായി വളര്‍ന്നു. അഞ്ച് രാജ്യങ്ങളില്‍ വിപണിയും കണ്ടെത്തി.തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശിയായ അശ്വതിക്ക് ചെറുപ്പം മുതലേ ചിത്രരചനയിലായിരുന്നു താല്പര്യം. ക്രിയേറ്റിവായ മേഖലയില്‍ തൊഴില്‍ കണ്ടെത്തണമെന്നായിരുന്നു മോഹം. ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടുന്നതും ആ വിഷയങ്ങള്‍ പഠിക്കാനുള്ള താല്പര്യം കൊണ്ട് മാത്രമായിരുന്നു. സുവോളജിയില്‍ ഡിഗ്രി നേടിയ ശേഷം ഇരിങ്ങാലക്കുട ഡ്രീം സോണ്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഫാഷന്‍ ഡിസൈനിങില്‍ ഡിപ്ല...
Kerala

പെറ്റിക്കേസുകളില്‍ തിരിമറി നടത്തി വനിത പൊലീസുദ്യോഗസ്ഥ തട്ടിയെടുത്ത് 16 ലക്ഷത്തിലധികം രൂപ

കൊച്ചി : പെറ്റിക്കേസുകളില്‍ അഴിമതി നടത്തി വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തട്ടിയത് 16 ലക്ഷത്തിലധികം രൂപ. മൂവാറ്റുപുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിലവില്‍ മൂവാറ്റുപുഴ വാഴക്കുളം പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണയാണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റില്‍ റൈറ്ററായിരുന്ന കാലത്തായിരുന്നു പെറ്റിതുകയില്‍ തിരിമറി നടത്തി 16,76,650 രൂപ ശാന്തിനി കൃഷ്ണന്‍ തട്ടിയെടുത്തത്. രസീതിലും രജിസ്റ്ററിലുമുള്‍പ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തു. ട്രാഫിക് പൊലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവന്‍ ബാങ്കിലടയ്ക്കാതെ രേഖകളില്‍ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്. ട്രാഫിക് എസ്.ഐ ട...
Malappuram

മലപ്പുറം ജില്ലാ പഞ്ചായത്ത് വീല്‍ചെയര്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. 2023 ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 251 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ട്. ആകെ 288 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ശേഷിക്കുന്നവര്‍ക്ക് വരും ദിവസങ്ങളില്‍ നല്‍കും. ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് 25 ശതമാനം വീതവും ഗ്രാമ പഞ്ചായത്ത് 50 ശതമാനവും ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ സെറീന ഹസീബ്, എന്‍.എ. കരീം, അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്‌മാന്‍, കെ.ടി. അഷറഫ്, ടി.പി.എം ബഷീര്‍, ശരീഫ ടീച്ചര്‍, റൈഹാനത്ത് കുറുമാടന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, സാമൂഹിക നീതി വകുപ്പ് ഹെഡ് അക്കൗണ്ടന്റ് മനോജ് മേനോന്‍, ക്ലാര്‍ക്ക് കെ.സി. അബൂബക്കര്‍ എന്നിവര്‍ പങ്...
Obituary

തെന്നല മഹല്ല് പ്രസിഡന്റ് കളത്തിങ്ങൽ ബാവ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : തെന്നല മഹല്ല് പ്രസിഡണ്ടും തറയിൽ ജുമുഅ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന  കളത്തിങ്ങൽ ബാവ ഹാജി (75) നിര്യാതനായി.ഭാര്യ: സെെനബ. മക്കൾ: മൊയ്‌ദീൻ എന്ന കുഞ്ഞിമോൻ, ഫൈസൽ ,ശറഫുദ്ദീൻ ,അഹമദ്, നൗശാദ് ,നുസൈബ , ഖദീജ, സമീറ .മരുമക്കൾ : യൂനുസ്, ബഷീർ, അബൂബക്കർ, സുഹറ,നാദിറ ,നിഹ്മത്, ജൗഹറ,ജംഷി,
Crime

നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജനറൽ മാനേജർ റിമാൻഡിൽ

കുറ്റിപ്പുറം : സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിയായ ജനറല്‍ മാനേജർ വളാഞ്ചേരി കാവുംപുറം സ്വദേശി അബ്ദുല്‍ റഹ്മാനനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എറണാകുളം കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഒ.ടി ടെക്നീഷ്യൻ കോഴ്സിനു ചേർന്ന് പഠിക്കുകയായിരുന്ന അടിവാട് സ്വദേശിനി അമീനയാണ് ആത്മഹത്യ ചെയ്തത്. ആറു മാസം തിയറിയും ഒരു വർഷം പ്രാക്ടിക്കല്‍ പഠനവുമായിരുന്നു കോഴ്സിലുണ്ടായിരുന്നത്. പഠിക്കുന്ന സ്ഥാപനമാണ് പ്രാക്ടിക്കല്‍ പഠനത്തിനായി അമീനയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. കോഴ്സ് കഴിഞ്ഞ് വിദേശത്ത് ജോലിയായിരുന്നു അമീനയുടെ ലക്ഷ്യം. 2024 ഡിസംബറില്‍ പ്രാക്ടിക്കല്‍ പഠനം പൂർത്തിയായെങ്കിലും ആറു മാസംകൂടി നിന്നാലേ പരിചയസർട്ടിഫിക്കറ്റ് തരൂവെന്ന് ജനറല്‍ മാനേജർ പറഞ്ഞു.ഇതുപ്രകാരം ജൂണില്‍ ആറു മാസം കഴിയാനിരിക്കെ ഗള്‍ഫില്‍ ജോലി ശരിയായ അമീന പരിചയസർട്ടിഫിക...
Education

എസ് എസ് എൽ സി സർട്ടിഫിക്കറ്റ് വിതരണം അടുത്തയാഴ്ച ആരംഭിക്കും

എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം അടുത്ത ആഴ്ച മുതൽ ആരംഭിക്കും. പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റ് അച്ചടി പൂർത്തിയായിട്ടുണ്ട്. അടുത്ത ആഴ്‌ച ആദ്യം ഡിഇഒ ഓഫിസുകളിലേക്ക് അയക്കും. ഇവിടെനിന്ന് സ്കൂ‌ൾ അധികൃതർ വാങ്ങി വിതരണം ചെയ്യും. ഉപരിപഠനത്തിന് സർട്ടിഫിക്കറ്റ് ആവശ്യമായവർക്ക് സോഫ്റ്റ്കോപ്പി ഡിജി ലോക്കറിൽനിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നേരത്തേ എർപ്പെടുത്തിയിട്ടുണ്ടെന്നും പരീക്ഷാഭവൻ അറിയിച്ചു. നാലേകാൽ ലക്ഷത്തിലേറെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റു കളാണുള്ളത്. സേ-ഇംപ്രൂവ്മെന്റ് പരീക്ഷാഫലം അടക്കം ഉൾ പ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് തയാറാക്കിയിരിക്കുന്നത്. സുര ക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റ് ആദ്യം സംസ്ഥാനത്തിനു പുറത്തുള്ള സെക്യൂരിറ്റി പ്രസിൽ അച്ചടിച്ച ശേഷം അതിലേക്ക് കുട്ടികളുടെ ബയോഡേറ്റയും മാർക്കും പരീ ക്ഷാ ഭവനിലെതന്നെ പ്രിന്റിങ് മെഷീനുകൾ ഉപയോഗിച്ച് അച്ചടിക്കുകയാണു ചെയ്യുന്നത്. ...
university

പരീക്ഷാ തീയതിയിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.എഡ്. പ്രവേശനം 2025 ; വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബി.എഡ്. (കോമേഴ്‌സ് ഓപ്‌ഷൻ ഒഴികെ), ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിനിൽ റാങ്ക് നില പരിശോധിക്കാം. പ്രവേശനത്തിന് ഒഴിവുകൾ ഉള്ള കോളേജുകൾ റാങ്ക് അനുസരിച്ചു വിദ്യാർഥികളെ ബന്ധപ്പെടും. ആദ്യമായി പ്രവേശനം ലഭിക്കുന്നവർ ആഗസ്റ്റ് നാലിന് വൈകിട്ട് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ : 0494 2407017, 7016, 2660600. പി.ആർ. 970/2025 പി.ജി. ഡിപ്ലോമ ഇൻ...
Local news

സമുദായത്തിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് അറബി അധ്യാപകർ ; അറബിക് അധ്യാപക ശിൽപശാല നടത്തി

പരപ്പനങ്ങാടി:സമുദായത്തിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് അറബി അധ്യാപകരാണെന്നും അറബി ഭാഷക്ക് വേണ്ടി രക്തസാക്ഷികളായ വരെ അപ്പോഴും നന്ദിയോടെ സ്മരിക്കണമെന്ന് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി പി ഷാഹുൽഹമീദ് അഭിപ്രായപ്പെട്ടു. ഉപജില്ലാ അറബിക് അധ്യാപക കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻസ്പെക്ടർ ഓഫ് മുസ്ലിം എജുക്കേഷൻ മലപ്പുറം വി ഷൗക്കത്ത് അധ്യക്ഷനായിരുന്നു. എടിസി അറബിക് ആപ്പ് ലോഞ്ചിംഗ് ജി യു പി സ്കൂൾ അരിയല്ലൂർ പ്രധാന അധ്യാപകൻ ഫസലുൽ റഹിമാൻ മാടമ്പാട്ട് നിർവഹിച്ചു. എസ് എൻ എം എച്ച് എസ് പരപ്പനങ്ങാടി പ്രധാനാധ്യാപകൻ ഫൈസൽ ഇ. ഒ., എ ടി സി സെക്രട്ടറി മുസ്തഫ അരിയല്ലൂർ, മുഹമ്മദ് അബ്ദുനാസർ മാസ്റ്റർ ബി ഇ എം ഹൈസ്കൂൾ പരപ്പനങ്ങാടി, മുജാഹിദ് പരപ്പനങ്ങാടി, അബ്ദുൾ നാസർ പാലപ്പെട്ടി, സുഹൈൽ മാസ്റ്റർ തിരുരങ്ങാടി, റനീസ് പാലത്തിങ്ങൽ, അദീബ് മാസ്റ്റർ പരപ്പനങ്ങാടി, അബ്ദുൽ റഊഫ് മാസ്റ്റർ വെന്നിയൂർ തുടങ്ങിയവർ സംസാ...
Malappuram

സാങ്കേതിക തകരാര്‍ ; കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മലപ്പുറം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദോഹയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അതേസമയം മറ്റു പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉള്‍പ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 9.07നാണ് വിമാനം പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം 11.12 ന് അതേ വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചെത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ക്യാബിന്‍ എസിയില്‍ എന്തോ സാങ്കേതിക പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാല്‍ അടിയന്തര ലാന്‍ഡിംഗ് അല്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്ത...
Kerala

കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട് : കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. തൃത്താല ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് കുഴഞ്ഞു വീണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോക്കൂർ ടെക്‌നിക്കൽ സ്‌കുളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു....
Local news

കൊളപ്പുറം സ്‌കൂളിനെ സ്മാര്‍ട്ടാക്കാന്‍ കോണ്‍ഗ്രസ് കമ്മിറ്റി ടി വി വിതരണം ചെയ്തു

കൊളപ്പുറം : ജി എച്ച് എസ് കൊളപ്പുറം സ്‌കൂളിന്റെ എല്‍ പി ക്ലാസ്സുകള്‍ സ്മാര്‍ട്ട് ക്ലാസ്‌റും ആക്കുന്നതിന് വേണ്ടി കൊളപ്പുറം 16 -ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്മാര്‍ട്ട് ടിവി വിതരണം ചെയ്തു. പ്രധാന അധ്യാപിക ഗീത ടീച്ചര്‍ ക്ക് മുസ്തഫ പുള്ളിശ്ശേരി ഹംസ തെങ്ങിലാന്‍ എന്നിവര്‍ കൈമാറി. പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായ ഉബൈദ് വെട്ടിയാടന്‍,ഫൈസല്‍ കാരാടന്‍, ബഷീര്‍ പുള്ളിശ്ശേരി, റഷീദ് വി , ശ്രീധരന്‍ കെ, ബാബു എം എന്നിവര്‍ സംബന്ധിച്ചു . വിദ്യാര്‍ത്ഥികളും പിടിഎ അംഗങ്ങളും കമ്മിറ്റിക്ക് നന്ദിഅറിയിച്ചു....
Kerala

പശുവിനെ മേക്കന്‍ പോയ 40 കാരനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ പശുവിനെ മേക്കന്‍ പോയ 40 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് മരിച്ചത്. ഇന്നലെ പശുവിനെ മേക്കാന്‍ പോയ വെള്ളിങ്കിരിയെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. എന്നിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലാണ് ഉന്നതിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുന്‍പാണ് അട്ടപ്പാടിയില്‍ മല്ലന്‍ എന്ന ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നത്....
Kerala

വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ അഭൂതപൂര്‍വമായ ജനക്കൂട്ടം ; സംസ്‌കാര സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലി. വിഎസിന്റെ സംസ്‌കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌കാരത്തിന്റെ അടക്കമുള്ള സമയക്രമത്തില്‍ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്ത് മണിക്ക് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ...
Accident

നിർത്തിയിട്ട പിക്കപ്പ്‌ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു

വേങ്ങര : റോഡിൽ നിർത്തിയിട്ട കോഴി ലോഡുമായി വന്ന പിക്കപ്പ് ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ച് 18 കാരൻ മരിച്ചു. ഊരകം കീഴ്മുറി സ്വദേശി യും ബാറ്ററി ഷോപ്പ് നടത്തുന്ന ആളുമായ കാപ്പിൽ കുണ്ട് അമ്മുക്കിനി പാടത്ത് ശ്രീകുമാർ എന്ന കുട്ടന്റെ മകൻ ഗൗരി പ്രസാദ് (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിക്ക് ഊരകം പുത്തൻ പീടിക യിൽ വെച്ചാണ് അപകടം. പിക്കപ്പ് റോഡിൽ നിർത്തി കോഴി ലോഡ് ഇറ ക്കുന്നതിനിടെ , മലപ്പുറം ഭാഗത്ത് നിന്ന് വേങ്ങര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ ഇടിക്കുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു....
Obituary

മുട്ടിച്ചിറ പള്ളി മുൻ സെക്രട്ടറി കൈതകത്ത് അലവി ഹാജി അന്തരിച്ചു

തലപ്പാറ :മുട്ടിച്ചിറ മഹല്ല് സ്വദേശിയും മത രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന കൈതകത്ത് അലവി ഹാജി ( 71) നിര്യാതനായി മൂന്നിയൂർ മുട്ടിച്ചിറ ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറിയും പത്തൊമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു. തലപ്പാറ ഇസ്സത്തുൽ ഇസ്ലാം മദ്രസ ,മുട്ടിച്ചിറ ഇർഷാദുസ്സിബ് യാൻ മദ്രസ എന്നിവയുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ജനാസ നിസ്കാരം ഇന്ന് (ബുധൻ) രാവിലെ പത്ത് മണിക്ക് മുട്ടിച്ചിറ ജുമാഅത്ത് പള്ളിയിൽ ഭാര്യ ആയിഷ. മക്കൾ: നസീർ ,അനസ് ,അൻസാരി,ഷാഫി,സൽമാൻ ഫാരിസ് ,അസ്മാബി,സമീറ കുന്നുംപുറം , സുനൈനത്ത്മരുമക്കൾ സുൽഫത്ത് ചെമ്മാട് , ഫസില കച്ചേരിപടിസമീറ , ഹംനാ ഷെറിൽ പടിക്കൽ, ഫൈസൽ കൂഫഫൈസൽ കുളപ്പുറം,സൈനൂൽആബിദ് കൊടിഞ്ഞി...
Local news

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം : ഓറിയന്റെല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാതല അവാര്‍ഡ് തിളക്കം

തിരൂരങ്ങാടി: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കെ ഡിസ്‌ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തില്‍ തിരൂരങ്ങാടി ഓറിയന്റെല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ ജില്ലതല ജേതാക്കളായി. പത്താം ക്ലാസില്‍ പഠിക്കുന്ന ശാസ്ത്രപ്രതിഭകളായ എന്‍.പി. അന്‍ഷിദ, ആയിശ ഫെല്ല എന്നിവരാണ് നേട്ടത്തിനര്‍ഹരായത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കെ ഡിസ്‌കിന്റെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്. വിജയികള്‍ക്ക് 25,000 രൂപയു ടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. സ്‌കൂളിലെ വൈ.ഐ.പി. ക്ലബ് കണ്‍വീനര്‍ ഡോ: ടി.പി. റാഷിദ് മാസ്റ്ററാണ് വിദ്യാര്‍ ഥികള്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നത്. സ്‌കൂള്‍ മാനേജര്‍ എം.കെ. ബാവ, പ്രിന്‍സിപ്പല്‍ ഒ.ഷൗക്കത്തലി, പ്രധാനധ്യാപകന്‍ കെ.കെ. ഉസ്മാന്‍ കൊടിയത്തൂര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ടി. അബ്...
Kerala

വിഎസിനെ അധിക്ഷേപിച്ചു ; ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനെതിരെ പരാതി

വണ്ടൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനെതിരെ പരാതി. വാണിയമ്പലം സ്വദേശി യാസീന്‍ അഹമ്മദാണ് സാമൂഹിക മാധ്യമത്തിലൂടെ വിഎസിനെ അധിക്ഷേപിച്ചത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കി. അതേസമയം, ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുകയാണ്. ദേശീയപാത വഴിയാണ് വിലാപയാത്ര കന്നുപോകുക. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജീകരിച്ച ലോ ഫ്‌ലോര്‍ എസി ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങള്‍ക്ക് കാണാനും ഉള്ളില്‍ കയറി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം. ഇന്ന് രാത്രി ഒമ്പത...
Kerala

വിപ്ലവ നായകനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനപ്രവാഹം

തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ തലസ്ഥാനത്തേക്ക് ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ചു. പൊതുജര്‍ശനം പുരോഗമിക്കുകയാണ്. വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്. പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദര്‍ബാര്‍ ഹാളിലെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദര്‍ശനം തുടരും. പൊതുദര്‍ശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വി.എസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസില്‍ ആയിരിക്കും. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങള്‍ക്ക...
Obituary

മുന്നിയൂർ വി കെ അബൂബക്കർ അന്തരിച്ചു

മൂന്നിയൂർ: കുണ്ടംകടവ് പരേതനായ വെട്ടിക്കുത്തി ഇസ്മായിലിൻ്റെ മകൻ വി കെ അബൂബക്കർ (57) ഇന്ന് (22/7/25 ) പുലർച്ചെ 2 മണിക്ക് മരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് കളത്തിങ്ങൽ പാറ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.ഭാര്യ: നഫീസ. മക്കൾ: ബഹജത്, ബാസിത്, ഹന്നത്ത്, സാബിത്ത്. മരുമാക്കൽ: സുലൈമാൻ, ബഷീർ, മുഫീദ,.
error: Content is protected !!