Wednesday, March 18

Author: tirurangaditoday

കൊടിഞ്ഞി ചകിരിമില്ലിൽ വൻ തീപിടിത്തം
Breaking news

കൊടിഞ്ഞി ചകിരിമില്ലിൽ വൻ തീപിടിത്തം

തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരിമില്ലിൽ വൻ തീപിടിത്തം. ഇന്ന് രാത്രി 8 നാണ് സംഭവം. ചകിരിമില്ലിന് പുറത്ത് കൂട്ടിയിട്ട ചകിരി നാരുകൾക്കാണ് തീ പിടിച്ചത്. കയറ്റി അയക്കാനായി കുന്നുപോലെ കൂട്ടിയിട്ടതാണ്. തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നായി 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി. ഒരു മണിക്കൂറിന് ശേഷം തീ അണച്ചു. ഉള്ളിൽ തീ പുകഞ്ഞു കൊണ്ടിരുന്നതിനാൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി മാറ്റി തീ അണച്ചു. കടുവള്ളൂരിലെ പി സി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് മില്ല്....
university

കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ ( CU – CET 2025 ), പ്രാക്ടിക്കൽ പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് വകുപ്പിൽ പി.എം. ഉഷ പ്രോജക്ടിനു  ( PM - USHA PROJECT ) കീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എഞ്ചിനീയർ നിയമനത്തിനു ള്ള വാക് - ഇൻ - ഇന്റർവ്യൂ ഏപ്രിൽ ഏഴിന് നടക്കും. പ്രോജക്ട് എഞ്ചിനീയർ സിവിൽ (നാല്), പ്രോജക്ട് എഞ്ചിനീയർ ഇലക്ട്രിക്കൽ (ഒന്ന്) എന്നീ വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത : പ്രസ്തുത വിഷയത്തിൽ ബി.ടെക്. / ബി.ഇ. അല്ലെങ്കിൽ ഡിപ്ലോമയും 10 വർഷത്തെ പ്രവൃത്തി പരിചയവും. ഉയർന്ന പ്രായപരിധി 45 വയസ്. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ ഒൻപത് മണിക്ക് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജ രാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ. പി.ആർ. 388/2025 കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ ( CU - CET 2025 ) 2025 - 2026 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ വിവിധ പഠനവകുപ്പുകളി ലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്റർ / അഫിലിയ...
university

പരീക്ഷ മാറ്റിയതായി വ്യാജ അറിയിപ്പ് ; പൊലീസില്‍ പരാതി നല്‍കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍ / അഫിലിയേറ്റഡ് കോളേജുകള്‍ / സെന്ററുകള്‍ മുതലായവകളില്‍ 2024 - 25 അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിയതായി വ്യാജ സര്‍ക്കുലര്‍. ഡെപ്യൂട്ടി രജിസ്ട്രാറുടെ പേരില്‍ അവധി ദിനമായ മാര്‍ച്ച് 31 - നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ വാര്‍ത്തയില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും പരീക്ഷ മുന്‍ നിശ്ചയിച്ചപ്രകാരം തന്നെ നടക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. വ്യാജ സര്‍ക്കുലറിനെതിരെ സര്‍വകലാശാല പോലീസില്‍ പരാതിനല്‍കും....
Kerala

ക്ഷേത്രോത്സവത്തില്‍ മദ്യലഹരിയില്‍ നൃത്തം ചെയ്തത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു ; പന്തം ജയനും സംഘവും പിടിയില്‍

തിരുവനന്തപുരം : ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യലഹരിയില്‍ നൃത്തം ചെയ്തത് തടഞ്ഞ ജയില്‍ ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു. ഞായറാഴ്ച രാത്രി പൂജപ്പുര ജയിലിന്റെ സമീപമുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ എസ്.എല്‍.അനീഷിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി പന്തം ജയനും സംഘവും പിടിയിലായി. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ പന്തം ജയന്‍ ഉള്‍പ്പെടുന്ന സംഘമെത്തുകയും മദ്യലഹരിയില്‍ ഡാന്‍സ് കളിക്കുകയും ചെയ്തു. ഇതു തടഞ്ഞ അനീഷിന്റെ മുഖത്ത് ജയന്‍ തലകൊണ്ട് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അനീഷിന്റെ മൂക്കിന്റെ അസ്ഥി തകര്‍ന്നു. ജഗതി സ്വദേശി പന്തം ജയന്‍ എന്നുവിളിക്കുന്ന ജയന്‍ (42), ജയന്റെ സഹോദരന്‍ പ്രദീപ് (46), ദിനേശ് (30) എന്നിവരാണ് അറസ്റ്റിലായത്. പരുക്കേറ്റ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സ്വക...
Kerala

ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലാ ഇടപ്പാടിയില്‍ ആണ് സംഭവം. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫ് - മഞ്ജു സോണി ദമ്പതികളുടെ മകള്‍ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കും....
Accident

ചെരുപ്പടി മലയിൽ ചുള്ളിപ്പാറ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....
Information

പഞ്ചായത്തുകളിലേക്കും കെ സ്മാർട്ട്, സേവനങ്ങൾ തടസപ്പെടും

തിരുവനന്തപുരം ∙ നഗരസഭകളിൽ ഉപയോഗിക്കുന്ന കെ സ്മാർട് ആപ്ലിക്കേഷൻ പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഓൺലൈൻ ഫയൽ നീക്കങ്ങളും സേവനങ്ങളും ഈയാഴ്ച തടസ്സപ്പെടും. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) ഇന്നു നിശ്ചലമാകും. 10 മുതലാകും പൂർണതോതിൽ പ്രവർത്തനം. 6ന് മുഴുവൻ ജോലികളും പൂർത്തിയാക്കുകയാണു ലക്ഷ്യം. നഗരസഭകളിലെ ഫയൽനീക്കങ്ങളും സേവനങ്ങളും 2 ദിവസം നിർത്തിവയ്ക്കുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) അധികൃതർ പറഞ്ഞു. 2021ൽ തുടങ്ങിയ ഐഎൽജിഎംഎസിലും 2002 മുതൽ പഞ്ചായത്തുകളിൽ നിലവിലുള്ള സോഫ്റ്റ്‍വെയറുകളിലുമായി ഉള്ള ഡേറ്റ 4 ഘട്ടങ്ങളിലായി ഇന്നു പുലർച്ചെ മുതൽ ബന്ധിപ്പിക്കും. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവയിലായി 2.10 കോടി ഫയലുകളും 1.17 കോടി കെട്ടിട വിവരങ്ങളുമാണ് ഐഎൽജിഎംഎസി...
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

പരപ്പനങ്ങാടി : പഴയ ടോൾ ബൂത്തിനു സമീപം മധ്യവയസ്കനായ തമിഴ്നാട് സ്വദേശിക്ക് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ചിദംബരം സ്വദേശി ശെന്തിൽ എന്ന ആൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈ അറ്റു പോയിട്ടുണ്ട്. പരിക്കേറ്റ ഇയാൾക്ക് പരപ്പനങ്ങാടി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇദ്ദേഹം തെന്നല, കുണ്ടൂർ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആളാണ്. കുണ്ടൂർ അത്താണിക്കൽ ആണ് താമസം എന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല....
Kerala

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ പോയി പൊക്കി കേരള പൊലീസ്

കൊല്ലം : കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ പോയി പിടികൂടി കേരള പൊലീസ്. അഗ്‌ബെദോ സോളമന്‍ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാര്‍ച്ച് 25 ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്‌ബെദോ സോളമന്‍ പിടിയിലായത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം....
Malappuram

കോട്ടക്കലില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു

കോട്ടക്കലില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് പിതാവിനും മകനും ദാരുണാന്ത്യം. കോട്ടക്കല്‍ മാറാക്കര പഞ്ചായത്തിലെ ആമ്പാറയില്‍ ഇന്ന് രാവിലെ ദാരുണമായ അപകടം സംഭവിച്ചത്. കുന്നത്തു പടിയന്‍ ഹുസൈന്‍ (60), മകന്‍ ഹാരിസ് ബാബു (30) എന്നിവരാണ് മരണപ്പെട്ടത്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം. കിണറ്റില്‍ വീണവരെ ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടവിവരം അറിഞ്ഞയുടന്‍ മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായാണ് വിവരം. രണ്ട് പേരുടേയും മൃതദേഹം കോട്ടക്ക...
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ പന്തീരായിരം നിശ്ചയിച്ചു

ചെമ്മാട് : തൃക്കുളം ശിവക്ഷേത്രം, ഭാഗവതിയാലുങ്ങൽ ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ മെയ്‌ 4 മുതൽ 8 വരെ പ്രതിഷ്ഠ ദിനാഘോഷവും ദ്രവ്യകലശവും നടക്കുന്നു. അതിന്റെ ഭാഗമായി മെയ്‌ 8 ന് വേട്ടേക്കരന് പന്തീരായിരം നടത്തുന്നു. പൂജകൾക്ക് ശേഷം പന്ത്രണ്ടായിരത്തി എട്ട് നാളികേരങ്ങൾ എറിയുന്ന ചടങ്ങ് ആണ് പന്തീരായിരം. അതിന്റെ ദിവസം കുറിക്കൽ ചടങ്ങ് കോമര കേസരി രാമചന്ദ്രൻ നായർ കാരക്കൂറഭക്തി പൂർവ്വം നിർവഹിച്ചു. ക്ഷേത്രം തന്ത്രി ചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്പാട് കർമികത്വം വഹിച്ചു. സമൂതിരി പ്രതിനിധി രാമവർമ രാജ, എക്സിക്യൂട്ടീവ് ഓഫീസർ മനേന്ദ്രൻ, പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി പി മനോഹരൻ, കമ്മിറ്റി രക്ഷധികാരി കുന്നത്ത് ചന്ദ്രൻ, കെ വി ഷിബു, പുന്നശ്ശേരി ശശി തുടങ്ങിയവർ സന്നിഹിതരായി. ഭക്തജനങ്ങൾക്ക്‌ നാളികേരസമർപ്പണം നടത്താൻ ക്ഷേത്രം കൌണ്ടറുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു...
Local news

ഹോം കെയര്‍ യൂണിറ്റിന് വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സംഭാവന ചെയ്ത വാഹനം സമര്‍പ്പിച്ചു

തിരൂര്‍ : വൈലത്തൂര്‍ ഒരുമ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഹോം കെയര്‍ യൂണിറ്റിന് വേണ്ടി വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത വാഹനം സമര്‍പ്പിച്ചു. സമര്‍പ്പണം ഒ പി പോക്കര്‍ ഹാജി ഒരുമ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. വൈലത്തൂരിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഒരുമ കണ്‍വീനര്‍ എന്‍ അഷ്റഫ് ആമുഖ ഭാഷണം നിര്‍വഹിച്ചു. ആര്‍ കോമുക്കുട്ടി, എന്‍ പി അബ്ദുറഹിമാന്‍, പി കെ മൊയ്തീന്‍ കുട്ടി, പി കെ ബാവഹാജി, സി ഗോപി, എ അയ്യപ്പന്‍, പി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു...
Local news

തിരുരങ്ങാടി നഗരസഭ ബജറ്റ് ; നിരാശാജനകമെന്ന് ആം ആദ്മി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും, തിരൂരങ്ങാടിയുടെ വളര്‍ച്ചയ്ക്കാവശ്യമുള്ള യാതൊരു നിര്‍ദ്ദേശങ്ങളുമില്ലാത്തതാണെന്നും ആം ആദ്മി പാര്‍ട്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൂടുതല്‍ പദ്ധതികളും കഴിഞ്ഞ വര്‍ഷത്തേ പദ്ധതികള്‍ കേരി ഫോര്‍വേഡ്ഡ് പദ്ധതികളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളില്‍പ്പെട്ട മൈലിക്കല്‍ പൊതു ശ്മശാനം നവീകരണം നടത്തുമെന്ന് പ്രഖ്യാപനം വെറും കടലാസില്‍ ഒതുങ്ങി. നഗരസഭയിലെ 90% റോഡുകളുടെയും അവസ്ഥ വളരെയധികം ശോചനീയാവസ്ഥയിലാണ്. നഗരസഭ സ്ഥിതി ചെയ്യുന്ന ചെമ്മാട്ടാങ്ങാടിയിലെ ഗതാഗതക്കുരുക്കിന്ന് അറുതി വരുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. ഗതാഗതക്കുരുക്ക് കാരണം ബസ് സര്‍വീസുകള്‍ അനുവദിക്കാത്ത റൂട്ടുകളിലൂടെയാണ് ബസുകള്‍ ഓടിക്കുന്നത് ഇത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും പൊതുജനങ്ങ...
Malappuram

ഗള്‍ഫ് എയര്‍ വിമാനം ജിദ്ദ – കാലിക്കറ്റ് സര്‍വീസ് പുനരാരംഭിക്കണം ; ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി

മലപ്പുറം : ഗള്‍ഫ് എയര്‍ വിമാനം ജിദ്ദ - കാലിക്കറ്റ്. സര്‍വീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മലപ്പുറം ലോകസഭ അംഗം ഇ ടി മുഹമ്മദ് ബഷീറിന് നിവേദനം നല്‍കി. സാധാരണക്കാരായ. പ്രവാസികള്‍ സഞ്ചരിക്കുന്ന വളരെ പ്രവാസികള്‍ക്ക് ഗുണകരം ആയട്ടുള്ള സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. മെച്ചപ്പെട്ട സര്‍വീസുകൊണ്ടും ടിക്കറ്റ് ചാര്‍ജിലെ ഇളവ് കൊണ്ടും സാധാരണക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. ഇത് നിര്‍ത്തലാക്കുന്ന തോടുകൂടി ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുകയും പ്രവാസികളുടെ യാത്രാ പ്രശ്‌നം ഗുരുതരം ആകുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍വിഷയം കൊണ്ടുവരുന്നതിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും വകുപ്പ് മന്ത്രിയുമായി...
Local news

തിരൂരങ്ങാടി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു

തിരൂരങ്ങാടി : മാലിന്യമുക്ത നവ കേരളം കാംപയിന്റെ ഭാഗമായി തിരൂരങ്ങാടി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് കുട്ടി കക്കടവത്ത് നിര്‍വഹിച്ചു. കെ മുഹമ്മദ് അലി മാസ്റ്റര്‍, സുഫയാന്‍ അബ്ദുസ്സലാം, ഖുബൈബ് വാഫി, മന്‍സൂര്‍ അലി ചെമ്മാട്, അയ്യൂബ് എം ടി എന്നിവര്‍ സംസാരിച്ചു....
Local news

വേങ്ങര മണ്ഡലം ഈദ് ഗാഹ് സംഗമം നടത്തി

വേങ്ങര : വേങ്ങര മണ്ഡലം ഈദ് ഗാഹ് കമ്മറ്റിക്ക് കീഴിൽ വിപുലമായ രീതിയിൽ ഈദ് സംഗമം നടത്തി. കോമ്പൗണ്ട് നിറഞ്ഞ വിശ്വാസികൾക്ക് നമസ്കാരത്തിന് ബഹുമാന്യനായ ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി നേതൃത്വം നൽകി. ലഹരിയിൽ നിന്ന് മുക്തമായ ഒരു സമൂഹം വളർന്നു വരേണ്ടത്തിന്റെയും, റമദാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യം നിലനിർത്തേണ്ടതിന്റെയും ആവശ്യകത ഖുതുബയിൽ സൂചിപ്പിച്ചു. ലോകത്ത് വേദനിക്കുന്ന സഹോദരങ്ങൾക്ക് ക്ഷമയും സൗഖ്യവും കിട്ടുവാൻ പ്രത്യേക പ്രാർത്ഥനയും നടത്തി. സംഗമത്തിനുശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു, പരസ്പരം സ്നേഹം പങ്കുവെച്ച് നിറഞ്ഞ മനസ്സുമായി ഈദ് ഗാഹിൽ നിന്ന് പിരിഞ്ഞു പോയി....
Obituary

പെരുന്നാൾ വസ്ത്രം എടുത്തതുമായി ബന്ധപ്പെട്ട് തർക്കം; യുവതി ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : യുവതി ഭർതൃവീട്ടിൽ ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മേൽമുറി അധികാരത്തൊടി അരീപ്പുറവൻ പാറക്കൽ അൻവറിനെ (38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 ന് അൻവറിന്റെ ഭാര്യ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശിനി റജില (30) ഭർതൃവീട്ടിൽ ജീവനൊടുക്കിയിരുന്നു. പെരുന്നാൾ വസ്ത്രം എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു കഴിഞ്ഞ 29നു വെള്ളിയാഴ്ച പുലർച്ചെ അൻവറിന്റെ മേൽമുറി അധികാരത്തൊടിയിലുള്ള വീട്ടിൽ റജില ജീവനൊടുക്കിയത്. അൻവർ റജിലയെ ക്രൂരമായി മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആന്തരാവയവങ്ങൾക്കു ഗുരുതര പരുക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. ഡോക്ടർമാരുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയ...
university

കാലിക്കറ്റ് സര്‍വ്വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET) ഏപ്രില്‍ 15 വരെ അപേക്ഷിക്കാം

തേഞ്ഞിപ്പലം : 2025-26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു(Disaster Management) എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2025 ഏപ്രില്‍ 15ന് അവസാനിക്കും. പരീക്ഷയ്ക്കായി തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. .ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍/ബി.പി.എഡ്.എന്നിവയ്ക് അവ...
Other

ചോലയുടെ താളത്തിൽ മുത്തുവിന് പെരുന്നാൾ സുദിനം

എ. ആർ നഗർ: ശാരീരിക വെല്ലുവിളികൾ നേരിട്ടതിനെ തുടർന്ന് വീൽചെയറിലായ മുഹമ്മദ് സഹീൽ എന്ന മുത്തുവിന്ഇന്നലെ ആഹ്ലാദത്തിന്റെ സുദിനമായിരുന്നു.ഏഴാം ക്ലാസ് വരെ പഠിച്ച ഇരുമ്പുചോല എയുപി സ്കൂളിലേക്ക് ഉമ്മയോടൊപ്പം ചക്രകസേരയിൽ വന്നെത്തിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു മുത്തുവിന്റെ മുഖത്ത് . എല്ലാ വർഷവും സ്കൂൾ വാർഷിക സമയത്ത് സന്ദർശകനായിരുന്ന മുത്തു ഇന്നലെ എത്തിയത് വിശിഷ്ടാതിഥിയായിട്ടായിരുന്നു.ഈ വർഷം ഏപ്രിൽ 9, 10 തീയതികളിൽ നടക്കുന്ന 'ഓളം' ചോലയുടെ താളം 65-ാംവാർഷികാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും പൂർവ്വ അധ്യാപക -വിദ്യാർത്ഥി മഹാസംഗമത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായി 2007-2008 ഏഴാം ക്ലാസ് ബാച്ച് ഒരുക്കിയ ഗാനോപഹാരം തീം സോങ് റിലീസിംഗിൻ്റെ ഭാഗമായിട്ടാണ് മുത്തു ക്യാമ്പസിൽ എത്തിയത്.രക്ഷിതാക്കളും മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും മുത്തുവിനെ സ്കൂളിലേക്ക് സ്വീകരിച്ചു.പ്രശസ്ത ഗായിക മെഹറിൻ ഗാനോപഹ...
Crime

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല കവർന്നു

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനെത്തിയ ഒരു വയസ്സുള്ള കുഞ്ഞിന്റെ സ്വർണാഭരണം മോഷണം പോയി. മൂന്നിയൂർ പാറേക്കാവ് സ്വദേശി വമ്പിശ്ശേരി മുസമ്മിൽ– മുബഷിറ ദമ്പതികളുടെ മകൻ സിഹ്‍ലാലിന്റെ ഒരു പവന്റെ സ്വർണമാലയാണ് കവർന്നത്. ഇന്നലെ രാവിലെ 11.20ന് താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് നൽകുന്ന സ്ഥലത്താണ് സംഭവം. ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടയിൽ പരിശോധിച്ചപ്പോഴാണ് മാല മോഷണം പോയത് അറിഞ്ഞത്. ആശുപത്രിയിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒപി ടിക്കറ്റ് എടുക്കാൻ വരി നിന്നപ്പോൾ 2 നാടോടി സ്ത്രീകൾ സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടു. ഇവർ മുൻപ് താനൂർ ഗവ. ആശുപത്രിയിലും സമാനമായ തരത്തിൽ മോഷണം നടത്തിയവരാണെന്ന് പൊലീസ് പറഞ്ഞു. മുബഷിറയുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു....
Local news

ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടിയിൽ ത്വക്ക് രോഗ ഡോക്ടർ എത്തി

തിരൂരങ്ങാടി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ എത്തി. കഴിഞ്ഞ എട്ട് മാസമായി താലൂക്ക് ആശുപത്രി ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന രോഗികൾ പ്രയാസത്തിലായിരുന്നു. തിരുവനന്തപുരത്ത് നിന്നുമുള്ള ഡോ: അപർണയാണ് ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ചാർജ്ജെടുത്തിരിക്കുന്നത്. തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ത്വക്ക് രോഗ ഡോക്ടർ ഒഴിഞ്ഞ് പോയതിന്റെ ശേഷം പകരം ഡോക്ടറെ നിയമിച്ചിട്ടില്ലായിരുന്നു. ദിനം പ്രതി രണ്ടായിരത്തിലേറെ രോഗികൾ ആശുപത്രിയിൽ ചികിൽസക്കായി എത്തുന്നുണ്ട്. ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ സാധാരണക്കാരായവരടക്കം ഇവിടെ എത്തുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ വന്ന ത്വക്ക് രോഗ വിഭാഗത്തിലേക്കും ആ...
Local news

പരപ്പനങ്ങാടി നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു

പരപ്പനങ്ങാടി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ചെയർമാൻ പി പി ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി 693 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, 108 സ്ഥാപനങ്ങൾ, 8 ടൗണുകൾ എന്നിവ ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. മാലിന്യ പരിപാലന പ്രവർത്തന രംഗത്ത് നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഖൈറുന്നിസ താഹിർ അധ്യക്ഷത നിർവ്വഹിച്ചു, നഗരസഭ സെക്രട്ടറി ബൈജു പുത്തലത്തൊടി നഗരസഭ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്‌സൺ ബി പി ഷാഹിദ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സുഹറ ടീച്ചർ, സീനത്ത് ആലിബാപ്പു, കെപി മുഹ്സിന, സി നിസാർ അഹമ്മദ്, മുൻ വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, കൗൺസിലർമാരായ കാർത്തികേയൻ, സുമി റാണി, കെ സി നാസർ ഹെൽത്ത് വിഭാഗ...
Local news

പെരുന്നാൾ കിറ്റും പെരുന്നാൾ പുടവയും വിതരണം ചെയ്തു

തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈ വർഷത്തെ റംസാൻ റിലീഫിന്റെ ഭാഗമായി 415 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും 90 വിധവകൾക്ക് പെരുന്നാൾ പുടവയും നൽകി. ആലിൻചുവട് പ്രതീക്ഷ ഭവനിൽ നടന്ന പരിപാടി സയ്യിദ് സലിം ഹൈദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം സുലൈമാൻ അധ്യക്ഷത വഹിച്ചു. എം എ അസീസ്, ഹൈദർ കെ മുന്നിയൂർ,എൻ എം അൻവർ സാദത്ത് ,എൻ കുഞ്ഞാലൻ ഹാജി ,എൻ എം സുഹറാബി ,ചെമ്പൻ ശിഹാബ് സി നുസ്റത്ത് , സി പി നൗഫൽ, കെ പി ജുബൈരിയ, വി അബ്ദുൽ ജലീൽ ,കെ മുഹമ്മദ് ഹാഷിർ തുടങ്ങിയവർ സംസാരിച്ചു....
Local news

വീട്ടിലേക്ക് ഒരു പുസ്തകം ; ചെമ്മാട് പ്രതിഭയില്‍ വായനാവസന്തം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ വീട്ടിലേക്ക് ഒരു പുസ്തകം എന്ന പരിപാടി ലൈബ്രറികളില്‍ നടപ്പാക്കുന്നു. വായന വസന്തം എന്ന പേരില്‍ ലൈബ്രറികള്‍ നടപ്പാക്കുന്ന ഈ പദ്ധതി വഴി പുസ്തകങ്ങള്‍ വായനക്കാരുടെ വീടുകളില്‍ സ്ഥിരമായി എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ചെമ്മാട് പ്രതിഭ ലൈബ്രറിയിലെ വായന വസന്തം പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി ഹരിത കര്‍മ്മസമിതി കണ്‍വീനര്‍ പ്രസീത സത്യന്‍, ചെമ്മാട് പൊന്നേം തൊടി ജിഷാദിന് ആദ്യ പുസ്തകം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി സി സമുവല്‍, സെക്രട്ടറി കെ ശ്രീധരന്‍, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട്, വനിതാ വേദി സെക്രട്ടറി ദിവ്യ ശ്രീനി, പ്രതിഭ തീയേറ്റേഴ്‌സ് സെക്രട്ടറി ഡോക്ടര്‍ കെ ശിവാനന്ദന്‍, തൃക്കുളം മുരളി, കെ സത്യന്‍, ബിന്ദു കുന്നത്ത്, ബാലകൃഷ്ണന്‍ പി തുടങ്ങിയവര്‍ സംബന്ധിച്ചു...
Local news

നാന്നൂറോളം നിര്‍ദ്ധന കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റ് നല്‍കി പിഡിപി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി ടൗണ്‍ കമ്മറ്റിയും താഴെചിന കമ്മറ്റിയും സംയുക്തമായി നാന്നൂറോളം നിര്‍ദ്ധന കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. വര്‍ഷങ്ങളായി നല്‍കി കൊണ്ടിരിക്കുന്ന പെരുന്നാള്‍ കിറ്റാണ് ഇത്തവണയും പതിവ് മുടക്കാതെ വിതരണം ചെയ്തത്. രണ്ട് ദിവസങ്ങളിലായാണ് കിറ്റുകള്‍ കുടുംബങ്ങളിലേക്കെത്തിച്ചു നല്‍കിയത്. കിറ്റിന്റെ വിതരണോദ്ഘാടനം പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി നിര്‍വഹിച്ചു. ചടങ്ങിന് മുന്‍സിപ്പല്‍ പ്രസിഡന്റ് യാസീന്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണത്തിന് മുജിബ് മച്ചിങ്ങല്‍ ത്വല്‍ഹത്ത് എം എന്‍. നാസര്‍ വി പി മുസമ്മില്‍ സി സി മുല്ലക്കോയ എം എസ് കെ കുട്ടി റഫിഖ് എന്നിവര്‍ നേതൃത്വം നല്‍കി. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്‌നീക്ക് പ്രേത്യേകമായി ദുആ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുകയും കിറ്റിലേക്ക് സഹായിച്ച സഹകരിച്ച എല്ലാവര്‍ക്കും സംഘടക സമിതി ...
Kerala

അര്‍ബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകള്‍ക്ക് വില കൂടും

തിരുവനന്തപുരം : അര്‍ബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ വില കൂടും. ഒപ്പം ആയിരത്തോളം മരുന്നുകുട്ടുകള്‍ക്കും (ഫോര്‍മുലേഷന്‍സ്) വില കൂടും. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ (എന്‍എല്‍ഇഎം) ഉള്‍പ്പെട്ടവയാണിവ. വാര്‍ഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74% വിലവര്‍ധനയ്ക്ക് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി അനുമതി നല്‍കി. ഇന്‍സുലിന്‍, മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമെപിറൈഡ് തുടങ്ങിയ പ്രമേഹ മരുന്നുകള്‍, പാരാസെറ്റ മോള്‍, രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള അംലോഡിപിന്‍, മെറ്റൊപ്രൊലോല്‍, അര്‍ബുദ മരുന്നായ ജെഫിറ്റിനിബ്, ഡ്രിപ്പിനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന റിങ്ങര്‍ ലാക്‌റ്റേറ്റ്, യൂറോഹെഡ് ബോട്ടില്‍, ആന്റി ബയോട്ടിക്കുകളായ മെട്രോണി ഡാസോള്‍, സിപ്രോഫ്‌ലോക്‌സാസിന്‍, മൂത്രാശയരോഗത്തിനുള്ള മാനിറ്റോള്‍, ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങിയവയ്ക്കു വില വര്‍ധിക...
Kerala

പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി മൂന്ന് വര്‍ഷം ; മാറ്റം അടുത്ത വര്‍ഷം മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം 2 വര്‍ഷത്തിനു പകരം ഇനി 3 വര്‍ഷം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതല്‍ 6 വയസ്സാക്കുന്നതിനൊപ്പമായിരിക്കും മാറ്റം. ഇപ്പോള്‍ 3 വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വര്‍ഷം കൂടി അധികം പഠിക്കേണ്ടി വരിക. 2026 മുതലും പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാം വയസ്സില്‍ തന്നെയായിരിക്കും 3 വര്‍ഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ് സി ഇ ആര്‍ ടി രൂപപ്പെടുത്തും. വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് പ്രീസ്‌കൂള്‍ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രീസ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുമതി, മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും തയാറാക...
Accident

വിറകെടുക്കുന്നതിനിടെ പരപ്പനങ്ങാടിയിലെ ആശ പ്രവർത്തകക്ക് മൂർഖന്റെ കടിയേറ്റു

കടിച്ച മൂർഖനെ ട്രോമപ്രവർത്തകർ പിടികൂടിപരപ്പനങ്ങാടി : ഉള്ളണം മുണ്ടിയൻ കാവിൽ ആശ പ്രവർത്തകക്ക് പാമ്പ് കടിയേറ്റു. മുണ്ടിയൻ കാവ് സ്വദേശി ബിന്ദുവിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വിറക്പുരയിൽ വിറകെടുക്കാൻ പോയപ്പോഴാണ് കടിയേറ്റത്. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.ഉടൻ വനം വകുപ്പിൻ്റ സ്നേക് റസ്ക്യൂവർമാരായ ട്രോമാകെയർ ടീമിനെ വിവരമറിയിക്കുകയും റിയാസ് പുത്തരിക്കൽ, മുനീർ സ്റ്റാർ, ജലീൽ സി വി എന്നിവർ സ്ഥലത്തെത്തി കരിങ്കൽ മതിൽ കെട്ടിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു....
Kerala

കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍ നിന്ന് നഷ്ടമായി ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിസി

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി. പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റര്‍ 'പ്രൊജക്ട് ഫിനാന്‍സ്' വിഷയത്തിന്റെ ഉത്തരക്കടലാസ് ആണ് നഷ്ടമായത്. 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കല്‍ നിന്നാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. 5 കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ ഏപ്രില്‍ ഒന്നിന് പരീക്ഷാ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മല്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കു വിസി നിര്‍ദേശം നല്‍കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വീഴ്ചകളും പരിശോധിക്കും. വിദ്യ...
Kerala

രാജ്യം ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ, മോഹന്‍ലാലില്‍ നിന്ന് ലെഫ് കേണല്‍ പദവി തിരിച്ചെടുക്കണം ; ബിജെപി നേതാവ് സി രഘുനാഥ്

തിരുവനന്തപുരം : മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഇന്ത്യ ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരികെ വാങ്ങണമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്. ലെഫ്. കേണല്‍ പദവി ഒഴിവാക്കാന്‍ കോടതിയില്‍ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാന്‍ സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിനിടെയാണ് രഘുനാഥിന്റെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാല്‍ അറിയാതെ ചെയ്‌തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളില്‍ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെന്‍സര്‍ ബോര്‍ഡിലുളളവര്‍ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമര്‍ശിച്ചു. അതേസമയം, വിമര്‍ശനങ്ങള്‍ക്കിടെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത് വന്നു. സിനിമയ്ക്ക് സെന്‍സര്‍ ബോര്...
error: Content is protected !!