തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികള്‍ സമര്‍പ്പണത്തിലേക്ക് ; അവസാനഘട്ട പ്രവര്‍ത്തികള്‍ വിലയിരുത്തി
തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തികള്‍ നഗരസഭയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും യോഗം വിലയിരുത്തി. ബാക്കി പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. സപ്തംബര്‍ 30നകം കല്ലക്കയം ശുദ്ധീകരണശാലയും വിവിധ പദ്ധതികളും കമ്മീഷന്‍ ചെയ്യും. അമൃത്മിഷന്‍ പദ്ധതിയില്‍ 15.56 കോടി രൂപയും സ്റ്റേറ്റ് പ്ലാനില്‍ 14 കോടിരൂപയുടെയും നഗരസഞ്ചയം പദ്ധതിയില്‍ 4 കോടിരൂപയുടെയും നഗരസഭയുടെ 2 കോടി രൂപയുടെ പദ്ധതികളുമാണ് സംയോജിപ്പിപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
2023 വര്‍ഷം ഒക്ടോബര്‍ 6 ന് തറക്കല്ലിട്ട പദ്ധതി അതിവേഗതയിലാണ് കുതിച്ചത്. ഒരേ സമയം കരിപറമ്പ് വാട്ടര്‍ ടാങ്ക് (7ലക്ഷം ലിറ്റര്‍) ചന്തപ്പടി ടാങ്ക് (5 ലക്ഷം ലിറ്റര്‍) കക്കാട് ടാങ്ക് (7ലക്ഷം ലിറ്റര്‍) പൂര്‍ത്തിയാകുന്നു. കല്ലക്കയത്ത് പൂര്‍ത്തിയായ 10 കോടി രൂപയുടെ ബൃഹ്ത് പദ്ധതിയില്‍ നി...





























