കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ഡോ. സതീശ് സി. രാഘവന് കാലിക്കറ്റില്‍ വരവേല്‍പ്പ്
കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവിഭാഗത്തില്‍ വിസിറ്റിങ് പ്രൊഫസറായി നിയമിതനായ ഡോ. സതീശ് സി. രാഘവന് പഠനവകുപ്പില്‍ വരവേല്‍പ്പ്. ആധുനിക ഗവേഷണ സാധ്യതകളും ഉന്നത പഠനാവസരങ്ങളും പരിചയപ്പെടുത്തി വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കാനാണ് ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ പ്രൊഫസറും ശാന്തി സ്വരൂപ് ഭട്നഗര്‍ പുരസ്‌കാര ജേതാവുമായ ഡോ. സതീശ് രാഘവന്‍ എത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റിയന്‍, ഡയറക്ടറേറ്റ് ഓഫ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ഡോ. ബിനു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവിഭാഗത്തില്‍ വിസിറ്റിങ് പ്രൊഫസറായി നിയമിതനായ ഡോ. സതീശ് സി. രാഘവന്‍ വിദ്യാര്‍ഥികളുമായ...