Monday, August 18

Blog

ചരമം: പനക്കൽ യൂനുസ് കൊടിഞ്ഞി
Obituary

ചരമം: പനക്കൽ യൂനുസ് കൊടിഞ്ഞി

കൊടിഞ്ഞി കോറ്റത്തങ്ങാടിയിലെ പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെയും സൈനബ ഹജ്ജുമ്മയുടെയും മകൻ യൂനുസ് എന്ന ബാവ (48) അന്തരിച്ചു. കബറടക്കം വെള്ളി രാവിലെ 9.30 ന് കൊടിഞ്ഞി പള്ളിയിൽ. കോറ്റത്ത് റജബ് ഫാൻസി ഉടമയായിരുന്നു. ഭാര്യ, കൊടുവാ പറമ്പൻ നസീമ (കളത്തിങ്ങൽപാറ) മക്കൾ :മുഹമ്മദ് സുറൂർ, മുഹമ്മദ് ഷാനിദ്, ഷാദിൻ.സഹോദരങ്ങൾ : നസീമ, സൗദാബി, സൽമത്ത്, ജസീല...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ ഓണച്ചന്തയും ഓണാഘോഷവും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കുടുംബശ്രീ ഓണച്ചന്ത ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റംലകക്കടവത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ റഷീദ,റഫീഖലി സംസാരിച്ചു. ഓണാഘോഷവും നഗരസഭയില്‍ സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സി.പി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, ശോഭ, ഫസല്‍ സംസാരിച്ചു....
Obituary

മമ്പുറം മഖാമിൽ നന്നമ്പ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു

നന്നമ്പ്ര : മമ്പുറം മഖാമിൽ സിയാറത്തിനെത്തിയ നന്നമ്പ്ര സ്വദേശി കുഴഞ്ഞു വീണു മരിച്ചു. എസ് എൻ യു പി സ്കൂളിന് സമീപം കോനൂപ്പാട്ട് അലവി (72)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹൃദ്രോഗത്തിന് ചികിത്സ നടത്തുന്നയാളാണ്ഭാര്യ, ആയിഷുമ്മു.മക്കൾ: അബ്ദു റഹൂഫ്, സൈറാ ബാനു, മുബഷിറ.മരുമക്കൾ : സൈതലവി ചെറുമുക്ക്, മുഹമ്മദ് യാസിർ കുറുവട്ടശ്ശേരി, റസിയ.കബറടക്കം ഇന്ന് വൈകുന്നേരം 6ന് തട്ടത്തലം ജുമാമസ്ജിദിൽ....
Malappuram

എസ് പി ക്കെതിരെ പോസ്റ്റിട്ടു, യുവാവിനെതിരെ കേസെടുത്തു

തിരൂരങ്ങാടി : ജില്ലാ പോലീസ് മേധാവിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ തുടർന്ന് പോലീസ് കേസെടുത്തു. കൊടിഞ്ഞി തിരുത്തി സ്വദേശി ശിഹാബിന് എതിരെയാണ് തിരൂരങ്ങാടി എസ് എച്ച് ഒ കേസെടുത്തത്. ജില്ലയിൽ ഒരു വിഭാഗത്തിൽ പെടുന്ന സംഘടനകളെയും പ്രവർത്തകരെയും എസ് പി കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയാണെന്ന തരത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഖ്യാതിക്ക് ഹാനി ഉണ്ടാകുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു എന്നതാണ് കേസ്. ജില്ല പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് ഇ മെയിൽ ആയി അയച്ചു നൽകിയതിന്റെ അടിസ്ഥാനാത്തിലാണ് തിരൂരങ്ങാടി സി ഐ കേസെടുത്തത്. ജില്ലയിൽ പോലീസ് കേസുകൾ കൂടുന്നത് എസ് പി യുടെ നിർദേശ പ്രകാരം ആണെന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നിരന്തരം എസ് പി ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുന്നുണ്ട്. ചെറിയ പെറ്റി കേസുകൾക്ക് വരെ എഫ് ഐ ആർ ഇട്ട് കേസുകളുടെ എണ്ണം പെരുപ്പിക്കുന്നതായും ഇതിലൂടെ ജില്ലയിലെ കേ...
Kerala, Local news, Malappuram, Other

വള്ളിക്കുന്ന് പഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കം

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഓണച്ചന്തക്ക് തുടക്കമായി. വള്ളിക്കുന്ന് അത്തണിക്കൽ ഓപ്പൺ സ്‌റ്റേജിൽ നടന്ന പരിപാടി പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണവിപണി മുന്നിൽ കണ്ട് വിവിധ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തി ഗുണനിലവാരത്തിലുള്ള സാധനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു പുഴക...
Kerala, Local news, Malappuram, Other

വള്ളിക്കുന്നിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം ഫെയർ വള്ളിക്കുന്ന് അത്താണിക്കലിൽ ആരംഭിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി സുനിൽകുമാർ, എ.പി സുധീശൻ, സി. ഉണ്ണി മൊയ്തു, വി.പി അബൂബക്കർ, ബസന്ദ് കുമാർ, ടി.പി വിജയൻ എന്നിവർ പങ്കെടുത്തു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് നന്ദി പറഞ്ഞു....
Kerala, Local news, Malappuram, Other

വള്ളിക്കുന്നിൽ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കരുമനക്കാടിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. പി അബ്ദുല്‍ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ കോട്ടാശ്ശേരി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് വലിയാട്ടൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിബി, സി. ഉണ്ണിമൊയ്തു, ആസിഫ് മഷ്ഹൂദ്, സുബ്രമണ്യൻ ചെഞ്ചൊടി, എ.പി സുധീശൻ, കേശവൻ മംഗലശ്ശേരി, ബാബു പള്ളിക്കര എന്നിവർ പങ്കെടുത്തു....
Kerala, Local news, Malappuram, Other

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശം മലപ്പുറത്ത്, കണ്ടെടുത്തത് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍

മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയ പ്രദേശമെന്ന ഖ്യാതി കുറ്റിപ്പുറം വില്ലേജിലെ നാഗപറമ്പിന് സ്വന്തം. വിവിധ രൂപത്തിലുള്ള കല്‍വെട്ട് ഗുഹകള്‍, ഒമ്പത് തൊപ്പിക്കല്ലുകള്‍, നന്നങ്ങാടികള്‍, മണ്‍പാത്രങ്ങള്‍, ഇരുമ്പുപകരണങ്ങള്‍, കാല്‍ക്കുഴികള്‍ എന്നിവയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയ്ക്കായി നാഗപറമ്പ് - വലിയ പറപ്പൂര്‍ റോഡോരം കുഴിക്കുമ്പോഴാണ് ഗുഹയുടെ ഒരു ഭാഗം കണ്ടത്. പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുകയും കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഖനന നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് നിരവധി മഹാശിലായുഗ ശേഷിപ്പുകള്‍ കണ്ടെടുത്തത്. അര്‍ദ്ധ വൃത്താകൃതിയില്‍ ചെങ്കല്ലില്‍ കൊത്തിയെടുത്ത മണ്ണില്‍ പതിക്കുന്ന കല്‍രൂപങ്ങളാണ് തൊപ്പിക്കല്ലുകള്‍. കമിഴ്ത്തിവച്ച തൊപ്പിയുടെ രൂപത്തിലുള്ളതിനാല...
Kerala, Local news, Malappuram, Other

ഓണ വിപണി: ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 66 നിയമലംഘനങ്ങൾ, 2.87 ലക്ഷം രൂപ പിഴ

മലപ്പുറം : ഓണവിപണിയിലെ ക്രമക്കേടുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തി. 2.87 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതലാണ് ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചത്. പാക്കുകളിൽ എം.ആർ.പി, പാക്കിങ് തിയ്യതി, നിർമാതാവിന്റെ മേൽവിലാസം, കൺസ്യൂമർ കെയർ ടെലിഫോൺ നമ്പർ മുതലായവ രേഖപ്പെടുത്താത്തവ വിൽപ്പന നടത്തിയതിനും, അധിക വില ഈടാക്കിയതിനും, അളവിൽ കുറവായി ഉൽപ്പന്നം വിൽപ്പന നടത്തിയതിനും, അളവു തൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിച്ചതിനുമാണ് നടപടിയെടുത്തത്. 1207 വ്യാപാര സ്ഥാപനങ്ങളിലാണ് നിലവിൽ പരിശോധന നടത്തിയത്. പിഴയൊടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. 17 പെട്രോൾ പമ്പുകൾ പരിശോധിക്കുകയും 2 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തിരൂരങ്ങാടി ഇൻസ്പെക്ടർ വ്യാപാരസ്ഥാപനത്ത...
Kerala, Local news, Malappuram, Other

അങ്കന്‍വാടി കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു

തിരൂരങ്ങാടി : വെളിമുക്ക് പാലക്കല്‍ ന്യൂ ഡയമണ്ട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരപ്പിലാക്കല്‍ അങ്കനവാടി കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ചെയ്തു. ന്യൂഡയമണ്ട് ക്ലബ് രക്ഷാധികാരി സി.പി. യൂനുസ് മാസ്റ്റര്‍ പരപ്പിലാക്കല്‍ അങ്കനവാടി അധ്യാപിക ഷീബ ടീച്ചര്‍ക്ക് യൂണിഫോം നല്‍കി വിതരോണ്‍ഘാടനം നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ മുഖ്യാതിഥിയായിരുന്നു. ആറാം വാര്‍ഡ് അംഗം പി പി സഫീര്‍ അധ്യക്ഷത വഹിച്ചു. ന്യൂ ഡയമണ്ട് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ട് ചോനാരി യൂനുസ് കപൂര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുട്ടശ്ശേരി ശരീഫ , ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അഭിജിത , എ പി സലാം, കെ ടി റഹീം, എ പി റഷീദ്, ചെറുവിളപ്പില്‍ സല്‍മാന്‍ , ചോനാരി സഫീറലി. എന്നിവര്‍ ആശംസകള്‍ ചേര്‍ന്നു. ക്ലബ് സെക്രട്ടറി നാസിം അന്‍ഫാസ് സ്വാഗതവും ഷീബ ടീച്ച...
Kerala, Malappuram, Other

മലപ്പുറത്ത് വിവാഹ തലേന്ന് വരനെ വീട്ടില്‍ കയറി മുന്‍കാമുകിയും സംഘവും അക്രമിച്ചു ; വിവാഹം മുടങ്ങി

ചങ്ങരംകുളം: ചങ്ങരംകുളത്ത് വിവാഹ തലേന്ന് വീട്ടില്‍ കയറി വരനെ മുന്‍കാമുകിയും ബന്ധുക്കളും അക്രമിച്ചു. വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയടക്കം കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് മുന്‍ കാമുകിയും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം വീട്ടിലെത്തിയത്. രാത്രി 12ഓടെയായിരുന്നു അക്രമം. വരന്‍ തട്ടാന്‍പടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും വര്‍ഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും സംഘം ആരോപിച്ചു. സംഭവം വിവാദമായതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി....
Obituary

എആർ നഗറിൽ കാണാതായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : എ.ആര്‍.നഗര്‍ കൊടുവായൂരില്‍ കാണാതായ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാട്ട് കൃഷ്ണന്‍ നായരെ(93) യാണ് എ.ആര്‍.നഗര്‍ കൊടുവായൂര്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ശിവക്ഷേത്രത്തിന് പിന്നിലുള്ള പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ മാസം 19 നാണ് ഇദ്ദേഹത്തെ കാണാതായത്. തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പരേതയായ സത്യവതി. മക്കള്‍: പ്രസാദ്, പ്രസന്ന. മരുമക്കള്‍: ഷാജി (കോഴിക്കോട്), അംബിളി (പാറമ്മല്‍, കോഴിക്കോട്)....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സർവ്വകലാശാല ബാർ കോഡെഡ് പി ജി പരീക്ഷയുടെ നാലാം സെമെസ്റ്ററിന്റെ ഫലം പ്രസിദ്ധപ്പെടുത്തി കാലിക്കറ്റ് സർവ്വകലാശാല ആധുനിക രീതിയിൽ ബാർ കോഡ് സംവിധാനം ഉപയോഗിച്ച് നടത്തിയ CBCSS 2021 അഡ്മിഷൻ നാലാം സെമെസ്റ്ററിന്റെ പി ജി പരീക്ഷയുടെ ഫലം ഇന്നേ ദിവസം കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ.ജയരാജ്, നിർവ്വഹിച്ചു. തദവസരത്തിൽ പരീക്ഷ കൺട്രോളർ ഡോ.ഗോഡ്വിന് സാമ്രാജ്,ഡി പി.  അധ്യക്ഷത വഹിച്ചു. 217 കോളേജികളിൽ നിന്നും 48 പി ജി പ്രോഗ്രാമിൽ 9141 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 7831 കുട്ടികൾ വിജയിക്കുകയും (85.67 %) ചെയ്തിട്ടുണ്ട്. എഴുത്തു പരീക്ഷക്ക് ശേഷം 18 പ്രവർത്തി ദിവസം കൊണ്ടാണ് പ്രസ്തുത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുവാനായത്. ഡോ. ടി.പി. സുകുമാരന്‍ സ്മാരക പുരസ്‌കാരംസി. രാധാകൃഷ്ണന് സമ്മാനിച്ചു ഡോ. ടി.പി. സുകുമാരന്റെ സ്മരണയ്ക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം കാലിക്കറ്റ് ...
Other

ചന്ദ്രനെ തൊട്ട് ചാന്ദ്രയാന്‍ 3 ; രാജ്യത്തിന് അഭിമാന നിമിഷം

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. . ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ് വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍സ് കോപ്ലക്‌സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത്. ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങിയത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാ...
Other

സ്ത്രീകള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നു ; ഹൈക്കോടതി

കൊല്‍ക്കത്ത: ഭര്‍ത്താവിന്റെയോ ഭര്‍തൃ വീട്ടുകാരുടെയോ ചൂഷണങ്ങളില്‍ നിന്ന് സ്ത്രീയ്ക്ക് സംരക്ഷണം നല്‍കുന്ന ഐപിസി സെക്ഷന്‍ 498 എ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സമൂഹത്തില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിന് കൊണ്ടുവന്ന നിയമം പല കേസുകളിലും ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ജസ്റ്റിസ് ശുഭേന്ദു സാമന്ത പറഞ്ഞു. ഭര്‍ത്താവിനെതിരെ മുന്‍ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. 2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്‍ക്കത്തയിലെ ബാഗ്വിയാറ്റി സ്വദേശിനിയാണ് പരാതിക്കാരി. ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുവെന്നും കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഇവര്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഭര്‍ത്താവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ ഇതിനു പിന്നാലെ പരാതിക്കാരി അടുത്ത പരാതിയുമായി പോലീസ് സ്റ്റേഷനിലെത...
Kerala, Local news, Malappuram, Other

‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ മാഗസീന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തെ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററുമായ ഷംസുദ്ധീന്‍ മുബാറക്ക്, മര്‍ക്കസ് അറബി കോളേജ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ അല്‍ ഖാസിമിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 'നിങ്ങള്‍ നിരീക്ഷണത്തിലാണ് ' എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസീന്‍ പുതിയ കാലത്തിനു വെളിച്ചം വീശട്ടെയെന്ന് ഷംസുദ്ധീന്‍ മുബാറക്ക് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുണ്ടൂര്‍ മര്‍ക്കസ് ജന.സെക്രട്ടറി എന്‍.പി ആലിഹാജി, മര്‍ക്കസ് ഗവേര്‍ണിംഗ് ബോഡി അംഗങ്ങളായ കെ.കുഞ്ഞിമരക്കാര്‍, എം.സി കുഞ്ഞുട്ടിഹാജി, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും സ്റ്റാഫ് അഡൈ്വസറുമായ ആര്‍.കെ മുരളീധരന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ വയോജന സംഗമം നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വയോമിത്രം പള്ളിപ്പടി ക്ലിനിക്കിന് കീഴില്‍ വയോജന സംഗമം നടത്തി. ബോധവത്ക്കരണ ക്ലാസ്, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വയോജന സംഗമം നടത്തിയത്. നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോ. കബീര്‍ മച്ചിഞ്ചേരി ഉപഹാര വിതരണം നടത്തി. എ. സുബ്രഹ്‌മണ്യന്‍ ക്ലാസെടുത്തു. സി.പി. സുഹ്റാബി, സോന രതീഷ്, സമീന മൂഴിക്കല്‍, ഉഷ തയ്യില്‍, പി.കെ. അബ്ദുല്‍ അസീസ്, എം. അബ്ദുറഹ്‌മാന്‍കുട്ടി, എം.പി. ഇസ്മായില്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുനിസിപ്പല്‍ സെക്രട്ടറി മനോജ് കുമാര്‍, വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ പി. മര്‍വ, തുടങ്ങിയവര്‍ പങ്കെടുത്തു....
Kerala, Other

ബൈക്കില്‍ ഓഫീസിലേക്ക് പോകുന്നതിനിടെ യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു

കോഴിക്കോട് : ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണ് കടിയേറ്റത്. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കടിയേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ കൊയിലാണ്ടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കൊയിലാണ്ടി താലുക്ക് ആശുപത്രയില്‍ നിന്നും രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു....
Kerala, Other

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; മുസ്ലിംലീഗ് മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുന്‍ എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കമ്പനിയുടെ എം ഡി പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ എം സി കമറുദ്ദീന്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്പി പി പി സദാനന്ദന്റെ റിപ്പോര്‍ട്ടിലാണ് നടപടി. നിക്ഷേപത്തട്ടിപ്പ് കേസില്‍ ബഡ്സ് നിയമം -2019 ലെ ഏഴാം വകുപ്പില്‍ ഉപവകുപ്പ് 3 പ്രകാരമാണ് അന്വേഷകസംഘം പ്രതികളുടെ ആസ്തികള്‍ കണ്ടുകെട്ടുന്നത്. പയ്യന്നൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഫാഷന്‍ ഓര്‍ണമെന്‍സ് ജ്വല്ലറി കെട്ടിടം, ബെംഗളൂരു സിലികുണ്ട വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരില്‍ വാങ്ങിയ 10 കോടി രൂപയുടെ ഒരേക്...
Kerala, Malappuram, Other

പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ വാട്ടര്‍ തീം പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. 2018ല്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന പ്രദേശം ഉരുള്‍പൊട്ടല്‍ മേഖലയാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. പിന്നീട് ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് തീരുമാനം. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിനുള്ളിലായിരിക്കണം, വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പുവരുത്തണം തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് പാര്‍ക്ക് ഭാഗീകമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്...
Kerala, Local news, Malappuram, Other

വായനമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

വേങ്ങര : മലപ്പുറം ജില്ല ലൈബ്രറി കൗണ്‍സില്‍ സ്‌കൂള്‍ തല എല്‍ പി വായനമത്സര വിജയികള്‍ക്ക് അമ്പലമാട് വായനശാല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇരിങ്ങല്ലൂര്‍ എ എം എല്‍ പി സ്‌കൂളില്‍ പി ടി എ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി കെ ബൈജു, സി പി രായിന്‍കുട്ടി മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് സംസാരിച്ചു. ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം എല്‍ പി സ്‌കൂളില്‍ സെക്രട്ടറി കെ ബൈജു ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ്, നാദിര്‍ഷ ,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് പ്രസംഗിച്ചു....
Kerala, Malappuram, Other

ഓണാഘോഷത്തിൽ ഹരിതചട്ടം പാലിക്കണം: ജില്ലാ കളക്ടർ

മലപ്പുറം : ഓണാഘോഷം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. 'മാലിന്യമില്ലാ ഓണം' എന്ന സന്ദേശത്തിലാണ് ഇത്തവണത്തെ ഓണാഘോഷം. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഓണച്ചന്തകൾ, വിവിധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികളിലും മേളകളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകൾ, ഹോർഡിങുകൾ, കമാനങ്ങൾ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു മാത്രമേ നിർമിക്കാവൂ. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കൾ പ്രയോജനപ്പെടുത്തുക, വേദികൾ ശുചീകരിക്കുക, മാലിന്യം ത...
Kerala, Malappuram, Other

കരിപ്പൂരില്‍ 3.5 കിലോയിലധികവും സ്വര്‍ണവും 20.90 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3606ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവും 20,90,000 രൂപക്ക് തുല്യമായ വിദേശ കറന്‍സിയും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്നും സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശിയായ അജ്മല്‍ ഫാഹില്‍ (25) ബാഗിനുള്ളില്‍ ഒളിപ്പിച്ചു മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ 1,00,000 സൗദി റിയാലും, ഇന്ന് പുലര്‍ച്ചെ ബഹറയിനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ കോഴിക്കോട് കളരാന്തിരി സ്വദേശി വലിയകല്‍പള്ളി മുഹമ്മദ് സൈബിനില്‍ (27) നിന്നും 1117ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ 4 ക്യാപ്‌സൂളുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അടിവാരം സ്വദേശി ഫവാസ് കുഴിയഞ്ചേരിയില്‍ ...
Crime

പെണ്ണ് കാണാനെത്തിയ ആൾ വയോധികയുടെ മാല പൊട്ടിച്ചോടി, പിന്നാലെ നാട്ടുകാരും ഓടി പിടികൂടി

തിരൂർ: പെണ്ണുകാണാപിടികൂടിജെനെന്ന വ്യാജേന എത്തിയ ആൾ വയോധികയുടെ രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചോടി. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി കോട്ടേക്കാടിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. ചാലക്കപ്പറമ്പിൽ സരസ്വതിയുടെ വീട്ടിലാണ് നിറമരുതൂർ കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫ് (50) ആണ് പിടിയിലായത്. സുഹൃത്തിനുവേണ്ടി മകളെ പെണ്ണുകാണാൻ വന്നതാണന്നും കുടിക്കാൻ വെള്ളം വേണമെന്നും പറഞ്ഞ് ഇയാൾ വീട്ടിനുള്ളിലേക്കു കയറുകയും വയോധികയുടെ കൈയിൽനിന്നു വെള്ളംവാങ്ങി കുടിക്കുന്നതിനിടെ സ്വർണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. വയോധിക ബഹളംവെച്ച് പിന്നാലെയോടി ബൈക്ക് പിടിച്ചുവെച്ച് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി തട്ടിപ്പുകാരനെ പിടികൂടുകയായിരുന്നു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി നേരത്തെയും സുഹൃത്തിന് വേണ്ടി പെണ്ണ് കാണാൻ വന്നിട്ടുണ്ട്...
Kerala, Local news, Malappuram, Other

വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ‘വിഷന്‍ 2023’ആഘോഷിച്ചു.

തിരൂരങ്ങാടി : വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ 'വിഷന്‍ 2023' പരിപാടി ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മുന്‍ മേധാവിയും പ്രമുഖ എഴുത്തുകാരനും കൗണ്‍സിലറും പ്രഭാഷകനുമായ ഡോ.ഹാഫിസ് മുഹമ്മദ് എന്‍.പി. ഉദ്ഘാടനം ചെയ്തു. എംഇഎസ് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു ചടങ്ങില്‍ എംഇഎസ് മലപ്പുറം ജില്ല പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, എംഇഎസ് സ്‌കൂള്‍ സെക്രട്ടറി പി എ സലാം ലില്ലിസ്, എംഇഎസ് മലപ്പുറം ജില്ലാ ട്രഷറര്‍ എന്‍ മുഹമ്മദ് കുട്ടി, എംഇഎസ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഡോ. ഇ കെ അലവിക്കുട്ടി, സെക്രട്ടറി അഹമ്മദ് കുട്ടി മേടപ്പില്‍, സ്‌കൂള്‍ ജോയിന്‍ സെക്രട്ടറി നജ്മുദ്ദീന്‍ കല്ലിങ്ങല്‍, സ്‌കൂള്‍ കോഡിനേറ്റര്‍ വര്‍ക്കി കെ. വി, ഡോ. സാജിത, പി ടി എം എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മര്‍ ഫാറൂഖ് ടി കെ, സാജിത കെ, സുലൈഖ, പ്രഭല എന്നിവര്‍ സംസാരിച്ചു. സിബിഎസ്ഇ പ...
Kerala, Local news, Malappuram, Other

സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കുടുംബശ്രീ സിഡിഎസ് ജനറല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഡിഎല്‍എസ്എയുടെയും തിരൂരങ്ങാടി താലൂക്ക്‌ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഡിവിഷന്‍ 5 ആനപ്പടി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. പരിപാടി കൗണ്‍സിലര്‍ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ ആയ കദീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ഡി കണ്‍വീനര്‍ അരുണിമ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജസീല ക്ലാസ് നല്‍കി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെന്‍സ്ട്രല്‍ കപ്പ് അവയര്‍നസ് നല്‍കി. ആകെ 110 പേര് പരിപാടിയില്‍ പങ്കെടുത്തു. നാലാം വാര്‍ഡിലെ സിഡിഎസ് മെമ്പര്‍ നന്ദി പറഞ്ഞു...
Kerala, Local news, Malappuram, Other

ഓണം: പൊതുവിപണിയിലെ പരിശോധന കർശനമാക്കി

ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ നിലമ്പൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സൂപ്പർ മാർക്കറ്റുകള്‍, പലചരക്ക് കട, പച്ചക്കറി, ഹോട്ടൽ, മത്സ്യ മാംസ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പച്ചക്കറികടകളിലെ വിലകൾ താരതമ്യം ചെയ്യുകയും അമിതമായി വില ഈടാക്കുന്നതായി കണ്ടെത്തിയ കടകളിൽ അപ്പോൾ തന്നെ വില കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ആവശ്യമായ ലൈസൻസുകൾ എടുക്കാതെയും വിൽപ്പന നടത്തിയ ഒമ്പത് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി. അളവുതൂക്ക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ലീഗൽ മെ...
Education, Kerala, Other

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ സെപ്റ്റംബര്‍ മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500/- രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ...
Education, Kerala, Other

എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിനു കീഴില്‍ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് 26നുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2570471, 98460330...
Accident

പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ടു പേര്‍ മരിച്ചു

പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചത് പൊന്നാനി പരിയാനത്തൊടി സൈനബയാണെന്ന് തിരിച്ചറിഞ്ഞു. സഹോദരനുമൊന്നിച്ച് പുതുച്ചേരിയിൽ നിന്ന് മടങ്ങവെയാണ് അപകടം. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിേക്കറ്റിട്ടുണ്ട്. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരാളുടെ മ...
error: Content is protected !!