Thursday, August 14

Blog

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു, കൂടുതല്‍ മലപ്പുറത്ത്
Education, Kerala, Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു, കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാര്‍ മേഖലയില്‍ 97 അധിക ബാച്ചുകള്‍ താല്‍കാലികമായി അനുവദിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. മലബാറില്‍ 15,784 സീറ്റുകള്‍ കൂടി ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. 4,64,147 പേര്‍ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി. മലപ്പുറം 53, പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ...
Kerala

ലഹരി കണ്ടെത്താന്‍ പൊലീസിന്റെ ഡ്രോണ്‍ പറന്നുയര്‍ന്നു

തിരുവനന്തപുരം : ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍.ഡി.പി.എസ്. കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തി. റൂറല്‍ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്ന് സ്റ്റേഷനുകളില്‍ പരിശോധന പൂര്‍ത്തിയായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡി.ജി.സി.എ ) കീഴില്‍ പരിശീലനം ലഭിച്ച 45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്ത...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പശ്ചിമഘട്ട ജൈവവൈധ്യ സംരക്ഷണത്തിന്നിര്‍മിതി ബുദ്ധിയെ ആശ്രയിക്കാം- ഡോ. ശ്രീനാഥ് സുബ്രഹ്‌മണ്യം പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിനായി നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടതുണ്ടെന്ന് ഡോ. ശ്രീനാഥ് സുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ വിര്‍ജീനിയയിലുള്ള സെന്റര്‍ ഫോര്‍ ബയോ ഇക്കോ സയന്‍സസ് ഡയറക്ടറായ ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പ് സംഘടിപ്പിച്ച  ഫ്രോണ്ടിയര്‍ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. പശ്ചിമ ഘട്ടത്തില്‍ അധിനിവേശ സസ്യങ്ങളുടെ വ്യാപനം തദ്ദേശീയ സസ്യങ്ങളെ നശിപ്പിക്കുന്നുണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗവും മരങ്ങള്‍ മുറിക്കുന്നതും മണ്ണൊലിപ്പുമെല്ലാം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ മുന്‍കൂട്ടി കാണാന്‍ സാങ്കേതിക വിദ്യ സഹായിക്കും. അതുവഴി ജൈവ വൈവിധ്യം ഒരളവു വരെ സംരക്ഷിക്കാനാകുമെന്നും ഡോ. ശ്രീനാഥ് സുബ്രഹ്‌മണ്യം പറഞ്ഞു. വൈസ് ചാന്‍സല...
Information

‘എഴുതി തീർന്ന സമ്പാദ്യം’; പെൻ ബോക്സ് ചലഞ്ചുമായി ശുചിത്വ മിഷൻ

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വേറിട്ട ക്യാമ്പയിനുമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാമ്പയിൻ നടത്തുന്നത്. മൂന്നു വർഷം മുൻപ് പരീക്ഷണ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി നഗരസഭ ഓഫീസിന് മുൻപിൽ ഇത്തരത്തിൽ ഒരു ബോക്സ് നഗരസഭ സ്ഥാപിച്ചിരുന്നു. നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമൂഹത്തിന്റെ നാനാതുറയിൽ പെട്ടവരെ കൂടി അണിനിരത്തിക്കൊണ്ട് ഈ പരിപാടി വിപുലമാക്കാനാണ് ഇക്കുറി ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. ' എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. മലപ്പുറത്തെ വിദ്യാലയങ്ങളെയും വീടുകളെയും എല്ലാം ഇതിന...
Kerala, Malappuram

കർഷക പരിശീലനങ്ങൾക്ക് തുടക്കം ; ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു

മലപ്പുറം : മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കുവേണ്ടി നടത്തുന്ന വിവിധ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ കീഴിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ആതവനാട് എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.മധു പദ്ധതി വിശദീകരിച്ചു. പശു വളർത്തൽ, രക്തപരാദരോഗ നിയന്ത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഡോ. ജിനുജോൺ വിഷയാവതരണം നടത്തി. കർഷകർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത്, ജ...
Kerala, Malappuram

വാഴയൂരിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

വാഴയൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. വാഴയൂർ അങ്ങാടി പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ ഫൗലദ് അധ്യക്ഷത വഹിച്ചു. കർഷകർ ഉത്പാദിപ്പിച്ച നടീൽ വസ്തുക്കൾ, വാഴയൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള വാഴയൂർ അഗ്രോ മാർട്ടിന്റെ വിവിധ ഇനം തൈകൾ, റെയ്ഡ് കോ മലപ്പുറം യൂണിറ്റിന്റെ സ്മാം രജിസ്‌ട്രേഷൻ, കുടുംബശ്രീ കാർഷിക ഉത്പന്നങ്ങൾ, കേരള കർഷകൻ രജിസ്‌ട്രേഷൻ എന്നിവയും ഞാറ്റുവേല ചന്തയുടെ ഭാഗമായി സജ്ജീകരിച്ചിരുന്നു. പങ്കെടുത്തവർക്ക് പച്ചക്കറി വികസന പദ്ധതിയിൽ സൗജന്യമായി പച്ചക്കറി തൈ, വിത്ത് എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ ബാലകൃഷ്ണൻ, ഭരണസമിതി അംഗം ജമീല കൊടമ്പാട്ടിൽ, പി.കെ അബ്ദുറഹ്‌മാൻ, എം.കെ രാജൻ, പി.സി.കെ ഉണ്ണികൃഷ്ണൻ...
Kerala, Malappuram

മണിപ്പൂർ കലാപം: കണ്ണമംഗലത്ത് എസ്ഡിപിഐ പ്രതിഷേധിച്ചു

കണ്ണമംഗലം: മണിപ്പൂരിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ എസ് ഡി പി ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചനമ്പലത്ത് പന്തം കൊളുത്തി പ്രതിഷേധം നടത്തി. പ്രതിഷേധത്തിന് എസ്ഡിപിഐകണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് പൂവിൽ, സഹദുദ്ധീൻ സി എം, നൗഷാദ് കണ്ണേത്ത്, തുടങ്ങിയവർ നേതൃത്വം നൽകി....
Accident

പറപ്പൂർ സ്വദേശിയായ കാസർകോട് ജില്ലാ രജിസ്ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : പറപ്പൂർ സ്വദേശിയായ കാസർകോട്‌ ജില്ലാ രജിസ്‌ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട്‌ജില്ലാ രജിസ്‌ട്രാർ ജനറൽ , പറപ്പൂർ കിഴക്കേ കുണ്ട് കല്ലങ്ങാട്ട് വളപ്പിൽ തൂമ്പത്ത് എടപ്പാട്ട് ഡോ. മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് അഷ്റഫ് (54) ആണ് മരിച്ചത്. കാസർകോട്‌ നുള്ളിപ്പാടിയിലെ ദേശീയപാതക്കരികിലെ ഹോട്ടൽ ഹൈവേ കാസിലിലെ മുറിയിലെ കുളിമുറിയിലാണ്‌ അഷ്‌റഫിനെ ബോധരഹിതനായ നിലയിൽകണ്ടത്‌. 19 മുതൽ ഇവിടെ താമസിച്ചുവരികയായിരുന്നു. തിങ്കൾ രാവിലെ മുറി ഒഴിവാകുമെന്ന്‌ അറിയിച്ചിരുന്നതാണ്‌. രാവിലെ ഒമ്പതായിട്ടും കാണാത്തതിനെതുടർന്ന്‌ ജീവനക്കാർ മുറി തള്ളിത്തുറന്ന്‌ കയറിയപ്പോൾ കുളിമുറിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചെന്ന്‌ അറിയിച്ചു. കഴിഞ്ഞ ആഗസ്‌തിലാണ്‌ ജില്ലാ രജിസ്‌ട്രാറായി കാസർകോട്ട്‌ ചാർജെടുത്തത്‌. മയ്യിത്ത് പറപ്പൂർ വീണലുക്കൽ സിദ്ദിഖ് ജുമാമ...
Kerala, Malappuram

അരീക്കോട് വന്‍ ലഹരി വേട്ട ; രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

അരീക്കോട് : വില്പനക്കായി കൊണ്ടുവന്ന 50ഗ്രാം എംഡിഎംഎ യുമായി അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. അരീക്കോട് മീഞ്ചിറ സ്വദേശികളായ അക്കരപറമ്പില്‍ പരപ്പന്‍ സുഹൈല്‍ ( 32 ), പാത്തിക്കല്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (20) എന്നിവരാണ് പിടിയിലായത്. മീഞ്ചിറയിലെ ഒരു സ്വകാര്യ മരമില്ലില്‍ നിന്നാണ് ഞായറാഴ്ച വൈകീട്ടോടെ ഇവരെ പിടികൂടിയത്. ഞായറാഴ്ച അവധിയായതിനാല്‍ മില്ലില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. ഇത് അവസരമാക്കി മില്ലില്‍ അതിക്രമിച്ച് കയറി മില്ലിലെ ഷഡ്ഡില്‍ വച്ച് വില്പനക്കായി എംഡിഎംഎ ചെറിയ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 50 ഗ്രാം ഓളം എംഡിഎംഎ യും ഡിജിറ്റല്‍ ത്രാസ്റ്റ്, ഗ്ലാസ് ഫണല്‍, നിരവധി പ്ലാസ്റ്റിക്ക് പൗച്ചുകളും കണ്ടെടുത്തു. ചില്ലറ വിപണിയില്‍ 2 ലക്ഷത്തോളം വില വരുന്ന ലഹരി മരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ വില്പനക്കായി ഉപയോഗിക്കുന്ന ബൈക്...
Kerala, Local news, Malappuram

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങ്

തിരൂരങ്ങാടി : എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. ആലിന്‍ചുവട് വെച്ചു നടന്ന സംഗമം മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാര്‍ കളിയാട്ടമുക്ക് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റിഷാദ്, ജനറല്‍ സെക്രട്ടറി ടി സി മുസാഫിര്‍, പഞ്ചായത്ത് ബാല കേരളം ട്രഷറര്‍ അര്‍ഷദ് കുട്ടശ്ശേരി, എം എച്ച് എസ് എസ് യൂണിറ്റ് ഭാരവാഹികളായ ശംസുദ്ധീന്‍, ശാമില്‍, ജിയാദ് റോഷന്‍, ജുമാന, റിഫ, ഫസീന്‍ തങ്ങള്‍, ലദീദ, തമീം, ഹിഷാം, സാബിത്ത്, അജ്‌നാസ് എന്നിവര്‍ സംസാരിച്ചു....
Kerala, Local news, Malappuram

തെയ്യാല അങ്ങാടിയിലെ തോട്ടില്‍ കുമിഞ്ഞ് കൂടി മാലിന്യം ; ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ച് യാത്രക്കാര്‍

നന്നമ്പ്ര : തെയ്യാല അങ്ങാടിയിലെ തോട്ടില്‍ മാലിന്യം കുമിഞ്ഞു കൂടി. നന്നമ്പ്ര പഞ്ചായത്തിലെ പ്രധാന ടൗണും തൊട്ടടുത്ത ഒഴൂര്‍ പഞ്ചായത്തിലുള്ളവരും ആശ്രയിക്കുന്ന തെയ്യാല അങ്ങാടിയില്‍ ജംക്ഷനു സമീപത്തെ തോട്ടിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ചാക്കുകള്‍ തുടങ്ങിയ മാലിന്യങ്ങളാണ് തോട്ടില്‍ തള്ളിയിട്ടുള്ളത്. ടൗണിന്റെ ഹൃദയഭാഗത്തു തന്നെയാണ് മലിനമായ തോടുള്ളത്. അങ്ങാടിയിലെ മാലിന്യങ്ങളും മറ്റും ഇവിടെ തള്ളുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പലപ്പോഴും മത്സ്യക്കച്ചവടവും ഇതിനു സമീപമാണ്. താനൂര്‍, തിരൂര്‍, താനാളൂര്‍, ഒഴൂര്‍, വെന്നിയൂര്‍, കുണ്ടൂര്‍, ചെറുമുക്ക്, തിരൂരങ്ങാടി, ചെമ്മാട്, കൊടിഞ്ഞി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഇവിടെയാണ് ബസ് കാത്തു നില്‍ക്കുന്നത്. ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ചു വേണം ഇവിടെ നില്‍ക്കാന്‍. മഴക്കാല പൂര്‍വ ശുചീകരണം എല്ലായിടത...
Kerala

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ മത്സ്യബന്ധത്തിന് പോയ വള്ളങ്ങള്‍ മറിഞ്ഞു

തിരുവനന്തപുരം: കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയില്‍ പെട്ട് വള്ളങ്ങള്‍ മറിഞ്ഞു. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് രണ്ട് അപകടങ്ങളിലുമായി പെട്ടത്. ഇവരില്‍ 11 പേര്‍ നീന്തിക്കയറി. ഒരാളെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് തുമ്പ തീരത്ത് നിന്ന് ലഭിക്കുന്ന വിവരം. കഠിനംകുളം മരിയനാട് തീരത്താണ് അപകടം നടന്നത്. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്. വള്ളത്തില്‍ 8 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്നു പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് തുമ്പ സ്വദേശി മത്സ്യത്തൊഴിലാളിയായ 65 വയസുള്ള ഫ്രാന്‍സിസ് അല്‍ഫോണ്‍സിനെ കാണാതായി. ഫ്രാന്‍സിസിനായി തിരച്ചില്‍ തുടരുകയാണ്. നാല് പേരാണ് അപകടം നടക്കുമ്പോള്‍ വള്ളത്തിലുണ്ടായത്....
Accident

കൊളപ്പുറത്ത് ബൈക്ക് യാത്രികരുടെ മേൽ മരക്കൊമ്പ് മുറിഞ്ഞു വീണു

തിരൂരങ്ങാടി : ബൈക്ക് യാത്രക്കാരുടെ മേൽ മരക്കൊമ്പ് ഇടിഞ്ഞു വീണു. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ കൊളപ്പുറത്ത് ഇന്ന് രാത്രിയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച സർവീസ് റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ കൊളപ്പുറം പള്ളിക്ക് എതിർവശത്തെ ചീനിമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. വണ്ടികൾ ഇതു വഴി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഇതുവഴി പോകുന്ന ബൈക്കിന്മേൽ ആണ് കൊമ്പ് ഒടിഞ്ഞു വീണത്. ബൈക്കിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ബൈക്ക് ഓടിച്ചിരുന്ന അതിഥി തൊഴിലാളിക്കും ഇയാളുടെ ബൈക്കിൽ ലിഫ്റ്റ് കയറിയ കൊളപ്പുറം സ്വദേശിയായ യുവാവിനും ചെറിയ പരിക്കേറ്റു....
Information

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി

ഇന്ന് രാത്രിയും ചൊവ്വാഴ്ച പകലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (25.07.23 ചൊവ്വാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ , ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾ, കൂടിക്കാഴ്ചകൾ മുൻനിശ്ചയപ്രകാരം നടക്കും. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ പിന്നീട് ക്രമീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി....
Information

മഴ കനക്കുന്നു ; രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുകയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍മാര്‍. കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ചൊവ്വാഴ്ച (25.7.2023) അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‍സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റ‍‍ര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസ‍ര്‍കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്...
Obituary

തിരൂരങ്ങാടി സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു

തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ( കൊളംമ്പിയ ആർട്ടിസ്റ്റ് ) പരേതനായ കെ.ടി. മുഹമ്മദ് കുട്ടിയുടെ മകനും ഗായകനുമായ കെ.ടി.മുഹമ്മദ് റാഫി (44) ഒമാനിലെ മസ്കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഭാര്യ ആയിഷാബി. മക്കൾ : അൽ സാബിത്ത്, അൽ ഫാദി, റിള.മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്...
Accident

കൽപകഞ്ചേരിയിൽ ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികന് ദാരുണന്ത്യം

കൽപകഞ്ചേരി : മേലങ്ങാടിയിൽ ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. മേലങ്ങാടി സ്വദേശി പുതുചിറയിൽ ഹനീഫയുടെ (കാണ്ടത്ത് ) മകൻ നസറുദ്ധീൻ ആണ് മരണപ്പെട്ടത്. നസറുദ്ധീൻ സഞ്ചരിച്ച് സ്കൂട്ടർ മറ്റൊരു ബൈക്കിൽ തട്ടി ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുത്തനത്താണി ഭാഗത്ത് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ബസ്സിനടിയിലേക്കാണ് വീണത്. ദേഹത്ത് കൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. …...
Accident

താനൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

താനൂർ: ഒലീവ് ഓഡിറ്റോറിയത്തിന് സമീപം സ്ക്കൂട്ടറിൽ ലോറി ഇടിച്ചു യുവാവ് മരിച്ചു. താനൂർ എച്ച്.എസ്.എം. റോഡിൽ താമസിക്കുന്ന ചേലാട്ട് യാഹു വിന്റെ മകൻ യാസിർ (42) ആണ് മരിച്ചത്. പെയിന്റിങ്ങ് ജോലികാരനായിരുന്നു.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച ലോറി നിർത്താതെ പോയെങ്കിലും പിന്നീട് പിടികൂടി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ....
Other

വിവാഹ പൂർവ്വ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ

മലപ്പുറത്ത് നടന്ന അദാലത്തിൽ തീർപ്പാക്കിയത് 18 പരാതികൾ മലപ്പുറം : വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കൂടുന്നുവന്ന് വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ നിസാര പ്രശ്‌നങ്ങൾ കാരണം വിവാഹമോചനത്തിനായി നിരവധിപേരാണ് കമ്മിഷനു മുന്നിൽ വരുന്നത്. ഇത് ഗൗരവമായി എടുത്ത് ജില്ലയിൽ വിവാഹ പൂർവ്വ കൺസിലിങ് കാര്യക്ഷമതയോടെ നടത്താനും വിവാഹം കഴിക്കാൻ പോകുന്നവർക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും കൗൺസിലിങ് നിർബന്ധമാക്കണമെന്നും കമ്മീഷൻ അംഗം പറഞ്ഞു. കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 51 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ 18 പരാതികൾ തീർപ്പാക്കി. പോലീസിന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടിനായി 10 പരാതികൾ കൈമാറി. ശേഷിക്കുന്ന...
Local news

വെളിമുക്ക് സർവീസ് സഹകരണ ബാങ്ക് എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നു

തിരൂരങ്ങാടി: വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം ബുധനാഴ്ച (ജൂലൈ 26) നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കുന്നുമ്മല്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 26-ന് മൂന്ന് മണിക്ക് വെളിമുക്ക് ബാങ്ക് കെട്ടിടത്തില്‍ നടക്കുന്ന എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ നിര്‍വ്വഹിക്കും. എ.ടി.എം കാര്‍ഡ് വിതരണോദ്ഘാടനം ചടങ്ങില്‍ മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹ്‌റാബിയും നിര്‍വ്വഹിക്കും.നൂറ് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ബാങ്ക് നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1922-ല്‍ ആരംഭിച്ച വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ഇത് വരെ 23000-ലേറെ ഗുണഭോക്താക്കളുണ്ട്. കാര്‍ഷിക മേഖലയിലും വിദ്യഭ്യാസ മേഖലയിലും നിരവധി സഹായ പദ്ധതികള്‍ നടത്തി വരുന്ന ഈ ബാങ്ക് കോവിഡ്, കൊറോണ, വെള്ളപ്പൊക്ക സമയങ്ങളിലെല്ലാം ...
Accident

മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു

വണ്ടൂർ : മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. അപകടത്തിൽ മാടശ്ശേരി പള്ളിയാളി നാസർ (45) മകൻ നഹാസ് (15) എന്നിവർ മരിച്ചു. നാസറിന്റെ മൂത്ത മകൻ നവാസ് (23) ഗുരുതര പരുക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ഞായർ രാത്രി 10.30 ന് ഗുണ്ടൽപേട്ട് - മൈസൂരു പായിൽ നഞ്ചൻകോടിനു സമീപമാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച കാർ ഡിവൈ ഡറിൽ ഇടിച്ച് മറിഞ്ഞതായാണ് വിവരം. രാത്രി വൈകിയാണ് നാട്ടിൽ അറിഞ്ഞത്. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്ക് തിരിച്ചു. കാറിൽ നാസറിന്റെ ഭാര്യ സജ്ന, മകൾ, രണ്ടു സഹോദരിമാർ, ഇവരുടെ മക്കൾ എന്നിവർ ഉണ്ടായിരുന്നു. ഇവരുടെ പരുക്ക് ഗുതരമല്ല. ഇവരെ രാവിലെ 10 ന് ആംബുലൻസിൽ നാട്ടിലേക്ക് വിട്ടു.അപകടം അറിഞ്ഞയുടൻ എ.പി.അനിൽകുമാർ എം എൽഎ ബന്ധപ്പെട്ടതിനെ തുടർന്നു നഞ്ചൻകോട് എംഎൽഎ സംഭവസ്ഥലത്തും ആശുപത്രിയിലും പൊലീസ് സ്റ്റേഷനി...
Other

ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്; 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളില്‍ ശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വലക്ക് ഏര്‍പ്പെടുത്തി. തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് നാളെ അവധി....
Other

മമ്പുറം തങ്ങളുടെ നവോത്ഥാന ചിന്തകള്‍ ജനകീയമാക്കണം: ചരിത്ര സെമിനാര്‍

തിരൂരങ്ങാടി : സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനും ജാതി മത ഭേദമന്യേ ആയിരങ്ങളുടെ ആശാ കേന്ദ്രവുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ നവോത്ഥാന ചിന്തകള്‍ തലമുറകളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണമെന്ന് ചരിത്ര സെമിനാര്‍. 185-ാമത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന 'മമ്പുറം തങ്ങളുടെ ലോകം' ചരിത്ര സെമിനാര്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളെ പോലുള്ളവര്‍ സമൂഹത്തെ ഉത്കൃഷ്ഠരാക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പരിഷ്‌കൃതരാക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് നിര്‍വഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ആര്‍ സന്തോഷ് മമ്പുറം തങ്ങളും കളിയാട്ടക്കാവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മമ...
Other

മലേഷ്യന്‍ പരമോന്നത പുരസ്‌കാരം; കാന്തപുരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

മലപ്പുറം: മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരം സ്വീകരിച്ച് തിരിച്ചെത്തിയ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക വിമാനത്തില്‍ രാവിലെ 8.17നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സമസ്ത നേതാക്കളായ ഇ. സുലൈമാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങി പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും കാന്തപുരം ഉസ്താദിനെ സ്വീകരിച്ചു. ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാരന്തൂര്‍ മര്‍കസിലേക്ക് ആനയിച്ചു. സാമൂഹിക വൈജ്ഞാനിക മേഖലകളില്‍ മ...
Other

എ ആർ നഗർ അരീത്തോട് ഹോട്ടലിൽ തീപിടുത്തം

എആർ നഗർ : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് റോയൽ ഫുഡ് ഹോട്ടലിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30 നാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ മുൻഭാഗത്ത് ക്യാഷ് കൗണ്ടർ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. സംഭവം കണ്ട തൊട്ടടുത്ത പള്ളി ദർസിലെ വിദ്യാർത്ഥി കളും നാട്ടുകാരും സ്വകാര്യ വാട്ടർ സർവീസ് നടത്തുന്ന ആളും ചേർന്ന് തീയണച്ചു. താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് ഫയർ ഫോഴ്സ് ആണ് തീ പൂർണമായും തീ അണച്ചത്. ഷൊർട് സർക്യൂട്ട് ആകുമെന്നാണ് കരുതുന്നത്....
Information, Other

പാക്കേജുകളില്‍ എം ആര്‍ പി സ്റ്റിക്കര്‍ ; നെസ്ലെ കമ്പനിക്ക് പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്

പാക്കേജുകളില്‍ എം ആര്‍ പി സ്റ്റിക്കര്‍ പതിച്ചതിന് നെസ്ലെ കമ്പനിക്ക് ലീഗല്‍ മെട്രോളജി വകുപ്പ് പിഴിയിട്ടു. കമ്പനിയുടെ കോഫീ മേറ്റ് പാക്കേജുകളില്‍ ആണ് എം ആര്‍ പി സ്റ്റിക്കര്‍ പതിച്ചിരുന്നത് എം 50,000 രൂപയാണ് പിഴയടച്ചത്. പാക്കേജുകളില്‍ നിയമ പ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തി തിരിക്കുന്നതും, എം ആര്‍ പി മായ്ക്കുന്നതും മറയ്ക്കുന്നതും, എം ആര്‍ പി യെക്കാള്‍ അധിക വില ഈടാക്കുക എന്നിവ ലീഗല്‍ മെട്രോളജി നിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പാലിക്കുന്നതിനായി നെസ്ലെ കമ്പനി അതിന്റെ ഒരു ഡയരക്ടറെ ചുമതലപ്പെടുത്തി ലീഗല്‍ മെട്രോളജി ഡയരക്ടറുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങിയിട്ടുള്ളതിനാല്‍ പ്രസ്തുത ഡയരക്ടറും കമ്പനിയും മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഉത്തരവാദികളാക്കുന്നത്. ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി, ഇന്‍സ്പെക്ടറിംഗ് അസിസ്റ്റന്റ് കെ മോഹനന്‍ ബിജോയ് പി...
Kerala

ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് 14 കാരിയായ സഹോദരിയെ പീഢിപ്പിച്ച ബന്ധുവിന് വധശിക്ഷ

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളിലായി മരണം വരെ തടവും വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷം തടവാണ് വിധിച്ചത്. കുട്ടികളുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവായ അന്‍പതുകാരനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാത്സംഗം ചെയ്തതത്. 2021 ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം നടന്നത്. അതിര്‍ത്തിത്തര്‍ക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. പ്രതിയുടെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കാന്‍ കാരണം ...
Accident

കൊണ്ടോട്ടിയിൽ അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കൊണ്ടോട്ടി : കോടങ്ങാട് അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ആൾക്ക് പരിക്ക്. ബൈക്ക് യാത്രികനായപെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിയും മണ്ണാർക്കാട് താമസക്കാരനുമായ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. സുഹൃത്ത് സതീഷിന് ഗുരുതര പരിക്കേറ്റു. അപകടം പുലർച്ചെ ഒരു മണിക്ക്. ഇരുവരും മലപ്പുറത്ത് ഫ്രൂട്‌സ് കടയിൽ ജോലി ചെയ്യുന്നവരാണ്. രാത്രി ഒരുമണിയോടെ കോഴിക്കോട് പാലക്കാട് ദേശിയപാതയിൽ കൊണ്ടോട്ടി കോടങ്ങാട് വെച്ച് വേങ്ങര സ്വദേശികൾ സഞ്ചരിച്ച ടാർ ജീപ്പും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം. അപകടം നടന്ന ഉടനെ പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ...
Kerala

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി ; തീയണച്ചപ്പോള്‍ വാഹനത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം

ആലപ്പുഴ : കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ അഗ്‌നിശമസ സേനയെയും പോലീസിനെയും നാട്ടുകാര്‍ വിവരമറിയിച്ചു. തകഴിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റിലാണ് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. തീ പൂര്‍ണമായും അണച്ചപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാര്‍ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന...
Kerala, Malappuram

റസ്‌ക്യു ഗാര്‍ഡ് നിയമനം: കൂടിക്കാഴ്ച 24 ന് ; കൂടുതല്‍ അറിയാന്‍

മലപ്പുറം : കടല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 2023 ആഗസ്റ്റ് ഒന്നു മുതല്‍ 2024 ജൂണ്‍ 9 വരെയുള്ള കാലയളവിലേക്കായി മലപ്പുറം ജില്ലയില്‍ റസ്‌ക്യൂ ഗാര്‍ഡുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ചവരും 20 വയസ്സിന് മുകളില്‍ പ്രായമുളളവരുമായിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ജൂലൈ 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്ററുടെ കാര്യാലയത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2667428....
error: Content is protected !!